സഖിയെ തേടി..: ഭാഗം 79

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു അത് കുടിക്കാൻ പോയപ്പോഴേക്കും വരുൺ എന്തോ സാധനം എടുത്ത് തരാൻ അണുവിനോട് പറഞ്ഞു. അവൾ ആ ജ്യൂസ്‌ അവിടെയുള്ള ഒരു ടേബിളിൽ വയ്ക്കാൻ പോയപ്പോൾ അപ്പച്ചി അവളോട് അത് കൂടെ കൊണ്ട്പോകാൻ പറഞ്ഞു. അവൾ ആ ജ്യൂസും കൊണ്ട് തറവാട്ടിന്റെ അകത്തേക്ക് വരുന്നിന്റെ കൂടെ പോയി. എന്നിട്ട് അനുവിന്റെ റൂമിൽ പോയി വരുണിന് ആ സാധനം എടുത്ത് കുടിച് അത് കിട്ടിയതും വരുൺ അതുംകൊണ്ട് ഹാളിലേക്ക് പോയി. അനുവിന് നല്ല ദാഹം തോന്നി. രാവിലെ മുതൽക്കേ കുറച്ചു ഭക്ഷണമാണ് കഴിച്ചത്.

അതുകൊണ്ട് അനു ദാഹം അകറ്റാൻ കയ്യിലിരിക്കുന്ന ജ്യൂസ്‌ കുടിച്ചു. കുടിച്ചപ്പോൾ എന്തോ ടേസ്റ്റ് വത്യാസം തോന്നി. അപ്പൊത്തന്നെ തൊണ്ട വരളുന്നപ്പോലെ തോന്നി. അനു പെട്ടെന്ന് ബ്ലഡ്‌ ഛർദിച്ചു. മൂക്കിൽകൂടി ബ്ലഡ്‌ വന്നു. അനു തലകറങ്ങി ബോധം മറഞ് ബെഡിലോട്ട് വീണു. കൂടെ അവളുടെ കയ്യിലിരുന്ന ഗ്ലാസ്‌ നിലത്ത് ചിന്നിചിതറി. അച്ചു ഫോട്ടോ എടുക്കാൻ വേണ്ടി അനുവിനെ തിരക്കി നടന്നു. അജുവേട്ടാ...അനുവിനെ കണ്ടോ..?? (അച്ചു) അന്ന റൂമിലോട്ട് പോയല്ലോ അച്ചു... (അർജുൻ) ഞാനും കൂടെ വരണോ 😉(റാം) വേണ്ടേ...

റാമേട്ടൻ റൊമാൻസിച് സമയം കളയും. ഞാൻ പോയി വിളിച്ചുകൊണ്ട് വരാമെന്നു പറഞ്ഞ് അച്ചു അനുവിനെ തിരക്കി അവളുടെ റൂമിൽ എത്തി. റൂമിലെത്തിയ അച്ചു അനു ബെഡിൽ കുറുകെ തലചരിച് കിടക്കുകയായിരുന്നു. അച്ചു അനു ഉറങ്ങുകയാണെന്ന് കരുതി അവളെ എണീപ്പിക്കാൻ പോയപ്പോഴാണ് നിലത്തെ രക്തക്കറകളും ചിന്നിചിതറിയ ചില്ലുകളും കിടക്കുന്നത് കണ്ടത്. അനുവിന്റെ രക്തത്തിൽ കുതിർന്ന കയ്യും മുഖവും കണ്ട് അച്ചു തറഞ്ഞുനിന്നു. അച്ചു അനുവിനെ എണീപ്പിക്കാൻ നോക്കിയെങ്കിലും അനുവിന്റെ പ്രീതികരണം ഒന്നുമില്ലാതെ വന്നപ്പോൾ അച്ചു കരഞ്ഞുകൊണ്ട് വെളിയിലോട്ടോടി. വെളിയിൽ ഒരു സൈഡിലായി സംസാരിച്ചുകൊണ്ടിരുന്ന വിഷ്ണുവിന്റെയും, റാമിന്റെയും, അർജുന്റെയും അടുത്തേക്ക് ഓടി.

