സഖിയെ തേടി..: ഭാഗം 98

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അനുവിനെ കണ്ടതും Angelz അവളുടെ അടുത്തേക്ക് വന്നു. അനു അവരോയോക്കെ കണ്ട് പകച്ചു നിൽക്കുകയാണ്. Angelz എല്ലാവരും കൂടി അനുവിനെ കൊണ്ടുപോയി ഒരു സോഫയിലിരുത്തിയിട്ട് ചുറ്റിനുമിരുന്ന്‌ എന്തൊക്കെയോ ചോദിക്കുകയാണ്!! "നന്ദ എപ്പോഴാ ഇവിടെ വന്നത്??(കിച്ചു) "നമ്മൾ നിനെക്കാത്തിരിക്കുകയായിരുന്നു"(കാർത്തു) "നമ്മൾ അനുവിന്റെ ഫ്രണ്ട്‌സ് ആണ്"(ദേവു) "മ്മ്..."(അനു) "നീയെന്താ ഒന്നും മിണ്ടാത്തത്? (ലച്ചു) "നിങ്ങളിനിക്ക് സംസാരിക്കാൻ സമയം തന്നാളല്ലേ എനിക്ക് സംസാരിക്കാൻ പറ്റൂ.."എന്ന് അനു പറഞ്ഞു. അതുകേട്ട് അവർ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ ചിരിയോടെ "ഈ ഡയലോഗ് ആണ് അനു നമ്മളോട് പറയുന്നത്"എന്ന് പറഞ്ഞു. പിന്നെ അവരെ അച്ചു എല്ലാവരെയും പരിചയപ്പെടുത്തിക്കൊടുത്തു. പെട്ടന്ന് തന്നെ അനു എല്ലാവരോടും കൂട്ടായി... അതൊക്കെ കണ്ട് അവരുടെ ഓപ്പോസിറ്റ് സോഫയിൽ ഇരുക്കുകയായിരുന്നു Devilz... അപ്പോഴാണ് ആദി(ആദിത്യൻ) എല്ലാവർക്കും കൂടെ ബീച്ചിൽ പോയാലോ എന്ന് ചോദിച്ചത്. അത് കേട്ടിട്ട് റാം വരുന്നില്ലെന്ന് പറഞ്ഞപ്പോൾ എല്ലാവരും കൂടി അവനെ നിർബന്ധിച്ചു.

അവസാനം എല്ലാവരും കാറുകളിൽ കയറി ബീച്ച്ലേക്ക് വിട്ടു അവിടെ ചെന്ന് Angelz അനുവിനെയും കൂട്ടിക്കൊണ്ടുപോയി കടലിൽ കളിയായിരുന്നു. ആദ്യമൊന്നും അനു കളിച്ചില്ലെങ്കിലും Angelz ന്റെ ഒപ്പംകൂടി അവളും കളിക്കാൻ തുടങ്ങി.. പിന്നെ Angelz Devilzനേയും കൂട്ടി വെള്ളം തെറിപ്പിച്ചു കളിച്ചു. റാം മാത്രം മണൽപ്പരപ്പിൽ ഒറ്റക്കിരിക്കുന്നതുകണ്ട അനു അവനെയും വലിച്ചുകൊണ്ടുപോയി വെള്ളം തെറിപ്പിച്ചു. റാമിന് അവന്റെ അനുവിനെ തിരിച്ചുകിട്ടിയതുപോലെ തോന്നി. കളിച്ചു കളിച്ചു ക്ഷീണിച്ചപ്പോൾ എല്ലാവരുംകൂടി ആ മണൽപ്പരപ്പിൽ വട്ടത്തിനിരുന്നു. പിന്നെ സംസാരിച്ച് ഇരുന്നപ്പോഴാണ് "റാമേട്ടന് വേണിയെ എങ്ങനെയാ പരിചയം??"എന്ന് അനു ചോദിച്ചത്. അത് കേട്ട് Devilz വേണിയോ?? എന്ന് ഉറക്കെ ചോദിച്ചു. അപ്പോഴേക്കും Angelz അനുവിനെയും കൊണ്ട് ഐസ്ക്രീം വാങ്ങിക്കാൻ പോയിരുന്നു. അപ്പോഴേക്കും Devilz "ആരാടാ വേണി??"

