സഖിയെ തേടി..: ഭാഗം 73

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം ) എന്റെ കണ്ണിൽ വെള്ളം ഇറ്റ് വീണപ്പോഴാണ് ഞാൻ കണ്ണുതുറന്നത്. കണ്ണ് തുറന്നതും കണിയായി കണ്ടത് അനുവിനെ.. അവൾ എന്റെ ബെഡിന്റെ സൈഡിൽ നിന്ന് എത്തി എന്തോ എടുക്കുകയാണ്.അത് അവളുടെ റിങ് ആയിരുന്നു. ഞാൻ അത് പെട്ടന്ന് എടുത്ത് എന്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചു. അനു എന്നെയൊന്ന് കൂർപ്പിച്ചു നോക്കി പോകാൻ പോയതും ഞാനവളുടെ കൈ പിടിച്ചുവലിച് ബെഡിലേക്ക് ഇട്ടു. അവൾ എന്റെ മേലെ വന്നു വീണു. ഞാൻ പെണ്ണിനേയും കൊണ്ട് മറിഞ്ഞു. ഇപ്പൊ ഞാൻ മുകളിലും അനു എന്റെ താഴെയുമാണ് കിടക്കുന്നത്. ഞാൻ അവളുടെ ആപ്പിൾ പോലുള്ള അധരം ലക്ഷ്യമാക്കി ചലിച്ചു """അയ്യേ...."""”

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു ) അതാരാ അങ്ങനെ വിളിച്ചതെന്ന് ആലോചിച്ചുകൊണ്ട് ഞാൻ വെളിയിലോട്ട് നോക്കിയതും ഡോറിന്റെ പുറത്ത് നിന്നുകൊണ്ട് ആമി തിരിഞ്ഞുനിന്ന് കണ്ണുപൊത്തി നിൽക്കുന്നു. ഞാൻ അഭിയേട്ടനിൽ നിന്ന് മാറിയിട്ട് ആമിയുടെ അടുത്തേക്ക് പോയി അവളെ തട്ടി വിളിച്ചു. അപ്പൊ അവൾ ""ഞാനൊന്നും കണ്ടിട്ടുമില്ല ഒന്നും കേട്ടിട്ടുമില്ല""എന്ന് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു. പിന്നെ അവൾ എന്നെ നോക്കിയിട്ട് "കഴിഞ്ഞോ?*എന്ന് നാണത്തോടെ ചോദിച്ചതും ഞാൻ ""ഏഹ്... എന്ത് കഴിഞ്ഞോന്ന്?"

എന്ന് ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ കാലുകൊണ്ട് നിലത്ത് കാലം വരച്ചിട്ട് ""എന്നാലും എന്റെ ഏട്ടത്തി.. കിസ്സടിക്കുമ്പോൾ ഡോർ ലോക്ക് ചെയ്തിട്ട് ചെയ്തുകൂടെ?? ഒന്നുമില്ലെങ്കിലും പ്രായമൂർത്രി sorry പ്രായമൂർത്തി.. ""പ്രായപൂർത്തി """(ഞാൻ ) അതുതന്നെ.. ആ സാധനം തികഞ്ഞ ഒരു പെൺകുട്ടി ഇവിടെ ഉണ്ടെന്നെങ്കിലും ഓർക്കണ്ടേ??""എന്ന് ചോദിച്ചതും അഭിയേട്ടൻ ഫോൺ ചെവിൽ വച്ചിട്ട് "ഡാ ഇച്ചു... എന്റെ അനുജത്തിക്ക് പ്രായപൂർത്തി ആയില്ല അതുകൊണ്ട് രണ്ട് വർഷവും കൂടി കഴിഞ്ഞിട്ട് കല്യാണം മതിയെന്ന് ആമി പറയുന്നു"" 📱 രണ്ട് വർഷമോ?? ഇനി മൂക്കിൽ പല്ല് മുളച്ചിട്ടാണോ കെട്ടേണ്ടത്?നീ അവളുടെ കയ്യിൽ ഫോൺ കൊണ്ടുത്തെ...

