സഖിയെ തേടി..: ഭാഗം 84

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു റാമിനെ കെട്ടിപ്പിടിച്ചു. അവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു. അത്ര നേരം അവൾ അനുഭവിച്ച സ്‌ട്രെസ് എത്രത്തോളം ഉണ്ടെന്ന് റാമിന് മനസിലായി. റാം അനുവിനെ ചേർത്ത് പിടിച്ചു. അപ്പോഴേക്കും അവളുടെ പിറകെ ഓടിവന്ന അമലും അവന്റെ ആറ് കൂട്ടുകാരും അവരുടെ അടുത്ത് എത്തിയിരുന്നു. അതിലെ ഒരാൾ അനുവിന്റെ മുടിയിൽ പിടിച് വലിച് റാമിൽ നിന്ന് കുറച്ചു ദൂരത്തേക്ക് അകറ്റിയിരുന്നു. അത് കണ്ട് റാമിനും, അർജുനും, വിഷ്ണുവിനും, ഇച്ചുവിനും ദേഷ്യം ഇരട്ടിച്ചു. അവരുടെ അടുത്തേക്ക് അമലിന്റെ കൂട്ടുകാരിൽ നാല് പേർ ഓടിവന്നു. ആ നാല് പേരെയും അവർ അത്യധികം ദേഷ്യത്തോടെ അടിച്ചു. പെട്ടെന്ന് അതിലൊരാൾ വിഷ്ണുവിന്റെയും, അർജുന്റെയും കയ്യിൽ എന്തോ ഇന്ജെക്റ്റ് ചെയ്തു. അത് ശരീരത്തിൽ കയറിയതും അവർക്ക് ദേഹം തളരുന്നതുപോലെ തോന്നി. അവരുടെ നേരെ ഒരുപാട് പ്രഹരങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ ഒന്നിനെയും എതിർക്കാൻ അവർക്ക് കഴിഞ്ഞില്ല. അടികൊള്ളുന്ന അർജുനെയും, വിഷ്ണുവിനെയും കണ്ട് ഇച്ചു അവരുടെ അടുത്തേക്ക് ഓടി വന്ന് തറയിൽനിന്ന് അവരെ പിടിച് എഴുന്നേൽപ്പിക്കാൻ നോക്കിയതും ആരോ ഇച്ചുവിന്റെ കാലിൽ ഇരുമ്പ് ദണ്ട് ഉപയോഗിച്ച് അടിച്ചിരുന്നു.

ഇച്ചു ഒരു വശത്തേക്ക് ആഞ്ഞുപോയി. അവന് വലത്തേ കാലിൽ ഭയങ്കരമായ വേദന അനുഭവപ്പെട്ടു. അപ്പോഴേക്കും ഒരാൾ ഇച്ചുവിന്റെ ഇടത്തെ കാലിലും ആ ഇരുമ്പ് ദണ്ട് കൊണ്ട് പ്രഹരിച്ചിരുന്നു. ആ പ്രഹരവും കൂടിയായപ്പോൾ ഇച്ചു തറയിലോട്ട് വീണിരുന്നു.അവന് തന്റെ കാലുകൾ ചലിപ്പിക്കാൻപോലും പറ്റിയിരുന്നില്ല. റാം അവന്മാരെ അവന്റെ രൗദ്രഭാവത്തിൽ പ്രഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അമൽ കുറച്ചു മാറിനിന്ന് ചിരിക്കുന്നുണ്ട്. പെട്ടെന്ന് പുറകിൽ നിന്ന് അമൽ റാമിനെ ഒരു ഇരുമ്പ് ദണ്ട് കൊണ്ട് തലക്ക് അടിച്ചു. റാം മുമ്പോട്ട് വേച്ചുപോയി. അവന്റെ തലയിൽ നിന്ന് രക്തം പ്രവഹിക്കാൻ തുടങ്ങി. റാം ഒരു കൈകൊണ്ട് അവന്റെ തലയിൽ പിടിച്ചു. അവൻ അവന്റെ മുറിവിനെ വകവയ്യ്‌ക്കാതെ അവിടെ നിന്നവരെ അടിക്കാൻ തുടങ്ങി. അപ്പോഴേക്കും വീണ്ടും അമൽ ആ ദണ്ട് കൊണ്ട് അവന്റെ ശരീരത്തിൽ അടിച്ചതും അവന് ശരീരത്തിലെയും, തലയിലെയും വേദന അസഹനീയം ആയിരുന്നു. തലക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടതും അവൻ തലയിൽ കൈവച്ച് നിന്നു. ഇച്ചു അവന്റെ കാലിൽ ദണ്ട് ഉപയോഗിച്ച് അടിച്ചു. അപ്പോഴേക്കും റാം നിലത്തേക്ക് വീണിരുന്നു. അമൽ വിജയീഭാവത്തിൽ ചിരിച്ചു. റാം *അനു ഓട്..*

