💟 സങ്കീർത്തനം 💟: ഭാഗം 42

Sangeerthanam

രചന: കാർത്തിക

 കാർത്തിക അവരോട് സംസാരിക്കുന്നുണ്ടെങ്കിലും അനഘയും വിമലും വരുന്നുണ്ടോന്ന് ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. " നീയിത് ആരെയാ ഇടയ്ക്കിടെ തിരിഞ്ഞ് നോക്കുന്നത്...." സംഗീത് സംശയത്തോടെ ചോദിച്ചു "ഹേയ്..... ആരെയും ഇല്ലാ... " "കീർത്തി നീ അവിടെ എന്തെങ്കിലും കണ്ട് പേടിച്ചോ...." അവളുടെ വെപ്രാളവും പരവേശവും കണ്ട് അഭിജിത്ത് ചോദിച്ചു. "എന്ത്... ഇല്ലാ... അവിടൊന്നും ഇല്ലായിരുന്നു സർ...." കീർത്തി വിക്കലോടെ പറഞ്ഞു. കീർത്തിയുടെ മറുപടി അഭിക്ക് തൃപ്തികരമായി തോന്നിയില്ല, അവൻ സംഗീതിനെ ഒന്നു നോക്കി. "കീർത്തി വന്നല്ലോ ഇനി നമുക്ക് പോകാം സർ....." അത്രയും നേരം ദൂരെ മാറി നിന്ന റിനു അവർക്കടുത്തേക്ക് വന്നു. '' മിസ്സ് പോയില്ലായിരുന്നോ....'' കീർത്തി ''ഇല്ലടോ... നിന്നെ കണ്ടില്ലാന്നു പറഞ്ഞു നിന്റെ കെട്ടിയോൻ മൂട്ടിന് തീപിടിച്ചപോലെ ഇവിടെ അങ്ങാട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു.... "

റിനു കളിയാക്കി പറഞ്ഞു. അതു കേട്ട് കീർത്തി സംഗീതിനെ നോക്കി ഒന്നു ചിരിച്ചു. " ദേ ഒരു ഒറ്റ അടിവച്ചു തന്നാലുണ്ടല്ലോ... എന്നെ ടെൻഷനടിപ്പിച്ചിട്ട് അവള് നിന്നു ചിരിക്കുവാ..... " സംഗീത് ദേഷ്യത്തോടെ പറഞ്ഞു. ''ആഹ്... മതി മതി ഇനിയും ഇവിടെ ഇരുന്നു നേരം കളയാതെ കൂടണയാൻ നോക്ക് രണ്ടും...." അഭി "കൂടണയാൻ ഞങ്ങളെന്താ കിളികളാണോ..." കീർത്തി മനസ്സിൽ പറഞ്ഞു. "ഡീ....." അഭിജിത്തിന്റെ വിളിയിൽ നിന്നുമാണ് ആത്മഗതം കുറച്ചു ഉറക്കെ ആയിപ്പോയെന്ന് കീർത്തിക്കു മനസ്സിലായത്. ഒരു ഇളിഞ്ഞ ചിരിയോടെ കീർത്തി അഭിയെ നോക്കുമ്പോൾ അവൻ അവളെ നോക്കി കണ്ണുരുട്ടി കാണിക്കുവായിരുന്നു. "അയ്യോ... ഇങ്ങനെ നോക്കിയെന്നും പറഞ്ഞ് ഞാൻ പേടിക്കത്തൊന്നുമില്ല കേട്ടോ അഭി സാറെ.... വന്നേ ഏട്ടാ.... നമ്മുക്ക് പോകാം...." അഭിയെ നോക്കി കുറുമ്പോടെ പറഞ്ഞു കൊണ്ടവൾ രുദ്രന്റെ കൈയ്യിൽ പിടിച്ചു വലിച്ചു.

