സഖിയെ തേടി..: ഭാഗം 60

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

തലക്കൊരു ഭാരം തോന്നിയിട്ട് അനു പതിയെ കണ്ണ് തുറന്നു. അവൾ നേരത്തെ നടന്ന കാര്യങ്ങൾ ഓർത്തെടുത്തു. അമൽ എന്നെ കോളേജിൽ നിന്ന് കണ്ടുപോയപ്പോൾ ഞാൻ അഭിയേട്ടനും ഏട്ടന്മാരും എന്നെ കണ്ടുപിടിക്കാനായി പോകുന്ന വഴിയിൽ ഞാനെന്റെ വളകളും, ചെയിനും, മാലയും അങ്ങനെ അവർക്ക് അടയാളമായി വഴിയിൽ പൊട്ടിച്ചിട്ടുകൊണ്ടിരുന്നു. ആ കൊടുംവനത്തിൽ എത്തിയപ്പോഴേക്കും അമൽ ഞാൻ വളകൾ പൊട്ടിചെറിയുന്നത് കണ്ടു. അവൻ അവന്റെ വണ്ടി നിർത്തി അടുത്തുള്ള ഒരു വീട്ടിലേക്ക് എന്നേ വലിച്ചുകൊണ്ട് പോയി. ആ വീട്ടിലെ ഒരു റൂമിൽ എന്നെ തള്ളി. എന്റെ തല ഭിത്തിയിൽ ചെനിടിച്ചു.

അപ്പൊത്തന്നെ ബോധവും പോയിരുന്നു. അമൽ എന്തിനാ തന്നോട് എങ്ങനെയൊക്കെ ചെയ്യുന്നതെന്ന് അവൾക്ക് മനസിലാകുന്നില്ലായിരുന്നു. അവൾ മെല്ലെ ഫ്ലോറിൽ നിന്ന് എണിറ്റു. പക്ഷെ വീണ്ടും അവൾ ഫ്ലോറിലേക്ക് തന്നെ വീണുപോയിരുന്നു. അവൾ അവളുടെ തല അടുത്തുകിടന്ന ബെഡിൽ ചാരി വച്ചിട്ട് ഫ്ലോറിൽ ഇരുന്നു. കുറച്ചുകഴിഞ്ഞ് ആ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അനു ആ ഭാഗത്തേക്ക്‌ നോക്കി. അമൽ ആയിരുന്നു അത്. അമൽ നടന്ന് അനുവിന്റെ അടുത്തേക്ക് വന്നു. എന്നിട്ട് അവളുടെ മുടിക്കുത്തിൽ പിടിച്ച് എണീപ്പിച്ചു. അനു വേദനകൊണ്ട് പുളഞ്ഞു. "നിനക്കെന്താ വേണ്ടത്?" അവൾ അത്യധികം ദേഷ്യത്തോടെ ചോദിച്ചു. "നിന്നെ വേണം എനിക്ക്.കെട്ടിലമ്മയായിട്ട് വഴിക്കാനല്ല. കൂടിപ്പോയാൽ 3 ദിവസം, അതിനുള്ളിൽ.... ബാക്കി പറയുന്നതിന് മുമ്പേ അനു അവന്റെ കരണത്ത് അടിച്ചിരുന്നു. ഡീ... അവൻ അതിയായ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് വന്നു.

അവൾ അവനെ ദേഷ്യത്തിൽ നോക്കിയിട്ട് അവിടെയുള്ള ഗ്ലാസ്‌വൈസ് എടുത്ത് കണ്ണാടിയിലേക്ക് എറിഞ്ഞു. നിമിഷനേരം കൊണ്ട് അതിലെ ചില്ല് അമലിന്റ ഇടത്തെ കൈയ്യിൽ തറഞ്ഞു. കൈയ്യിൽ നിന്നെ രക്തം പ്രവഹിക്കാൻ തുടങ്ങി. അനു അതിനൊന്ന് പുച്ഛിച്ചു. അമൽ അവളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് ഭീതിയോട് ചേർത്തി നിർത്തി. "ഡീ... കൂടുതൽ വിളച്ചിലെടുക്കരുത്. എല്ലാവരും മുമ്പിൽ നല്ലവനായ ഡോക്ടറായിട്ട് അഭിനയിച്ചു. പലരുടെയും ജീവിതം തകർത്തു. അന്ന് ഫങ്ക്ഷന് വച്ച് നിന്നെ കണ്ടപ്പോൾ എനിക്ക് നിന്നോട് അട്ട്രാക്ഷൻ തോന്നിയിരുന്നു. അത് ഞാൻ എന്റെ അച്ഛനോട് പറഞ്ഞു. എന്റെ അച്ഛന് നിന്റെ അച്ഛനെ കാണാൻ വന്നിരുന്നു നിങ്ങളൊക്കെ നാട്ടിൽ പോയ ദിവസം. നിന്നെ എനിക്ക് കെട്ടിച്ചുതരുമോ എന്ന് ചോദിച്ചപ്പോൾ നിന്റെ അച്ഛൻ വിജയശേഖരന്റെ മറുപടി നിന്നെ Abhiram എന്ന ഒരുത്തനുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്ന് അത് കേട്ട അനു ഞെട്ടി.

ആരാടി അഭിരാം?നിനക്കും അവനുമായിട്ടുള്ള ബന്ധം എന്താ? ആ ചോദ്യത്തിന് അനു ഒന്ന് പുച്ഛിച്ചിട്ട് ആ റൂമിലുള്ള വല്യ ടീവിയിലേക്ക് നോക്കി. അത് cctv ക്യാമറയിൽ പകരുന്ന വിഷ്വൽസ് എല്ലാം കാണിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് ഒരു white Verna ചീറിപ്പാഞ്ഞുവന്ന് അവിടെ നിർത്തി. അതിൽ നിന്ന് ഇറങ്ങുന്ന റാമിനെ കണ്ടിട്ട് അനു അമലിനെനോക്കി കോട്ടിച്ചിരിച്ചു. ഇതാണ് അഭിറാം., ധൈര്മുണ്ടെങ്കിൽ അങ്ങോട്ട് ചെല്ല് അപ്പൊത്തന്നെ അമൽ അനുവിനെ ബെഡിലോട്ട് തള്ളിയിട്ടിട്ട് വേഗത്തിൽ വെളിയിലോട്ട് നടന്നു.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story