സഖിയെ തേടി..: ഭാഗം 65

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അവർ ഓടി അകത്തുപോയി. അവിടെയെത്തി ഒരു റൂമിൽ കയറി എന്തോ ആധിയുള്ളതുപോലെ ആ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പിന്നെ അവർ ദൈവത്തോട് താൻ ചെയ്തതിനൊക്കെ ക്ഷമനൽകണേ എന്ന് പ്രാർത്ഥിച്ചു. പിന്നീട് അവർ ദൈവത്തോട് തന്റെ കുറ്റം ഏറ്റ് പറയുന്നതുപോലെ എന്തോ പറഞ്ഞു. അവർ പറയുന്ന കാര്യം കേട്ട് ആ റൂമിന്റെ വെളിയിൽ ദേവിയും (റാമിന്റെ അമ്മ), തനുവും (അർജുന്റെ അമ്മ) ഉണ്ടായിരുന്നു. ദേവീ കരഞ്ഞുകൊണ്ട് ഹാളിലേക്ക് പോയി. തനു തളർന്ന് ആ ഭിത്തിയിൽ ചാരി നിന്നു. ദേവീ ഹാളിൽ ചെന്നിട്ട് അർജുവിനെയും കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു. ദേവീ കരയുന്നത് അറിഞ്ഞ ബാക്കിയുള്ളവർ കാര്യം തിരക്കി. പക്ഷെ അവർ അത് പറയാതെ അർജുനെ ചുംബനങ്ങൾ കൊണ്ട് മൂടി. ദേവി അർജുനിൽ നിന്ന് വിട്ടുമാറി റാമിന്റെ അർജുന്റെ അടുത്തേക്ക് നിർതിയിട്ട് *നിങ്ങളെന്റെ സ്വന്തം മക്കളാണ്.

നിങ്ങൾ രണ്ടും ട്വിൻസ് ആണ് *എന്ന് പറഞ്ഞു. അപ്പൊ റാമും അർജുനും ഞെട്ടിക്കൊണ്ട് ദേവിയെ നോക്കി. "അമ്മേ ഇതെന്തൊക്കെയാ പറയുന്നത്? ഞാനും അർജുവും ട്വിൻസ് ആണെന്നോ??? ആഹ്... നിങ്ങൾ ഞാൻ നൊന്ത് പ്രസവിച്ച എന്റെ മക്കളാണ്. "പക്ഷെ എങ്ങനെ???...."ബാക്കി പറയാൻ അർജുന്റെ വാക്ക് മുറിഞ്ഞുപോയിരുന്നു. "ഞാൻ പറയാം...." എന്ന് പുറകിൽ നിന്ന് ഒരു ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി. അത് ആ സ്ത്രീയായിരുന്നു. അവർ തുടർന്നു... "ഞാൻ സരിത. തനുവേച്ചീടെ അനുജത്തിയാണ്. ഞാൻ വർക്ക് ചെയ്തുകൊണ്ടിരുന്ന ഹോസ്പിറ്റലിലാണ് അന്ന് രാത്രി ദേവിയെ കൊണ്ടുവന്നത്. അപ്പോ തന്നെ തനുവേച്ചിനെയും ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു. ദേവിയുടെയും തനുവേച്ചീടെയും ഡെലിവറി ഒരുമിച്ചാണ് നടന്നത്. അതിൽ ദേവിക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചു. പക്ഷെ എന്റെ ചേച്ചിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടിരുന്നു. ഞാനാകെ തളർന്നിരുന്നു. ഒരുപക്ഷെ തനുവേച്ചിക്ക് കുഞ്ഞ് ജനിച്ചില്ലെന്ന് അറിഞ്ഞാൽ എന്റെ ചേച്ചിക്ക് സമനില തെറ്റുമായിരുന്നു. ഇതിന് മുമ്പ് ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടായിട്ടുണ്ട്.

ചേച്ചി അതിന്റെ ആഘാതത്തിൽ കുറച്ചു നാളത്തേക്ക് മുറിവിട്ട് ഇറങ്ങിയിട്ടില്ല. ഇനി ഒരിക്കൽ കൂടി അങ്ങനെ സംഭവിച്ചു എന്നറിഞ്ഞാൽ ചേച്ചിക്ക് പൂർണമായും സമനില തെറ്റും എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ തലക്ക് കൈകൊടുത് നിന്നു. അപ്പോഴാണ് എനിക്കൊരു ബുദ്ധി തോന്നിയത്. ദേവിക്ക് ജനിച്ച ഇരട്ടകുട്ടികളിൽ ഒന്നിനെ എന്റെ ചേച്ചിക്ക് കൊടുക്കാമെന്ന്. ഇരട്ടകുട്ടികളാണെന്ന് ആരോടും പറയാത്തത് കാരണം ഞാൻ വളരെ തന്ത്രപരമായിട്ട് ഇരട്ടകുട്ടികളിൽ ഒന്നിനെ ചേച്ചിക്ക് കൊടുത്തു. ഒരു മകൻ ജനിച്ചതറിഞ്ഞ ചേച്ചി ഒരുപാട് സന്തോഷിച്ചു. ഹോസ്പിറ്റലിൽ നിന്ന് ദേവിയും ചേച്ചിയും ഡെസ്റ്റാർജ് ആയി. എങ്കിലും ഇങ്ങനെ ചെയ്തതിൽ ഒരു കുറ്റബോധം ഉള്ളതുകൊണ്ട് ഞാനെന്റെ ജോലി റിസ്സൈൻ ചെയ്തു. ഞാൻ ദേവിയെ ഒരുപാട് അന്വേഷിച്ചെങ്കിലും വിഫലമായി.

എന്റെ ഭർത്താവ് എന്നെ സ്റ്റേറ്റ്സ്ലേക്ക് വരാൻ നിർബന്ധിച്ചതുകൊണ്ട് ഞാൻ അങ്ങോട്ട് പോയി. ഒരു മാസത്തിന് മുബാണ് ഞാനിവിടെ തിരിച്ചെത്തിയത്. അപ്പോഴും ഞാൻ ചെയ്തത് തെറ്റാണെന്നുള്ള കുറ്റബോധം എന്റെ മനസ്സിനെ വെട്ടയടിക്കൊണ്ടിരുന്നു. ഇന്നിവിടെ പെട്ടെന്ന് ദേവിയെ കണ്ടപ്പോൾ എനിക്ക്.... എനിക്ക് പറയാതിരിക്കാൻ തോന്നിയില്ല... എന്ന് പറഞ്ഞവർ പൊട്ടികരഞ്ഞു. റാം അർജുവിനെ കെട്ടിപ്പിടിച്ചു. അർജുൻ തിരിച്ചും. തനു എല്ലാം മനസ്സിലാക്കി അർജുവിനോട് റാമിന്റെ കൂടെ പോകാൻ പറഞ്ഞു. സാധനങ്ങളൊക്കെ പാക്ക് ചെയ്ത് തനുവിനോടും, സരിതയോടും യാത്ര പറഞ്ഞ് അവരവിടെന്ന് ഇറങ്ങി. ദേവിക്ക് സ്വന്തം മകനെ കിട്ടിയതിലുള്ള സന്തോഷം ആണെങ്കിൽ തനുവിന് അവൻ സ്വന്തം മകനല്ല എന്നറിഞ്ഞതിനുള്ള ദുഃഖമായിരുന്നു മനസ്സിൽ.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story