സഖിയെ തേടി..: ഭാഗം 74

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ആഹ് ഉണ്ടാക്കാം.. ഉച്ചക്ക് എന്തൊക്കെ വേണം?? (റാം) നിനക്ക് ഇഷ്ടമുള്ളത് വച്ചോ.. (കിങ്ങിണി) ചെയ്യാല്ലോ... (റാം ആഹ്!പക്ഷെ നിന്റെ മൊബൈൽ എന്റെ കൈയിൽ ഇരിക്കട്ടെ... (ദേവീ) അയ്യോ അത് ശരിയാകാതില്ല എന്ത് ശരിയാകാതില്ല?? (ദേവി) അത്.. അത്.. ആഹ് ഓഫീസിൽ നിന്നുള്ള അര്ജന്റ് കാൾ വന്നല്ലോ?? (റാം) അത് ഞാൻ നോക്കിക്കൊള്ളാം മോനെ.. 😁(വിശ്വൻ) ഇന്നാ... 😬[എന്ന് പറഞ്ഞുകൊണ്ട് റാം അവന്റെ മൊബൈൽ ദേവിക്ക് നീട്ടി] ആഹ്... ഇനിയെന്റെ പൊന്നുമോൻ ചെന്ന് കഴിക്കാൻ വല്ലതും ഉണ്ടാക്കിക്കേ... (ദേവി) മ്മ് [എന്ന് മൂളിക്കൊണ്ട് റാം കിച്ചനിലേക്ക് കയറി. കിച്ചൺ കണ്ടിട്ട് റാമിന്റെ കിളിവരെ പോയി] 🎶കാണാത്ത ലോകത്ത് ചെന്നപോലെ.. കൈവിട്ട് താഴത്ത് വീണപോലെ.. ഇതെന്താവോ... ഇതെന്താവോ... 🎶 എന്ന പാട്ടാണ് റാമിന് ഓർമ വന്നത്. ആഹാ.. അപ്പൊ ഇതാണ് ഇനി എന്റെ കിച്ചൺ. അല്ലാ..

ഈ ഗ്യാസ് എങ്ങനെയാ തുറക്കുന്നത് എന്നാലോചിച്ചുകൊണ്ട് റാം ഗ്യാസ്സിന്റെ കുറ്റിയിൽ വലിക്കാൻ തുടങ്ങി. പിന്നെ ഗ്യാസ്സിന്റെ കുറ്റിയിൽ കാൽ വച് നീട്ടി വലിക്കാൻ തുടങ്ങി. അപ്പോഴാണ് ആ വഴി പോയ ദേവി അത് കാണുന്നത്. ദേവി തലയിൽ കൈവച്ചിട്ട് "എന്റെ ഈശ്വരനെ.. ഗ്യാസ് തുടക്കാൻ പോലും അറിയാത്തവനാണല്ലോ ഞാൻ പാചകം ചെയ്യാൻ വിട്ടത്"എന്ന് ഉള്ളാലെ പറഞ്ഞുകൊണ്ട് ദേവി ഗ്യാസ് ഓണാക്കി വച്ചു. അതുകണ്ടിട്ട് റാം "ഞാൻ അമ്മ മറന്നുപോയോ എന്ന് ടെസ്റ്റ്‌ ചെയ്തതാണ്"എന്ന് പറഞ്ഞതും അവർ ചിരിച്ചുകൊണ്ട് "ഉവ്വുവ്വേ.."എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് വെളിയിലോട്ട് പോയി. പിന്നീട് റാം അത്യാവശ്യം നല്ല വലുപ്പമുള്ള പത്രത്തിൽ വെള്ളം നിറച്ച് അരി കഴുകി സ്റ്റോവിൽ വച്ചു. എനിക്ക് പതുങ്ങി പതുങ്ങി കിങ്ങിണിയുടെ അടുത്തേക്ക് പോയിട്ട് "കിങ്ങൂ... ഈ മീൻ വയ്ക്കുമ്പോൾ കായം ഇടോ?

മീൻ വാക്കുണുംവോൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന്"ചോദിച്ചപ്പോൾ കിങ്ങിണി "ദേവിയെ...."എന്ന് നീട്ടിവിളിച്ചതും റാം ജീവനും കൊണ്ട് കിച്ചനിലേക്ക് ഓടി. എന്നിട്ട് സാമ്പാർ ഉണ്ടാക്കാമെന്ന് വിചാരിച് കുറച്ചു പരിപ്പ് എടുത്ത് കുക്കറിൽ വച്ചിട്ട് അതിന്റെ മുകളിൽ കൂടി പച്ചക്കറികൾ വല്യ വലുപ്പത്തിൽ കട്ട്‌ ചെയ്തിട്ട് അൽപ്പം മുളകുപൊടിയും, ഉപ്പും, മഞ്ഞൾപൊടിയും, ഉലുവയും, ഇഞ്ചിയും,വെളുത്തുള്ളിയും ഒക്കെ ഇട്ട് കുക്കർ ഗ്യാസ്സിൽ വച്ചു. എന്നിട്ട് ഒരു വല്യ പാത്രമെടുത്ത് അത് തടിയുടെ അത്രക്ക് വീതിയിലും നീളത്തിലും മുറിച് ആ പത്രത്തിൽ ഇട്ട് കുറച്ചു വെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്തിട്ട് അതിൽ ഉപ്പും മൂന്ന് സ്പൂൺ മുളകുപൊടിയും ഇട്ടു മിക്സ്‌ ചെയ്ത് അടച്ചുവച്ചു. ഉച്ചക്ക് 2 മണിയായപ്പോൾ വിശ്വൻ ദേവിയെ ദയനീയമായി നോക്കി. എല്ലാവർക്കും നല്ലതുപോലെ വിശക്കുന്നുണ്ടായിരുന്നു. അപ്പോൾ അവിടേക്ക് Devilz ഉം Angelz ഉം couples ആയിട്ട് വന്നു. റാം കുറച്ചു മൂടിയ പാത്രങ്ങൾ ടേബിളിൽ കൊണ്ട് നിരത്തി വച്ചു. റാം Devilz നേയും Angelz നേയും നിർബന്ധിച്ച് ടേബിളിൽ ഇരുത്തി.

