സഖിയെ തേടി..: ഭാഗം 96

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

വീടിന്റെ സൈഡിൽ നിറയെ റോസാചെടികൾ കൊണ്ട് നിറച്ചിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള റോസപ്പൂക്കൾ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു.. അപ്പോഴേക്കും അച്ചു അവിടെ എത്തിയിരുന്നു. അച്ചുവിനോട് അവൾ ഇതെന്തിനാണ് ഇവിടെ ഇത്രയും റോസാചെടികൾ വച്ചിരിക്കുന്നത് എന്ന് ചോദിച്ചു. അപ്പോൾ അച്ചു "അനുവും റാമേട്ടനും കൂടെ വാങ്ങിയതാണ്!!! അനുവിന് ഈ റോസിനെ ഭയങ്കര ഇഷ്ടമായിരുന്നു"എന്ന് അണുവിൻഡ ഇടങ്കണ്ണിട്ട് നോക്കി പറഞ്ഞു. പക്ഷെ അനു അത് ഒന്നുടെ നോക്കിയിട്ട് തിരിച് അവളുടെ റൂമിലേക്ക് പോയി.

അച്ചു അവളെയൊന്ന് നോക്കിയിട്ട് കാബോർഡിൽ നിന്ന് അനുവിന്റെ ഒരു ഡ്രെസ്സെടുത്ത് പോയി ഫ്രഷായിട്ട് വരാൻ പറഞ്ഞു. അനു ആ ഡ്രസ്സ്‌ വേണ്ടെന്ന് പറഞ്ഞെങ്കിലും അച്ചു അതുതന്നെ ഇടണമെന്ന് വാശിപിടിച്ചപ്പോൾ അനു അത് ഇടാമെന്ന് സമ്മതിച്ചു. അവൾ ആ ബ്ലൂ കളർ സ്റ്റോൺവർക്ക്‌ ഉള്ള ചുരിദാറിൽ പഴയ അനുവായി മാറിയിരുന്നു. അച്ചു അനുവിനെ ബെഡിൽ പിടിച്ചിരുത്തിയിട്ട് കുറച്ചു പൗഡറും, കണ്മഷിയും വരച്ചുകൊടുത്തു. പിന്നെ ഒരു കുഞ്ഞു കറുത്തപൊട്ടും... ഇതൊക്കെയായപ്പോൾ അനു ആ പഴയ അനുവായി മാറിയിരുന്നു. അനു ഒന്ന് സ്വയം നോക്കിയിട്ട് ഇഷ്ടക്കേടോടെ അച്ചുവിനെ നോക്കിയപ്പോൾ അച്ചു പിണങ്ങിയതുപോലെ നിന്നു.

അതുകണ്ടിട്ട് അനു അച്ചു പിണങ്ങാതിരിക്കാൻ അതുതന്നെ ഇട്ടു. അപ്പോഴാണ് ദേവി അവരെ ആഹാരം കഴിക്കാൻ വിളിക്കാനായി അവരുടെ റൂമിലേക്ക് വന്നത്. അവിടെ അനുവിനെ കണ്ടതും അവരുടെ കണ്ണുകൾ തിളങ്ങി. ദേവി അനുവിന്റെ അടുത്തേക്ക് വന്നിട്ട് എന്റെ മോൾക്ക് ആരുടേയും കണ്ണുതട്ടത്തിരിക്കട്ടെ...എന്ന് പറഞ്ഞ് കണ്മഷി തോറ്റുകൊടുത്തു. അതിന് അനു ചെറുതായി പുഞ്ചിരിച്ചു. ദേവി അച്ചുവിനെയും അനുവിനെയും കൊണ്ട് ഹാളിലോട്ട് നടന്നു.. എല്ലാവരും അനുവിനെ കണ്ണിമാവെട്ടാതെ നോക്കി... ആ ഗ്രാമത്തിൽ നിന്ന് വന്ന അനുവായിരുന്നില്ല അനുവപ്പോൾ.. എല്ലാവരിലും സന്തോഷം അലതല്ലി... അവരുടെ മൂന്നുമാസത്തെ സങ്കടങ്ങൾ അവർ മറന്നിരുന്നു.. അവർ എല്ലാവരും അനുവിനോട് samsarikkunnundengilum അവൾ ആരോടും മിണ്ടാതെ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി. ദേവി അവൾക്ക് ഫുഡ്‌ വിളമ്പിക്കൊടുത്തു.

പിന്നെ ആ മൂന്ന് അമ്മമാരുടെയും സ്നേഹപ്രകാടനം ആയിരുന്നു.. പക്ഷെ അവൾ അറിഞ്ഞിരുന്നില്ല അത് അവളുടെ മൂന്ന് അമ്മമാറാണെന്ന്!!! രാത്രി ഒരുപാട് നേരമായിട്ടും ഉറക്കം വരാത്തതുകൊണ്ട് അച്ചുവും അനുവും സംസാരിച്ചുകൊണ്ടിരുന്നു. ഇടക്ക് അനു ഉറങ്ങിപ്പോയി..റാം ആ റൂമിന്റെ വെളിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നത് അച്ചു കണ്ടെങ്കിലും അത് കാണാത്തതുപോലെ അവൾ ആ റൂമിൽ നിന്നിറങ്ങി അവളുടെ റൂമിലേക്ക് പോയി. അച്ചു പോയ സമയത്ത് റാം അനുവിന്റെ റൂമിൽ കയറി.. അനുവിന്റെ നെറുകയിൽ ഉമ്മവച്ചു.. എന്നിട്ട് ബെഡ്ഷീറ്റ് കൊണ്ട് അവളെ മൂടിയിട്ട് അവൻ മുറിവിട്ട് ഇറങ്ങി... അപ്പോഴും അവന്റെ ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ❤.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story