സഖിയെ തേടി..: ഭാഗം 99

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

 രാത്രി അനു കിടന്നപ്പോൾ പലചിന്തകളും അവളെ അലട്ടിക്കൊണ്ടിരുന്നു. എന്താ എനിക്ക് Angelz നോട്‌ ഇത്ര അടുപ്പം തോന്നുന്നത് ??ഞാൻ അവരോട് വളരെ കുറച്ചു സമയത്തിൽ തന്നെ കൂട്ടായി.. അതുമല്ല എല്ലാവരും എന്തിനാ അണുവിനെക്ക്കുറിച്ച് എന്നോട് പറയുന്നത്?? അതിന്റെ എന്ത് ആവശ്വമാണ് ഉള്ളത്?? അങ്ങെനെയുള്ള ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നുവന്നു. അവൾ ഒരുവിധം കണ്ണടച്ചുകിടന്ന് നേരം വെളുപ്പിച്ചു... രാവിലെ എണീറ്റ അനു ഹാളിലേക്ക് ചെന്നപ്പോൾ കിച്ചണിൽ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു. അവൾ കിച്ചനിലേക്ക് നടന്നു. കിച്ചൺ കണ്ട് അവളുടെ കണ്ണുലാൽ മിഴിഞ്ഞുവന്നു. കുറച്ചുകഴിഞ്ഞ് അതിലെ Angelzനെ തിരക്കിവന്ന Devilz കാണുന്നത് അനു കിച്ചണിന്റെ മുമ്പിൽ കണ്ണുമിഴിഞ്ഞു നിൽക്കുന്നതാണ്. അവർ എന്താ സംഭവമെന്ന് നോക്കാൻ കിച്ചണിന്റെ അടുത്തേക്ക് പോയിട്ട് ഓരോരുത്തരായി കിച്ചണിലോട്ട് തലയിട്ട് നോക്കി... അവിടെ കിച്ചണിൽ യുദ്ധം നടക്കുകയായിരുന്നു. മനസിലായില്ലേ..? പാചകയുദ്ധം!!കുക്ക് ചെയ്ത് കിച്ചൺ ചത്താനാടിയ കളം പോലെ തോന്നുന്നുണ്ട്. ഇത് കണ്ട് Devilz തലയിൽ കൈവച്ച് നിന്നു..

Devilz കിച്ചനിലേക്ക് കയറിയിട്ട് Angelzനോട്‌ ""നിങ്ങൾക്ക് വല്ലതും വയ്ക്കാൻ അറിയാവോ??""എന്ന് ചോദിച്ചതും അവർ ""നമ്മുടെ കൈപ്പുണ്യം നിങ്ങൾ അറിയാൻ പോകുന്നതേ ഉള്ളു.. എന്തായാലും റാമേട്ടന്റെ അത്രയും വരില്ല ""എന്ന് കളിയാക്കികൊണ്ട് പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു. റാം അതിനൊരു സൈക്കളിൽനിന്ന് വീണ ഇളികാട്ടിക്കൊടുത്തു. അനു അതുകേട്ട് "റാമേട്ടൻ കുക്ക് ചെയ്യോ??"എന്ന് അത്ഭുതത്തോടെ ചോദിച്ചപ്പോൾ അച്ചു ചിരിച്ചുകൊണ്ട് അവളോട് റാം കുക്ക് ചെയ്ത സംഭവങ്ങളൊക്കെ പറഞ്ഞുകൊടുത്തു. അതുകേട്ട് നുമ്മ നായിക ഭയങ്കര ചിരി.. കിടന്നും ഇരുന്നുമൊക്കെ അനു ചിരിക്കാൻ തുടങ്ങി.. അത് കണ്ട റാം അണുവിനെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് പിണങ്ങിയതുപോലെ നടന്നു. അതുകണ്ട് എല്ലാവരും അനുവിനെ കൂർപ്പിച്ചു നോക്കിയപ്പോൾ അനു എല്ലാവർക്കുമെന്ന് എലിച്ചുകൊടുത്തിട്ട് റാമിനെതിരക്കി നടന്നു.. റാം അന്നത്തെ കാര്യങ്ങളൊക്കെ ആലോചിച്ച് ഗാർഡനിലെ ബെഞ്ചിൽ ഇരിക്കുകയിരുന്നു. പെട്ടന്ന് ആരോ അടുത്ത് ഇരിക്കുന്നതുപോലെ തോന്നിയ റാം തലചരിച്ചു നോക്കി. അത് അനുവാണെന്ന് കണ്ടതും അവന് സന്തോഷം വന്നു എങ്കിലും അവനത് സമർഥമായി മറച്ചുവച്ചുകൊണ്ട് അവളെ ഗൗനിക്കാതെ ഇരുന്നു. "അതേ.. സോറി.." റാം ഒന്നും മിണ്ടിയില്ല..