""അജുവേട്ടാ... അ.. നു.. അ.. വിടെ.."" ""എന്തുപറ്റി അച്ചു നിനക്ക്??""(അർജുൻ) ""അ..നു റൂ..മി..ൽ ""എന്ന് പറഞ്ഞുകൊണ്ട് കരഞ്ഞുകൊണ്ട് വീട്ടിന്റെ അകത്തേക്ക് ഓടി. പിറകെ അവരും റൂമിലെത്തി അനുവിനെ കണ്ടതും അവരിൽ ഒരു ഞെട്ടൽ ഉണ്ടായി. റാം അനുവിനെ വാരിയെടുത്ത് വെളിയിലോട്ട് ഓടി. പിറകെ അർജുവും, വിഷ്ണുവും. അനുവിനെ കണ്ടിട്ട് കുടുംബത്തിൽ ഉള്ളവർ എല്ലാവരും ഞെട്ടി. എല്ലാവരും അവരുടെ പിറകെതന്നെ ഹോസ്പിറ്റലിലോട്ട് പോയി. അനുവിനെ ഹോസ്പിറ്റലിൽ എത്തിയയുടനെ ICUവിൽ കയറ്റി. കുറച്ചുകഴിഞ്ഞതും ഡോക്ടർ വന്നു. *അനശ്വരയുടെ ലാബ് റിപ്പോർസിൽ വിഷം ഉള്ളിൽ ചെന്നെനാണ് കാണിക്കുന്നത്.

ചെറിയ വിഷമല്ല, വീര്യം കൂടിയ വിഷമാണ്. അത് വളരെ കുറച്ചു നന്നുടെ ശരീരത്തിൽ ചെന്നാൽതന്നെ ആരോഗ്യതിന് ദോഷമാണ്. ഇത് ആ വിഷത്തിന്റെ ഒരു വല്യ അളവ്തന്നെ ഉള്ളിൽ ചെന്നിട്ടുണ്ട്. ഞാൻ പരമാവധി ശ്രമിക്കും. നിങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കൂ..* എന്ന് പറഞ്ഞ് പോയതും എല്ലാവരുടെയും മനസ്സിൽ ഒരു വെള്ളിടിവെട്ടി. റാം തളർന്ന് ഒരു ഭിത്തിയിൽ ചാരി ഇരുന്നു. ആ കുടുംബത്തിലുള്ള എല്ലാവർക്കും അനു വളരെ പ്രീയപ്പെട്ടതായിരുന്നു. ഏട്ടാ... ഇതാണോ ജോത്സ്യൻ പറഞ്ഞ അപകടം??[[ദേവി] ആയിരിക്കാം... നമ്മുടെ കൃഷ്ണമോൾ തിരിച്ചുവരും, ദൈവം നമ്മളെ കൈവിടില്ല ദേവി..[[വിശ്വൻ]]

എല്ലാവരും സന്തോഷിക്കേണ്ട ദിവസം എല്ലാവരും ദുഃഖസാഗരത്തിൽ ആഴ്ന്നു.. {{ICU ന്റെ മുമ്പിൽ ഇത്രേംപേർ നിൽക്കരുത്.നാല് പേരൊഴിച് ബാക്കിയെല്ലാവരും പോകണം -നേഴ്സ്}} നേഴ്സ് വന്ന് പറഞ്ഞതും റാമും, അർജുവും, വിഷ്ണുവും, ഇച്ചുവും അവിടെ നിന്നിട്ട് ബാക്കിയുള്ളവർ മനസ്സില്ലാ മനസ്സോടെ തിരിച്ചു തറവാട്ടിലേക്ക് പോയി. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° അങ്ങനെ ഒന്നര മണിക്കൂർ കഴിഞ്ഞു. അച്ചു അർജുവിനെ വിളിച്ച് ഫോൺ ലൗഡ്സ്പീക്കറിൽ ഇട്ട് ഹാളിൽ എല്ലാവരുടെയും കൂടെ ഇരുന്ന് അർജുവിനോട് അനുവിന്റെ കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഇതേസമയം ICUവിലേക്ക് കുറെ നേഴ്‌സുമാർ ഓടിക്കയറി.

കുറെപേർ അങ്ങോട്ടും ഇങ്ങോട്ടും ഓരോ സാധനങ്ങളുമായി ICUവിലേക്ക് പോകുന്നു. റാം അതിലുള്ള ഒരാളോട് കാര്യം തിരക്കി. *ICUവിൽ കിടക്കുന്ന കുട്ടിക്ക് ശ്വാസം കിട്ടുന്നില്ല..** ആ വാക്കുകൾ റാമിനും, വിഷ്ണുവിനും, അർജുവിനും, ഇച്ചുവിനും ഒരുപാട് തളർത്തിയിരുന്നു കൂടെ ഫോണിൽ കൂടി അവർ പറയുന്നത് കേട്ട കുടുംബക്കാരും തളർന്നിരുന്നു. *ആ കുടുംബത്തിന്റെ അടിത്തറ ഇളക്കാൻ വരെ പ്രാപ്തിഉള്ള ഒരു അപകടം* എല്ലാവരുടെയും മനസ്സിൽ ആ ചിന്ത കടന്നുവന്നു. ....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story