എന്ന് ഉറക്കെ പറയുന്നുണ്ടായിരുന്നു. നാലുപേരുടെയും അവസ്ഥ കണ്ടുനിന്ന അനു കരഞ്ഞുകൊണ്ട് റാമിനോട് ഇല്ലെന്ന് തലയിട്ടി. റാം കുറെ പ്രാവശ്യം പറഞ്ഞപ്പോൾ അനു ഓടി. പുറകിൽ നിന്ന് ""പിടിക്കഡാ അവളെ..""എന്ന് ആരോ അലാറുന്നത് അവൾ കേട്ടിരുന്നു. അവൾ അവൾക്ക് പറ്റുന്നവിധം ഓടി ഒരു വല്യ മരത്തിന്റെ മറവിൽ നിന്നു. കാടായതുകൊണ്ട് അവർക്ക് അവളെ കണ്ടുപിടിക്കാൻ പറ്റിയില്ല.അവർ തിരിച്ചുപോകാൻ തിരിഞ്ഞപ്പോൾ അനുവിന്റെ അടുത്ത് ഒരു സർപ്പം ഈഴഞ്ഞുവന്നു. അവൾ അതുകണ്ടിട്ട് സൈഡിൽകൂടി അപ്പുറത്തെക്ക് ചാടി. അവളുടെ കാലിലുള്ള ചിലങ്കയുടെ ശബ്‍ദത്താൽ പോകാൻനിന്നവർ അവൾക്ക് നേരെ തിരിഞ്ഞു. അവൾ ഓടി... പിറകെ അവരും... അവൾ ഓടുന്നതിന്റെ ഇടയ്ക്ക്ആ വഴിയിൽ ഉണ്ടായിരുന്ന കുഞ്ഞു പാറ ശ്രദ്ധിച്ചിരുന്നില്ല. അവൾ ആ പാറയിൽ തട്ടി നിലത്തേക്ക് വീണു. അവൾ എണീക്കാൻ നോക്കിയപ്പോഴേക്ക് അമൽ അവളുടെ മുടിക്കുത്തിൽ പിടിച്ച് എണീപ്പിച്ചു. അവൾ വേദന കൊണ്ട് പിടഞ്ഞു. അമൽ അവളുടെ മുടിയിൽ പിടിച്ചുകൊണ്ട് വീണ്ടും എണീപ്പിച്ചു. എന്നിട്ട് മുടിയിൽ പിടിച് അവളെ തള്ളി. അവൾ തെറിച്ചുവന്ന് തറയിൽ വീണു. ആ വീഴ്ചയിൽ അവളിൽ ഒരുപാട് മുറിവുകളുണ്ടായി.

നെറ്റി പൊട്ടി ചോരവന്നു. ചുണ്ട് പൊട്ടി രക്തം പ്രവഹിക്കാൻ തുടങ്ങി. അവിടെയുള്ള കല്ലുകൾ അവളുടെ കാലുകളിലും, കൈകളിലും ആഴത്തിൽ മുറിവുകളുണ്ടാക്കി. അമൽ വീണ്ടും അവളുടെ മുടിയിൽ പിടിച് എണീപ്പിച്ചു. എന്നിട്ട് മുടിയിൽ പിടിച് തള്ളി. അവൾ ഒരു പാറയിൽ ചെന്നിടിച്ചു. കണ്ണിൽ ഭംഗിയായി വരച്ചിരുന്ന കണ്മഷി ആ കലങ്ങിയ കണ്ണുകളിൽ പടർന്നിരുന്നു. അവളുടെ ചുവന്ന സിന്ദൂരം മുഖത്ത് അങ്ങിങായി പടർന്നു. അവൻ അവളെ തറയിൽക്കൂടി മുടിയിൽ പിടിച് വലിച്ചിഴച്ചു കൊണ്ടുപോയി. കല്ലുകളും മുള്ളുകളും അവളുടെ ദേഹത്ത് മുറിവുകൾ ഉണ്ടാക്കി. എങ്കിലും അവളുടെ കണ്ണുകളിൽ അഗ്നി ആയിരുന്നു. ആരെയും എരിയിക്കാൻ കഴിയുന്ന അഗ്നി 🔥🔥 അമൽ അവളെ വലിച്ചിഴച് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. തറയിൽ ഇഴഞ്ഞതുകൊണ്ട് അവൾക്ക് വല്ലാത്ത വേദന തോന്നി. ആ സ്ഥലത്ത് അമലിന്റെ നാല് ഫ്രണ്ട്‌സ് അർജുവിനെയും, റാമിനെയും, ഇച്ചുവിനെയും, വിഷ്ണുവിനെയും കൊണ്ട് നിൽപ്പുണ്ടായിരുന്നു. അവളുടെ ദയനീയത കണ്ടിട്ടും ഒന്നും ചെയ്യാതെ ഇരിക്കാനേ അവർക്ക് കഴിഞ്ഞുള്ളു. അന്ന് ഇവളെ ഞാൻ കെട്ടാനാണ് ആഗ്രഹിച്ചത്. എന്നിട്ട് ഇവളുടെ ആരെയും മയക്കുന്ന ശരീരം സ്വന്തമാക്കാനും..

