സഖിയെ തേടി..: ഭാഗം 97

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

രാവിലെ റാമും അനുവുംകൂടി മിനിക്കുട്ടിയെ കാണാനായി ഹോസ്പിറ്റലിൽ പോയി. അവർ കുറച്ചുനേരം മിനിക്കുട്ടിയുടെ കൂടെ നിന്ന് ഡോക്ടറിനോട് അവളുടെ കാര്യമൊക്കെ ചോദിച്ചറിഞ്ഞാണ് അവർ അവിടെന്നിറങ്ങിയത്. അവിടെന്ന് അവർ നേരെ മാലിലേക്കാണ് പോയത്. അനുവിന് കുറച്ചു ഡ്രസ്സ്‌ എടുക്കാമെന്ന് റാം വിചാരിച്ചു. അവിടെയെത്തിയപ്പോൾ റാമിനൊരു കാൾ വന്നു. അനുവിനെ ഡ്രസ്സുള്ള സെക്ഷനിൽ നിർതിയിട്ട് ഇഷ്ടമുള്ള ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ പറഞ്ഞു. അവൾ അത് കേട്ട് അന്തംവിട്ട് നിൽക്കുന്നതുകണ്ട റാം ഒരു സെയിൽസ് ഗേൾനോട് അവൾക്കുള്ള ഡ്രസ്സ്‌ എടുക്കാൻ പറഞ്ഞിട്ട് അവൻ കാൾ അറ്റൻഡ് ചെയ്യാനായി കുറച്ചു മാറിനിന്നു.

ഷോപ്പിംഗ് കഴിഞ്ഞിട്ട് വരുന്നവഴിയാണ് വേണി റാമിനെ കണ്ടത്. അവൾ റാമിനെ തന്നെ നോക്കിനിന്നു. അപ്പോഴാണ് അവളുടെ ഒരു ഫ്രണ്ട് അവനെക്കുറിച്ച് പറഞ്ഞത് ""ഡീ.. ദേ അയ്യാളെക്കാണാൻ എന്ത് ലുക്കന്നെ.."" ""നീ നോക്കി വെള്ളമിറക്കിയിട്ടൊന്നും കാര്യമില്ല.. അതാണ് Abhiram Vishwajith!!ഒരു ബസ്സ്നെസ്സ്മാനാണ്.വിവാഹം കഴിഞ്ഞു.. But ഭാര്യ മരിച്ചെന്നാണ് കേട്ടത് "" അത് കേട്ട് വേണിക്ക് റാമിനോട് എന്തോ ഫീലിങ്സ് തോന്നി. അവൾക്ക് റാമിനോട് സംസാരിച്ചാൽ കൊള്ളാമെന്നു തോന്നി. അവൾ അവന്റെ അടുത്തേക്ക് നടന്നു.. റാം കാൾ കട്ട്‌ചെയ്തിട്ട് തിരിഞ്ഞതും അവളെക്കേണ്ട് ഞെട്ടി!! ""Hey.. ഞാൻ വേണി വർമ്മ.ആകാശ് വർമ്മയുടെ അനിയത്തിയാണ്.""

""ആഹ്!ആകാശിന്റെ അനിയത്തിയാണല്ലേ? I'M ABHIRAM" "മ്മ് അറിയാം.. ഏട്ടൻ പറഞ്ഞിട്ടുണ്ട്." "ഇപ്പൊ ആകാശിനെന്തുപറ്റി? സാധാരണ ബിസ്സിനെസ്സ് കാര്യങ്ങൾക്ക് വിളിക്കാറുണ്ടായിരുന്നല്ലോ??" ""ഏട്ടന് ചെറിയൊരു പനി. So.. കുറച്ചുകഴിഞ്ഞു അതിലോട്ടു കടക്കാമെന്ന് വിചാരിച്ചു..റാമിന്റെ നമ്പർ തരാവോ.." "മ്മ്..."(റാം നമ്പർ കൊടുത്തുകഴിഞ്ഞപ്പോഴാണ് അനു റാമിന്റെ അടുത്തേക്ക് വന്നത്) "ഇതാരാ..??"[വേണിയുടെ ശബ്ദതിൽ ആശങ്ക കലർന്നിരുന്നു] "ഇത് നന്ദ. എന്റെ.. എന്റെ ഫ്രണ്ട് ആണ് [അനു നിൽക്കുന്നതുകൊണ്ട് റാമിന് അങ്ങനെ പറയേണ്ടിവന്നു.] "ഓഹ്!!ഹായ് ഞാൻ വേണി" "മ്മ്... 😊"[അനു]

""എന്നാ നമ്മളെ പോകയാണ്.. ആകാശിനെയും കൂട്ടി ഒരു ദിവസം വീട്ടിലേക്ക് വരണം കേട്ടോ.."" ""ഉറപ്പായിട്ടും വരാം ഒരു സന്തോഷവാർത്തയും കൊണ്ട്""അവിൾ എന്താണ് ഉദ്ദേശിച്ചത് എന്ന് റാമിന് മനസിലായില്ലെങ്കിലും അവൻ വെറുതെയൊന്ന് ചിരിച്ചിട്ട് ആണുവുമായി കാറിൽ കയറി.. വേണി അവർ പോകുമ്മതും നോക്കി എന്തൊക്കെയോ കണക്കുകൂട്ടി ചെറുതായൊന്നു പുഞ്ചിരിച്ചു.. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റാമും അനുവും കൂടി പിന്നെ നേരെ പോയത് ബീച്ച്ലേക്കാണ്. അവിടെയെത്തി അവർ ഒരു ബെഞ്ചിൽ ചെന്നിരുന്നു. റാം അനുവിന് ഐസ്ക്രീം വാങ്ങിക്കൊടുത്തു. റാം എന്തോ ആലോചിച്ചിരിക്കുന്ന കണ്ട അനു റാമിനോട് കാര്യം എന്താണെന്ന് തിരക്കി.

റാം അണുവിനെക്കുറിച്ചും, അവർ കണ്ടുമുട്ടിയതിനെക്കുറിച്ചും, അവരുടെ കോളേജ് ലൈഫും, വിവാഹവും ഒക്കെ ഒരു കഥപോലെ പറഞ്ഞുകൊടുത്തു. അവൾക് അത് കേട്ടിട്ട് വല്ലാതെയായി. അതുകൊണ്ട് അവൾ അവനോട് ഒന്നും മിണ്ടിയില്ല. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവർ തിരിച്ചു വീട്ടിലേക്ക് വന്നു. അപ്പോൾ അവിടെ Angelz ഉം, Devilz ഉം ഉണ്ടായിരുന്നു........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story