സഖിയെ തേടി..: ഭാഗം 93

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഇന്നാണ് അവർ തിരിച്ചുപോകുന്ന ദിവസം!! റാമും അനുവും ഒരു പുഴക്കടുത്തുള്ള പാറയിൽ ഇരിക്കികയായിരുന്നു. റാം ആണ് അനുവിനെ അവിടെ വിളിച്ചുവരുത്തിയത്. അവർ കുറെ നേരം നിശബ്ദമായിരുന്നു. അനു അതിന് വിരാമമിട്ടുകൊണ്ട് സംസാരിച്ചു.. ""റാമേട്ടാ... എന്തിനാ എന്നോട് ഇവിടെ വരാൻ പറഞ്ഞത്??"" ""നമ്മൾ ഇന്ന് തിരിച്ചുപോകുകയാണ്!നിനക്ക് ഞങ്ങൾ പോകുന്നതിൽ വിഷമമുണ്ടോ??"" ""ഉണ്ടോന്ന് ചോദിച്ചാൽ ഉം.. ഉണ്ട് " "ഞാൻ പോകുന്നതിലോ??"

"""നിങ്ങളെല്ലാവരുമായി എനിക്ക് എന്തോ ബന്ധമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സത്യം പറഞ്ഞാൽ നിങ്ങൾ വന്നദിവസം തൊട്ടാണ് ഞാൻ സന്തോഷിക്കാൻ തുടങ്ങിയത്.. ഞാൻ ആരോമയും പെട്ടെന്ന് അടുക്കാറില്ല.. പക്ഷെ നിങ്ങളൊക്കെ എന്റെ ആ ശീലത്തെത്തന്നെ മാട്ടിമറിച്ചു..""" ""എന്നാ... പോരുന്നോ ഞങ്ങടെ കൂടെ?? നമ്മുടെ വീട്ടിലേക്ക്??"" എന്താ.. ഞാനോ?? ഞാൻ എന്തിനാ വരുന്നത്?? ഞാൻ നിങ്ങളുടെ ആരും അല്ലല്ലോ.. പിന്നെ ഞാൻ അവിടെ താമസിക്കുന്നതിൽ ഒരു അർഥവുമില്ല.. ഈ കാട്ടിലല്ലേ ഞാൻ ജീവിക്കേണ്ടത്?? ""അന്ന് ഞാൻ പറഞ്ഞിരുന്നില്ലേ എന്റെയും അനുവിന്റെയും കുടുംബത്തിനെക്കുറിച്ച്... അവരെയൊക്കെ കാണണമെന്ന് തോന്നിയിട്ടില്ലേ??""

""തോന്നിയിട്ടുണ്ട്... പക്ഷെ ഞാനില്ല.. ഇനി എന്നെങ്കിലും എവിടെവച്ചെങ്കിലും കാണാം""എന്ന് പറഞ്ഞ് അനു നടന്നകന്നു. റാം ആഞ്ഞുശ്വാസം വിട്ടു. എന്നിട്ട് ഒരു ചെറുചിരിയോടെ മൂപ്പനോട് പോകുന്നതിനെക്കുറിച്ച് പറഞ്ഞു.. അദ്ദേഹം അവനോട് "നന്ദ സമ്മതിച്ചോ" എന്ന് ചോദിച്ചു. റാം അതിന് ഇല്ല എന്ന് ഒരു മങ്ങിയ ചിരിയോടെ പറഞ്ഞപ്പോൾ അയ്യാൾ ഒരു ബാജിൽ നിന്ന് ചിലങ്ക എടുത്ത് റാമിന്റെ കൈയ്യിൽ വച്ചുകൊടുത്തു. അത് അനു അന്നിട്ടിരുന്ന ചിലങ്കയാണെന്ന് മനസിലാക്കാൻ റാമിന് അധികസമയം വേണ്ടിവന്നില്ല.

. ജിപ്സി എടുത്ത് അതിൽ അവരുടെ ലെജജ്ജുകളും വച്ചു.. മൂപ്പൻ മുമ്പിൽ തന്നെ നിൽപ്പുണ്ടായിരുന്നു. മൂപ്പനോട് യാത്രപറഞ്ഞു അവർ ജിപ്സിയിൽ കയറിയിരുന്നു. റാമായിരുന്നു ഡ്രൈവിങ് സീറ്റിൽ ഇരുന്നത്.. അവൻ ജിപ്സി സ്റ്റാർട്ട്‌ ആക്കിയിട്ട് മൂപ്പനോട് കണ്ണുകൾക്കൊണ്ട് അനുവാദം ചോദിച്ചുകൊണ്ട് ജിപ്സി മുന്നിലോട്ട് ചലിപ്പിച്ചു... അപ്പോഴേക്കും അവന്റെ ചുണ്ടിൽ ഒരു മങ്ങിയ പുഞ്ചിരി ഉണ്ടായിരുന്നു........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story