സഖിയെ തേടി..: ഭാഗം 67

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

* 3 വർഷങ്ങൾക്ക് ശേഷം...* 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇന്ന് അനുവിന്റെ ഹൽദി ആണ്. അവരുടെ തറവാട്ടിൽ വച്ചുതന്നെയാണ് നടത്തുന്നത്. അനുവൊക്കെ അതിനുവേണ്ടി ഒരുങ്ങി കൊണ്ടിരിക്കുകയാണ്.... ഒരു yellow ലോങ്ങ്‌ ടോപ് ആണ് അനുവിന്റെ വേഷം. അതിലേക്ക് ഒരു ലോങ്ങ്‌ yellow കമ്മലും പൂക്കൾ കൊണ്ടുള്ള വളയും മലയുമൊക്കെ ആണ്. അനു മുന്നിലെ മുടി പഫ് ചെയ്ത് ബാക്കി മുടി റോൾ ചെയ്ത് നല്ല മോഡലിൽ കെട്ടി. മുഖത്ത് ചെറിയ രീതിൽ മേക്കപ്പ് ചെയ്തു. (ഇട്ടിട്ട് കാര്യമൊന്നും ഇല്ലല്ലോ... മഞ്ഞൾ തേക്കാനുള്ളതല്ലേ...😝) അനുവിനെ ആ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. Angelz അനുവിന്റെ കൂടെന്നിന്ന് സെൽഫി എടുത്തുകൂട്ടി. പിന്നെ... നമ്മുടെ angelz ന്റെയും Devilz ന്റെയും കല്യാണം കഴിഞ്ഞു.

അർജുന്റെയും അച്ചൂടെയും, പ്രവീണിന്റെയും കിച്ചുന്റെയും, സിദ്ധുന്റെയും പാറുന്റെയും, ആഹിയുടെയും അപ്പൂന്റെയും, അരുണിന്റെയും കാര്ത്തുവിന്റെയും, ആദിയുടെയും ദേവുവിന്റെയും, അശ്വിയുടെയും റിയയുടെയും കല്യാണം ഒരു മാസം മുമ്പേ കഴിഞ്ഞിരുന്നു. പിന്നെ അക്ഷയ്ന്റെയും ആമിയുടെയും കാര്യത്തിൽ അടുത്തുതന്നെ കല്യാണം ഉണ്ടാകും. അപ്പോ ഇനി അനുവിന്റെ ഹാൽദിയിലേക്ക് പോട്ടെ... മഞ്ഞ കുർത്തയായിരുന്നു റാമിന്റെ വേഷം. പിന്നെ അണുവിനെയും രാമിനെയും ഒരുമിച്ചിരുത്തി. അനു റാമിനോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ റാം സൂപ്പർ എന്ന് കാണിച്ചു. പിന്നെ മഞ്ഞൾ തേക്കലായി... അവസാനം Angelz ഉം Devilz ഉം വന്ന് മഞ്ഞൾ കൊണ്ടൊരു ആറാട്ടായിരുന്നു. അണുവിനെയും രാമിനെയും കണ്ടാൽ മഞ്ഞ ഭൂതങ്ങളെ പോലെയുണ്ട് 🤣💛.

പിന്നെ അനു മഞ്ഞൾ കഴുകിയിട്ടു വരാമെന്ന് പറഞ്ഞ് അവിടെയുള്ള ഒരു റൂമിൽ കയറി. ആ തക്കം നോക്കി റാം ഫോൺ വന്നെന്നുപറഞ്ഞ് ആ റൂമിൽ കയറി. റാം നോക്കുമ്പോൾ അനു വാഷ്റൂമിൽ മഞ്ഞൾ കഴുകി കളയുകയായിരുന്നു.റാം അനുവിന്റെ പുറകിൽ പോയി കെട്ടിപ്പിടിച്ചു. അനു ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ഒരു ചിരിവിരിഞ്ഞു. അനു അവനിൽ നിന്ന് മാറിനിന്നിട്ട് എന്താ ഉദ്ദേശം?? എന്ന് ചോദിച്ചതും റാം ഒരു കള്ളച്ചിരിചിരിച്ചു അവളുടെ അടുത്തേക് വന്നു. എന്നിട്ട് പെട്ടെന്ന് അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി. അനു പകച്ചുപോയി. അവൾ തള്ളിമാറ്റാൻ നോക്കിയിട്ടും റാം ഉടുമ്പ് പോലെ ഒട്ടിയിരിക്കുകയാണ്. കുറച്ചു സമയം കഴിഞ്ഞതും അവൻ അവളിൽനിന്ന് മാറി നിന്നു. എന്നിട്ട് അവളെനോക്കി പൊട്ടിച്ചിരിച്ചു. അവൾ സ്വയമൊന്ന് നോക്കി. കഴുകി കളഞ്ഞ മഞ്ഞാലെല്ലാം അവൻ വച്ചു തേച്ചു.

അവൾ ദേഷ്യത്തിൽ അവിടെയിരുന്ന വെയ്സ് എടുത്ത് റാമിന് നേരെ ചെന്ന്. റാം വെളിയിലോട്ട് ഓടി.. പുറകെ വെയ്സുമായി അവളും. കല്യാണചെക്കന്റെയും പെണ്ണിന്റയും ഈ ഓട്ടം കണ്ട് എല്ലാവരും ചിരിച്ചു. പിന്നെ ഓടിയോടി തളർന്ന് അനുവും റാമും ഒരു ബെഞ്ചിലായി ഇരുന്നു. പിന്നെ ഒരു പൊട്ടിച്ചിരിയായിരുന്നു രണ്ടും. പിന്നെ കുടുംബക്കാരും,അഭിയേട്ടന്റെ ബന്ധുക്കളും, എന്റെ pandathe ഫ്രണ്ട്‌സ്ഉം അങ്ങനെ എല്ലാവരും കൂടി ഡാൻസും പാട്ടുമൊക്കെയായി അടിച്ചുപൊളിച്ചു. രാത്രി 12 മണിയായപ്പോൾ എല്ലാവരും കിടന്നു. നാളത്തെ പുലരിയെ വരവേൽക്കാനായി... 🍂...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story