💟 സങ്കീർത്തനം 💟: ഭാഗം 43

Sangeerthanam

രചന: കാർത്തിക

തിരികെ വീട്ടിലേക്ക് പോകും വഴിക്ക് കീർത്തി തീർത്തും മൗനമായിരുന്നു, സംഗീത് അതു ശ്രദ്ധിച്ചെങ്കിലും അപ്പോഴൊന്നും ചോദിച്ചില്ല. ലൈബ്രറിയിൽ വച്ച് എന്തോ കാര്യമായിട്ട് നടന്നിട്ടുണ്ടെന്ന് അവളുടെ മൗനത്തിൽ നിന്നും അവന് മനസ്സിലായിരുന്നു, ഇനി വീട്ടിൽ ചെന്നിട്ട് മാത്രമേ ഇതിനെ പറ്റി ചോദിക്കുന്നുള്ളു എന്നു അവനും മനസ്സിൽ കരുതി. വീട്ടിലെത്തി പതിവുപോലെ എല്ലാവരും ഒരുമിച്ചിരുന്നു ചായ കുടിയൊക്കെ കഴിഞ്ഞ് വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നതിനു ശേഷം ടി വി ഓൺ ചെയ്തപ്പോൾ അമ്മയോടൊപ്പം കീർത്തിയും ടി വി കാണാനായി ഇരുന്നു. പഠിക്കാനിരിക്കുന്ന സമയം കഴിഞ്ഞിട്ടും കീർത്തിയെ കാണാഞ്ഞ് ഹാളിലേക്ക് വന്ന സംഗീത് കാണുന്നത് അച്ഛന്റേയും അമ്മയുടേയും നടുക്കിരുന്ന് ടി വി കാണുന്ന കീർത്തിയെ ആണ്, അതു കണ്ടപ്പോൾ തന്നെ സംഗീതിന് കലിയിളകി "ടീ.... "

അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി, ദേഷ്യത്തിൽ നിൽക്കുന്ന സംഗീതിനെ കണ്ടതും അവൾ ചാടിയെഴുന്നേറ്റു. '' പോയിരുന്നു പഠിക്കടി.... പഠിക്കേണ്ട സമയത്താ അവളുടെയൊരു ടി വി കാണൽ...'' അവന്റെ ദേഷ്യം കണ്ടതും അവനെ നോക്കി കൊഞ്ഞനംകുത്തി കൊണ്ട് മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞ് മുറിയിലേക്ക് സംഗീത് ചെന്നപ്പോൾ കാണുന്നത് കീർത്തി ബുക്കും തുറന്നു വച്ച് അതിന് മുകളിലായി തല വച്ച് കിടന്നുറങ്ങുന്നതാണ്. "ഇവളെ ഇന്നു ഞാൻ.... ടി ചിന്നൂ... " അലറി വിളിച്ചു കൊണ്ട് അവൻ കീർത്തിയുടെ ചെവി പിടിച്ച് വലിച്ചു. അവന്റെ അലറൽ കേട്ടതോടെ അവൾ പേടിച്ച് ഉണർന്നു... " എന്തോന്നാടി ഇത്..... " അവൻ തലയിൽ കൈവച്ചു കൊണ്ട് ചോദിച്ചു " ക്ഷീണം കൊണ്ടാ ഏട്ടാ..... " അവനെ നോക്കി ഒന്നിളിച്ചു കാണിച്ച് തലയും ചൊറിഞ്ഞവൾ പറഞ്ഞു. " നീ കോളേജിലേക്ക് തന്നെയല്ലേ പോകുന്നേ അല്ലാതെ ചുമടെടുക്കാനൊന്നുമല്ലല്ലോ ഇത്രയ്ക്ക് ക്ഷീണം വരാൻ..... സമയം കളയാതെ ഇരുന്ന് പഠിക്കാൻ നോക്ക്...."

അവൻ പറഞ്ഞു. " പ്ലീസ് ഏട്ടായി ഞാൻ പിന്നേ പഠിച്ചോളാം.... " അവൾ കെഞ്ചി പറഞ്ഞു പക്ഷേ അവൻ അത് കേൾക്കാത്തതുപോലെ തിരിഞ്ഞു നടക്കാൻ തുടങ്ങി. "ദുഷ്ടൻ... എന്നോട് ഒരു സ്നേഹവും ഇല്ലാ... ചക്കരേ.. മുത്തേ... എന്നൊക്കെ വിളിച്ച് വന്നാൽ തോന്നും എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണെന്ന്....ഒക്കെ വെറുതെയാ.... ഇനി ചിന്നൂന്നും വിളിച്ച് എന്റെടുത്തേക്ക് വാ... മിണ്ടില്ല ഞാൻ നോക്കിക്കോ.... " ഓരോന്നും പിറുപിറുത്തു കൊണ്ടവൾ ബുക്കിലേക്ക് മിഴികളൂന്നി ഇരുന്നു. ചെവിക്ക് പുറകിലായി അവന്റെ നിശ്വാസം പതിച്ചപ്പോഴവൾക്കു മനസ്സിലായി താൻ പറഞ്ഞതൊക്കെയും അവൻ കേട്ടുവെന്ന്.. " പിണക്കമാണോ...." കുറുമ്പോടെ അവൻ ചോദിച്ചു മറുപടിയായി ചുണ്ടുകൂർപ്പിച്ച് അവളവനെയൊന്നു നോക്കി " ഈ പിണക്കം ഞാൻ മാറ്റിത്തരട്ടേ.... " ചുണ്ടിലൂറിയ കുസൃതിച്ചിരിയോടെ അവൻ ചോദിച്ചു. '' വേണ്ട.... ഹും..... പിണക്കം മാറ്റാൻ വന്നേക്കുന്നു.....

