സഖിയെ തേടി..: ഭാഗം 81 & 82

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഇന്നാണ് ഇച്ചുവിന്റെയും ആമിയുടെയും കല്യാണം. അനുവിന്റെ ക്ഷീണമൊക്കെ രാവിലെ എണീറ്റപ്പോൾ മാറിയിരുന്നു. അനു ഒരു ഗ്രീൻ കസവ് സാരിയാണ് ഉടുത്തിരുന്നത്. അതേ കളറിലുള്ള ഷർട്ടും, വെള്ള മുണ്ടുമാണ് റാമിന്റെ വേഷം.കണ്ണ് നല്ല കടുപ്പത്തിൽ വരച്ചു. എന്നിട്ടൊരു കുഞ്ഞു നേക്ലസും, കയ്യ്കളിൽ ഒരു ചെയിനും, വളയും ഇട്ടപ്പോൾ അനുവിന്റെ ഒരുക്കം കഴിഞ്ഞു. അനു എങ്ങനെയുണ്ട്? എന്ന് റാമിനോട് ചോദിച്ചപ്പോൾ *എല്ലാവരും പറയുന്നത് എത്ര ശരിയാണ്. പെണ്ണുങ്ങൾ ഏത് വേഷം ഇട്ടാലും സാരി ഉടുക്കുന്നതിന്റെ അത്ര ഭംഗി ഒന്നിനും കിട്ടില്ല എന്ന്... *എന്ന് റാം പറഞ്ഞതും അനു ചിരിച്ചുകൊണ്ട് വെളിയിലോട്ട് ഇറങ്ങി. അപ്പോഴേക്കും അവരുടെ ഓപ്പോസിറ്റ് റൂമിൽ നിന്ന് ഒരു റോസ് കളർ സാരിയും, അതേ കളർ ഉള്ള ഷർട്ടും, വെള്ള മുണ്ടും ധരിച്ച് അച്ചുവും, അർജുവും വന്നത്.

അനുവിനെ കണ്ടതും അച്ചു അനുവിന്റെ കയ്യിൽ പിടിച് വലിച്ചുകൊണ്ട് വെളിയിലോട്ട് പോയി. അവരുടെ പിറകെ ചിരിച്ചുകൊണ്ട് അർജുനും , റാമും. അവർ നേരെ അമ്പലത്തിലേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞതും ഇച്ചു ആമിയുടെ കഴുത്തിൽ താലി ചാർത്തി. പിന്നെ പരസ്പരം മാല അണിയിച്ചു. ഇച്ചു സിന്ദൂരം തൊട്ട് അവളെ സുമംഗലി ആക്കി. പിന്നെ അവർ നേരെ തറവാട്ടിലേക്ക് വന്നു. അവിടെയെത്തി സദ്യയൊക്കെ കഴിച്ചു. അത് കഴിഞ്ഞ് ഒരു 5 മണിയായപ്പോൾ അവരെല്ലാവരും Snow ഓഡിറ്റൊറിയത്തിലേക്ക് പോയി. ഒരു ഗ്രേ കളർ സാരിയായിയായിരുന്നു അച്ചുവിന്റെ വേഷം, ഒരു ബ്ലൂ കളർ നെറ്റിന്റ സാരിയായിരുന്നു അനു ഉടുത്തിരുന്നത്.

റാമിനും അർജുനും സെയിം വൈറ്റ് കോട്ടും ബ്ലാക്ക് ജീനും ആയിരുന്നു.പിന്നെ ഓഡിട്ടോറിയത്തിൽ എത്തിയതും ഇച്ചുവിനെയും ആമിയെയും സ്റ്റേജിൽ നിർതിയിട്ട് ഫോട്ടോ എടുക്കാൻ തുടങ്ങി. കുറച്ചുകഴിഞ്ഞതും ഗസ്റ്റുകൾ വന്നുതുടങ്ങി. പിന്നെ ഡാൻസും, പാട്ടുമൊക്കെയായി അടിച്ചുപൊളിച്ചു. റാം അനുവിനെ നന്നായി ശ്രദ്ധിച്ചിരുന്നു. എന്നാലും അനു ഭയങ്കര കളിയായിരുന്നു. അങ്ങനെ രാത്രിയായപ്പോൾ എല്ലാവരും തറവാട്ടിലേക്ക് തിരിച്ചുവന്നു. അനു ക്ഷീണം കൊണ്ട് ബെഡിൽ ഒറ്റ വീഴ്ചയായിരുന്നു. റാം ചിരിച്ചുകൊണ്ട് അനുവിന്റെ അടുത്ത് കിടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പിറ്റേന്ന് രാവിലെ 🍁🍁🍁🍁🍁🍁🍁🍁🍁

