സഖിയെ തേടി..: ഭാഗം 91

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

റാം അനുവിന്റെ അടുത്തേക്ക് ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ചെന്നു... പക്ഷെ ഇതൊന്നും അറിയാതെ ഒരു കുറുമ്പിയോട് സംസാരിച്ചിരിക്കുകയായിരുന്നു അനു. ആരോ അടുത്ത് വന്ന് തൊണ്ടയാനാക്കുന്നത് കേട്ടാണ് അനു തിരിഞ്ഞുനോക്കിയത്. പുറകിൽ റാമിനെ കണ്ടതും അവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി.എന്നിട്ട് തിരിഞ്ഞു നടക്കാൻ പോയപ്പോൾ റാം അനുവിന്റെ കൈ പിടിച്ച് വലിച്ച് അവളെ അവിടെത്തന്നെ നിർത്തി.

അവൾ ദേഷ്യത്തിൽ തിരിഞ്ഞതും റാം ഇളിച്ചുകൊണ്ട് നിൽക്കുന്നതാണ് കണ്ടത്. അനു രണ്ടുകയ്യും മാറിൽ പിണച്ചുകെട്ടി ""എന്തെ..??"" എന്ന് ചോദിച്ചതും റാം ഞാൻ സോറി പറയാനാണ് വന്നതെന്ന് പറഞ്ഞു. അതുകേട്ട് അനു വല്യ ഗമയിൽ ""ആഹ് പറഞ്ഞോ!!""എന്ന് പറഞ്ഞതും അവൻ അവളുടെ അടുത്തേക്ക് കള്ളച്ചിരിചിരിച്ചുകൊണ്ട് വരാൻ തുടങ്ങി. അനു അതുകണ്ടിട്ട് പുറകിലോട്ട് നീങ്ങി. അവൾ പുറകിലോട്ട് നടക്കുന്നതിനിടക്ക് ""സോ.. റി പ.. റയാനെ..ന്തിനാ എ..ന്റെ അ.. ടുത്തേക്ക് വരുന്നത്??""എന്ന് വിക്കിവിക്കി ചോദിച്ചതും റാം ഒരു കുസൃതി ചിരിയോടെ അവളുടെ കാതിന്റെ അടുത്തേക്ക് വന്നിട്ട് ""I'm Sorry... ❤"

എന്ന് പറഞ്ഞതും അനു ഷോക്കടിച്ചതുപോലെ നിന്നു. Anuvinte അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ റാം അനുവിനെ തട്ടിവിളിച്ചു. അവൾ പെട്ടെന്ന് ഞെട്ടിയിട്ട് ""ആഹ്!!""എന്ന് പറഞ്ഞിട്ട് തിരിച്ചുപോകാനാഞ്ഞതും റാം പുറകിൽ നിന്ന് ""നന്ദാ.. നമുക്ക് friends ആയിക്കൂടെ ??""എന്ന് ചോദിച്ചപ്പോൾ അനു അതിനൊന്ന് ദേഷ്യത്തിൽ നോക്കിയിട്ട് നടന്നുപോയി. റാം അവളുടെ പിന്നാലെ പോയിട്ട് അവളുടെ മുമ്പിൽ കയറിനിന്നിട്ട് ""plz..""എന്നൊരു കള്ളചിരിയോടെ പറഞ്ഞതും അവൾ ""മ്മ്..""എന്ന് മൂളിയിട്ട് നടന്നുപോയി.. അവൾ പോയതും റാം അവന്റെ മുഖത്തേക്ക് ചാഞ്ഞുകിടന്ന ചെമ്പൻ മുടിയിഴകൾ വകഞ്ഞു മാറ്റി... ചുണ്ടുകൾ കൂട്ടിപ്പിടിച്ച് ശ്വാസം അടക്കി പിടിച്ചു. എന്നിട്ട് അത്യാധികം സന്തോഷത്തിൽ തന്റെ മുഷ്ടി ചുരുട്ടി വായുവിൽ ""എസ്.."" എന്ന് ആവേശത്തോടെ പറഞ്ഞു.

അതുകണ്ടുകൊണ്ടുവന്ന വിഷ്ണുവും, ഇച്ചുവും, അർജുനും ""ഡാ.. നിനക്ക് വല്ല നിധിയും കളഞ്ഞുകിട്ടിയോ??"എന്ന് ചോദിച്ചതും അവൻ ഒരു കള്ളച്ചിരി ചിരിച്ചിട്ട് ""ആഡാ... നിന്റയൊക്കെ അനുജത്തിയെന്ന ഒരു നിധി എന്റെ അടുത്തെത്തുന്ന സമയം വിദൂരമല്ല..""എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് റാം അവന്റെ കുടിലിലേക്ക് നടന്നുപോയി... അവന്റെ പുറകേ കിളിപോയപോലെ വിഷ്ണുവും, ഇച്ചുവും, അർജുനും.........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story