സഖിയെ തേടി..: ഭാഗം 92

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനു എവിടെഒക്കെ പോകുന്നോ അതിന്റെ പിറകെ റാമും ചെല്ലും. അനു അവസാനം സഹികെട്ട് റാമിനെ എന്തൊക്കെയോ പറഞ്ഞു. എന്നിട്ടും റാം അനുവിന്റെ പുറകെ തന്നെ... അനു കുറച്ചുകഴിഞ്ഞതും ഇച്ചുവിനോടും, വിഷ്ണുവിനോടും, അർജുവിനോടും മിണ്ടാൻ തുടങ്ങി. അണുവിന്റെ പിറകെ നടന്ന റാം പോസ്റ്റ്‌!! റാം എന്നാലും എന്തെങ്കിലുമൊക്കെ പറഞ്ഞ് അവന്റെ പിറകെ കൂടും. ""ഓരോരോ അവസ്ഥകളേ..."" അനു കുറച്ചു കഴിഞ്ഞപ്പോൾ റാമിനോടും മിണ്ടിതുടങ്ങി.

പിന്നെ തല്ലുകൂടലും, കളിയും ചിരിയുമൊക്കെയായി കഴിഞ്ഞു. ""അതേ റാമേട്ടാ... ഏട്ടന്റെ ഭാര്യയുടെ പേരെന്താ??"" ""അനശ്വര...അനു" ""ഓഹ്..!!അതാണല്ലേ എന്നെ അന്ന് അനുവെന്ന് വിളിച്ചത്??" എന്ന് അനു ചോദിച്ചതും റാം ഒരുപാട് നനുത്ത പുഞ്ചിരി സമ്മാനിച്ചു. പിന്നെ അവർ കാട് കാണാനിറങ്ങി. അനുവാണ് അവരെകൂടെ ഓരോന്നും കാണിച്ചുകൊടുത്തത്. റാം ഒരുപാട് ക്യാമറയുമായി അവളുടെ പിന്നാലെ നടപ്പാണ്... അനു അവനെ നോക്കുമ്പോൾ ക്യാമറ വേറെങ്ങോട്ടെങ്കിലും വച് ഫോട്ടോ എടുക്കുന്നതുപോലെ കാണിക്കും... അവർ നടന്നുനടന്ന് ഒരു കുന്നിൽ കയറി. കുററേ നടന്നപ്പോൾ ഇച്ചുവും, റാമും, അർജുനും, വിഷ്ണുവും തളർന്നു. അനു ""കുറച്ചൂടെ ഉള്ളു.. വാ...""എന്ന് പറഞ്ഞ് മുമ്പേ ഓടി. ബാക്കിയുള്ളവർ നടുവിന് കൈകൊടുത്ത് പിറകെയും. അവസാനം അവർ ഒരു കുറച്ചു കുടിലുകളുള്ള സ്ഥലത്തെത്തി.

അവിടെ ഒരു മുത്തശ്ശൻ ഇരിക്കുന്നതുകണ്ട അനു അയ്യാളുടെ അടുത്തേക്ക് പോയിരുന്നിട്ട് തന്റെ കൈയ്യിലുള്ള മരുന്ന് അയ്യാളുടെ നെറ്റിയിലുള്ള മുറിവിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് പുരട്ടികൊടുത്തു. അതൊക്കെ കണ്ട് ചിരിയോടെ ബാക്കിയുള്ളവരും. പിന്നെ അവർ ഒരു പുഴ കടക്കാനായി ചങാടത്തിൽ യാത്രചെയ്തു. അനുവാണ് അതിനുള്ള കാര്യങ്ങളൊക്കെ അവർക്ക് ചെയ്ത് കൊടുത്തത്. ആ പുഴയുടെ അവസാനം എത്തിയതും അവിടെയുള്ള ഒരു പാറയിൽ എല്ലാവരും കൂടി കയറിയിട്ട് ചൂണ്ടയിട്ട് മീനുകളെ പിടിച്ചു. അനു അടുപ്പുകൂട്ടി അതിനെയൊക്കെ പൊരിച്ചെടുത്തു. അത് വെന്ത്തതും എല്ലാവരും നല്ല ആസ്വദിച്ചു അത് കഴിച്ചു. പിന്നെ അവരുടെ ജിപ്സിയിൽ റാമും, അനുവും, ബാക്കിയുള്ളവരുമൊക്കെ ആ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ പോയി.. അവർ അവിടെ ജിപ്സി നിർതിയിട്ട് കാറ്റിന്റെ ഉള്ളിലേക്ക് നടന്നു.

അതിന്റെ നടുക്കെത്തിയപ്പോൾ കുറച്ചു മുമ്പിലായി ഒരു ആന നിൽക്കുന്നു.. റാം ആ ക്യാമറയും കൊണ്ട് ആനയുടെ അടുത്തേക്ക് പോകുകയാണ്..!!അനു റാമിനെ പിടിച്ചുവച്ചിട്ട് ഫോട്ടോ എടുക്കല്ലേ.. എന്ന് പറഞ്ഞിട്ട് അവളും ബാക്കിയുള്ളവരും നടന്നു.. അനു പോയതും റാം കൈകൊണ്ട്ആനയെ ഫോട്ടോ എടുക്കുന്നതുപോലെ കാണിച്ചു.. അതുകണ്ടിട്ട് അനു റാമിനെ നോക്കി പല്ലുകടിച്ചിട്ട് അവനെയും വലിച്ചുകൊണ്ട് നടന്നു... അങ്ങനെ അന്നത്തെ ദിവസത്തെ സൂര്യൻ അസ്തമിച്ചു.. നാളെയാണ് അവർ തിരിച് പോകുന്ന ദിവസം...!!!! .......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story