റാം കൊണ്ടുവച്ച ഒരു പാത്രത്തിൽ നിന്ന് ചോറ് വിളമ്പാൻ തുടങ്ങി. എല്ലാവരും റാമിനെ മിഴിച്ചു നോക്കി. അത് കഞ്ഞിപോലെ ഉണ്ടായിരുന്നു, തീരെ ഉപ്പും ഇല്ല. ഉപ്പില്ല എന്ന് സിദ്ധു പറഞ്ഞതും റാം ഒരുപിടി ഉപ്പ് വീതം എല്ലാ പ്ളേറ്റിലേക്കും ഇട്ടു കൊടുത്തു. പിന്നെ അവിടെ വച്ചിരുന്ന വേറൊരു പാത്രത്തിലെ കറി എല്ലാവർക്കും വിളമ്പാൻ തുടങ്ങി. ഡാ രാമേ... ഇതെന്താ?? (അരുൺ) "അങ്ങനെയൊന്നുമില്ല, കഴിച്ചിട്ട് നിങ്ങൾ തന്നെ ഒരു പേരിട്ടാൽ മതി 😁"എന്ന് പറഞ്ഞതും എല്ലാവരും കണ്ണും തള്ളി നിന്നു. പിന്നെ അവർക്ക് സാമ്പാറും, ക്യാരറ്റ് തോരനും വിളമ്പി കൊടുത്തു. എന്തൊക്കെ പറഞ്ഞാലും ഒടുക്കത്തെ ഗന്ധം ആയതുകൊണ്ട് എല്ലാവരും ആർത്തിയോടെ ഒരു സ്പൂൺഎടുത്ത് കോരി കുടിച്ചു. പിന്നെ അവരുടെ മുഖത്ത് വർണിക്കാൻ പറ്റാത്ത ഭവങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആദ്യം തന്നെ Angelz ഓടിപ്പോയി വാഷ്വൈസിനിൽ ഛർദിക്കാൻ തുടങ്ങി. അത് കണ്ടിട്ട് റാം congrats അളിയൻസ്... 🙈എന്ന് പറഞ്ഞതും ആമിയും വായും പൊത്തിക്കൊണ്ട് ഓടിയിരുന്നു.

അതുകണ്ടിട്ട് റാം ഇച്ചുവിനെ കൂർപ്പിച്ചു നോക്കിയെങ്കിലും അത് കാണാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല ഇച്ചു. പിന്നെ എല്ലാവരും വായും പൊത്തിക്കൊണ്ട് വെളിയിലോട്ട് ഓടുന്നതുകണ്ട റാം ഞെട്ടി നിന്നു ഇവരും പ്രെഗ്നന്റ് ആയോ 😳.. റാം കുറച്ചു കറികളും ചോറും എടുത്ത് കഴിക്കാൻ തുടങ്ങി. അപ്പോഴേ അവന്റെ മുഖം ചുളിഞ്ഞു. സാമ്പാറിൽ തടി വലുപ്പമുള്ള കഷ്ണങ്ങൾ, ക്യാരറ്റ് തോരൻ വെള്ളം,എല്ലാംകൊണ്ടും പുളിപ്പും, കയർപ്പും, എരുവും ഒക്കെ ആണെന്ന് റാമിന് തോന്നി. അവൻ വാഷ് ചെയ്തിട്ട് വന്നു. വാഷ് ചെയ്തിട്ട് വന്ന റാമും മറ്റുള്ളവരും കാണുന്നത് ചെറുചിരിയാലേ റാം ഉണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന അനുവിനെയാണ്. അവരെല്ലാവരും അമ്പരന്നുനിന്നു.

റാം അനുവിന്റെ പ്ളേറ്റിലേക്ക് നോക്കി അതേശുക്കാൻ നിന്നപ്പോൾ അനു റാമിനെ തടഞ്ഞു. റാം അനുവിനെ നോക്കി നെറ്റി ചുളിച്ചതും അനു നല്ല അസ്സല് ഫുഡ്‌എന്ന് പറഞ്ഞു. അവൾ കളിയാക്കിയതാണെന്ന് വിചാരിച് എല്ലാവരും ചിരിച്ചപ്പോൾ *കളിയാക്കിയതല്ല.. സത്യം. ഞാൻ കഴിച്ചതിൽ വച് ഏറ്റവും നല്ല ഫുഡ്‌!!ഇതിൽ ഉപ്പ് കൂടിയതോ, മുളക് കുറഞ്ഞതോ, അരി വേവാത്തതോ എന്നൊന്നും അല്ല, അഭിയേട്ടൻ ആദ്യമായിട്ടാ നമുക്ക് വേണ്ടി ഫുഡ്‌ ഉണ്ടാക്കിയില്ലേ.. അറിഞ്ഞുടങ്ങിട്ടുകൂടി ഇത്രയും ചെയ്തില്ലേ.. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന്" പറഞ്ഞ് അനു ബാക്കിയും കൂടി കഴിച്ച് പാത്രവും കൊണ്ട് കിച്ചനിലേക്ക് പോയി. റാമിന്റെ മുഖത്ത് അപ്പോഴും ഒരു നേർത്ത ചിരി ഉണ്ടായിരുന്നു...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story