സഖിയെ തേടി..: ഭാഗം 7

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഞാൻ മാളിൽ എത്തിയപ്പോൾ DEVILZ എല്ലാവരും മാളിന്റെ മുമ്പിൽതന്നെ നിൽക്കുന്നതാണ് കണ്ടത്. ഞാൻ വന്നോപ്പോൾ കുറച്ചു താമസിച്ചു പോയിരുന്നു അതുകൊണ്ട് അവരുടെ കൈയ്യിൽനിന്നിനിക്ക് നല്ലോണം കിട്ടി. പിന്നെ നമ്മൾ മാളിൽ കയറി കുറച്ച് സാധനങ്ങളൊക്ക വാങ്ങി. പിന്നെ ബില്ലൊക്കെ അടച്ച് അവന്മാർ എല്ലാം എവിടേക്കോ പോയി. ഞാൻ അടുത്തുള്ള സോഫയിൽ ഇരുന്നു. കുറച്ചുക്കഴിഞ്ഞപ്പോൾ എനിക്ക് വേണ്ടപ്പെട്ടവരാരോ ഇവിടെ ഉണ്ടെന്റെനൊരു തോന്നൽ വന്നുഞാൻ ചുറ്റും നോക്കിയെങ്കിലും എനിക്ക് അറിയാവുന്ന ആരെയും ഞാൻ കണ്ടില്ല. പിന്നെ അതൊന്നും ശ്രദ്ധിക്കാതെ ഞാൻ അവിടെവെച്ചിരുന്ന മാഗസിൻ എടുത്ത് വായിച്ചുകൊണ്ട് ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു ഞാൻ നോക്കിയപ്പോൾ അതിൽ 🤟 ആരു 🤟 എന്ന് തെളിഞ്ഞുവന്നു.ഞാൻ ഫോൺ എടുത്തപ്പോൾ "വേഗം പാർക്കിംഗ് ഏരിയയിലോട്ട് വരാൻ" പറഞ്ഞു. ഞാനങ്ങനെ ഡ്രെസ്സുള്ള കവരുമെടുത്ത് പുറത്തേക്ക് നടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(അനു) ഞാനും അച്ചുവും കിച്ചുവും കാർത്തുവും മാളിൽ എത്തിയിട്ടാണ് ബാക്കി ANGELZ വന്നത്. അത്തിനുള്ളത് അച്ചു മനസ്സറിഞ്ഞങ് കൊടുത്തു😤.പിന്നെ നമ്മൾ മാളിൽ കയറി ഡ്രസ്സ്‌ എടുത്തു. ഞാനൊരു സ്റ്റോണിന്റെ ഡിസൈൻ ഉള്ള ഗ്രീൻ കളർ ചുരിദാറാണ് എടുത്തത്.വേറെ വേറെ ഡിസൈൻ ഉള്ള ഗ്രീൻ കളർ ചുരിദാറാണ് ബാക്കിയുള്ളവർ എടുത്തത്. പിന്നെ നമ്മൾ ആവശ്യമുള്ള ഓർണമന്റ്സും എടുത്തു. അപ്പോൾ കാർത്തുന്ന് വിശക്കുന്നെന്ന് പറഞ്ഞു. അപ്പൊ എല്ലാവർക്കും വിശപ്പുള്ളതുകൊണ്ട് നമ്മൾ ഫുഡ്‌ കഴിക്കാൻ കയറി. കഴിച്ചുകൊണ്ടിരുന്നപ്പോൾ കിച്ചൂന്ന് ഓറഞ്ച് ജ്യൂസ് വേണമെന്ന് പറഞ്ഞു. 6 ഓറഞ്ച് ജ്യൂസ്‌ ഓർഡർ ചെയ്യ്തു(എനിക്കും ദേവൂന്നും വേണ്ട).കുറച്ച് കഴിഞ്ഞ് ജ്യൂസ്‌ കൊണ്ടുവന്നു. കിച്ചു ജ്യൂസ്‌ എടുത്തതും കൈയ്യിൽനിന്ന് വഴുതി അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന വെള്ള ചുരിദാറിട്ട തടിയുള്ള ചേച്ചിയുടെ ഡ്രെസ്സിലേക്ക് ചരിഞ്ഞു. ഞാൻ കിച്ചുനെ നോക്കിയപ്പോൾ അവൾ "പറ്റിപ്പോയി"എന്ന എക്സ്പ്രഷൻ ഇട്ടോണ്ട്നിൽക്കുന്നു. ആ ചേച്ചിടെ വെള്ള ചുരിദാറിൽ ഓറഞ്ച് കളർ കുറച്ച് തെളിഞ്ഞുവന്നു.ഞാൻ അപ്പൊത്തന്നെ ANGLEZine വിളിച്ചോണ്ട് വെളിയിലോട്ട് പോകാൻ പോയപ്പോൾ കിച്ചു ആ ചേച്ചിയെ നോക്കി ഒരു സൈക്കളിൽനിന്ന് വീണൊരുഇളി ചിരിച്ചു.