ആഹ് ഞാൻ ഇപ്പോ കൊടുക്കാം എന്ന് പറഞ്ഞിട്ട് അഭിയേട്ടൻ ഒന്നാക്കി ചിരിച്ചിട്ട് ആമിയുടെ കയ്യിൽ ഫോൺ കൊടുത്തു. അവൾ അഭിയേട്ടനെ നോക്കി പല്ല് കടിച്ചിട്ട് ഫോൺ വാങ്ങിച്ചിട്ട് നിഷ്കു ഭാവത്തിൽ *ഹലോ *എന്ന് പറഞ്ഞു. പിന്നെ അവിടെ എന്താണ് നടന്നതെന്ന് അവളുടെ എക്സ്പ്രഷൻ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. എന്റെയല്ലേ ഏട്ടൻ.. കലിപ്പൻ 🤭!! അപ്പോഴേക്കും ആമി ഫോൺ കട്ടാക്കി അഭിയേട്ടന്റെ കൈയ്യിൽ കൊടുത്തിട്ട് ""കുടുംബം കലക്കാൻ ഇറങ്ങിരിക്കുകയാണല്ലേ ഏട്ടൻ തെണ്ടി.. 😬""

എന്ന് പറഞ്ഞതും അഭിയേട്ടൻ ഡീ... എന്ന് വിളിച്ചതും അവൾ ഓടിയിരുന്നു. ഞാൻ അഭിയേട്ടനോഡ് പോയി വർക്ഔട്ട് ചെയ്യാൻ പറഞ്ഞിട്ട് ഞാൻ കിച്ചനിലേക്ക് പോയി. പിന്നെ അവിടെ ചെന്നിട്ട് ദേവുഅമ്മേയെ കുറച്ചു സഹായിച്ചിട്ട് ഇഡലിയും സാമ്പാറും ഉണ്ടാക്കി. അത് സെറ്റ് ആയപ്പോഴേക്കും വിശ്വൻ അച്ഛനും, അഭിയേട്ടനും, ആമിയും ഡെയിനിങ് ടേബിളിൽ വന്നിരുന്നു. ഞാനും അമ്മയും കൂടി ഫുഡ്‌ കൊണ്ടുപോയി ടേബിളിൽ വച്ചിട്ട് എല്ലാവർക്കും വിളമ്പി. ""അമ്മേ... എന്നാരാ ഫുഡ്‌ ഉണ്ടാക്കിയത്??"(റാം) "കൃഷ്ണ മോള്.. എന്താ റാമേ??" ""ആഹ് തോന്നി, അനുവിന് ഒന്നും നന്നായി ഉണ്ടാക്കാൻ അറിയില്ല, അമ്മ കുറച്ചുകൂടി പഠിപ്പിച്ചു കൊടുക്കണം""(റാം) ""ഏഹ്..!!കൃഷ്ണ മോള് ഉണ്ടാക്കിയതിന് നിന്റെ അമ്മ ഉണ്ടാക്കുന്നതിനേക്കാളും ടേസ്റ്റ് ഉണ്ടല്ലോ 😁""(വിശ്വൻ) ""അത് അച്ഛന്, പക്ഷെ എനിക്ക് തോന്നുന്നത് ഫുഡ്‌ ശരിയായില്ലന്നാണ് "(റാം)

""എന്നാ എന്റെ പൊന്ന് മോനൊരു കാര്യം ചെയ്യ്.. ഇന്നത്തെ ദിവസത്തേക്കുള്ള fd നീ ഒറ്റക്ക് ഉണ്ടാക്കണം. ആരും സഹായിക്കില്ല. പാവം കൃഷ്ണ മോള്!!രാവിലെ എണീറ്റ് ഉണ്ടാക്കിയ ഭക്ഷണത്തെ കളിയാക്കുന്നോ? പോയി ഉച്ചക്കത്തേക്കുള്ള ചോറും കറികളും ഉണ്ടാക്കേടാ...""(അമ്മ) "അയ്യോ അമ്മേ... ഞാനൊരു കോമഡി പറഞ്ഞതല്ലേ...?? "നീ കോമഡി പറഞ്ഞതാണെങ്കിലും അല്ലെങ്കിലും എന്റെ കൃഷ്ണ മോളെ കളിയാക്കിയതിനുള്ള ശിക്ഷ നീ അനുഭവിച്ചേ പറ്റു"" "അമ്മേ.... 😵""(റാം) അയ്യയ്യോ പണിപാളിലോ... അയ്യയ്യോ പണിപാളില്ലോ... [[നമ്മുടെ കിങ്ങിണി😎 & ജിത്തു ]] 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story