സഖിയെ തേടി..: ഭാഗം 66

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ദിവസങ്ങൾ കടന്നുപോയി.... 🍁🍁🍁🍁 "ദേ.... ഈ ചെയിൻ അനുവിന് നന്നായി ചേരും " "ഇതൊട്ടും ചേരില്ല, മറ്റേത് മതി.." "അതൊക്കെ ചെയ്യാം ഹെയർസ്റ്റൈൽ ഇങ്ങനെ മതിയോ??" "അയ്യേ... എന്റെ ഏട്ടത്തിക്ക് ഇത് വേണ്ട... മുടി അഴിച്ചിട്ടാൽ മതി" "വേണ്ട വേണ്ട... മുടി മേടഞ്ഞിട്ടിട്ട് അതിൽ പൂവ് വച്ചാൽ മതി" "അതാദ്യം നിങ്ങൾ തീരുമാനിക്ക്... ദാ ഈ ഷാൾ എങ്ങനെ ഇടണം??" "ഈ സ്റ്റൈലിൽ മതി" "വേണ്ട... തലയിൽ കൂടി ഇട്ടാൽ മതി" "ഇങ്ങനെ മതിയോ..?" "ആഹ്... Ok" കൂയ് ഇങ്ങോട്ട്.... നിങ്ങൾക്ക് എന്താണെന്ന് മനസിലായിലല്ലേ... ഇന്നാണ് എന്റെയും അഭിയേട്ടന്റെയും എൻഗേജ്മെന്റ്. രാവിലെ ഒന്നിന്റെ പകുതി ദോശ കഴിച്ചിട്ടാണ് ഞാനിവിടെ വന്നിരുന്നത്.

ഇപ്പൊ 2 മണിക്കൂർ കഴിഞ്ഞു. എന്നെ ഒരുക്കുന്നത് Angelz ആണ്. അതുകൊണ്ട് തന്നെ ഇതുമതി.., ഇങ്ങനെ മതി, അതുവേണ്ട... എന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കുന്നുണ്ട്. അവസാനം എങ്ങനെയൊക്കെയോ റെഡിയായി എന്ന് അവർ പറഞ്ഞപ്പോഴാണ് എനിക്ക് ശ്വാസം വീണത്. ഞാൻ കണ്ണാടിയിൽ നോക്കിയപ്പോൾ ഞാൻതന്നെ ഞെട്ടിപ്പോയി. "ഉണ്ണീ... ഇത് ഞാനല്ല".…. എനിക്കിത്രയും ഭംഗി ഉണ്ടായിരുന്നോ??🙄 ഞാൻ angelz ന് നേരെ തിരിഞ്ഞതും അവർ എങ്ങനെയുണ്ട് എന്ന അർഥത്തിൽ എന്നെ പുരികം പൊക്കി നോക്കി. ഞാൻ അതിന് സൂപ്പർ എന്ന് കൈകൊണ്ട് കാണിച്ചു. ഇപ്പൊ നമ്മളെ 💜EISWAR AUDITORIUM💜 ത്തിലാണ് ഉള്ളത്.കുറച്ചുകഴിഞ്ഞപോൾ അഭിയേട്ടൻ വന്നു എന്നാരോ വിളിച്ചു പറഞ്ഞു. പിന്നെ ഞാനും Angelz ഉം കൂടി താഴെ ഓഡിറ്റ്‌റ്റോറിയത്തിന്റെ ഹാളിലേക്ക് നടന്നു. എനിക്കാണെങ്കിൽ ഈ വെയ്റ്റുള്ള ലഹങ്ക ഇട്ടിട്ട് നടക്കാൻ പോലും പറ്റുന്നില്ല.

എങ്ങനെയൊക്കെയോ ഹാളിൽ എത്തി. ഹാള് മൊത്തവും ബ്ലു കളർ കൊണ്ട് ഡെക്കറേറ്റ് ചെയ്തിട്ടുണ്ട്. അപ്പോഴാണ് ഞാൻ അഭിയേട്ടനെ ശ്രദ്ധിക്കുന്നത്. ബ്ലൂ കളർ suit ആണ് വേഷം. എന്തായാലും ചെക്കനെ കാണാൻ കുറച്ചൂടെ ലുക്ക്‌ ഒക്കെ ഉണ്ട്... 💙 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ ആഡിറ്റോറിയത്തിൽ എത്തിയിട്ട് അവിടെത്തെ ഡെക്കറേഷൻ ഒക്കെ നോക്കി നിൽക്കുമ്പോഴാണ് അനു സ്റ്റെപ്പ് ഇറങ്ങി വരുന്നത് കണ്ടത്. Wow...!!!! എന്തൊരു ഭംഗിയാ പെണ്ണിനെ കാണാൻ... ഗ്രേ കളർ ഹെവി വർക്കോടുകൂടിയ ലഹങ്ക ആയിരുന്നു വേഷം. മുടി കേറ്റിവച്ചിട്ടുണ്ട്. കാതിൽ വെള്ള കമ്മലുകൾ, ഒരു വൈറ്റ് ചെയിൻ കഴുത്തിൽ ഇട്ടിട്ടുണ്ട്.

എല്ലാം കൂടി നോക്കിയാൽ കടിച്ചു തിന്നാൽ കൊള്ളാമെന്നു തോന്നുന്നു. അനു നടന്ന് എന്റെ അടുത്തേക്ക് വന്നു നിന്നു. പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ അനു എന്റെ കൈയ്യിലും ഞാൻ അനുവിന്റെ കൈയ്യിലും റിങ് അണിയിച്ചു 💍. ആഡിറ്റോറിയം തറവാട്ടിലെ ആളുകളെക്കൊണ്ടും എന്റെ അമ്മേടെ ബന്ധുക്കളെക്കൊണ്ടും നിറഞ്ഞിരുന്നു. പിന്നെ ഫോട്ടോ ഷൂട്ട്‌ ആയിരുന്നു. ഫോട്ടോക്ക് പോസ് ചെയ്യത് ഞാനും അനുവും തളർന്നന്ന് തന്നെ പറയാം. പിന്നെ അവിടെ ഡാൻസും, പാട്ടുമൊക്കെയായി അടിച്ചുപൊളിച്ചു. ഞാൻ അനുവിന്റെ ചെവിക്കരുകിൽ ചെന്ന് പറഞ്ഞു... ❤❣️MY HALF WIFE❣️❤....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story