അപ്പൊ ആ തടിച്ചി ചേച്ചിക്ക് എന്തോഒരു പന്തികേട്തോന്നി അവർ മൊത്തത്തിലൊന്ന് നോക്കി അപ്പൊ ചുരിദാറിൽ ചെറിയ ഓറഞ്ച് നിറം കണ്ടതും അവർ ദേഷ്യത്തിൽ നമ്മളെനോക്കി. നിർഭാഗ്യവശാൽ അവർ നമ്മളെ 8 പേരെയും നല്ലവെടുപ്പായി കണ്ടു. അവർ "നിൽക്കഡി അവിടെ"ന്ന് പറഞ്ഞ് നമ്മുടെ പിറകെ വന്നു.നമ്മൾ ഒരു സ്ഥലത്ത് ഒളിച്ചിരുന്നു.അവര് നമ്മളെ തിരക്കി അവിടെയൊക്കെ നടക്കുന്നുണ്ട്. നമ്മൾ ഒളിച്ചുംപാത്തും ഒരു ഷോപ്പിൽകയറി 8 മാസ്ക് വാങ്ങിച്ചു മുഖത്ത് വച്ചു. എന്നിട്ട് നമ്മൾ മാളിൽനിന്ന് വെളിയിലേക്ക് ഇറങ്ങാൻപോയപ്പോൾ എന്തോഒന്നെന്റെ കൈ വലിക്കുന്നപോലെ തോന്നി.ഞാൻ പിറകിലോട്ട് നോക്കിയപ്പോൾ എന്റെ കൈയ്യിലുള്ള ചെയിൻ ആരുടെയോ വാച്ചിൽ കുരുങ്ങിയിരിക്കുന്നതാണ് കണ്ടത്. ഞാൻ എടുക്കാൻ നോക്കിയപ്പോൾ ആ തടിച്ചിച്ചേച്ചി എന്റെ അടുത്തൊട്ട് വരുന്നു. ഞാൻ എന്റെ ചെയിൻ കൈയ്യിൽനിന്ന് ഊരിട്ട് വെളിയിലോട്ട് ഓടി(ഇനി എവിടെനിന്നാൽ ശരിയാവില്ല അനു ആത്മ 😝).ഞാൻ പാർക്കിങ്ങിലോട്ട് പോയപ്പോൾ 7 എണ്ണവും എന്നെ വെയിറ്റ്ചെയ്ത് നിൽക്കുന്നു.

ഞാനും അച്ചുവും എന്റെ സ്കൂട്ടിയിൽ കയറി നേരെ വീട്ടിലേക്ക് വിട്ടു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ വെളിയിലേക്ക് കുറച്ച് നടന്നതും എന്റെ കൈ പുറകിലോട്ട് വലിക്കുന്നതുപോലെ തോന്നി. ഞാൻ പിറകിലോട്ട് നോക്കിയപ്പോൾ ഏതോ പെൺകുട്ടിയുടെ ചെയിൻ എന്റെ വാച്ചിൽ കുറിങ്ങിയതായിരുന്നു കണ്ടത്. അപ്പൊ ആ കുട്ടി തിരിഞ്ഞു. അവൾ മാസ്ക് വച്ചേക്കുകയായിരുന്നു അതുകൊണ്ട് അവളുടെ മുഖം ഞാൻ കണ്ടില്ല പക്ഷെ ആ കണ്ണ് അതിനെന്തോ പ്രതേകത ഉള്ളതുപോലെ എനിക്ക് തോന്നി. ഞാൻ നോക്കിയപ്പോൾ അവൾ നേരെ നോക്കിട്ട് എന്തോ കണ്ട് പേടിച്ചതുപോലെ തോന്നി. ഉടനെ അവൾ അവളുടെ ആ ചെയിൻ ഊരിയിട്ടിട്ട് പോയി. ഞാൻ പയ്യെ കുരിക്കഴിച്ചു അവളുടെ വളയും എന്റെ വാച്ചും വേർതിരിച്ച് എടുത്തു. ആ വള എനിക്ക് കളയാൻ തോന്നാത്തത് കൊണ്ട് അത് ഞാനെന്റെ പോക്കറ്റിലിറ്റിട്ട് പാർക്കിൽ ഏരിയയയിലെക്ക് പോയി 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story