സഖിയെ തേടി..: ഭാഗം 87

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു കുറച്ചുനേരം ആ കൊക്കയുടെ അടുത്തൊക്കെ നിന്നിട്ട് കാറിൽ കയറി വീട്ടിലോട്ട് പുറപ്പെട്ടു. പോകുന്ന വഴിയിൽ ആരോ കാറിന്റെ മുന്നിൽ ചാടി.. റാം പെട്ടന്ന് കാറിന്റെ ബ്രേക്ക്‌ ചവിട്ടിയതുകൊണ്ട് അയാൾക്കൊന്നും പറ്റിയില്ല. റാം ദേഷ്യത്തിൽ കാറിൽ നിന്നിറങ്ങി. അതൊരു പെണ്ണായിരുന്നു.അവളെ പിടിച്ചെഴുന്നേൽപ്പിച്ച് കവിളിൽ ഒറ്റയടി കൊടുത്തു.

മുമ്പിൽ അവളുടെ മുടി വീണുകിടന്നതുകൊണ്ട് റാമിന് അവളുടെ മുഖം കാണാൻ പറ്റിയില്ല.. അവൾ മുടി പുറകിലേക്ക് മാറ്റിയപ്പോൾ റാം അവളുടെ മുഖം കണ്ട് ഞെട്ടി.. അനു!!അവൻ പതിയെ മൊഴിഞ്ഞു. അവൻ അവളെ കെട്ടിപ്പിടിച്ചു. എന്നിട്ട് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തിട്ട് *അനൂ.. നീയെന്തിനാ എന്നെവിട്ട് പോയത്എന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു.

അവൻ നിറഞ്ഞുവന്ന തന്റെ കണ്ണുകൾ തുടച്ചു. പക്ഷെ അവന്റെ മുന്നിൽ നിന്നത് അനുവല്ലായിരുന്നു. അത് അന്ന് മാളിൽ വച് വീഴാൻ പോയപ്പോൾ റാം താങ്ങിപ്പിടിച്ച പെണ്ണ് ആയിരുന്നു. അവൻ സോറി എന്ന് പറഞ്ഞിട്ട് കാറിൽ കയറി മുടിയിൽ വിരൽകോർത്തു വലിച്ചു. എന്നിട്ട് കാർ അധിവേഗത്തിൽ വീട് ലക്ഷ്യമാക്കി ചലിപ്പിച്ചു. അവൾ ഒന്നും മനസ്സിലാകാതെ കവിളിൽ കൈവച് നിൽക്കുകയായിരുന്നു.. അവൾ *വേണി **

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റാം വീട്ടിലെത്തി അവന്റെ റൂമിൽ കയറി ഡോർ ശക്തിയായി അടച്ചു. അത് അനു അല്ലെന്ന് അറിഞ്ഞപ്പോൾ തൊട്ട് അവൻ അസ്വസ്ഥതനായിരുന്നു. അവൻ അനുവിന്റെ ഷെൽഫിലിരുന്ന മടക്കിവച്ചിരുന്ന സാരിയെടുത്ത് നെഞ്ചിൽവച് കണ്ണടച്ചു കിടന്നു. കുറച്ചുകഴിഞ്ഞപ്പോൾ റാം എന്തോ ശബ്ദം കേട്ട് ഉണർന്നു.

അവന്റെ അടുത്ത് വിശ്വനും, അർജുനും ഉണ്ടായിരുന്നു. "മോനെ.. നീ ഒക്കെയല്ലേ..??-വിശ്വൻ അവൻ അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു. "റാം.. നിന്റെ മൈൻഡ് ഒക്കെയല്ലെന്ന് അറിയാം.. അനു പോയപ്പോൾ തൊട്ട് നീ ഈ ലോകത്തൊന്നും അല്ല.. നിന്റെ ഈ സ്വഭാവം മറ്റുള്ളവരെ എത്ര സങ്കടപ്പെടുത്തുമെന്ന് നീ ഓർത്തിട്ടുണ്ടോ??-വിശ്വൻ റാം അതാലോചിച്ച് വെറുതെയൊന്ന് പുഞ്ചിരിച്ചു. ശരിയാണ്!!ആരെക്കുറിച്ചും ഞാൻ ഓർത്തിരുന്നില്ല.. അനുവിന്റെ ലോകത്തായിരുന്നു താൻ!! "റാം നീയും, നീയും, അർജുവും, ഇച്ചുവും, വിഷ്ണുവും കൂടി ഒരു സ്ഥലം വരെ പോയിട്ട് വാ.. നിങ്ങളുടെ നാലുപേരുടെയും മൈൻഡ് ഒന്ന് റിലാക്സ് ആകും.."(വിശ്വൻ)

ഞാൻ പോണില്ല അച്ഛാ... റാം... നീ പോകാനാണ് ഞാൻ ഇത്രയും പറഞ്ഞത്. നിങ്ങൾ നാല്പേരും എനിക്ക് എന്റെ മക്കൾ തന്നെയാണ്. നാളെ നിങ്ങൾ പോകണം . അവൻ അതിനൊന്ന് മൂളുകമാത്രം ചെയ്തു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അനൂ...... അന്നാ..... കൃഷ്ണാ..... ആരൂ...... രാത്രി ഉറങ്ങിക്കൊണ്ടിരുന്ന ഇച്ചുവും, വിഷ്ണുവും, റാമും, അർജുനും അനു കൊക്കയിലേക്ക് വീഴുന്ന രംഗം സ്വപ്നത്തിൽ കണ്ട് ഞെട്ടി ഉണർന്നു.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story