"റാമേട്ടാ സോറി.. ഇനി ഞാൻ ചിരിക്കില്ല" "........" "എന്തെങ്കിലും പറ റാമേട്ടാ.. എന്നോട് പിണക്കാണോ??"എന്ന് അനു ചുണ്ടുചുളിക്കി പറയുന്നതുകണ്ട് റാം പൊട്ടിച്ചിരിച്ചു. അത് കണ്ട് അനു റാമിനെയൊന്ന് കൂർപ്പിച്ചു നോക്കിയിട്ട് അടുത്തുണ്ടായിരുന്നോരു ഓസെടുത്ത് അവന് നേരെ വച്ചു. അവൻ അതിൽ നിന്ന് വന്ന വെള്ളത്താൽ നനഞ്ഞു. നനഞ്ഞു മുഖത്തേക്ക് വീണുകിടന്ന ചെമ്പൻ മുടിയിഴകൾ മാടിയൊതുക്കി അവൻ അവൾക്ക് നേരെ അവൾ താഴെയിട്ട് ഓസുമായി അവളുടെ പിറകെ ഓടി. അവൾ അവന്റെ അടുത്തെത്തിയതും അവൻ അവളെ പിടിച്ചുവച്ചിട്ട് ആ ഓസെടുത്ത് അവളുടെ നേർക്ക് വച്ചു. കുറെ നേരമായിട്ടും മുഖത്ത് വെള്ളം വീഴാത്തവന്ന അനു കണ്ണുതുറന്നു നോക്കിയപ്പോൾ കണ്ടത് റാം ഓസിൽ ഒളികണ്ണിട്ട് നോക്കുന്നതാണ്. പെട്ടന്ന് അവന്റെ മുഖത്തേക്ക് ഓസിൽ നിന്ന് വെള്ളം വന്നടിച്ചു. അത് കണ്ടിട്ട് അവൻ പുറകിലോട്ട് നോക്കിയപ്പോൾ അർജുൻ ഓസിൽ ചവിട്ടിയും കാലെടുക്കുന്നതുമാണ് കണ്ടത്. റാം "ഡാ അർജൂ..."എന്ന് വിളിച്ച് അവന്റെ പുറകേ ഓടി..

അവസാനം കളിച്ചുകളിച്ചു അനുവും റാമും ഹാളിലേക്ക് കയറിയപ്പോഴാണ് വിശ്വനും, ദേവിയും കൂടെ അശ്വിനും വന്നത്. റാമിന്റെ കൂടെ അനുവിനെ കണ്ടതും അവൻ ഓടിപ്പോയി അവളെ കെട്ടിപിടിച്ചിട്ട് "സോറി അനു.. എന്റെ അവസ്ഥ കാരണം ചെയ്തുപോയതാണ്.. Plz.. എന്നോട് ക്ഷമിക്കോ..എന്നെ വെറുക്കല്ലേ.."എന്നൊക്കെ പറഞ്ഞു. Angelzഉം Devilzഉം അവനെ ഇപ്പൊ കൊന്നുതരാം എന്ന രീതിയിൽ നിൽക്കുകയാണ്. അനു അവനെ പെട്ടന്ന് തള്ളിമാട്ടിയിട്ട് പേടിയോടെ റാമിന്റെ പുറകിൽ ഒളിച്ചു. റാം അവളെ ചേർത്തുപിടിച്ചുകൊണ്ട് അവളെ നോക്കി കണ്ണുചിമ്മിക്കൊണ്ട് അവളെയും കൂട്ടി അവളുടെ റൂമിലേക്ക് പോയ്‌.. അപ്പോഴേക്കും Angelzഉം Devilzഉം വന്ന് അശ്വിനിട്ട് നല്ലത് കൊടുത്തിട്ട് അനുവിന്റെ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. അതുകേട്ടിട്ട് അവൻ അബദ്ധം പറ്റിപ്പോയി തല്ലരുത് എന്ന് എക്സ്പ്രഷൻ ഇട്ടു നിന്നു.. അനു അവർ റൂമിൽ എത്തിയിട്ടും പേടിച്ചിട്ട് റാമിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. റാം "അത് അശ്വിൻ.. അനുവിന്റെ ഫ്രണ്ട് ആണ്!!നന്ദ പേടിക്കണ്ട.. നിന്നെക്കണ്ടിട്ട് അനുവാണെന്ന് കരുതിയിട്ടാവും.. പേടിക്കണ്ടാട്ടൊ.."എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചു. ഒരുവിധം അവളെ റാം ഒക്കെയാക്കിയെടുത്തു......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story