" ശരിയെടാ.... ഞങ്ങൾ പോകുവാ..... പിന്നേ ഞാൻ പറഞ്ഞ കാര്യം നീയൊന്ന് ആലോചിക്ക്..... " അഭിയോടായി സംഗീത് പറഞ്ഞു. " കാന്താരിക്ക് ഈയിടെയായി നാവ് ഇത്തിരി കൂടുതലാണ്..... " അവരുടെ പോക്കും നോക്കി നിന്ന അഭി റിനുവിനോടായി പറഞ്ഞു, എന്തുകൊണ്ടോ അതു കേട്ടപ്പോൾ അവളുടെ മുഖം വിവർണ്ണമായി. "സർ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ....." തിരികെ പോകും വഴിക്ക് റിനു അഭിയോടായി ചോദിച്ചു. "താൻ ചോദിക്ക്......" ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് അഭി പറഞ്ഞു. " അത്.... അത് പിന്നേ.... സാറിന് ഒട്ടും സങ്കടമില്ലേ കീർത്തിയെ വിട്ടുകളഞ്ഞതിൽ...." അവൾ വിക്കലോടെ പറഞ്ഞൊപ്പിച്ചു. അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ അവളെയൊന്നു നോക്കി, എന്നിട്ട് കാർ സൈഡിലായി നിർത്തി അവന്റെ നോട്ടം കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ലാന്ന് ഒരു നിമിഷം അവൾക്ക് തോന്നിപ്പോയി

"ടോ.... ഞാൻ കീർത്തിയെയല്ലാ വിജിതയെ ആണ് സ്നേഹിച്ചതും വിവാഹം കഴിക്കണം എന്നാഗ്രഹിച്ചതും അതു നടന്നില്ല..... അവളെന്നെ ചതിച്ചു.... പിന്നെ കീർത്തി.... ഒരിക്കൽ ഞാൻ താലിചാർത്തിയവൾ.... വിജിതയുമായി പിരിഞ്ഞപ്പോൾ അവൾ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ കാലക്രമേണ അവളെ മറന്നു ഞാൻ കീർത്തിയെ സ്നേഹിച്ചു തുടങ്ങുമായിരുന്നിരിക്കാം..... അങ്ങനൊന്നും സംഭവിച്ചില്ലല്ലോ..... അതു കൊണ്ട് അവളിപ്പോൾ എനിക്ക് നല്ലൊരു ഫ്രണ്ട് മാത്രമാണ്......" " അപ്പോൾ സാറിപ്പോഴും വിജിതയെ സ്നേഹിക്കുന്നുണ്ടോ....." അവന്റെ ഉള്ളം അറിയാനായി അവൾ വീണ്ടും ചോദിച്ചു. " ഇല്ലാ... പക്ഷെ വെറുക്കാനോ മറക്കാനോ പറ്റുന്നില്ല.... ഒരിക്കൽ ജീവനേക്കാളേറെ സ്നേഹിച്ചതല്ലേ......"

അത്രയും പറഞ്ഞ് അവനവളെ നോക്കി അവന്റെ മറുപടി അവളുടെ കണ്ണുകളെ ഈറനണിയിച്ചു. " അപ്പോൾ സാറിന്റെ ജീവിതത്തിൽ ഇനി ഒരു വിവാഹമേ വേണ്ട എന്നാണോ തീരുമാനം...." പരിഭവത്തോടെ അവൾ ചോദിച്ചു. അവളുടെ നിറഞ്ഞ കണ്ണുകൾ അവനിൽ സംശയം ഉളവാക്കി, ഇവളെ ഉദ്ദേശിച്ചാണോ നേരത്തെ രുദ്രൻ അങ്ങനെ പറഞ്ഞത് "താനെന്താടോ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..." "എന്ത്..... " " അതോ.... ആദ്യം ചോദിച്ചു കീർത്തിയെ ഇഷ്ടമാണോന്ന്.... ഇപ്പോൾ വിജിതയുടെ കാര്യം ചോദിക്കുന്നു.... ശരിക്കും തനിക്ക് എന്താ പറ്റിയേ.... " "ഏയ് ഒന്നൂല്ല.... ഞാൻ വെറുതെ... അറിയാൻ വേണ്ടി ചോദിച്ചതാ.... " " ഉം.... " അവൻ ഒന്നു അമർത്തി മൂളി. "തന്റെ ഡൗട്ട്സ് എല്ലാം ക്ലീയറായില്ലേ ഇനി പോകാമോ...." കപട ഗൗരവത്തോടെ അവൻ ചോദിച്ചു. അവൾ ഒരു ചമ്മിയ ചിരിച്ചിരിച്ചു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story