സഖിയെ തേടി..: ഭാഗം 59

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

രാവിലെ തന്നെ അനു കോളേജിലേക്ക് പോയി. യാത്രയുടെ ക്ഷീണം ഉള്ളതുകൊണ്ട് Angelz കോളേജിൽ വന്നില്ല. പക്ഷെ Devilz കോളേജിൽ എത്തിയിരുന്നു. വൈകിട്ട് അനുവിനെ റാം വീട്ടിൽ കൊണ്ടാക്കാമെന്ന് അവൻ അവളോട്‌ പറഞ്ഞിരുന്നു. അങ്ങനെ Devilz അവരുടെ ക്ലാസ്സിലേക്കും, അനു അവളുടെ ക്ലാസ്സിലേക്കും പോയി. അനു കോളേജ് വിടുന്നതിന്റെ മുമ്പത്തെ പീരിഡ് ക്ലാസ്സിൽ ബോറടിച്ചു ഇരിക്കുകയായിരുന്നു. ANGELZ എല്ലാത്തതുകൊണ്ട്തന്നെ അനുവിന് അന്നത്തെ ദിവസം വളരെ ബോറിങ് ആയിരുന്നു പെട്ടെന്ന് ഏതോ കുട്ടി വന്നിട്ട് *അനശ്വരവിജയനെ * പ്രിൻസി വിളിക്കുന്നെന്ന് പറഞ്ഞു. അനു അതുകേട്ട് ഞെട്ടികൊണ്ട് ബെഞ്ചിൽനിന്ന് എണീറ്റു.

അപ്പോഴേക്കും ആ കുട്ടി അവിടെന്ന് പോയിരുന്നു. അനു ക്ലാസ്സിൽ നിന്നിറങ്ങി പ്രിൻസിയുടെ ഓഫീസ് ലക്ഷ്യമാക്കി നടന്ന്. പെട്ടന്ന് ഒരു റൂമിൽ നിന്ന് ഒരു കൈ നീണ്ടുവന്ന് അനുവിനെ ആ റൂമിലേക്ക് വലിച്ചു. റാം ആണെന്ന് കരുതിയ അനു ഞെട്ടി 😳. അയ്യാൾ അനുവിനെ വലിച്ചുകൊണ്ടുപോയി അവന്റെ കാറിൽ കയറ്റി. പെട്ടന്ന് അവിടെനിന്ന് ആ കാർ ചീറിപാഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 റാമും Devilz ഉം കോളേജ് കഴിഞ്ഞ് അനുവിനെ വെയിറ്റ് ചെയ്തു നിന്നു. കുറെ നേരം കഴിഞ്ഞിട്ടും അനുവിനെ കാണാതെ വന്നപ്പോൾ Devilz ഉം, റാമും അവളെ അന്വേഷിച്ച് അവളുടെ ക്ലാസ്സിലേക്ക് നടന്ന്. അതിനിടയിൽ അനുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന പ്രിയയെ കണ്ട് അർജുൻ അനു എവിടെയെന്ന് തിരക്കി. അതിനവൾ *ഇന്നൊരു കുട്ടി അനശ്വരയെ പ്രിൻസി വിളിക്കുന്നു എന്ന് പറഞ് അവളെ കൂട്ടികൊണ്ട് പോയി. പിന്നെ അവൾ ക്ലാസ്സിൽ തിരികെ വന്നിട്ടില്ല *

എന്നുപറഞ്ഞു പ്രിയ നടന്നകന്നു. Devilz ഉം, റാമും അവളെ എല്ലാ ക്ലാസുകാരിലും തിരക്കിയെങ്കിലും വിഭലമായി. അവസാനം റാം ഒരു ക്ലാസ്സിൽ കയറി അവളെ കാണാത്തതിലുള്ള ആദ്ധിയോടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ എന്തോ പൊട്ടുന്ന ശബ്ദം തറയിൽ കേട്ടതും അവൻ അവിടെ നോക്കി. അനുവിന്റെ കുപ്പിവളകൾ ആയിരുന്നു. നിലത്ത് ചിന്നിശ്ചിതറി കിടക്കുന്നു. അതൊരുകണക്കിന് അവർക്ക് ഒരാശ്വാസമായി. അവർ പോകുന്ന വഴികളിലെല്ലാം അനു അവർക്കായി അടയാളം ഇട്ടിരുന്നു. അവർ അതനുസരിച്ചു നീങ്ങി. അവസാനം അവർ ഒരു കൊടുംവനത്തിലാണ് ചെന്നെത്തിയത്......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story