സഖിയെ തേടി..: ഭാഗം 69

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

വൈകിട്ടായപ്പോൾ ഞാനൊരു ലഹങ്കയും അതിന് ചേർന്ന ഒരു സിമ്പിൾ നേക്ലസ് ഉം ഇട്ടു. റിസപ്ഷൻ ഉണ്ട്. പിന്നെ ചെറുതായി മേക്കപ്പ് ചെയ്തു. എന്നിട്ട് ഞാൻ ഹാളിൽ ഇറങ്ങിയപ്പോൾ അഭിയേട്ടൻ ഒരു വൈറ്റ് കളർ ഷർട്ടും, ബ്ലാക്ക് ജീനും ഇട്ട് ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. ഞാൻ അഭിയേട്ടന്റെ അടുത്തേക്ക് പോയി നിന്നു. പിന്നെ എല്ലാവരും ROSE HEAVEN ഓഡിറ്റോറിയത്തിലേക്ക് പോയി. അവിടെയെത്തിയപ്പോൾ കുറെ ആളുകളൊക്കെ വന്നിരുന്നു. ഞാനും അഭിയേട്ടനും കാറിൽ നിന്ന് ഇറങ്ങിയപ്പോൾ കുറെ റോസപ്പൂ ഇതളുകൾ നമ്മുടെ മേലേക്ക് വീണു. ഞാനും അഭിയേട്ടനും സ്റ്റേജിലേക്ക് കയറി. പിന്നെ ആളുകളുടെ കൂടെ ഫോട്ടോ എടുപ്പും, അഭിയേട്ടൻ ഇന്ന് ഒരു നല്ല ബിസ്സിനെസ്സ്മാനാണ്. അതുകൊണ്ടുതന്നെ കുറച്ചു ബിസ്സിനെസ്സ്മായി ബന്ധപ്പെട്ട ആരൊക്കെയോ വന്നിട്ടുണ്ട്. പിന്നെ എന്റെ കുടുംബത്തിൽ നിന്ന് എന്റെ ബന്ധുക്കൾ വന്നു, തറവാട്ടിൽ നിന്ന് വന്നു. ഒരു വല്യ കേക്ക് കൊണ്ടുവച്ചിട്ട് ഞാനും അഭിയേട്ടനും അത് മുറിച്ചു പരസ്പരം വായിൽ വച്ചു കൊടുത്തു. പിന്നെ ഡാൻസും, പാട്ടും....

അങ്ങനെ അടിപൊളി ആയിരുന്നു. പിന്നെ ഇച്ചുവേട്ടനും അച്ചു(അനുജത്തി) യും ഞാനും കൂടി നിന്ന് ഒരു ഫോട്ടോ എടുത്തു. അതുകഴിഞ്ഞ് ആമിയും ഞാനും ഒരു ഫോട്ടോ എടുത്തു. കുറച്ചുകഴിഞ്ഞ് വിഷ്ണുവേട്ടൻ ഇറങ്ങാറായപ്പോൾ കൃഷ്ണ... നമ്മളെയൊക്കെ മറക്കോ..?? എന്ന് ചോദിച്ചപ്പോൾ ഞാൻ വിഷ്ണുവേട്ടനെ കെട്ടിപിടിച്ചിട്ട് അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാ മതി. നാളെ അങ്ങോട്ട് വന്നേക്കണം എന്ന് പറഞ്ഞപ്പോൾ വിഷുവേട്ടൻ ചിരിച്ചിട്ട് "ആഹ് നിന്നു എവിടെ 😬?? എന്ന് ചോദിച്ചപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നിട്ട് "ഡി കിച്ചു... ഇന്ന് ഞാൻ പോകണോ😁??" എന്ന് ചോദിച്ചപ്പോൾ വിഷ്ണുവേട്ടൻ അവളുടെ കയ്യിൽ പിടിച്ചിട്ട് " അല്ലടി... നിയെന്നാപ്പിന്നെ അവളുടെ റൂമിൽ പോയി കിടക്ക്😬" എന്ന് പറഞ്ഞിട്ട് എന്നോട് യാത്ര പറഞ്ഞിട്ട് മിന്നുനെയും പിടിച്ചുകൊണ്ട് പോയി. എന്താണെന്ന് കത്തിയില്ലേ...?? അതാണ് മനീഷ മഹാദേവ് എന്ന മിന്നു.വിഷ്ണുവേട്ടന്റെ ഭാര്യ.

എന്റെ 2 nd ക്രൈം പാർട്ണർ. കുറച്ചു നട്ട് ലൂസാണ് എന്നെ ഉള്ളു 😌. ഇപ്പൊ വിഷ്ണുവേട്ടനും ഇതിന്റെ കൂടെ കൂടി കുറച്ചു ബുദ്ധി പോയോ തോന്നാതെയില്ല 😝.. ശരിക്കും പറഞ്ഞാൽ Crazy Couples😁. എന്റെ വീട്ടിലുള്ള എല്ലാവരും ഇറങ്ങാറായപ്പോൾ ഇച്ചുവേട്ടൻ എന്റെ നെറ്റിയിൽ ചുംബിച്ചിട്ട് നാളെ വരാട്ടോ... എന്ന് പറഞ്ഞു. ഞാൻ നാളെ വന്നില്ലെങ്ങിൽ ഞാൻ അങ്ങോട്ട് വരും😁* എന്ന് പറഞ്ഞപ്പോൾ ഇച്ചുവേട്ടൻ ശരി കുമാരി എന്ന് പറഞ്ഞ് ചിരിച്ചു. (ഇതൊക്കെ picil ഉണ്ട്)പിന്നെ ഞാനും അഭിയേട്ടനും ഫുഡ്‌ കഴിച്ചിട്ട് കുറച്ചു നേരം അവിടെയൊക്കെ നിന്നിട്ട് വീട്ടിലേക്ക് പോയി. അവിടെയെത്തി ഫ്രഷായി ഞാൻ ദേവുഅമ്മയുടെ അടുത്ത് കാര്യം പറഞ്ഞുകൊണ്ട് ഇരുന്നു. അപ്പൊ അമ്മ ഒരു ഗ്ലാസ്സ് പാൽ എടുത്തു തന്നിട്ട് അഭിയേട്ടന് കൊടുക്കാൻ പറഞ്ഞു.

അപ്പോഴേക്കും ആമി വന്ന് എന്നെ അഭിയേട്ടന്റെ റൂമിന്റെ മുമ്പിൽ കൊണ്ടാക്കി. എനിക്കാണെങ്കിൽ ഭയങ്കര ടെൻഷനും.. ഞാൻ പോകണോ?? എന്ന് ആമിയോട് ചോദിച്ചപ്പോൾ അവൾ "എന്റെ ഏട്ടനല്ലേ... ഒന്നും ചെയ്യില്ല 😌" എന്ന് പറഞ്ഞു. ഞാൻ "അതുകൊണ്ടാണ് ഞാൻ പോകണോന്ന് ചോദിച്ചത്😌" എന്ന് പറഞ്ഞപ്പോൾ അവളെന്നെയൊന്ന് കൂർപ്പിച്ചു നോക്കി. അതിന് ഞാനൊന്ന് ഇളിച്ചു കാണിച്ചു. അവൾ എന്നെ ഉന്തി തള്ളി ആ റൂമിൽ കയറ്റി ഡോർ അടച്ചു. സബാഷ്!!!..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story