സഖിയെ തേടി..: ഭാഗം 86

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അപ്പോഴാണ് പുറത്തിരുന്ന അർജുനും, വിഷ്ണുവും റാമിന്റെ റൂമിലേക്ക് കയറിയത്. അശ്വിനെ കണ്ടപ്പോൾ അവർക്ക് പഴയ കാര്യങ്ങളൊക്കെ ഓർമവന്നു. വിഷ്ണു അശ്വിന്റെ കോളറിൽ പിടിച്ചുലച്ചു. അർജുൻ വളരെയധികം ദേഷ്യത്തിൽ *Mr. അശ്വിൻ.. എന്താ ഇവിടെ?? എന്ന് ചോദിച്ചു. "നിങ്ങൾ എന്നോട് ക്ഷമിക്കണം.. പറ്റിപ്പോയടാ.. അവൻ ആ അമൽ.. അവൻ എന്റെ അച്ഛനെയും അമ്മയെയും... ഞാൻ അവരെ ഒക്കുന്നവിധം ര..ക്ഷിക്കാൻ നോ.. ക്കി.. പക്ഷെ..ഒരു കത്തിക്ക് മുന്നിൽ അവരെ നിർതിയിട്ട് അനുവിനെ.. "ബാക്കി പറയാൻ കഴിഞതെ അവൻ വിതുമ്പി.. അവൻ തലയിൽ കോർത്തു വലിച്ചു.

"എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലായിപ്പോയടാ.. ആ സമയം വളർത്തി വലുതാക്കിയ മാതാപിതാക്കൾ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു... എന്റെ നല്ലൊരു സുഹൃതായിരുന്നു അനു!!ഞാ..ൻ കൊ.. ല്ലണമെന്ന് വിചാരിച്ചതല്ല.. രണ്ടുപേരും എനിക്ക് പ്രീയപ്പെട്ടതാണ്... അണുവിനെപ്പോലുള്ള ഒരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമായിരുന്നു.. ഒരു തീരുമെടുക്കാൻ എ.. നിക്ക് കഴിഞ്ഞില്ല" അവൻ കുറ്റബോധം കൊണ്ട് നീറി. അശ്വിന്റെ അവസ്ഥ മനസിലാക്കിയ റാം അവന് ക്ഷമ കൊടുത്തു. എന്നതിലുപരിയും അണുവിനെയോർത്ത് അവന് അതിയായ സങ്കടവും ഉണ്ടായി.. ദിവസങ്ങൾ കടന്നുപോയി 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

റാം ഒക്കെയായി ഓഫിസിലൊക്കെ പോകാൻ തുടങ്ങി. ഓഫിസിലെത്തിയാൽ റാമിന് എന്തെന്നില്ലാത്ത ദേഷ്യം വന്നുമൂടാൻ തുടങ്ങി. അവൻ എന്തെങ്കിലും ചെറിയ കാര്യത്തിന് വരെ ദേഷ്യപ്പെടുമായിരുന്നു. ഇത്രയും നാൾ റാമിന്റെ ചിരിച്ചുകൊണ്ടിരുന്ന ഭാവം മാറി ഈ ഭാവം കണ്ടിട്ടില്ലാത്ത ഓഫിസിലുള്ളവർ ഒരുപാട് ഭയപ്പെട്ടു. അർജുൻ റാമിനോട് ഇനിതൊട്ട് ഓഫിസിലെ കാര്യങ്ങൾ അവൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. റാം അത്കേട്ടിട്ട് മുമ്പിലുള്ള ടീ പോയിൽ കൈ ശക്തിയായി ഇടിച്ചതും ടീ പോയ്‌ പൊട്ടി കുപ്പി ചില്ല് അവന്റെ കൈയ്യിൽ തറഞ്ഞു

അതുകണ്ടുന്നിന്ന അച്ചു അവന്റെ കയ്യിൽ മരുന്ന്പുരട്ടികൊടുത്തു. അവന്റെ ദേഷ്യത്തിൽ കൈ തട്ടി മാറ്റിക്കൊണ്ട് അവന്റെ റൂമിൽ പോയി തലക്ക് കൈ കൊടുത്തിരുന്നു. അവന് അനു ആ റൂമിൽ തന്റെ തൊട്ടടുത്തുള്ളതുപോലെ തോന്നി. റാം കാറിൽ കയറി ആ കൊക്കയുടെ അടുത്തേക്ക് പോയി. പോലീസുകാർ അനുവിനെ ആ കൊക്കയിൽ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.. റാം ആ കൊക്കയുടെ അടുത്തേക്ക് നടന്നപ്പോൾ തറയിൽ എന്തോ കിടക്കുന്നത് കണ്ടു. അവൻ അത് എടുത്തുനോക്കി. അത് അനുവിന്റെ താലിയായിരുന്നു.അവൻ അത് എടുത്ത് പോക്കറ്റിൽ ഇട്ടിട്ട് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് കത്തിച്ച് ഒരു പഫ് വലിച്ചുവിട്ടു.

അനു പോയതോടെ അവൻ ആ ശീലം തുടങ്ങിയിരുന്നു. അവൻ ആ സിഗരറ്റ് തറയിലിട്ട് അത് ചവിട്ടിയരച്ചു. റാമിന് എന്തെങ്കിലും പറ്റുമോ എന്ന ഭയം എല്ലാവരിലും ഉണ്ടായിരുന്നു. കുടുംബത്തിൽ ഉള്ളവർക്ക് വളരെ സങ്കടം ഉണ്ടെങ്കിലും വിഷ്ണുവിനും, ഇച്ചുവിനും, റാമിനും, അർജുനും ആയിരുന്നു കൂടുതൽ.. അവരല്ലേ അനു മരിക്കുന്നത് നേരിൽ കണ്ടത്.. അനു എന്നെ വിട്ടുപോയിട്ട് ഇന്ന് മൂന്ന് മാസം കഴിഞ്ഞുഅവൻ ഓർത്തു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story