സഖിയെ തേടി..: ഭാഗം 90

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു അവിടെ നിൽക്കാതെ ഓടി വേറെങ്ങോട്ടോ പോയി. പക്ഷെ അവൾ പറഞ്ഞ വാക്കുകളിൽ തറഞ്ഞു നിൽക്കുകയിരുന്നു റാമും ബാക്കിക്കുള്ളവരും.. ഇതിന്റെ സത്യാവസ്ഥ അറിയാൻ മൂപ്പനോട് തന്നെ ചോദിക്കാമെന്ന് വിചാരിച്ച് അവർ മൂപ്പന്റെ അടുത്തേക്ക് പോയി. അവർ അവിടെയുള്ള കുട്ടികളോട് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്ന മൂപ്പന്റെ അടുത്തേക്ക് പോയി. ""മൂപ്പന്റെ സ്വന്തം മകളാണോ ഇവിടെയുള്ള നന്ദ?"" ""അല്ല.. എന്റെ സ്വന്തം മകളല്ല.. പക്ഷെ എനിക്ക് അവളെന്റെ നന്തയായിക്കഴിഞ്ഞു"" ""അപ്പോ ഈ നന്ദയോ??"" ""എനിക്ക് ഒരു മകളുണ്ടായിരുന്നു നന്ദന എന്ന എന്റെ നന്ദ. അവൾ ജനിച്ചപ്പോഴേ എന്റെ ഭാര്യ മരണപ്പെട്ടതിനാൽ ഞാനായിരുന്നു അവളെ വളർത്തിയിരുന്നത്. ഒറ്റ മോളെയോണ്ട്തന്നെ അവളെ വളരെ ലാളിച്ചാണ് ഞാൻ വളർത്തിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾക്ക് പട്ടണത്തിൽ ഒരു ജോയിൽകിട്ടി.

ഞാൻ ദൂരമുള്ളതുകൊണ്ട് പോകണ്ടാ എന്ന് പറഞ്ഞെങ്കിലും അവൾക്ക് ജോലിക്ക് പോകാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ എതിർത്തില്ല. പട്ടണത്തിന്റെ അടുത്തുള്ള ഒരു വീട്ടിന്റെ മുറി അവൾ വാടകക്കെടുത്തായിരുന്നു താമസിച്ചിരുന്നത്. ദിവസവും എന്നെ ഫോൺ വിളിക്കുമായിരുന്നു. ഒരു മാസം അവൾ തുടർച്ചയായി ജോലിക്ക് പോയി ശമ്പളം കിട്ടുമ്പോൾ കുറച്ചു കാശ് ഇവിടെത്തെ കുട്ടികൾക്ക് കൊടുക്കുമായിരുന്നു. പിന്നെ നാലഞ്ചു ദിവസമായി അവളെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നു. അതിന്റെ പിറ്റേന്ന് ഇവിടെയായിട്ട് ഒരു ആംബുലൻസ് വന്ന് നിന്നു. അതിൽ എന്റെ മകളുണ്ടായിരുന്നു. അതിൽ നി.. നിറക്കിയ എ.. ന്റെ മോളെ ക.. ണ്ട് എന്റെ നെഞ്ചുപൊടിഞ്ഞുപോയി. അങ്ങോട്ട് പോയപോലെയല്ലായിരുന്നു അവൾ, വെള്ള.. തു..ണിപ്പു..തച്ചു ജീവ..നറ്റു കി.. ടക്കുക..യായിരുന്നു.ദേഹത്ത് കുറെ മുറിവുകളും ഉണ്ടാ..യിരുന്നു. ഞാൻ മോള് ജോലികഴിഞ്ഞു വന്നപ്പോൾ അവിടെയുള്ള നാല് മനുഷ്യമൃഗങ്ങൾ എ..ന്റെ മോ.. ളെ.. ""

ബാക്കി പറയാനാവാതെ അവളുടെ വാക്കുകൾ മുറിഞ്ഞുപോയി. "എനിക്ക് ഇവിടെയുള്ള നന്ദ ആരാണെന്ന് അറിയില്ല.. രണ്ട് ടൂറിസ്റ്റുകൾ കൊണ്ടുവന്നതാണ് അവളെ. രക്തത്തിൽ കുളിച്ചിരുന്നു അവൾ. തലയിൽ പൊട്ടലുണ്ടായിരുന്നു. എനിക്ക് തോന്നുന്നു ആ മരണകൊക്കയിൽ നിന്ന് വീണതാണെന്ന് തോനുന്നു. ദേഹത്തൊക്കെ മുറിവുകളും, പരിക്കുകളുമൊക്കെ ഉണ്ടായിരുന്നു. എനിക്ക് അവളെ കണ്ടിട്ട് എന്റെ നന്ദയെയാണ് ഓർമവന്നത്. ഞാൻ കുറച്ചു പച്ചില മരുന്നുകളൊക്കെ വച് ശിശ്രുഷിച്ചു. പക്ഷെ ആ കൊക്കയിൽ നിന്ന്, ഇത്രയധികം ഉയരത്തിൽ നിന്ന് വീണതുകൊണ്ടാകാം അവളുടെ ഓർമ പൂർണമായി പോയിരുന്നു. അവൾ ആരാണെന്ന് പോലും അവൾക്ക് ഓർമയില്ലായിരുന്നു. ഞാൻ അവളെ എന്റെ മോളക്കി. ഇപ്പൊ അവളെന്റെ നന്ദയാണ്. അവൾ വന്നതിനുശേഷം നമുക്കെല്ലാം അവളാണ് നമ്മുടെ നന്ദമോള്..

നന്ദയുടെ കുറവ് ഈ മൂന്ന് മാസത്തിനിടക്ക് അവൾ നികത്തി.നിങ്ങൾക്ക് അവളെ മുമ്പേ പരിചയമുണ്ടോ..??"" ""ആഹ്!!ഞങ്ങളുടെ അനുജത്തിയും റാമിന്റെ ഭാര്യയുമാനവൾ. അനശ്വര""എന്ന് പറഞ്ഞ് ഇച്ചു അവളെ അമൽ ഷൂട്ട്‌ ചെയ്ത കാര്യങ്ങളൊക്കെ പറഞ്ഞു. ഇതെല്ലാം കേട്ടതിനുശേഷം അദ്ദേഹം "മോൻ പേടിക്കണ്ട.. പതുക്കെ നന്ദക്ക് തിരിച്ചുവരും. എനിക്കൊരു വാക്ക് തരണം മോൻ, എന്റെ മോളെ.. നന്നായി നോക്കിക്കോളാമെന്ന്""പറഞ്ഞിട്ട് അദ്ദേഹം കരഞ്ഞകണ്ണുകൾ തുടച്ചുകൊണ്ട് നടന്നുപോയി. അവിടെന്ന് അവരുടെ കുടിലിലേക്ക് നടന്ന റാമിന്റെ കുണ്ണുകളിൽ അനു പതിഞ്ഞു. അവൻ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story