സഖിയെ തേടി..: ഭാഗം 6

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു ) ഞാൻ എന്നത്തേയുംപോലെ രാവിലെ 6 മണിക്ക് എണീച്ചു. പിന്നെ അമ്മയെ കുക്കിംഗിൽ കുറച്ച് സഹായിച്ചുകൊടുത്തു. (എനിക്ക് കുക്കിങ്ങൊക്കെ അറിയാം). പിന്നെ മുറ്റമടിച്ചു വൃത്തിയാക്കി, പത്രം വായിച്ചു,റൂം വൃത്തിയാക്കി അങ്ങനെ എങ്ങെനെയെങ്കിലും 9 മണിവരെ തള്ളിനീക്കി. പിന്നെ ഞാൻ ANGLEZine ഫോണിൽ വിളിച്ചപ്പോൾ ആരും ഫോൺ എടുത്തില്ല. അതോണ്ട് ഞാൻ വേഗം റെഡിയായി breakfastഉം കഴിച്ച് എന്റെ സ്കൂട്ടിയിൽ അച്ചുന്റെ വീട്ടിലേക്ക് പോയി. നിങ്ങൾക്ക് മനസിലായില്ലല്ലേ ഞാൻ എവിടെയാണ് ഇത്ര വെപ്രാളത്തിൽ പോകുന്നതെന്ന്. നമ്മൾ ഷോപ്പിങ്ങിനു HIFA മാളിൽ പോകാമെന്ന് പ്ലാൻ ചെയ്തിരുന്നു. ഇപ്പൊ വിളിച്ചിട്ട് 7ഉം ഫോൺ എടുക്കുന്നില്ല അപ്പോൾ ഞാൻ വിചാരിച്ചു അവരുടെ വീട്ടിൽപ്പോയി കൂട്ടികൊണ്ട് വരാമെന്ന്. ആദ്യം ഞാൻ പോയത് അച്ചൂന്റെ വീട്ടിലേക്കാണ്. അവിടെ എത്തിയപ്പോൾതന്നെ തുളസി ആന്റി(അച്ചൂന്റെ അമ്മ)പറഞ്ഞു അവളിതുവരെയായും എണീറ്റിട്ടില്ലെന്ന്. ഞാൻ നേരെ അവളുടെ റൂമിൽ പോയി നോക്കിയപ്പോൾ പെണ്ണ് ചക്കവെട്ടിയിട്ടതുപോലെ കിടന്നുറങ്ങുന്നു. ഞാൻ ഒരു കപ്പിൽ വെള്ളമെടുത്ത് അവളുടെ തലയികൂടി ഒഴിച്ചുകൊടുത്തു.

അപ്പോൾ അച്ചു"അമ്മേ പ്രള പ്രല പ്ലളയം ശ്ശോ പറയാനും പറ്റുന്നില്ലല്ലോ പ്രളയം ആഹ് ഇപ്പൊ ശരിയായി അമ്മേ പ്രളയം വന്നേന്ന്"പറഞ്ഞ് പെണ്ണ് കട്ടിലിൽകിടന്ന് തുള്ളുകയാണ്. ഞാൻ അവളുടെ മുഖം അപ്പോഴാണ് ശ്രദ്ധിച്ചത്.അത് കണ്ടതും ഞാൻ "അയ്യോ പ്രേതം"എന്നറിയാതെ വിളിച്ചുപോയി കാരണം അവളുടെ മുഖത്ത് കരിവച്ചു ആരോ കലാവിരുത് നടത്തിവച്ചിരിക്കുന്നു. ഒറ്റനോട്ടത്തിൽ കണ്ടാൽ പ്രേതമാണെന്ന് പറയും. അത് മിക്കവാറും നിവു(അച്ചൂന്റെ അനുജൻ)ആയിരിക്കും ചെയ്യ്തത്. രണ്ടും നല്ല പാരയാണ്. പിന്നെ തുടങ്ങില്ലേ അവൾ "എവിടെഡി പ്രേതം എനിക്ക് പ്രേതത്തെ കണ്ടിട്ട് ഒരു സെൽഫി എടുത്തിട്ട് WITH 👻💀PRETHAM☠️👻എന്നൊരു ക്യാപ്ഷനും എഴുതി സ്റ്റാറ്റസ് ഇടാണെന്ന് ഞാൻ നിനക്ക് പ്രേതത്തെ കാണാനൊന്ന് ചോദിച്ചപ്പോൾ അവൾ വേണമെന്ന് പറഞ്ഞു. ഞാൻ എന്റെ ഫോൺ എടുത്ത് അത് നമ്മുടെ സെൽഫി എടുത്ത് അവൾക്ക് കാണിച്ചുകൊടുത്തു. അപ്പോൾ കുരിപ്പ് പറയാ"ഇതേത് പ്രേതമാ ഡി എന്റെ സ്ഥാനത്ത് നിൽക്കുന്നത്. ഓ എനിക്ക് ഇപ്പൊ മനസിലായി. നീ B612യിലാണല്ലേ ഫോട്ടോ എടുത്തതെന്ന്"അത് കേട്ടപ്പോൾ എനിക്ക് കലി കയറി. ഞാൻ അവളെ കണ്ണാടിയുടെ മുമ്പിൽ കൊണ്ടുപോയി നിർത്തി അപ്പോൾ അവൾ "ഇത് ഞാനല്ല. ഞാൻ വേറെവിടെയോ ആണെന്ന്" പറഞ്ഞിട്ട് ബെഡിലോട്ട് ഒറ്റ മറിയൽ. (ബോധം പോയാ? അനു ആത്മ 🙄)