ബ്രേക്ക്‌ഫാസ്റ്റ് ഒക്കെ കഴിച്ച് അനുവും, അച്ചുവും, Angelzഉം, മുറച്ചെറുക്കൻസിന്റെ ഭാര്യമാരും ഹാളിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ് മുത്തശ്ശി ഒരു ചിലങ്കയും കൊണ്ട് വന്നിട്ട് ഇത് ശ്രീ മോള് ഇട്ട് കളിച്ചിരുന്ന ചിലങ്കയാണ്. കുറെ നാളായി അതിവിടെ ഇരിക്കുന്നുഎന്ന് പറഞപ്പോൾ അനു അത് വാങ്ങി പുഞ്ചിരിയോടെ നോക്കിയപ്പോൾ മുത്തശ്ശി അനുവിനോട് അത് ഇട്ടുനോക്കാൻ പറഞ്ഞു. അതിന് അവൾ എനിക്ക് നൃത്തം അറിയില്ലല്ലോ? *എന്ന് പറഞ്ഞപ്പോൾ മുത്തശ്ശി കുഴപ്പമില്ല ഇട്ടു നോക്കിക്കോ എന്ന് പറഞ്ഞപ്പോൾ അനു ചിലങ്കയിൽ തൊട്ട്തൊഴുത് അത് കാലിൽ കെട്ടി. എന്നിട്ട് രണ്ടുചുവട് നടന്നു. അവൾക്ക് ആ ചിലങ്ക നന്നേ ഇഷ്ടപ്പെട്ടിരുന്നു. പെട്ടെന്ന് അവളുടെ മൊബൈൽ റിങ്ചെയ്തു. അവൾ അതെടുത്തിട്ട് *

അശ്വി... നിങ്ങൾ എവിടെയെത്തി? ആഹ്.. ഞാൻ തറവാട്ടിന്റെ വെളിയിൽ നിൽക്കാംഎന്ന് പറഞ്ഞിട്ട് അനു വേഗം തറവാട്ടിന്റെ വെളിയിലോട്ട് നടന്നു. കുറച്ചുനേരം കഴിഞ്ഞതും ഒരു വൈറ്റ് കാർ അവളുടെ മുമ്പിൽ വന്ന് നിന്നു. അതിൽ നിന്ന് ഇറങ്ങിയ ആൾ അനുവിന്റെ മുഖത്തേക്ക് ക്ലോരൊഫോമ്തേച്ച കർച്ചീഫ് അമർത്തി. അവൾ ബോധം മറഞ്ഞു അയ്യാളുടെ കൈയിൽ വീണു. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 റാം അനുവിനെ അന്വേഷിച് ഓരോ റോമിലും കയറിയിറങ്ങി. ആ തറവാട് മുഴുവൻ അന്വേഷിച്ചിട്ടും അവന് അനുവിനെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. റാം അച്ചുവിനോട് അനു എവിടെയാണെന്ന് ചോദിച്ചു. അതിന് അവൾ അശ്വി വിളിച്ചിരുന്നു. അവനും റിയയും കൂടി ഇങ്ങോട്ട് വരുമെന്ന് പറഞ്ഞിരുന്നു. അവർ എത്താറായെന്ന് വിളിച്ചുപറഞ്ഞു.

അനു തറവാട്ടിന്റെ മുമ്പിൽ നിൽക്കാമെന്ന് പറഞ്ഞിരുന്നുഎന്ന് പറഞ്ഞപ്പോൾ റാം തറവാട്ടിന്റെ മുമ്പിൽ മൊത്തവും നോക്കി. അവിടെ അനുവിന്റെ ചെയിൻ തറയിൽ നിന്ന് റാമിന് കിട്ടി. റാമിന് എകദേശം കാര്യങ്ങൾ മനസിലായിരുന്നു. അപ്പോഴേക്കും ആ കുടുംബത്തിലുള്ളവർ എല്ലാവരും അനുവിനെ കാണ്മാനില്ല എന്ന കാര്യം അറിഞ്ഞിരുന്നു. വിഷ്ണുവും, റാമും, ഇച്ചുവും, അർജുവും കൂടി അവിടത്തെ CCTV വിഷ്വൽസ് ചെക്ക് ചെയ്തു. അതിൽ അനു തറവാട്ടിന്റെ മുമ്പിൽ നിൽക്കുന്നതും അവിടെ ഒരു വൈറ്റ് കാർ വന്ന് നിൽക്കുന്നതും, അതിൽ നിന്ന് ഇറങ്ങിയ ആൾ അനുവിന്റെ മുഖത്ത് കർചീഫ് വച് പൊതുന്നതും, അനു ബോധംകെട്ട് വീഴുന്നതും ഒക്കെ ഉണ്ടായിരുന്നു. അനുവിനെ കാറിൽ കയറ്റി ആ ഡോർ അടക്കുന്ന ആളെക്കണ്ട് അവർ ഞെട്ടി!! *AMAL SREEDHAR IS BACK**....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story