സഖിയെ തേടി..: ഭാഗം 71

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു ഞാൻ പാറയിൽ നിന്ന് ഇറങ്ങിയിട്ട് ആ റോസാപൂക്കളുടെ അടുത്തേക്ക് നടന്നു. എന്തോരം റോസകളാണ്... 💖. പല നിറത്തിലുള്ളത് ഉണ്ട്. ഞാൻ അതിന്റെ അടുത്തേക്ക് പോയി അതിൽ നിന്ന് Red, Yellow, Rose, White എന്നീ നിറത്തിലുള്ള രണ്ട് റോസപ്പൂക്കൾ വീതം പറിച്ചു. അത് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അഭിയേട്ടൻ എന്നീ വിളിച്ചത്. ഞാൻ അങ്ങോട്ട് പോകാൻ ആഞ്ഞതും എന്റെ ഷാൾ ഒരു റോസാച്ചെടിയിൽ കുരുങ്ങി. പിന്നെ അത് അഴിച്ചെടുത്തിട്ട് ഞാൻ വേഗം അഭിയേട്ടന്റെ അടുത്തേക്ക് പോയി.

ഇത്ര നേരം ടെൻഷൻ അടിച്ചു നിന്നിരുന്ന അഭിയേട്ടന്റെ മുഖത്ത് ആശ്വാസം നിറയുന്നത് ഞാനറിഞ്ഞു. അനു... നീ.. എവിടെയായിരുന്നു..??? അതിന് ഉത്തരമായി ഞാനെന്റെ ഇടത്തെ കയ്യ് ചെവിയിൽ വച് sorry പറയുന്നതുപോലെ കാണിച്ചു. അതിന് അഭിയേട്ടൻ കാണുരുട്ടിനോക്കി. ഞാൻ അഭിയേട്ടന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നിട്ട് ഞാൻ പറിച്ച റോസാപ്പൂവുകൾ നീട്ടിയിട്ട് *എനിക്ക് ഈ അഭിയേട്ടനെ ഒത്തിരി ഒത്തിരി ഇഷ്ടാ... എന്റെ ജീവനെക്കാളെരെ ഞാൻ അഭിയേട്ടനെ സ്നേഹിക്കുന്നു. ഇത് ഞാൻ കുറച്ചു മുമ്പേ പറയേണ്ടതായിരുന്നു എന്നിനിക്കറിയാം. ഇന്ന് നമ്മുടെ കല്യാണവും കഴിഞ്ഞു. പക്ഷെ ഇത് സമ്മതിച്ചുതരാൻ എന്റെ ഈഗോ എന്നെ സമ്മതിച്ചില്ല.

But.. ഇന്ന് എനിക്ക് എന്റെ മനസ്സിലുള്ളത് അഭിയേട്ടനോട് പറയണമെന്ന് തോന്നി.* എല്ലാവരുടെയും റാമായി, എന്റെ മാത്രം അഭിയേട്ടനായിക്കൂടെ?? I Love You Abhiyetta..... ❤ Love You so much.... ❣️ എന്ന് ഞാൻ പറഞ്ഞതും അഭിയേട്ടൻ ചിരിച്ചിട്ട് "കല്യാണത്തിന്റെ രാത്രി ആദ്യമായി സ്വന്തം ഭർത്താവിനെ പ്രൊപ്പോസ് ചെയ്യുന്ന ഭാര്യ നീയായിരിക്കും" എന്ന് പറഞ്ഞുകൊണ്ട് ആ റോസപ്പൂക്കൾ എന്റെ കൈയ്യിൽ നിന്ന് വാങ്ങി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം ) എനിക്ക് ഭയങ്കര സന്തോഷമായി അനുവെന്നെ പ്രൊപോസ് ചെയ്തപ്പോൾ.. ഈ 3 വർഷം കഴിഞ്ഞിട്ടും അവൾ പഴയതുപോലെ തന്നെ ആയിരുന്നു.

ഞാൻ ചിരികൊണ്ട് അവളുടെ കയ്യിലെ റോസപ്പൂക്കൾ വാങ്ങി. അപ്പോഴാണ് അവളുടെ കയ്യിൽ നിന്ന് രക്തം വരുന്നത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ ഇതെങ്ങനെ എന്ന് ചോദിച്ചപ്പോൾ റോസപറിച്ചപ്പോൾ അതിലെ മുള്ള് കൊണ്ടതാണെന്ന് പറഞ്ഞു.അത് കുറച്ചു വല്യ മുറിവ് തന്നെ ആയിരുന്നു. ഞാൻ അവളെയും കൂട്ടി ഒരു പാറയിൽ ചെന്നിരുന്നിട്ട് എന്റെ കർചീഫ് എടുത്ത് അതിൽ കെട്ടിവെച്ചു. ഞാൻ സമയം നോക്കിയപ്പോൾ ഒരു മണിയാകാറായി. ഞാൻ അണുവിനെയും കൊണ്ടു എന്റെ ബുള്ളറ്റിൽ കയറി നേരെ വീട്ടിലോട്ട് വിട്ടു. അവിടെയെത്തി വണ്ടി പാർക്ക്‌ ചെയ്ത് ഹാലിലേക്ക് പമ്മികയറുന്നതിനിടക്ക് ഹാളിലിലെ ലൈറ്റ് ഓണായി. സ്വിച്ചിന്റെ അടുത്ത് നിൽക്കുന്ന ആളെക്കണ്ടതും ഞാനും അനുവും ഞെട്ടി 😳.🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story