പിന്നെ ഒരുവിധം അവളെ അവിടെന്ന് ഇണിയിപ്പിച്ചിട്ട് ഞാൻ താഴേക്ക് ചെന്നു. കുറച്ച് കഴിഞ്ഞപ്പോൾ അച്ചു റെഡിയായി വന്നു. പിന്നെ നമ്മൾ കിച്ചുന്റെ വീട്ടിലേക്ക് പോയി. അവളുടെ വീട്ടിൽ എത്തിയപ്പോഴേ 🎶മറിയെരമ്മേരെ ആട്ടിൻകുട്ടി മാണിയെന്റമ്മേരെ സോപ്പ് പെട്ടി പാട്ടുപെട്ടി വട്ടപെട്ടി വെറുതെ നിന്നാൽ കുട്ടപ്പെട്ടി സിസിലിക്കുട്ടിരെ തേപ്പുപെട്ടി പാട്ടി തള്ളേരെ മുറുക്കാൻ പെട്ടി മറിയെറമ്മേരെ ആട്ടിൻകുട്ടി മാണിയെന്റമ്മേടെ സോപ്പ് പെട്ടി🎶 എവിടെനിന്നോ ഒരു കാളരാഗം കേൾക്കുന്നു - അച്ചു അത് കാളരാഗമല്ലടി കിച്ചുരാഗമാഡി -ഞാൻ ആ പോത്തായിരുന്നോ-അച്ചു പിന്നെ അവളെ എങ്ങനെയെങ്കിലും റെഡിയാകാൻ പറഞ്ഞുവിട്ടു. റെഡിയായി വന്നിട്ട് അവൾ അവളുടെ സ്കൂട്ടിയിലും ഞാനും അച്ചുവും എന്റെ സ്കൂട്ടിലും കാർത്തുന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അവിടെ കാർത്തു നല്ല പോളിങ്ങിലാണ്.

അവൾ ഒരുവിധത്തിലും കഴിച്ചിട്ട് എണീക്കുന്നില്ല പിന്നെ എനിക്ക് കലിപ്പ് കയറി ഞാൻ അവളെ വലിച്ചോണ്ട് റൂമിൽ കയറി റെഡിആകാൻ പറഞ്ഞു (എന്റെയൊരു ഗതികേടെ 😩അനു ആത്മ)ഇനി ഒന്നിനെയുംകൂടെ താങ്ങാൻ ശേഷിയില്ലാത്തോണ്ട് ബാക്കിയുള്ളവരെ ഫോൺ വിളിച്ച് മാളിലോട്ട് വരാൻ പറഞ്ഞിട്ട് കിച്ചുവും, കാർത്തുവും കിച്ചുന്റെ സ്കൂട്ടിലും ഞാനും അച്ചുവും എന്റെ സ്കൂട്ടിലും കയറി നേരെ HIFA മാളിലേക്ക് വിട്ടു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ രാവിലെ എണീച്ച് വർക്ക്ഔട്ട്‌ട്ടൊക്കെ ചെയ്ത് കഴിഞ്ഞ് കുളിച്ച് ബെഡിൽ വന്നിരുന്നപ്പോഴാണ് സിദ്ധു വിളിച്ച് HIFA മാളിലോട്ട് വരാൻ പറഞ്ഞത്. ഞാൻ മറന്നപോയിരുന്നു. അവൻ ഓർമിപ്പിച്ചത് നന്നായി. അങ്ങനെ ഞാൻ റെഡിയായി HIFA മാളിലേക്ക് ബുള്ളറ്റിൽ പോയി.. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story