സഖിയെ തേടി..: ഭാഗം 94

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അവർ പോയസമയത്താണ് അനു മൂപ്പന്റ അടുത്തേക്ക് ഓടിവന്നത്... "അച്ഛാ... നമ്മുടെ മിനിക്കുട്ടി തലകറങ്ങി വീണു.." "ഏഹ്!!അവൾക്കെന്ത് പറ്റി??"എന്ന് പറഞ്ഞ് അയാൾ മീനുകുട്ടിയുടെ അടുത്തേക്ക് പോയി. അവിടെയെത്തിയപ്പോൾ എകദേശം ആറുവയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി കട്ടിലിൽ തർന്നുകിടക്കുന്നതാണ് അയാൾ കണ്ടത്.അയ്യാൾ ആ കുട്ടിയെ പരിശോധിച്ചു... "നന്ദേ... നമുക്ക് ഇവളെ ഉടനെ ഹോസ്പിറ്റലിൽ എത്തിക്കണം. നാട്ടുമരുന്നുകൊണ്ട് ഫലമുണ്ടാകില്ല..

വേഗ ആശുപത്രിയിൽ എത്തിയില്ലെങ്കിൽ എത്തിയില്ലെങ്കിൽ അവൾ മരിച്ചുപോകാൻ വരെ സാധ്യതയുണ്ട്.." "അച്ഛാ ഫോറെസ്റ്റ് ഓഫിസിറും, ടുറിസ്റ്റ് ഓഫിസിറും അവരുടെ നാട്ടിലേക്ക് പോയിരിക്കുവല്ലേ..??" "ശരിയാണല്ലോ..ഇനിയെന്ത് ചെയ്യും!!അയ്യാൾ ആവലാതിയോടെ തലക്ക് കൈകൊടുത്തിരുന്നു. "അച്ഛാ... റാമേട്ടനൊക്കെ നഗരത്തിലേക്കല്ലേ പോയിരിക്കുന്നത്? അവരോട് വരാൻ പറഞ്ഞൂടെ??" "അവരൊക്കെ കാട് കടന്നുകാണും" "ഇല്ലച്ചേ...ഞാൻ ആ കുറുക്കുവഴിയിലൂടെ റോഡിൽ എത്തിക്കൊള്ളാം..." "മോളെ അത് വേണോ..??" "അതൊന്നും കുഴപ്പമില്ല.. അച്ഛന് മിനിക്കുട്ടിയെയും കൊണ്ട് ഇറങ്ങിക്കോ.."എന്ന് പറഞ്ഞ് അവൾ ആ കാട്ടിലൂടെ ഓടി.. ഓടുന്നതിനിടക്ക് അവളുടെ ചെരുപ്പ് പൊട്ടി.

അവൾ അതവിടെ ഊരിയിട്ടിട്ട് വീണ്ടും ഓടി.. കാടായിരുന്നതിനാൽ അവിടെയുള്ള മുള്ളുകളും, കല്ലുകളും അവളുടെ കാലുകൾ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. അവളുടെ നീല ദവണിയുടെ ഷാൾ ഇടക്ക് ഒരു മുള്ളിൽ കുരുങ്ങി. അവൾ ആ കുരുക്ക് കളഞ്ഞിട്ട് ഓടി. ഓടി എങ്ങനെയെങ്കിലും റോഡിൽ എത്തി. അവൾക്ക് നടക്കാൻ പറ്റുമായിരുന്നില്ല.. കാട്ടിലെ വഴിയിലെ കല്ലുകളും, മുള്ളുകളിലും ചവിട്ടി അവളുടെ കാൽപാദത്തിൽ രക്തം പ്രവഹിക്കാൻ തുടങ്ങിയിരിന്നു. അവൾ റാമിന്റെ ജിപ്സി വരുന്നത് കണ്ടതും ഓടി അതിന്റെ മുമ്പിൽ നിന്നു. അപ്രതീക്ഷിതമായി അനുവിനെ കണ്ടപ്പോൾ റാം പെട്ടന്ന് ബ്രേക്ക്‌ ചവിട്ടി. അവൾ കിതാച്ചുകൊണ്ട് കാര്യങ്ങൾ അവരോട് പറഞ്ഞു.

അവർ തിരിച്ചു ഗ്രാമത്തിൽ പോയി മിനിക്കുട്ടിയെയും, അനുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. അവിടെ എത്തി ഡോക്ടർ പരിശോധിച്ചപ്പോൾ മിനിക്കുട്ടിക്ക് ബ്രെയിൻ ട്യൂമർ ആണെന്ന് പറഞ്ഞു. ഒപ്പം ഓപ്പറേഷൻ വേണ്ടിവരുമെന്നും. റാം ഓപ്പറേഷന് വേണ്ടിയുള്ള പണം അടച്ചു. അപ്പോഴേക്കും റാം അനുവിനെയും കൊണ്ട് അവളുടെ മുറിവുകൾ ഡ്രസ്സ്‌ ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞ് മിനിമോൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞപ്പോഴാണ് അവർക്ക് ആശ്വാസം ആയത് എന്നാൽ കുറച്ചു ദിവസം മിനിമോളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കണമെന്ന് പറഞ്ഞപ്പോൾ അനു അവിടെ നിൽക്കാമെന്ന് പറഞ്ഞു.

അപ്പോൾ അവർ വീട്ടിലേക്ക് വരാൻ നിർബന്ധിച്ചു. പക്ഷെ അനു മിനിമോളുടെ കാര്യം പറഞ്ഞപ്പോൾ വിഷ്ണു അവിടെ നിൽക്കാമെന്ന് പറഞ്ഞു. അങ്ങനെ അവരുടെ നിർബന്ധം കൊണ്ട് അവൾ ഇച്ചുവിന്റെയും, റാമിന്റെയും, അർജുന്റെയും കൂടെ അവരുടെ വീട്ടിലേക്ക് വന്നു... നീണ്ട മൂന്ന് മാസങ്ങൾക്ക് ശേഷമാണ് അവളിവിടെ വരുന്നതെന്ന് അറിയാതെ...!!!!....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story