സഖിയെ തേടി..: ഭാഗം 78

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അങ്ങനെ അവർ രാവിലെ തന്നെ തറവാട്ടിലേക്ക് യാത്രതിരിച്ചു. കുറച്ചു നേരത്തിന് ശേഷം അവർ *മംഗലശ്ശേരി*തറവാട്ടിൽ എത്തി. റാമിന്റെ ഫാമിലിയുടെ കൂടെത്തന്നെ ഇച്ചുവിന്റെ ഫാമിലിയും വന്നിരുന്നു. അവർ സാധനങ്ങൾ എല്ലാം എടുത്ത് ഓരോ റൂമിലായി കൊണ്ട് വച്ചു. അപ്പച്ചിയും മീനുവും എല്ലാവരെയും നോക്കി പുച്ഛിച്ചു. എന്നിട്ട് ഒരു റൂമിൽ കയറി കതകടച്ചു.പിന്നെ അവർ അനുവിനെ കുടുക്കാനുള്ള വഴികൾ ആലോചിച്ചു. "അമ്മേ... നമുക്കവളെ കുളത്തിലേക്ക് തള്ളിയാലോ" "വേണ്ട മോളെ.. അവൾക്ക് നിന്തൽ അറിയായിരിക്കും""

ഉം.. ശെരിയാ ""ഇനി എന്ത് ചെയ്യും?? എന്ന് മീനു ആലോചിച്ചുകൊണ്ടിരുന്നപ്പോൾ അവൾക്ക് ഒരു ഐഡിയ കിട്ടി. അവൾ അവളുടെ ഫ്രണ്ട് ഋഷിയിനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഓക്കേ പറഞ്ഞതും അവളിൽ ആശ്വാസം വന്നു നിറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അതേസമയം നമ്മുടെ റാം അനുവിന്റെ പിന്നാലെ നടക്കുകയാണ്. അനുവാണെങ്കിൽ എല്ലാവരുടെയും റൂമിൽ കയറിയിറങ്ങുന്നുണ്ട്. പിന്നാലെ റാമും. റാം കുറച്ചു റൊമാൻസിക്കാൻ അനുവിന്റെ പിന്നാലെ നടന്നിട്ടും അനു മൈൻഡ് ചെയ്തില്ല. അവസാനം അവളുടെ മുറച്ചെറുക്കൻസും ഭാര്യമാരും കൂടെചേർന്ന് അനുവിനെയും കൊണ്ട് വെളിയിലോട്ട് പോയി.

അനുവിന്റെ പിറകെ നടന്ന റാം ഇപ്പൊ ആരായി.. അതന്നെ പ്ലിങ്!! അന്നത്തെ ദിവസം അനുവിനെ കണി കാണാൻപോലും റാമിന് കിട്ടിയില്ല. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 പിറ്റേ ദിവസം 🍂🍂🍂🍂🍂🍂🍂🍂 അനു രാവിലെ അമ്പലത്തിലൊക്കെ പോയി തൊഴുത് തറവാട്ടിൽ എത്തി.ഇന്നാണ് ആമിയുടെ haldi. അതുകൊണ്ടുതന്നെ എല്ലാവരും നല്ല തിരക്കിലായിരുന്നു. റാമിന്റെ അപ്പച്ചി ശ്രീജ എല്ലാവർക്കും ജ്യൂസ്‌ കൊടുക്കുന്നത് കണ്ട് അങ്ങോട്ട് ചെന്നിട്ട് ഞാൻ കൊടുക്കാമെന്ന് പറഞ്ഞ് ആ ജ്യൂസ്‌ വാങ്ങിച്ചു.

എന്നിട്ട് അതും കൊണ്ട് അവർ അവരുടെ റൂമിലേക്ക് പോയി. അവിടെ മീനു അപ്പച്ചിയെ കണ്ടതും അവളുടെ കയ്യിലിരുന്ന ഒരു കുഞ്ഞു ബോട്ടിൽ തുറന്ന് അതിലെ പൌഡർ ജ്യൂസിലേക്ക് തട്ടിയിട്ട് മിക്സ്‌ ചെയ്തു. ഇത്തിലുള്ള വിഷം കുടിച്ചാൽ അവൾ റാമേട്ടന്റെ ജീവിതത്തിൽ നിന്നല്ല ഈ ലോകത്തിൽ നിന്നുതന്നെ പോകും!!.. അമ്മേ.. ഈ ജ്യൂസ്‌ കൊണ്ടുപോയി അവൾക്ക് കൊടുക്ക്..എന്ന് പറഞ്ഞ് അവൾ ക്രൂരമായി ചിരിച്ചു.

അപ്പച്ചി ആ ജ്യൂസും കൊണ്ട് അനുവിന്റെ അടുത്തേക്ക് പോയി. അവിടെ തിരക്കിലായിരുന്ന അനുവിനെ വിളിച്ചിട്ട് "മോള് രാവിലെ മുതൽക്കേ ഒന്നും കഴിച്ചില്ലല്ലോ.. ഇത് കുടിച്ചേ.."എന്ന് പറഞ്ഞുനുവിന് കൊടുത്തു. അനു വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ നിർബന്ധംകൊണ്ട് അവൾ ആ ജ്യൂസ് എടുത്ത് ചുണ്ടോട് അടുപ്പിച്ചു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story