എന്ന് റാമിനോട് ചോദിച്ചപ്പോൾ അവൻ അവൾ അവനെ പരിചയപ്പെട്ടതും, നമ്പർ വാങ്ങിച്ചതും, പിന്നെ വാട്സപ്പിൽ മെസ്സേജ് അയക്കുന്നതും അതവന് ഇറിട്ടേഷൻ ആകുന്നതുമൊക്കെ അവരോട് പറഞ്ഞു. അത്കേട്ടതും Devilz എല്ലാവരും പൊട്ടിച്ചിരിച്ചു. "ഞാൻ സീരിയസ് ആയിട്ടൊരു കാര്യം പറഞ്ഞപ്പോൾ നിങ്ങളെല്ലാവരും ചിരിക്കുന്നോ??" "ഹ.. ഹ.. ഹ ഡാ.. നിനക്ക് അവൾക്ക് എന്തിന്റെ അസുഖമാണെന്ന് മനസ്സിലായില്ലേ?"(ആഹി) "എന്ത് അസുഖം??"(റാം) "റാം അവൾക്ക് നിന്നോട് പ്രേമമാണെന്ന്"(അർജുൻ) "പ്രേ.. പ്രേ.. പ്രേമമോ??"(റാം) നീ അവളെ പറഞ്ഞ് മനസ്സിലായിപ്പിക്കാൻ നോക്ക്. കൃഷ്ണ മരിച്ചെന്നാണ് അവരൊക്കെ കരുതുന്നത്. അവൾ ഇപ്പൊ നിന്റെകൂടെയുണ്ട്. ഇത് ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയെക്കാം.. അതുകൊണ്ട് നീ അവളോട് സംസാരിച്ച് ഈ ചാപ്റ്റർ ക്ലോസ് ചെയ്യാൻ നോക്ക്"(വിഷ്ണു) അതാണ്!!(Devilz) Hey Ram!!

[[അവർ അതൊക്കെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്കാണ് ആരോ റാമിനെ വിളിച്ചത്. അവൻ തിരിഞ്ഞുനോക്കിയപ്പോൾ അത് വേണിയായിരുന്നു. അവൻ മനസ്സിൽ അവൾ നല്ലതുപോലെ പ്രാകി.. അതുകൊണ്ടുതന്നെ അവൾ ഭയങ്കര തുമ്മലായിരുന്നു]] ഹച്ചി!!oh sorry.. ഭയങ്കര തുമ്മൽ.. അല്ലാ ഇതൊക്കെ ആരാ?? "ഇതെന്റെ ഫ്രണ്ട്‌സ് ആണ്" "ആഹാ.. Hai njan വേണി" "വേണി? ഓഹ് വേണി.."[[എന്തോ ഓർത്തതുപോലെ അവർ പല്ലുകടിച്ചുകൊണ്ട് ഒരുമിച്ച് പറഞ്ഞു.]] നിന്റെ വീട്ടിൽ ആരൊക്കെയുണ്ട്?? (റാം) "എന്റെ വീട്ടിൽ ഞാൻ, അച്ഛൻ, അമ്മ, ഏട്ടൻ " "എന്റെ വീട്ടിൽ ഞാൻ,എന്റെ ഭാര്യ, എന്റെ ഫാമിലി, അവളുടെ ഫാമിലി" "ഭാര്യയോ??"അവൾ സംശയത്തോടെ ചോദിച്ചു.. "ആഹ്.. എന്റെ ഭാര്യ.." "അവൾ മരിച്ചെന്നാണെല്ലോ കേട്ടത്??" "ഇല്ലില്ല..കുറച്ചു മാസങ്ങൾക്കു മുന്നേ കുറച്ചു ഫാമിലി പ്രോബ്ലെംസ് കാരണം അവൾ മാറിനിന്നതാണ്. അത്രേയുള്ളൂ.

എന്റെ ഭാര്യയെ താൻ കണ്ടിട്ടുണ്ട്.. അന്ന് മാളിൽ എന്റെ കൂടെ ഉണ്ടായിരുന്നു നന്ദ!!ഓർമയില്ലേ??" "ഏഹ്!!നന്ദയോ? അവൾ റാമിന്റെ ഫ്രണ്ട് അല്ലെ?" "അന്ന് നമ്മൾ തമ്മിൽ ചെറിയൊരു സൗന്ദര്യപിണക്കം. അതുകൊണ്ട് അവളെ ചൊടിപ്പിക്കാൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാണ്" "ഇല്ലാ... ഞാനിത് വിശ്വസിക്കില്ല.. റാം എന്നോടെന്തിനാ ഈ നുണ പറയുന്നത്??" "ഇത് നുണയല്ലടോ.. സത്യമാണ്!![[എന്ന് പറഞ്ഞ് റാം അവരുടെ വിവാഹത്തിന്റെ pic കാണിച്ചുകൊടുത്തു.]] എനിക്കറിയില്ലായിരുന്നു.. സോറി!! എന്നുപറഞ് അവൾ നടന്നുപോയി.. അങ്ങനെ ബുദ്ധിപരമായ നീക്കത്തിലൂടെ റാം വേണിയെ ഒഴിവാക്കി!! പിന്നെ അവർ ബീച്ചിലൊക്കെ ചുട്തിരിഞ്ഞു കുറച്ചുകഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോയി..........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story