സഖിയെ തേടി..: ഭാഗം 85

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

റാമിനെയും അർജുനെയും ഇച്ചുവിനെയും വിഷ്ണുവിനെയും ഹോസ്പിറ്റലിലേക് പ്രവേശിപ്പിച്ചു. അർജുന്നും, വിഷ്ണുവിനും കുഴപ്പമൊന്നും ഇല്ലെങ്കിലും ഇച്ചുവും റാമും അപകടനിലയിലായിരുന്നു. ഇച്ചു മൂന്ന് മണിക്കൂർ കഴിഞ്ഞ് ഒക്കെയായി. പക്ഷെ റാമിന് യാതൊരു മാറ്റവും ഉണ്ടായില്ല. തലക്ക് അടിയേറ്റത്തിനാൽ ഓർപ്പറേഷൻ വേണ്ടിവരുമെന്ന് ഡോക്ടർ അറിയിച്ചു.

അനു മരിച്ചെന്നറിഞ്ഞ മുത്തശ്ശിയും കിങ്ങിണിയും BP ലോ ആയി തലകറങ്ങി വീണു. അനു കൊക്കയിൽ നിന്ന് വീണെന്ന് ഫോൺ വിളിച്ച് പറഞ്ഞപ്പോൾ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന വരുണിന്റെ കാർ ഒരു മതിലിൽ ഇടിച് ആക്‌സിഡന്റ് ആയി. *എല്ലാവരേയും അനുവിന്റെ മരണം പിടിച്ചുലച്ചിരുന്നു.. ജ്യോൽസ്യൻ പറഞ്ഞ ആ അപകടം ഇതായിരുന്നു*.. റാമിനെ ഓർപ്പറേഷൻ ചെയ്യാൻ തീയറ്ററിലേക്ക് കയറ്റി.

ഏറെ നേരത്തിന് ശേഷം ഡോക്ടർ റാമിന് കുഴപ്പമൊന്നും ഇല്ലന്ന് പറഞ്ഞു. റാമിനെ കാണാനായി ആദ്യം കയറിയത് ദേവിയാണ്. റാം പതുക്കെ കണ്ണ് തുറന്നു എന്നിട്ട് ആരെയോ പരതി... ആ ആളെ കാണാനില്ലെന്ന് കണ്ടതും അവന്റെ തിളങ്ങുന്ന കണ്ണുകളിൽ നിരാശ ബാധിച്ചു. ദേവി തന്റെ മകന്റെ അവസ്ഥ കണ്ടുനിൽക്കാനാവാതെ കരഞ്ഞുകൊണ്ട് വെളിയിലോട്ടോടി. അപ്പോഴും അവൻ മന്ത്രിച്ചുകൊണ്ടിരുന്നു

*അവന്റെ പ്രാണന്റെ പേര്... അനു എന്ന് ** കുറച്ചു കഴിഞ്ഞപ്പോഴേക്കും ആരോ വന്നെന്നറിഞ്ഞ റാം പതിയെ കണ്ണുകൾ തുറന്നു. മുമ്പിൽ നിൽക്കുന്ന ആളെക്കണ്ടതും അവനിൽ ദേഷ്യം നിറഞ്ഞു. അവൻ അയ്യാളുടെ പേര് അതിയായ ദേഷ്യത്തിൽ ഉച്ചരിച്ചു. അശ്വിൻ.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story