സഖിയെ തേടി..: ഭാഗം 80

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

കുറച്ചുനേരം കഴിഞ്ഞപ്പോൾ ഡോക്ടർ ICUവിൽ നിന്ന് പുറത്തേക്ക് വന്നു. എന്നിട്ട് അനു ഒക്കെയാണ്, പേടിക്കാൻ ഒന്നുമില്ലെന്ന് പറഞ്ഞു. അത് അവരിൽ ഒരു ആശ്വാസം നിറച്ചു. ഡോക്ടർ രണ്ട്പേർ തന്റെ കാബിനിലേക്ക് വരാൻ പറഞ്ഞു. ഇച്ചുവും, റാമും ഡോക്ടർന്റെ കാബിനിലേക്ക് ചെന്നു. റാം.. താനൊന്ന് ശ്വാസം വിട്.. ജിത്ത് അങ്കിൾ എന്റെ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു എല്ലാം. ഞാൻ Rishikesh. ജിത്ത് അങ്കിലിന്റെ ഫ്രണ്ടാണ് എന്റെ അച്ഛൻ. റാമിനെ എനിക്ക് നേരത്തെ അറിയാം. ബിസ്സിനെസ്സ്മാനല്ലേ..? ഞാൻ ഒരു മാഗസിനിൽ വായിച്ചിരുന്നു. അനശ്വരക്ക് എന്താ പറ്റിയത്? റാം അവിടെ നടന്ന കാര്യങ്ങളെല്ലാം ഡോക്ടറിനോട് പറഞ്ഞു. ആഹ്..!!റാം പറഞ്ഞത്വച് നോക്കുമ്പോൾ ആരോ എന്തിലോ വിഷം കലക്കി അനശ്വരക്ക് കൊടുത്തിട്ടുണ്ടവനാണ് സത്യത. ഇത്തരം കേസുകയിൽ 90 ശതമാനം പേഷൻസും ഇത് റിക്കവർ ചെയ്ത് വരാറില്ല. ദൈവാനുഗ്രഹം അനശ്വരക്ക് വേണ്ടുവോളം ഉണ്ട്. അതുകൊണ്ടാണ് ഇതിൽ നിന്ന് അവൾ രക്ഷപ്പെട്ടത്. പിന്നെ ഒരു കാര്യം ശ്രദ്ധിക്കണം "എന്ത് കാര്യമാണ്??"(ഇച്ചു) അനശ്വരയെ ഒരു കാര്യത്തിലും കൂടുതൽ സ്‌ട്രെസ് കൊടുക്കാതെ നോക്കണം. അങ്ങനെ ചെയ്‌താൽ ബോഡി വീക്ക്‌ ആകുംനാളെ അക്ഷയ്ന്റെ വെഡിങ് അല്ലെ.. അപ്പോ അനശ്വരയെ ഒരു കാര്യത്തിലും സ്‌ട്രെസ് ബാധിക്കരുത്.

അല്ലാതെ വേറൊരു പ്രോബ്ലവും ഇല്ല. മെഡിസിനൊക്കെ മുടങ്ങാതെ കഴിച്ചാൽ അനശ്വര ഓക്കേ ആകും... So be happy... നിങ്ങൾക്ക് അനശ്വരയെ പോയി കാണാം. അവളെ റൂമിലോട്ട് ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ട്. Thankyou Rishikesh...(ഇച്ചു, റാം) എന്തിന്? ഓരോ ജീവനും രക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ.. Ram be bold.. Ok? മ്മ്... അനുവിനെ റൂമിലോട്ട് മാറ്റിയപ്പോൾ റാമും, അർജുവും, വിഷ്ണുവും, ഇച്ചുവും റൂമിലോട്ട് കയറി. അനുവിനെ ഡ്രിപ് ഇട്ടിരിക്കുകയായിരുന്നു. റാം അനുവിന്റെ കൈവെള്ളയിൽ കൈ അമർത്തി. ആരുടെയോ കരസ്പർശം ഏറ്റ അനു പതുക്കെ കണ്ണ് തുറന്നു. തന്റെ മുന്നിൽ നിൽക്കുന്നവരെനോക്കി ചെറുതായി പുഞ്ചിരിച്ചു. ഇച്ചുവേട്ടാ.. ഞാൻ കാരണം Haldi മുടങ്ങിയല്ലേ...? Haldiയെക്കാളും നമുക്ക് വലുത് നിന്നയല്ലേ ആരൂട്ടി...(ഇച്ചു) കൃഷ്ണാ.. നീ അവസാനമായി കഴിച്ച എന്തിനെങ്കിലും ടേസ്റ്റ് വ്യത്യാസം തോന്നിയിരുന്നോ?(വിഷ്ണു) *ഇല്ലാ... ആഹ്!ഇപ്പോഴാ ഓർമവന്നേ.. അപ്പച്ചി കൊണ്ടുവന്ന ജ്യൂസ്‌ കുടിച്ചപ്പോൾ ഞാ.. ൻ ത..ല [[എന്ന് പറഞ്ഞ് അനു തലയിൽ കൈ വച്ചു]] ഏയ്.. അനു നീ അതിന് ഇനി സ്‌ട്രെസ് എടുക്കണ്ട.. ഏത് അപ്പച്ചിയാണ് നിനക്ക് ആ ജ്യൂസ്‌ തന്നത്?(റാം) അഭിയേട്ടന്റെ ലീല അപ്പച്ചി അത് അനു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി.

