സഖിയെ തേടി..: ഭാഗം 95

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഹോസ്പിറ്റലിൽ നിന്ന് പുറപ്പെട്ട ആ ജിപ്സി നിർത്തിയത് റാമിന്റെ വീട്ടിലാണ്. റാമും, ഇച്ചുവും, അർജുനും ആദ്യം ഇറങ്ങി. റാം അനുവിനെ അതിൽ നിന്ന് ഇറക്കി. അവൾ ആ വല്യ വീട് കണ്ടിട്ടില്ലാത്ത ഭാവത്തിൽ പതുക്കെ പതുക്കെയാണ് നടക്കുകയാണ്. അതുകണ്ട റാം അവളുടെ കയ്യിൽ പിടിച്ചു കണ്ണുകൾ ചിമ്മിക്കൊണ്ട് വീന്റെ അകത്തേക്ക് പോയി... ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു. തറവാട്ടിലുള്ളവരും കുറച്ചു ദിവസങ്ങളായി അവിടെയായിരുന്നു. റാം ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങിയപ്പോൾ എല്ലാവരോടും ഹാളിൽ വരാനും ഒരു സർപ്രൈസ് ഉണ്ടെന്നും പറഞ്ഞിരുന്നു... ഇച്ചുവും അർജുനുമാണ് ആദ്യം വീട്ടിൽ കയറിയത്. അവരുടെ പുറകേ റാമും, അനുവും ഹാളിലോട്ട് കയറി.

അണുവിനെക്കണ്ടതും എല്ലാവരും ഞെട്ടി!!പിന്നെ ആ ഞെട്ടൽ സന്തോഷത്തിന് വഴിമാറി.. എല്ലാവരും അവളുടെ അടുത്തേക്ക് വരുന്നതുകണ്ട അനു പിറകിലോട്ട് കാലടികൾ വച്ചു. അവൾ എല്ലാവരെയും അപരിചിതരപ്പോലെയാണ് നോക്കിയിരുന്നത്. അവളുടെ മാറ്റത്തിൽ എല്ലാവരും ഒരുനിമിഷം നിഛലരായി. റാം ഇച്ചുവിനോട് അവളെ റൂമിൽ കൊണ്ടാക്കാൻ പറഞ്ഞു. അതുകേട്ട് ഇച്ചു അനുവിനെയും കൊണ്ട് അവളുടെ റൂമിലേക്ക് പോയി.. എല്ലാവരുടെയും ചോദ്യഭാവത്തിലുള്ള നിൽപ്പുകണ്ട റാം എല്ലാവരോടും നടന്ന സംഭവങ്ങൾ പറഞ്ഞു.. അവളുടെ ഓർമ നഷ്ടപ്പെട്ടു എന്ന് സത്യം അവരിൽ നോവ് ഉണർത്തിയെങ്കിലും അവൾ തിരിച്ചുവന്നതിലുള്ള സന്തോഷം അവരുടെ മനസ്സുകളിൽ അലയടിച്ചു..

അച്ചു അനുവിനെകാണാനായി അവളുടെ റൂമിലേക്ക് പോയി.. അച്ചു ആ റൂമിൽ എത്തിയപ്പോൾ അനു ആ റൂമിലുള്ള ഓരോ സാധനങ്ങളും കൗതുകത്തോടെ നോക്കുന്ന തിരക്കിലായിരുന്നു. അച്ചു അനുവിന്റെ അടുത്തേക്ക് പോയി കൂയ് എന്ന് ഉറക്കെ പറഞ്ഞപ്പോൾ അനു അപ്രതീക്ഷിതമായതുകൊണ്ട് ഞെട്ടി ഭിത്തിയിലിടിച്ചുനിന്നു.. അനുവിന്റെ മുഖത്തെ ഭയം കണ്ട അച്ചു അവളെ സമാധാനിപ്പിക്കാനായി സംസാരിക്കാൻ തുടങ്ങി.. "ഞാൻ അശ്വതി.. അനുവിന്റെ അച്ചു" അനു അതിനൊന്ന് പുഞ്ചിരിച്ചു കാണിച്ചു. "ഞാൻ അജുവേട്ടന്റെ ഭാര്യയാണ്.അതിൽകൂടുതൽ അനുവിന്റെ ബെസ്റ്റ് ഫ്രണ്ട്!!" "ആഹ് അണുവിനെക്കുറിച്ച് പറഞ്ഞുതന്നിട്ടുണ്ട്..

മരിച്ചുപോയല്ലേ.. പാവം!!!" "എനിക്ക് നിന്നെക്കാണുമ്പോൾ അനുവിനെയാണ് ഓർമ്മവരുന്നത്.." "അതെന്തേ.?" "നിന്നെപ്പോലെയായിരുന്നു നമ്മുടെ അനു.. പക്ഷെ ഒരു വ്യത്യാസം ഉണ്ട് നിങ്ങൾ തമ്മിൽ..അനു എന്തുവന്നാലും അത് ധൈര്യത്തോടെ നേരിടുമായിരുന്നു.. ഒരു പേടിയുമില്ലാത്തവൾ" "പക്ഷെ എനിക്ക് അങ്ങനെയാകാൻ പറ്റണില്ല" "അതൊക്കെ പതുക്കെ ശരിയായിക്കൊള്ളും" അവർ സംസാരിച്ച് കൂട്ടായി.. അച്ചു അനുവിനെയും കൂട്ടി വീടുകാണിച്ചു. അവിടെയുള്ള ഒരു സ്ഥലം കണ്ടപ്പോൾ അവളുടെ കണ്ണുകൾ വികസിച്ചു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story