സഖിയെ തേടി..: ഭാഗം 70

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ പയ്യെ പയ്യെ നടന്ന് ചെന്ന് പാൽ ടേബിളിൽ കൊണ്ടുപോയി വച്ചു. എന്നിട്ട് തിരിഞ്ഞതും ആരെയോ ചെന്ന് മുട്ടി. ഞാൻ നോക്കിയപ്പോൾ അഭിയേട്ടൻ!!!... അയ്യോ... എന്ന് ഞാൻ തിങ്കിയതും ശബ്ദം കുറച്ചു കൂടിപ്പോയി. അഭിയേട്ടൻ "എന്തുപറ്റി??" എന്നൊക്കെ ചോദിച്ചു. എന്റെ പരുങ്ങല് കണ്ടിട്ട് അഭിയേട്ടൻ കാര്യം ഏകദേശം പിടികിട്ടിയിന്ന് തോന്നുന്നു. അഭിയേട്ടൻ നടന്ന് നടന്ന് എന്റെ നേർക്ക് വന്നു. ഞാൻ അതിനനുസരിച്ച് പിറകിലോട്ട് നീങ്ങി ഭിത്തിയിൽ ചെന്നിടിച്ചു. അഭിയേട്ടൻ എന്റെ തൊട്ടടുത്ത് വന്നു നിന്നു. എന്റെ ശ്വാസഗതി ഉയർന്നു. അഭിയേട്ടൻ എന്റെ അടുത്തേക്ക് മുഖം അടുപ്പിച് കൊണ്ടുവന്നിട്ട് ചുമരിൽ തൂക്കിയിട്ടിരുന്ന ബുള്ളറ്റിന്റെ കീ എടുത്തിട്ട് " വേഗം റെഡിയായിട്ട് വാ..

ഒരു റൈഡിന് പോയിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ അപ്പോഴേ ഡ്രസിങ് റൂമിൽ കയറി ഒരു റെഡ് ചുരിദാർ ഇട്ടുകൊണ്ട് വന്നു. അപ്പോഴേക്കും അഭിയേട്ടൻ എന്നോട് ""പോകാം??""എന്ന് ചോദിച്ചപ്പോൾ ഞാൻ തലയാട്ടി. പിന്നെ ഞാനും അഭിയേട്ടനും കൂടി പതുക്കെ നടന്ന് വെളിയിലിറങ്ങി. അഭിയേട്ടൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കിയപ്പോൾ ഞാൻ അതിന്റെ പുറകിൽ കയറിയിട്ട് അഭിയേട്ടനെ കെട്ടിപ്പിടിച്ച് തോളിൽമുഖമമർത്തി കിടന്നു. കുറെ ദൂരം കഴിഞ്ഞപ്പോൾ അഭിയേട്ടൻ എന്നോട് സ്ഥലം എത്തി എന്ന് പറഞ്ഞു. അതൊരു കാടായിരുന്നു. ഞാൻ "ഈ രാത്രി ഈ കാട്ടിൽ എന്തിനാ വന്നേ..??"എന്ന് ചോദിക്കാൻ പോയപ്പോൾ അഭിയേട്ടൻ എന്നെയും വലിച്ചുകൊണ്ട് ആ കാട്ടിലൂടെ നടന്നു. നടന്ന് നടന്ന് അവസാനം ആ സ്ഥലം എത്തി.

അവിടം കണ്ടതും ഞാൻ വണ്ടറടിച്ചുപോയി.അവിടെ ഒരു കുഞ്ഞു വെള്ളച്ചാട്ടം, കൂടാതെ പലതരത്തിലുള്ള റോസപ്പൂക്കൾ അവിടെ കാടുപോലെ ഉണ്ട്. ഞാൻ അതൊക്കെ കണ്ട് ആസ്വദിച്ചു നിൽക്കുമ്പോഴാണ് അഭിയേട്ടൻ എന്നോട് ആ ഒരു പാറയിൽ ഇരിക്കാമെന്ന് പറഞ്ഞത്. പിന്നെ നമ്മൾ ആ പാറയുടെ മുകളിലേക്ക് കയറി. ഞാൻ ആ വെള്ളത്തിൽ കാലിട്ട് അഭിയേട്ടന്റെ തോളിൽ മുഖം അമർത്തി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അഭിയേട്ടൻ എന്നോട് പോകാമെന്നു പറഞ്ഞു. എനിക്ക് എവിടുന്ന് പോകാൻ തോന്നുന്നില്ലെങ്കിലും സമയം ഒരുപാട് ആയതുകൊണ്ട് ഞാൻ സമ്മതിച്ചു. നമ്മൾ ആ പാറയിൽ നിന്ന് ഇറങ്ങി.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) അനുവിന് ഇവിടെ നിൽക്കണമെന്ന് അവളുടെ മുഖം കണ്ടാലേ അറിയാം. അനുവിന്റെ ടെൻഷൻ കുറച്ചു മാറട്ടെ എന്ന് കരുതിയാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. ഇപ്പോ സമയം ഒരുപാടായി. പിന്നെ ഒരു ദിവസം അണുവിനെയും കൊണ്ടുവരാം എന്ന് ഉറപ്പിച്ചുകൊണ്ട് തിരിഞ്ഞപ്പോൾ എന്റെ അടുത്ത് നിന്ന അനുവിനെ കാണാനില്ല. ഞാൻ അവളെ ഒരുപാട് വിളിച്ചെങ്കിലും അവൾ വിളിക്കട്ടില്ല. എന്റെ ഉള്ളിൽ ആകാരണമായ ഭയം വന്നു മൂടുന്നത് ഞാനറിഞ്ഞു..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story