സഖിയെ തേടി..: ഭാഗം 77

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ അച്ചുവിന് വെള്ളം എടുക്കാൻ വേണ്ടി സ്റ്റെപ്പിന്റെ അടുത്ത് എത്തിയതും ആരോ എന്നെ പിടിച് സൈഡിലുള്ള ഭീതിയിലേക്ക് ചേർത്ത് നിർത്തി. ഞാൻ ആരാ അതെന്ന് നോക്കിയപ്പോൾ അത് അഭിയേട്ടനായിരുന്നു. ഏഹ്!! അഭിയേട്ടനോ?? അഭിയേട്ടനല്ലേ നേരത്തെ പോയത്. പിന്നെ എങ്ങനെ എവിടെയെത്തി?? ഞാൻ അത് ചോദിക്കാൻ പോയതും അഭിയേട്ടൻ അച്ചുവിന്റെയും അജുവേട്ടന്റെയും റൂമിൽ എന്നെ കയറ്റി കതകടച്ചു. എന്നിട്ട് ഞാനൊരു ഫയൽ എടുക്കാൻ വന്നതാണെന്ന് പറഞ്ഞു. ഞാൻ അതിന് മറുപടി പറയാൻ പോയപ്പോൾ പുറത്ത് ""ആഹ്....""എന്നൊരു നിലവിളി കേട്ടു. ഞാൻ കതകുതുറന്ന് ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ പോയപ്പോൾ അവിടെ മീനു സ്റ്റെപ്പിന്റെ താഴെ കമഴ്ന്നു കിടക്കുന്നതാണ് കണ്ടത്.

ഞാൻ സ്റ്റെപ് ഇറങ്ങാൻ പോയതും അഭിയേട്ടൻ എന്നെ പിടിച്ചിട്ട് എണ്ണ ഉണ്ടെന്ന് പറഞ്ഞു. ഞാൻ ഒരു ടവൽ എടുത്തുകൊണ്ടുവന്ന് അത് തുടച്ചിട്ട് മീനുവിന്റെ അടുത്തേക്ക് പോയി അവളെ എണീപ്പിച്ചു. പാവം!!നല്ല വേദന കാണും, ഇത്ര സ്റ്റെപ്പിനിന്നല്ലേ വീണത്.. അപ്പോഴേക്കും അപ്പച്ചി റൂമിൽ നിന്ന് വെളിയിലോട്ട് വന്നു. അപ്പച്ചി എന്നെ കണ്ടിട്ട് നന്നായി ഞെട്ടി. എന്നിട്ട് സോഫയിൽ ഇരിക്കുന്ന മീനുവിന്റെ അടുത്തേക്ക് പോയി എന്നെ ദേഷ്യത്തിൽ നോക്കി. ഈ അപ്പച്ചിയെ ഞാൻ വന്നടം തൊട്ട് ശ്രദ്ധിക്കുന്നു.

എന്നോട് എന്തോ വിരോധം ഉള്ളതുപോലെയാണ് പെരുമാറ്റം. അതിൽ എനിക്ക് ചെറിയൊരു വിഷമം അനുഭവപ്പെട്ടു. ഞാൻ മീനുവിന്റെ കയ്യിൽ മരുന്നിട്ടുകൊടുത്തു. അപ്പോഴേക്കും അപ്പച്ചി മീനുവിനെയും കൊണ്ട് റൂമിൽ കയറി വാതിലടച്ചു. അഭിയേട്ടൻ ഫൈലും എടുത്തുകൊണ്ട് ഓഫീസിലേക്ക് പോയി. ഞാൻ ഒരു ബോട്ടിലിൽ കുറച്ചു വെള്ളവും എടുത്ത് എന്റെ റൂമിലേക്ക് പോയി അച്ചുവിന് കൊടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദേവിയും വിശ്വനും വീട്ടിലെത്തിയിട്ട് തറവാട്ടിലുള്ളവരോടും, ഇച്ചുവിന്റെ ഫാമിലിയോടും വിവാഹത്തിന്റെ കാര്യം പറഞ്ഞു. എല്ലാവർക്കും ആ അപകടത്തെ കുറച്ചു നല്ല ഭയമുണ്ടായിരുന്നു. എന്നാലും വിവാഹ കാര്യത്തിൽ അവർ സന്തോഷിച്ചു.4 ദിവസത്തിനകം വിവാഹം നടത്തണം എന്നുള്ളതുകൊണ്ട് കുടുംബക്ഷേത്രത്തിൽ വച് നടത്താമെന്ന് അവർ തീരുമാനിച്ചു. പിന്നെ റിസപ്ഷൻ ഗ്രാൻഡ് ആയിട്ട് നടത്താം എന്നായിരുന്നു തീരുമാനം. പിന്നെ അന്ന് താന്നെ എല്ലാവരും കൂടി ഒരു ടെസ്റ്റിസിൽ പോയി ഡ്രസ്സ്‌ എടുത്തു.

ആമിക്ക് ഒരു റോസ് കളർ സാരിയാണ് എടുത്തത്. അനു ഒരു നെറ്റിന്റെ ബ്ലൂ കളർ സാരിയും, അച്ചു ഒരു പിങ്ക് കളർ സാരിയുമാണ് എടുത്തത്. റാമും അർജുവും ഒരുപോലെ ഉള്ള വൈറ്റ് കോട്ട് ആൻഡ് ജീനും. പിന്നെ പറച്ചേസിങ് ഒക്കെ കഴിഞ്ഞ് അവർ തിരിച്ചു വീട്ടിലെത്തി. വീട്ടിൽ കിങ്ങിണിയും, അപ്പച്ചിയും, മീനുവും ഉണ്ടായിരുന്നു. നാളെ അവർ തറവാട്ടിലേക്ക് പോകാമെന്നു ഉറപ്പിച്ചു. *അതിനിടയിൽ അപ്പച്ചിയും, മീനുവും അനുവിന് എതിരെയുള്ള കരുക്കൾ നീക്കി..* ....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story