സഖിയെ തേടി..: ഭാഗം 76

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ആ കർട്ടന്റെ പുറകിൽ ഒരു വല്യ ഭിത്തിയായിരുന്നു. അതിൽ മൂന്ന് പെയിന്റിംഗ്‌സും ഉണ്ടായിരുന്നു. ഞാൻ അനുവിന്റെ കയ്യിൽ എൻഗേജ്മെന്റന് റിങ് ഇട്ടുകൊടുക്കുന്നതും, ഞാൻ അനുവിന്റെ കഴുത്തിൽ താലി ചാർത്തുന്നതും, ഞാൻ അനുവിനെ എടുത്ത് പൊക്കുന്നതും ആയിട്ടുള്ള പെയിന്റിംഗ്സ് ആയിരുന്നു അതൊക്കെ. ശരിക്കും പറഞ്ഞാൽ Hd ആയിട്ട് തോന്നും. അത്രക്ക് പെർഫെക്ട് ആയിരുന്നു അത്. ഞാൻ അതിന്റെ ഭംഗിയും കണ്ടുകൊണ്ട് നിന്നപ്പോഴാണ് അനു എങ്ങനെയുണ്ടെന്ന് ചോദിച്ചത്.

അതിന് ഞാൻ കുഴപ്പമില്ല!എന്ന് പറഞ്ഞപ്പോൾ അനു tnkz❤ എന്ന് പറഞ്ഞിട്ട് ടേബിളിൽ ഇരുന്ന വെള്ളമെടുത്ത് കുടിച്ചു. ങേ.. ഇവിടെ എന്താപ്പോ നടന്നത്? ഞാൻ കുഴപ്പമില്ല എന്ന് പറഞ്ഞപ്പോൾ അറ്റ്ലീസ്റ്റ് ഒരു പിണക്കം എങ്കിലും പ്രതീക്ഷിച്ചിരുന്നതാണ്. ഇവൾക്കെന്ത് പറ്റി! എന്ന് ആലോചിച്ചുനിന്നു. പിന്നെ ഞാൻ പോയി ഫ്രഷ് ആയിട്ട് വന്ന് കിടന്നപ്പോൾ അനു എന്റെ നെഞ്ചിൽ തലവച്ചു കുടന്നു. ഞാൻ ചിരിച്ചുകൊണ്ട് അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. പതിയെ എന്നെ നിദ്ര കീഴ്പ്പെടുത്തി. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

*ഇതേ സമയം റാമിന്റെ അപ്പച്ചിയുടെ റൂമിൽ.. * മീനു.. നീ റാമിന്റെ ഭാര്യയെ കണ്ടില്ലേ.. എന്തൊരു ഭംഗിയാണ്! നല്ല പാചകവും അറിയാം, നന്നായി പാടുകയും ചെയ്യും!!(ലീല അപ്പച്ചി) അമ്മേ... അമ്മ എന്റെ ഭാഗതാണോ അതോ ആ മൂദേവിയുടെയോ?? (മീനു) ഞാൻ നിന്റെ ഭാഗത്ത്‌ തന്നെയാണ്.. പക്ഷെ ഒരിക്കലും സത്യം സത്യമല്ലാതാകില്ലല്ലോ.. (ലീല) എന്തുവന്നാലും റാമേട്ടനെ എനിക്ക് വേണം. അതിന് വേണ്ടി ഞാൻ ഏതറ്റം വരെയും പോയിരിക്കും (മീനു)

നിനക്ക് എന്ത്‌ സഹായത്തിനും ഞാനുണ്ട്. റാമിനെ നിന്നെക്കൊണ്ട് കെട്ടിച്ചിട്ട് വേണം അവന്റെ പേരിലുള്ള സ്വത്തുക്കൾ നമുക്ക് എടുക്കാൻ. അവസാനം അവർ തെരുവിലേക്ക് ഇറങ്ങുന്നത് എനിക്ക് കാണണം(ലീല) അതാണ് എന്റെയും ആഗ്രഹം. അതിന് ആദ്യം ആ മൂദേവിയെ ഇവിടുന്ന് കേട്ടുകെട്ടിക്കണം. അതുകഴിഞ്ഞാൽ അവൾ റാമേട്ടനെ തിരക്കി ഇവിടെ വരരുത്. അത്രക്ക് റാമേട്ടൻ അവളെ വെറുക്കണം.. [[ഇത്രയും പറഞ്ഞ് അവൾ ക്രൂരമായി ചിരിച്ചു]] 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 പിറ്റേന്ന് രാവിലെ ~~~~~

രാവിലെ തന്നെ വിശ്വനും, ദേവിയും എവിടെയോ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി. റാമും, അർജുന്നും മുമ്പേ ഓഫീസിൽ പോയിട്ടുണ്ടായിരുന്നു. മിഥുൻ എന്തോ ആവശ്വതിന് പുറത്ത് പോയിരുന്നു. അനുവും, അച്ചുവും അനുവിന്റെ റൂമിലിരുന്ന് സംസാരിച്ച് ഇരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ചുവിന് നല്ല ദാഹം തോന്നി. അവൾ എടുക്കാൻ പോകാൻ പോയപ്പോൾ അനു എടുക്കാമെന്ന് പറഞ്ഞു. അനു റൂമിൽ നിന്ന് വെളിയിലേക്ക് പോയി. ഇതേ സമയം റാമിന്റെ ലീല അപ്പച്ചി അനു വീഴാൻ വേണ്ടി സ്റ്റെപ്പിൽ എണ്ണ ഒഴിച്ചിരുന്നു. എന്നിട്ട് ഒന്നും അറിയാത്തത് പോലെ അവരുടെ റൂമിൽ കയറി കിടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ ""ആഹ്...""എന്നൊരു ശബ്ദം അവിടെയെങ്ങും കേട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഏറെ നേരത്തെ യാത്രക്ക് ശേഷം വിശ്വനും, ദേവിയും കിഴക്കേടത് ഭവനത്തിൽ എത്തി. അവർ അതിന്റെ അകത്തേക്ക് കയറി. "തിരുമേനി... എന്തിനാണ് ഞങ്ങളെ വിളിച്ചത്??"" "നിങ്ങളുടെ മകളുടെ വിവാഹം ഉടനെ നടത്തണം". "അത് തിരുമേനി... എന്താ ഇത്ര പെട്ടെന്ന്??" *ഇന്നേക്ക് 4 ദിവസത്തിന് മുമ്പ് ഈ വിവാഹം നടന്നിരിക്കണം. നിങ്ങളുടെ കുടുംബത്തിന് ഒരപകടം വരാനിരിക്കുന്നു. അത് ആ കുടുംബത്തിലേ അടിത്തറ ഇളകാൻ വരെപ്രാപ്തി ഉള്ളതായിരിക്കും ..* "തിരുമേനി... ഇതിനെന്തെങ്കിലും പരിഹാരം?" "ഇല്ല... ശ്രീരാമനും ജാനകിയും നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് നല്ലത് വരുത്തട്ടെ..."....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story