സഖിയെ തേടി..: ഭാഗം 61

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

കോളേജിൽനിന്ന് ഇറങ്ങുന്നതിനിടയിൽ ഇച്ചുവന്നിട്ട് എന്നോട് അനു എവിടെയാണെന്ന് ചോദിച്ചു. ഞാൻ ഇന്ന് നടന്ന സംഭവങ്ങളൊക്കെ പറഞ്ഞപ്പോൾ അവനും നമ്മുടെ കൂടെ വന്നു. അവസാനം ആ കൊടും കാട്ടിൽ എത്തി. നമ്മൾ അങ്ങോട്ട് നടന്നപ്പോൾ ഒരു വീടുകണ്ടു. അതിന് ചുറ്റിലും ഗാർഡ്സും ഉണ്ടായിരുന്നു. ഞാനും Devilz ഉം, ഇച്ചുവും അങ്ങോട്ട് നടന്നു. ഗാർഡ്സ് ആരാ???എന്താ??? അകത്തേക്ക് കയറാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു. നമ്മൾ അങ്ങനെയാണോ😏?? എന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് പോകാൻ പോയപ്പോൾ അകത്തുനിന്നാരോ Stop എന്ന് പറഞ്ഞു. ആ ഭാഗത്തേക്ക്‌ നോക്കിയ നമ്മൾ ഞട്ടി. മന്ത്രിയുടെ മകൻ അമൽ ശ്രീധർ!!..എനിക്ക് അന്ന് എൻഗേജ്മെന്റ്ന് വന്നപ്പോഴേ ഒരു ഡൌട്ട് ഉണ്ടായിരുന്നു.

ഇപ്പൊ ക്ലിയർ ആയി അത് സത്യമായിരുന്നെന്ന്. അവൻ നമ്മുടെ അടുത്തേക്ക് വന്നിട്ട് "നീയാണല്ലേ അഭിറാം???അവിടെ ഒരുത്തി ധൈര്യമുണ്ടെങ്കിൽ നിന്നോട് ഏറ്റുമുട്ടനൊക്കെ വെല്ലുവിളിച്ട്ടുണ്ട്. അവൾ ഭയങ്കര ക്ലെവെർ ആണുട്ടോ.. അവൾ അടയാളം വച്ചതുകൊണ്ടല്ലേ നിങ്ങൾക്കിവിടെ എത്താൻ പറ്റിയത്. പിന്നെ ദ ഈ വരുന്ന രക്തം അവൾ എന്നോട് ദേഷ്യം തീർത്തതാണ്. ആഹ് ഇനി എന്റെ ഭാര്യയാല്ലേ??? ഞാൻ തിരിച് അതിന്റെ ഇരട്ടി കൊടുത്തുകൊള്ളാം " എന്ന് പറഞ്ഞതും റാം അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടിയിരുന്നു. ഗാർഡ്സ് അതുകണ്ട് ഓടിവന്നു. പിന്നെ Devilz ഉം, ഇച്ചുവും, റാമുംകൂടി അവിടെ ഒരു കലാപം തന്നെ ഉണ്ടാക്കി. അമൽ ദേഷ്യത്തോടെ റാമിന്റെ അടുത്തേക്ക് ചെന്നു. റാം അവന്റെ മുഷ്ടിചുരുട്ടി അവന്റെ മൂക്കിനിട്ട് ഇടിച്ചു. അമൽ ഒരു അലർച്ചയോടെ അവന്റെ മൂക്കും പൊത്തി പിറകിലേക്ക് വീണു.

