സഖിയെ തേടി..: ഭാഗം 68

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

* 💙ഇന്നാണ് അനുവിന്റെ കല്യാണം💙* റാം വെള്ള മുണ്ടും, മേൽമുണ്ടുമൊക്കെ ധരിച്ചു ഫോട്ടോ എടുത്തു. പിന്നെ റാമും കുടുംബക്കാരും നേരെ അവിടെയുള്ള ഒരു മഹാദേവക്ഷേത്രത്തിലേക്ക് പോയി. അവിടെച്ചെന്ന് പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അനു എത്തി. ഒരു ചില്ലി റെഡ് കളർ സാരിയാണ് അനുവിന്റെ വേഷം. ഒരു നേക്ലസ്, കാശു മാല, മാങ്ങാ മാല, മുല്ലമൊട്ടു മാല, കഴുത്തില, ചെറു താലി, അവിൽ മാല, കണ്ഠസാരം, കുഴിമിന്നി, കുമ്പിൾ മാല, പതക്കം, ലക്ഷ്മി മാല, പൂത്താലി, ഗജമാല, ഭാരതനാട്യം ജിമിക്കി, തട്ടു ജിമിക്കി,തോട, ഓടിയാണം, നെറ്റിചുട്ടി, അരപ്പട്ട, പാലക്യ വള, പൗവ്രിക വള, പാലക്യ മാങ്ങ വള, ഭാഗ്യ ലക്ഷ്മി വള, പവിത്ര മോതിരം, പിന്നെ ചെറുതും വലുതുമായ കുറച്ചു മാലകളും വളകളുമാണ് ആഭരണങ്ങൾ. മുടി ഭംഗിയായി മേടഞ്ഞിട്ടിട്ട് അതിൽ മുല്ലപ്പൂവ് വച്ചുട്ടുണ്ട്. അനുവിന് ആവശ്യത്തിനുള്ള മുടി ഉള്ളത് കൊണ്ടുതന്നെ തിരുപ്പൻ വച്ചിട്ടില്ലായിരുന്നു. ലൈറ്റ് ആയിട്ടുള്ള മേക്കപ്പ്. എല്ലാംകൊണ്ടും അനു ആ വേഷത്തിൽ കൂടുതൽ സുന്ദരി ആയിരുന്നു ❤.

പിന്നെ രണ്ടുപേരും പ്രാർത്ഥിച്ചു. ആദ്യം പൂജാരി അവർക്ക് പുണ്യാജലം കൊടുത്തു. അത് കഴിഞ്ഞ് പൂജാരിയുടെ നിർദ്ദേശപ്രകാരം റാം അനുവിനെ താലി ചാർത്തി. പിന്നെ പൂജാരി രണ്ടുപേർക്കും താമരകൊണ്ടുള്ള മാല കൊടുത്തു. അത് അനു റാമിനും, റാം അനുവിനും ചാർത്തി. പിന്നെ മേനോൻ അനുവിനെ റാമിനെ ഏല്പിച്ചു. പിന്നെ അവർ ഒരു വിളക്കിനുമുമ്പിൽ വലം വച്ചു. പിന്നീട് വീഡിയോ എടുക്കലും ഫോട്ടോ ഷൂട്ട്‌ ഒക്കെ ആയിരുന്നു. പിന്നീട് അവർ രണ്ടു കാറുകളിലായി ഓഡിറ്റോറിയത്തിലേക്ക് പോയി. ഓഡിറ്റൊറിയം നല്ല ഭംഗിയിൽ അലങ്കരിച്ചിട്ടുണ്ടായിരുന്നു. ആളുകളൊക്കെ മുമ്പേ വന്നിരുന്നു. ഓഡിറ്റോറിയത്തിന് മുമ്പിൽ ചെണ്ട മേളക്കാർ ഉണ്ടായിരുന്നു. റാം വെള്ള ഷർട്ടും, മുണ്ടും ധരിച് ഒരു white കാറിൽ വന്നിറങ്ങി. ചെണ്ടമേളത്തോടുകൂടി റാമിനെ സ്വീകരിച്ച് സ്റ്റേജിലേക്ക് കൊണ്ടുവന്നു. കുറച്ചുകഴിഞ്ഞപ്പോൾ അനു ഒരു ക്കാറിൽ വന്നിറങ്ങി. പിന്നെ അനുവും, Angelz ഉം അങ്ങനെ എല്ലാവരും ചെണ്ടമേളത്തിനൊത്ത് ചുവടുവച് അനു മേനോന്റെയും യാശോദയും (ഇച്ചുവിന്റെയും അനുവിന്റെയും അമ്മ ) കൂടെ സ്റ്റേജിലേക്ക് കയറി.

പിന്നെ അവർ മൂന്നുപേരും വന്നിരിക്കുന്നവരെനോക്കി വണങ്ങി. പിന്നെ അനുവിനെ റാമിനൊപ്പം നിർത്തി. അതുകഴിഞ്ഞ് വല്യ തുളസി മാല അവർ തമ്മിൽ ചാർത്തി. പിന്നെ റാം അനുവിന്റെ സീമന്തരേഖ ചുവപ്പിച്ചു. മേനോൻ റാമിന്റെ കയ്യിൽ അനുവിന്റെ കൈ വച്ചു പ്രാർഥിച്ചു. പിന്നെ അവർ വലം വച്ചു. അനുവും റാമും മുതിർന്നവരുടെ കാൽതൊട്ട് അനുഗ്രം വാങ്ങി. പിന്നെ ശ്രീജ രണ്ടുപേർക്കും മധുരം നൽകി. പിന്നെ കുറച്ചു ഗെസ്റ്റ് വന്നു. അവരോടൊക്കെ ഫോട്ടോ എടുത്ത്, പിന്നെ ഫാമിലി ഫോട്ടോ എടുത്ത്, Angelz ഉം, devilz ഉം ആയിട്ടുള്ള ഫോട്ടോസും എടുത്തു (നിങ്ങളും എടുത്തോ😁) പിന്നെ അനു ഒരു കസവുസാരി ഉടുത്തുകൊണ്ട് വന്നു. അതുകഴിഞ്ഞ് സദ്യ കഴിച്ചു.

തുമ്പപ്പൂ ചോറും, സാമ്പാറും, പരിപ്പും, മോരും, ഇഞ്ചി കറിയും,മുളക് കൊണ്ടാട്ടവും, കായവറവും, ശർക്കര വരട്ടിയും, അവിയലും, തോരനും, പച്ചടിയും, കിച്ചടിയും, ഓലനും, കാളനും, എരിശ്ശേരിയും, പുളിശ്ശേരിയും, സ്റ്റൂവും, നാരങ്ങാ അച്ചാറും, മാങ്ങാ അച്ചാറും, പുളിയിഞ്ചിയും, മധുരക്കറിയും, കൂട്ടുകറിയും, കാബ്ബേജ് തോരനും, നെയ്യും, രസവും തുടങ്ങിയ എല്ലാ വിഭവങ്ങളും, ബോളിയും,പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, ഗോതമ്പ് പ്രഥമൻ, പഴ പ്രഥമൻ, പാൽ പായസവും ഉണ്ടായിരുന്നു. (എല്ലാവരും കഴിച്ചിട്ട് പോകണേ..) പിന്നീട് പോകാൻ നേരത്ത് അനു ചെറുതായി അച്ഛന്മാരെയും അമ്മമാരെയും കെട്ടിപ്പിടിച്ചു കരഞ്ഞു . അതുകഴിഞ്ഞ് ഒരു കാറിൽ കയറി റാമിന്റെ വീട്ടിലേക്ക് പോയി...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story