സഖിയെ തേടി..: ഭാഗം 72

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അച്ഛൻ!!!!! ആഹ്... അച്ഛൻ തന്നെയാ മോനെ.. അച്ഛൻ ഉറങ്ങിയില്ലായിരുന്നോ?? എങ്ങനെ ഉറങ്ങാനാണ്.. വീടിന്റെ ഡോർ ലോക്ക് ചെയ്യാതെ തുറന്നിട്ടിട്ട് പോയാൽ ആരെങ്കിലും അകത്ത് കയറില്ലെ....??? അയ്യോ... അപ്പൊ ഡോർ അടച്ചില്ലായിരുന്നോ... 😳?? (അനു) അതൊക്കെ പോട്ടെ... ഒരു മണിയായി, നിങ്ങൾ പോയി കിടന്നുറങ്ങിക്കെ... എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്.. ഗുഡ് നൈറ്റ്‌ കൃഷ്ണമോളെ.... ഗുഡ് നൈറ്റ്‌ വിശ്വ അച്ഛാ... (അച്ഛൻ മുകളിലെ റൂമിലേക്ക് കയറിപ്പോയി.)

അപ്പോഴേക്കും അനു ഹാളിലെ ഡോറോക്കെ അടച്, ലൈറ്റിന്റെ സ്വിച്ചും ഓഫാക്കി എന്റെ റൂമിലേക്ക് കയറിപ്പോയി. ഇനി ഞാനെന്ത് നോക്കിളിക്കുകയാണ്? ഞാനും അനുവിന്റെ കൂടെ റൂമിൽ കയറി. പിന്നെ രണ്ടുപേരും ബെഡിൽ കയറി കിടന്നു. അനു എന്റെ നെഞ്ചിൽ തലവച് കെട്ടിപ്പിടിച്ചു കിടന്നു. ഞാൻ അവളെയും കെട്ടിപ്പിടിച്ചു നിദ്രയിലാണ്ടു... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു ) ഞാൻ എണീറ്റ് സമയം നോക്കിയപ്പോൾ 6:15.. അയ്യോ... ഇത്ര നേരം ആയോ?? എന്ന് ചിന്തിച്ചിട്ട് ഞാൻ വേഗം പോയി കുളിച്ചു റെഡിയായി ഒരു റോസ് ചുരിദാർ എടുത്തിട്ടു. എന്നിട്ട് കിച്ചണിലോട്ട് ചെന്നു. അവിടെച്ചെന്നപ്പോൾ ദേവുഅമ്മ ചായയിടാൻ പോകുകയായിരുന്നു. ആഹ്...

മോളെന്താ ഇത്ര നേരത്തെ എണീറ്റത്?? ഞാൻ ഈ സമയത്താണ് എന്നും എണീക്കുന്നത്. ആമി പറഞ്ഞിട്ടുണ്ട് കൃഷ്ണമോള് രാവിലെ എണീക്കുമെന്ന്. ഇവിടെ ഒരുത്തിയൊണ്ട് മൂട്ടിൽ വെയിലടിച്ചാപോലും എണീക്കില്ല. പറയുന്നതുപോലെ ഞാൻ അവളെ എണീപ്പിച്ചിട്ട് വരാം.. മോള് പാൽ തിളക്കുന്നോ എന്ന് നോക്കോ?? ആ ദേവുഅമ്മേ... അല്ലാ... എന്തിനാ അമ്മേ ഈ ചട്ടുകം? ആമിയെ ഉണർത്തണമെങ്കിൽ ഇതുണ്ടെങ്കിലേ പറ്റുള്ളൂ. ഞാൻ പോയിട്ട് വരാം.. എന്ന് പറഞ്ഞ് ദേവുഅമ്മ ആമിയുടെ റൂമിലേക്ക് പോയി. അപ്പോഴേക്കും ചായ തിളച്ചിരുന്നു. ഞാൻ വിശ്വഅച്ഛന് ചായ കൊണ്ടുപോയി കൊടുത്തു. പിന്നെ ഞാൻ ഒരു ഗ്ലാസ്‌ ചായയും കൊണ്ട് അഭിയേട്ടന്റെ റൂമിലേക്ക് പോയി.

അഭിയേട്ടൻ ഇപ്പോഴും നല്ല ഉറക്കമാണ്!! ഞാൻ ചായ ടേബിളിൽ വച്ചിട്ട് ബെഡിലേക്ക് നോക്കിയപ്പോൾ എന്റെ റിങ് ഞാൻ കിടന്ന സ്ഥലത്ത് കിടക്കുന്നു. ഞാൻ അഭിയേട്ടന്റെ ഇപ്പുറത്തെ വശത്തെ ഭാഗത്തായതുകൊണ്ട് ഞാൻ അഭിയേട്ടന്റെ മേലേക്കൂടെ എത്തി എടുത്തു. എന്റെ നനഞ്ഞ മുടിയിലെ വെള്ളം മുഖത്ത് വീണതുകൊണ്ട് അഭിയേട്ടൻ ചെറുതായി കണ്ണുചിമ്മിക്കൊണ്ട് തുറന്നു..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story