അങ്ങനെ എകദേശം 10 മണിയായപ്പോൾ അവർ തിരിച് തറവാട്ടിൽ എത്തി. അനുവിനെ എല്ലാരും കൂടെ പിടിച് സോഫയിൽഇരുത്തി. ആ കുടുംബത്തിലുള്ള എല്ലാവരും ആ ഹാളിൽ ഉണ്ടായിരുന്നു. ലീല അനുവിനെ കണ്ടതും ഉറക്കെ പറയാൻ തുടങ്ങി. എങ്ങനെയിരുന്ന കൊച്ചല്ലേ...!!എല്ലാവരുടെയും രാജകുമാരി.. എന്നിട്ടിപ്പോ എന്തായി? മനസിലെ വിഷം പോലെ ദേഹത്ത് ബാധിച്ചില്ലേ?? ഇനി എത്ര ദിവസം ഇവൾ ജീവനോടെ ഇരിക്കുമെന്ന് കണ്ടറിയാം..എന്ന് പറഞ്ഞതും വിശ്വന്റെ കൈ അവരുടെ കവിളിൽ പതിഞ്ഞിരുന്നു. ""ഡി... നീയെന്തൊക്കെയാ പറയുന്നത് എന്റെ കൃഷ്ണമോളെക്കുറിച്ച്?അവളുടെ ഉള്ളിൽ വിഷം നിറച്ചത് ആരാ? നീയല്ലേ..? നീയല്ലേന്ന്? ഞാൻ ഹോസ്പിറ്റലിൽ നിന്ന് വന്ന ഉടനെ ഇവിടത്തെ CCTV ചെക്ക് ചെയ്തു. നിനക്ക് കാണണോ? എന്ന് വിശ്വൻ അലറി. എന്നിട്ട് ഒരു പെൻഡ്രൈവ് എടുത്ത് ടീവിയിൽ കുത്തിയിട്ട് ഓണാക്കി. അതിൽ മീനുവും അപ്പച്ചിയും വിഷം ചേർക്കുന്നതും, ലീല അവളെ നിർബന്ധം കൊണ്ട് കുടിക്കുന്നതും, ബ്ലഡ്‌ ഛർദ്ദിക്കുന്നതും ഒക്കെ ഉണ്ടായിരുന്നു. എല്ലാവരും അവരെ രണ്ടുപേരെഡും ദേഷ്യത്തോടെ നോക്കി. വിശ്വൻ ശക്തിയായി ലീലയുടെ മറ്റേ കവിളത്തുകൂടി ഒരു അടി കൊടുത്തു. അത് കണ്ടിട്ട് മീനു അവരുടെ ഇടക്ക് കയറിയിട്ട് ഇനി അമ്മയെ അടിക്കരുത്.

ഞാൻ പറഞ്ഞിട്ടാണ് അമ്മ ഇതൊക്കെ ചെയ്തത്. എനിക്ക് റാമേട്ടനെ ഇഷ്ടമാണ്. അതിനിടക്കാണ് ഈ മൂദേവി കയറി വന്നത്. റാമേട്ടന്റെ ജീവിതത്തിൽ നിന്ന് അവളെ ഒഴിവാക്കാൻ വേണ്ടിയാണു ഞാൻ അവൾക് വിഷം കൊടുത്തത്എന്ന് പറഞ്ഞതും അവളുടെ കാരണത് റാം അടിച്ചിരുന്നു. അതിന്റെ പിറകെ വിഷ്ണുവും, ഇച്ചുവും, അർജുവും അടിച്ചു. അടിക്കാരണം അവളുടെ ചുണ്ട് പൊട്ടി ചോരവന്നു. വിശ്വൻ അവരോട് ഇറങ്ങി പോകാൻ പറഞ്ഞു. വിശ്വഅച്ഛാ... അവർ ഒറ്റക്ക് ഈ രാത്രിയിൽ.., നാളെ പോയാൽ പോരെ?(അനു) പോരാ.. ഇനി ഇവരിവിടെ നിൽക്കണ്ട(റാം) അഭിയേട്ടാ... അവർ രണ്ട് സ്ത്രീകളാണ്. ഈ രാത്രിയിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ..(അനു) *കൃഷ്ണ പറഞ്ഞതുകൊണ്ട് ഇന്ന് നിങ്ങൾക്ക് ഇവിടെ നിൽക്കാം. നാളെ പുലർച്ചെ പെട്ടിയും കിടക്കയും എടുത്തുകൊണ്ട് പൊക്കോളണം

*(വിഷ്ണു) റാമേ... നീ ആരൂട്ടിയെയും കൊണ്ട് റൂമിൽ പൊയ്ക്കോ(ഇച്ചു) അങ്ങനെ റാം അനുവിനെയും കൊണ്ട് റൂമിലോട്ട് പോയി. റാമിനെ കണ്ടിട്ട് അനുവിന് നല്ല സങ്കടം വന്നു. അവന്റെ മുഖം കണ്ടാൽ അറിയാം കരഞ്ഞിട്ടുണ്ടെന്ന്. അവൾ അവനോട് ഞാൻ മരിച്ചുപോകുമെന്ന് വിചാരിച്ചോ അഭിയേട്ടാ...എന്ന് ചോദിച്ചു. ഡീ.. 😡 അങ്ങനെ വിചാരിച്ചെങ്കിൽ അതങ്ങ് മാറ്റിയെക്ക്. ഞാൻ അഭിയേട്ടനെവിട്ട് എങ്ങോട്ടും പോകില്ല. എന്നെ ഇറക്കി വിട്ടാൽ പോലും പോകില്ല😘 എന്ന് പറഞ്ഞതും റാം ചിരിച്ചുകൊണ്ട് അനുവിന്റെ കവിളിൽ മുത്തി. അനു റാമിന്റെ നെഞ്ചിൽ തലവച് കിടന്നു. പതിയെ അവർ രണ്ടുപേരും ഉറക്കത്തെ പുൽകി....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story