ഗാർഡ്സ് റാമിന് നേരെ ഇരുമ്പ് ദണ്ഡ കൊണ്ട് എറിഞ്ഞു. റാം അത് ക്യാച് ചെയ്തിട്ട് അവന്മാരെ അതുവച് തലങ്ങും വിലങ്ങും അടിച്ചു. അമൽ ഇച്ചുവിന്റെ അടുത്തേക്ക് പോയി. ഇച്ചു നല്ലതുപോലെ അവന് അടികൊടുക്കുകയും ചെയ്തു. ഇച്ചു അമലിന് നേരെ വയറ്റിൽ ചവിട്ടിയപ്പോൾ ഒരു ഗാർഡ് പുറകിൽ നിന്ന് അവനെ ഒരു ഇരുമ്പ് ദണ്ഡ കൊണ്ട് അടിച്ചു. പെട്ടന്ന് പുകിലേക്ക് വെച്ചുപോയ ഇച്ചുവിനെ അമൽ ഇടിക്കാൻ തുടങ്ങി. Devilz ഉം, റാമും ഗാർഡ്സിനെ ഇടിക്കുന്ന തിരക്കിലായതുകൊണ്ട് അവരാരും ഇച്ചുവിനെ ശ്രദ്ധിക്കുന്നില്ലായിരുന്നു. തലക്ക് അടി കിട്ടിയതുകൊണ്ട് ഇച്ചു തളർന്നുപോയിരുന്നു. തലയിൽനിന്ന് രക്തം പ്രവഹിക്കാൻ തുടങ്ങിയിരുന്നു. അപ്പോഴും അമൽ ഇച്ചുവിനെ പ്രഹരിച്ചുകൊണ്ടിരുന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

അനു CCTV വിഷ്വൽസ് ആ വല്യ ടീവിയിൽ കാണുകയായിരുന്നു. ഇച്ചുവിനെ അമൽ തല്ലിച്ചതക്കുന്നത് കണ്ടിട്ട് അവൾ റൂമിൽ നിന്ന് വെളിയിലോട്ട് ഓടി. അവളുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞുമുറക്കിയിരുന്നു. അമൽ.... അവൾ അതിയായ ദേഷ്യത്തോടെ അലറി. അതുകേട്ടിട്ട് അവിടെയുള്ള എല്ലാവരും ഞെട്ടിയിരുന്നു. അവളുടെ ആ മുഖം എല്ലാവരും ഒരു ഭയം ഉണ്ടാക്കി.. ആ വന്നോ അനശ്വര.... (Amal) ഇച്ചുവേട്ടനെ വെറുതെവിടാൻ...!!! ഇല്ലെങ്കിൽ നീ എന്ത് ചെയ്യും???? നീയൊരു പെണ്ണാണെന്നുള്ളത് മറക്കരുത്. ഒരു പെണ്ണിന് എന്നോട് ജയിക്കാൻ ഒരിക്കലും പറ്റില്ല... പെണ്ണ് എപ്പോഴും പെണ്ണ് തന്നെയാണ്. ഒരിക്കലും ആണാവില്ല 😏..

""" നീ ഉടച്ചെടുത്തോരുയിൽറിൽ എരിഞ്ഞു പൊന്തിയ കാണാലാണവൾ....... അറിഞ്ഞു വീഴ്ത്തും മുമ്പ് ഉറഞ്ഞു തുള്ളുന്നൊരു കാളിയാണവൾ....!!!!!!!! "പെണ്ണ്". അവളൊരു പാവം പുഴുവാണ്. നൂറു ഭവങ്ങളിൽ ഒഴുകുന്ന പുഴ..... പ്രണയിച്ചാൽ ശാന്തമായി ഒഴുകുന്ന.... സ്നേഹിച്ചാൽ സർവ്വതും നൽകുന്ന, കോപിച്ചാൽ കരകവിഞ്ഞൊഴുകുന്ന, അവഗണിച്ചാൽ വരണ്ടണങ്ങി പോകുന്ന, പ്രതികാരമുയർത്തിയാൽ നാശം വിതക്കുന്ന, നിഗൂഢമായ ചുഴിയുള്ള പുഴ..... 🔥(കടപ്പാട്) അതേടോ... ഞാനൊരു പെണ്ണ് തന്നെയാണ്. ആ പെണ്ണിന് എന്തൊക്ക ചെയ്യാൻ പറ്റുമെന്ന് നിനക്കറിയില്ല. ഒരവസരവും കൂടി തരുന്നു. *എന്റെ ഏട്ടനെ ഇനി എന്തെങ്കിലും ചെയ്‌താൽ Mr. Amal Sreedhar നെ ഈ Arya Menon ജീവനോടെ വൈക്കില്ല*...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story