സഖിയെ തേടി..: ഭാഗം 64

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അവിടെ അഭിയേട്ടന്റെ അച്ഛൻ അതായത് ജിത്ത് അങ്കിൾ അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ജിത്ത് അങ്കിൾ എന്തിനാ ഇങ്ങോട്ട് വന്നത്?? ഇനി അഭിയേട്ടൻ പറയുന്നതുപോലെ എന്റെ കല്യാണ കാര്യത്തിന് വല്ലതും ആണോ?? ഏയ്.... അതല്ല😵 ഞാൻ അഭിയേട്ടനെ നോക്കിയപ്പോ "അച്ഛനെങ്ങനെ ഇവിടെ" എന്ന എക്സ്സ്പ്രഷനിൽ നിൽക്കുകയാണ്.ഞാൻ അഭിയേട്ടനെ തോളുകൊണ്ട് ചെറുതായി തട്ടിയിട്ട് "എന്തിനാ വന്നേ?" എന്ന് ചോദിച്ചപ്പോൾ അഭിയേട്ടൻ "ആവോ" എന്ന് എന്നോട് പറഞ്ഞു. അങ്കിൾ എന്തിനാകും വന്നിട്ടുണ്ടാവുക എന്ന് ചിന്തിച്ചുകൊണ്ടിരുന്നപ്പോഴാണ് ജിത്ത് അങ്കിൾ നമ്മളെ കണ്ടത്. അങ്കിൾ എന്റെ അടുത്തേക്ക് വന്നിട്ട് "അനു... മോൾക്ക് സുഗാണോ?"എന്ന് ചോദിച്ചതും ഞാൻ അതേ എന്ന് തലയാട്ടി. അഭിയേട്ടനെ കണ്ടതും ജിത്ത് അങ്കിൾ ചിരിച്ചുകൊണ്ട് ഏട്ടനെ ചേർത്ത്പിടിച്ചുകൊണ്ട് വെളിയിൽ നിൽക്കുന്ന ശ്രീജ അമ്മയോട് "ശ്രീകുട്ടീ...ഇതാണെന്റെ മകൻ Abhiram എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടി... ഒന്നല്ല മൂന്ന് വട്ടം ഞെട്ടി!! അമ്മേയെ എല്ലാവരും ശ്രീ, ശ്രീജ എന്നൊക്കെയാണ് വിളിക്കുന്നത്.

പക്ഷെ അതിൽ അമ്മേടെ കസിൻ ചേട്ടൻ മാത്രം അമ്മേയെ ശ്രീക്കുട്ടി എന്നാണ് വിളിക്കുന്നത്. വിശ്വ ഏട്ടൻ!!. ആ ചേട്ടൻ ആരുടെയോ കൂടെ ഒളിച്ചോടി എന്നാണ് അമ്മയുടെ അറിവ്. അപ്പൊ ഇതാണോ വിശ്വ വല്യച്ഛൻ??!! [[ തറവാട്ടിലെ ആളുകളുടെ ലിസ്റ്റ് ഒന്നുടെ വായിച്ചാൽ അതിൽ വിശ്വ എന്ന പേര് കാണാം. യഥാർത്ഥ പേര് വിശ്വജിത്ത്]] ഞാൻ ജിത്ത് അങ്കിളിനോട് "വിശ്വ വല്യച്ഛൻ???" എന്ന് ചോദിച്ചപ്പോൾ അനുമോൾക്ക് എന്നെ അറിയാല്ലേ, ഞാൻ വിചാരിച്ചു ശ്രീജയുടെ കസിന്റെ ചേട്ടനായ എന്നെ മോൾക്ക് അറിയില്ലെന്ന് എന്ന് പറഞ്ഞതും ഞാൻ വീണ്ടും ഞെട്ടി. അപ്പൊ എങ്ങനെവന്നാലും അഭിയേട്ടൻ എന്റെ മുറച്ചെറുക്കൻ ആകില്ലേ?? എന്റെ മറ്റേ കുടുംബത്തിലും ഈ കുടുംബത്തിലും എന്റെ മുറച്ചെറുക്കൻ അഭിയേട്ടൻ!!!ഏഹ്... 😳 അഭിയേട്ടൻ ഇതൊക്കെ കേട്ടിട്ട് ഞെട്ടി ഇരിക്കുകയാണ്. എന്നോട് നീ എന്താ ഞെട്ടാത്തത്? എന്ന് അഭിയേട്ടൻ ചോദിച്ചപ്പോൾ ഞാൻ പറക്കും തളികയിലെ "എപ്പോഴും ഞെട്ടാൻ എനിക്ക് വട്ടില്ല"എന്ന ഡയലോഗ് പറഞ്ഞു. Brotherz കിളിപോയ കണക്കെ നിൽക്കുന്നുണ്ട്. അപ്പോഴാണ് വിശ്വ വല്യച്ഛൻ എന്റെ അമ്മയോട് "ശ്രീക്കുട്ടി.... എന്റെ മോന് അനുവിനെ ഇഷ്ടമാണ്. ഞാനെന്റെ മരുമകളായിട്ട് കണ്ടോട്ടെ??

