സഖിയെ തേടി..: ഭാഗം 89

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

കുറക്കുഴഞ്ഞിങ്ങപ്പോൾ മഴയൊക്കെ തോർന്നു. റാമും, അർജുനും, വിഷ്ണുവും, ഇച്ചുവും കൂടി കാട് കാണാൻ പോകാമെന്നു തീരുമാനിച്ചു. അവർ നടന്ന് നടന്ന് ഒരു വല്യ കാട്ടിലെത്തി. പെട്ടെന്ന് ഒരു വല്യ കാറ്റടിച്ചു. അവർ ഓടി ഒരു സ്ഥലത്ത് കയറി നിന്നു. റാം അവന്റെ വിരലിൽ അനു അണിയിച്ച റിങ് കാണ്മാനില്ല എന്ന് അപ്പോഴാണ് ശ്രദ്ദിച്ചത്. അവൻ ആ കാറ്റ് വകവയ്ക്കാതെ അവർ നിന്ന സ്ഥലത്തേക്ക് പോയി. അവൻ ഒരുവിധം ആ കാറ്റിൽ പിടിച്ചുനിന്നു. ഒരു അറ്റാതായി അവന്റെ റിങ് കിടക്കുന്നത് കണ്ട റാം അതെടുത്തിട്ട് പോകാനായി തിരിഞ്ഞപ്പോൾ പുറകിൽ ഒരാളനക്കം കേട്ടു. അവൻ അവിടെയൊക്കെ നോക്കിയെങ്കിലും ആരെയും കാണാൻ പറ്റിയില്ല.

അപ്പോഴാണ് അവൻ തറയിൽ വീണുകിടന്ന റിങ് ശ്രദ്ദിക്കുന്നത്. അവൻ അതെടുത്ത് നോക്കി. അത് അവൻ അനുവിന്റെ വിരലിലിറ്റുകൊടുത്ത റിങ് ആണെന്ന് അവന് മനസ്സിലായി. അവൻ അവിടെ ആരെങ്കിലും ഉണ്ടോ എന്ന് തിരക്കിയിട്ടും ആരെയും കാണാനായില്ല. അവൻ അനുവിന്റെ റിങ്ങിവിടെ എങ്ങനെ എത്തി.. എന്ന് ആലോചിച്ചുകൊണ്ട് അവിടെ താന്നെ നിന്നു. കാറ്റ് ഒരുവിധം കുറഞ്ഞതും വിഷ്ണുവും, ഇച്ചുവും, അർജുനും കൂടി റാമിനെ അന്വേഷിച് വന്നു. എന്തോ ആലോചിച്ചു നിൽക്കുന്ന അവനെ കണ്ടിട്ട് അവർ കാര്യം തിരക്കിയെങ്കിലും അവൻ ഒന്നുമില്ലന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. പിന്നെ അവർ തിരിച് കുടിലേക്ക് വന്നു.

അപ്പോഴേക്കും നേരം രാത്രിയായിരുന്നു. നമ്മളെ ഒറ്റക്ക് കാട്ടിലേക്ക് പോകുന്നത് സേഫ് അല്ലാ.. അതുകൊണ്ട് മൂപ്പനോട് പറഞ്ഞ് ഒരാളെ ഏർപ്പാഡക്കാമെന്ന് തീരുമാനിച്ച് അവർ കിടന്നു. പക്ഷെ എത്ര കിടന്നിട്ടും റാമിന് ഉറക്കം വന്നില്ല. അവന്റെ മനസ്സിൽ ഇപ്പോഴും നേരത്തെ നടന്ന സംഭവങ്ങൾ തങ്ങിനിന്നു. അവൻ ആ റിങ് എടുത്ത് നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു പെൺക്കുട്ടി ചിരിക്കുന്ന ശബ്ദം അവൻ കേട്ടു. അവൻ അനുവിന്റെ ഓർമയിലേക്ക് സഞ്ചരിച്ചു. പതുക്കെ അവൻ നിദ്രയിലാണ്ടു. വിഷ്ണുവും, ഇച്ചുവും, അർജുനും, കൂടി കാട് കാണാൻ ഒരാളെ ഏർപ്പാടാക്കാൻ മൂപ്പനോട് പറഞ്ഞു. അതിനാദ്ദേഹം തന്റെ മകളായ നന്ദയോട് പറയാമെന്നു പറഞ്ഞു. അവർ വെളിയിലോട്ടിറങ്ങി നിന്നു.

പെട്ടന്ന് റാമിനെ ആരോവന്നിടിച്ചു.റാം അവളെ താങ്ങിപിടിച്ചു. അവളുടെ മുഖം കണ്ട് അവർ ഞെട്ടി. ""അനു.."" അവൾ പെട്ടെന്ന് നേരെനിന്നിട്ട് റാമിനെ തള്ളിമാറ്റി. ആരാണ് നിങ്ങൾ??? എന്റെ ദേഹത്ത് സ്പർശിക്കാൻ നിങ്ങൾക്ക് എങ്ങനെയാണു ധൈര്യം വന്നത്??? അനൂ.... (റാം) ഞാൻ അനുവല്ല.. എന്റെ പേര് നന്ദന എന്നാണ് അല്ലാതെ അനുവെന്നല്ല.. ഞാൻ നി.. ന്റെ അഭി.. യേട്ടനാണ് അനൂ... ഏത് അഭിയേട്ടൻ?? എനിക്ക് അങ്ങനെ ഒരാളെ അറിയത്തില്ല.. അനുവിന്റെ ആ വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു അവർ നാലുപേരും.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story