ഇവൾ എന്നെ അന്ന് ജയിലിൽ കയറ്റിയ അന്നുതൊട്ട് എന്റെ ആഗ്രഹം മാറി.അന്നും ഇവൾ പെണ്ണിന്റെ മഹത്വം പറഞ്ഞു. പെണ്ണ് എപ്പോഴും പെണ്ണ് തന്നെയാണ്. ഒരിക്കലും ആണാവില്ല. പെണ്ണ് എപ്പോഴും ബലഹീനയാണ്.ഇപ്പൊ നിങ്ങളുടെ മുമ്പിൽ വച് ഞാനിവളെ...ഇച്ചു പറഞ്ഞു തീരുന്നതിന് മുമ്പ് അനുവിന്റെ ശബ്ദം അവിടെ പ്രതിധ്വനിച്ചു. *നീ ഈ ചെയ്യന്നതിനൊക്കെ നീ അനുഭവിക്കും അമൽ!!!നീ പെണ്ണിനെയാണ് അന്നും ഇന്നും അപമാനിച്ചത്!!ഒരു പെണ്ണിനെയാണ് നീ നോവിച്ചത്. ആ പെണ്ണ് തന്നെ ഒരിക്കൽ നിന്റെ കാലനായി വരും!! അതൊരിക്കലും ഞാനാകണമെന്നില്ല... ഏതൊരു പെണ്ണ് നിന്നെ വേരോടെ പിഴുതെറിയും..*ഇത്ര വേദന ഉണ്ടാട്ടിരുന്നിട്ടും അവളുടെ ശബ്‍ദം ഇടറിയിറിയിരുന്നില്ല. ഉറച്ചതായിരുന്നു അവളുടെ ഓരോ വാക്കുകളും, അവളുടെ കണ്ണുകൾ അഗ്നിപ്പോൾ ജ്വലിച്ചു. അപ്പോഴേക്കും അമൽ തന്റെ പോക്കറ്റ്റ്റിൽ നിന്ന് ഒരു ഗൺ എടുത്ത് അനുവിന് നേരെ വെടിവച്ചിരുന്നു. മൂന്ന് ബുള്ളറ്റുകൾ അനുവിന്റെ ശരീരത്തിലേക്ക് തുളച്ചു കയറി.

അവളിൽ നിന്നൊരു ഏങ്ങൽ ഉയർന്നു. അവൾ അവിടെ വീണിരുന്നു. പെട്ടന്ന് ആരോ അവളെ താങ്ങിയെടുത്തു. അവൾ അയ്യാളുടെ മുഖത്തേക്ക് നോക്കി പതുക്കെ മൊഴിഞ്ഞു ""അശ്വി""... അവളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് അശ്വിൻ അവളുടെ കഴുത്തിൽ പിടിച് അവളുടെ തൊട്ട് പിറകിലുള്ള മരണകൊക്കയിലേക്ക് തള്ളി.. അപ്പോൾ അവളിട്ടിരുന്ന വെളുത്ത ദവണി രക്ത വർണ്ണമായി മാറിയിരുന്നു. കാലിലെ ചിലങ്ക കിലുങ്ങുന്നുണ്ടായിരുന്നില്ല. കണ്ണുകൾ അടഞ്ഞു. ശ്വാസഗതി നിലച്ചു. ആ കൊക്കയിൽ അവൾ താഴേക്ക് ചലിച്ചു.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story