എന്ന് ചോദിച്ചതും എന്റെ കിളികളൊക്കെ പറന്നിരുന്നു 😦. അമ്മ എന്റെയും അഭിയേട്ടന്റെയും അടുത്തേക്ക് വന്നിട്ട് "അല്ലെങ്കിലും റാം ഇവളുടെ മുറച്ചെറുക്കാനല്ലേ?? നമുക്ക് കുഴപ്പൊന്നും ഇല്ല ഏട്ടാ..."എന്ന് പറഞ്ഞതും ഓഫിസിൽ നിന്ന് എന്റെ അച്ഛൻ വന്നിരുന്നു. പിന്നെ പരിചയപ്പെടലും, ഓർമപുതുക്കലും ഒക്കെ ആയിരുന്നു. അവസാനം പറഞ്ഞു പറഞ്ഞ് എന്റെയും അഭിയേട്ടന്റെയും എൻഗേജ്മെന്റ് വരെ എത്തി കാര്യങ്ങൾ. തറവാട്ടിൽ കാൾ ചെയ്തിട്ട് വിശ്വ വല്യച്ഛന്റെ കാര്യങ്ങളൊക്കെ പറഞ്ഞപ്പോൾ എല്ലാവരും ഹാപ്പി ആയി. പിന്നെ എന്റെ മുറച്ചെറുക്കൻസിനെ വിളിച്ചിട്ട് അഭിയേട്ടന്റെയും എന്റെയും എൻഗേജ്മെന്റ് ന്റെ കാര്യം പറഞ്ഞപ്പോൾ എല്ലാവരും "നമ്മളെല്ലാം കൃഷ്ണയെ അനുജത്തി ആയിട്ടേ കണ്ടിട്ടുള്ളു. പിന്നെ റാമിനെ നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ടു"എന്ന് പറഞ്ഞതും, അമൽന്റെ കാര്യം ഉള്ളതുകൊണ്ടും എല്ലാവരും എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു. പിന്നെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി. അഭിയേട്ടന്റെ വീട്ടിലേക്ക് അജുവേട്ടനും ഉണ്ടായിരുന്നു.

ഞാൻ അമ്മയോടും അച്ഛനോടും സത്യം അറിഞ്ഞെന്നു പറഞ്ഞപ്പോൾ അവരെന്നെ കെട്ടിപിടിച്ചിട്ട് "ആരൊക്കെ വന്നാലും അനു നമ്മുടെ മകളാണ്... നമ്മുടെ മൂത്ത മോള്"എന്ന് പറഞ്ഞ് ചേർത്തുപിടിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) അനുവിന്റെ വീട്ടിൽ നിന്ന് വന്നടം തൊട്ട് കിളിപോയപോലെ ഇരിക്കുകയാണ് ഞാൻ. നമ്മുടെ എൻഗേജ്മെന്റ് വരെ നിച്ചയിച്ചു🤭. അപ്പോഴാണ് അർജു അവന്റെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞത്. അപ്പൊ അമ്മയും, അച്ഛനും, ആമിയും, ജിത്തുവും(അനുജൻ) കുറേനാളായില്ലേ പുറത്തൊക്കെ പോയിട്ടെന്ന് പറഞ്ഞ് എല്ലാവരുംകൂടി അർജുവിന്റെ വീട്ടിൽ പോയി. അവുടെയെത്തിയപ്പോൾ അർജുവിന്റെ അമ്മ നമ്മളെ വിളിച്ചുകൊണ്ടുപോയി ഹാളിൽ ഇരുത്തി ജ്യൂസ്‌ കൊണ്ടുവന്നു. അത് കുടിച്ചുകൊണ്ട് ഇരുന്നപ്പോഴാണ് ഒരു സ്ത്രീ അതിലെ വന്നത്. അവർ നമ്മളെ കണ്ടതും ഞെട്ടുന്നത് ഞാൻ ശ്രധിച്ചു 🙄....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story