എന്തേ.... ഇപ്പോൾ ഞാൻ പഠിക്കേണ്ടേ....?" അവൾ മുഖം വീർപ്പിച്ചു. "അയ്യോ... ഇങ്ങനെ വീർപ്പിക്കല്ലേ പെണ്ണേ ഇപ്പോൾ പൊട്ടി പോകും..... " അവൻ ചിരിയോടെ പറഞ്ഞു. "പോ... അവിടുന്ന്.... " അവനെ തള്ളിമാറ്റി കൊണ്ടവൾ അവിടുന്നെഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി പിന്നാലെ ചെന്നു നോക്കുമ്പോൾ ആള് മുഖവും വീർപ്പിച്ച് നിൽക്കുന്നുണ്ട്. "എന്തിനാ കൊച്ചേ ഈ ദേഷ്യം...." വയറിലൂടെ വട്ടംചുറ്റി അവളെ ചേർത്തു പിടിച്ചു കാതോരം ചെന്ന് പതിയെ ചോദിച്ചു. "ഒന്നൂല്ല..... " "ഒന്നൂല്ലാതെയാണോ മുഖം വീർപ്പിച്ചിങ്ങനെ നിൽക്കുന്നത്...." അവളെ തന്റെ നേരെ തിരിച്ചു നിർത്തി നെറുകയിൽ ചുണ്ടുകളമർത്തി ചുംബിച്ചു കൊണ്ടവൻ ചോദിച്ചു. ആ സ്നേഹമുദ്രണം മാത്രം മതിയായിരുന്നു അവൾക്ക്.... അവനോടുള്ള പിണക്കമെല്ലാം മറന്നവൾ അവന്റെ മാറിൽ മുഖമമർത്തി... ഒരു പുഞ്ചിരിയോടെ അവളെ തന്റെ നെഞ്ചോരം ചേർത്തു പിടിച്ചു അവൻ. "ചിന്നൂ.... "

"എന്താ.... ഏട്ടാ....." "ഞാനൊരു കാര്യം ചോദിക്കട്ടേ.... " ''മം.....'' '' എന്തായിരുന്നു ലൈബ്രറിയിൽ..... " അവന്റെ ചോദ്യം കേട്ടവൾ മുഖമുയർത്തി അവനെ നോക്കി. ഒരു നിമിഷത്തേക്ക് വൈകുന്നേരം അവൾ കണ്ടതൊക്കെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഒന്നു ദീർഘശ്വസം വിട്ടുകൊണ്ടവൾ അവനോട് എല്ലാം പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ സംഗീതിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. "ആ ഫ്രോഡിനെ എത്രയും പെട്ടെന്ന്‌ തന്നെ പൂട്ടണം... ഇല്ലെങ്കിൽ അത് നിനക്ക് അപകടം ആവും.... ഞാൻ ഹരിയെ വിളിച്ചു പറയാം കാര്യങ്ങൾ ഒന്നൂടെ സ്പീഡ് അപ്പ് ആക്കാൻ..... എന്നാലും ആ അനഘ ഇത്രയ്ക്ക് അധ:പതിച്ചു പോയോ.... ഛെ..... വീട്ടിലിരിക്കുന്നവരെ പറയിക്കാനായിട്ട്...'' എന്തായാലും നീയിനി ഒറ്റയ്ക്ക് എങ്ങോട്ടും പോകാൻ നിൽക്കരുത്...." അവൻ രോഷം കടിച്ചമർത്തി പറഞ്ഞു. അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. "

അഭിയാ വിളിക്കുന്നത്.... നീ താഴേക്ക് ചെല്ല് ഞാൻ വന്നോളാം.... " അവൾ പോകുന്നതും നോക്കി അവൻ ഫോണെടുത്തു. "എന്താ അഭി..... " സംഗീത് ചോദിച്ചു. "കീർത്തിയോട് ചോദിച്ചോ രുദ്ര.... വൈകുന്നേരം എന്താ ഉണ്ടായതെന്ന്...." " ഉം.... " കീർത്തി തന്നോട് പറഞ്ഞതൊക്കെയും സംഗീത് അഭിയോട് പറഞ്ഞു. ''നമ്മൾ കുറച്ചു കൂടി കെയർ ഫുൾ ആവണം രുദ്രാ... വിമലിന്റെ കഴുത്തിൽ കുരുക്കിടാൻ സമയമായി..... ഞാൻ അച്ചുവിനോട് പറയാം അവന്റെ മൂവ്‌മെന്റ്സ് ഒക്കെ ഒന്നു ശ്രദ്ധിക്കാൻ...." " ഉം.... ഹരിയെ വിളിക്കുന്നുണ്ട് ഞാൻ...." " 'ആഹ്... ടാ... പിന്നേ... നീ നേരത്തെ ഒരു കാര്യം പറഞ്ഞിരുന്നില്ലേ..... " " എന്തു കാര്യം....." ചോദിച്ചത് എന്താണെന്ന് മനസ്സിലായിട്ടും ഒന്നും അറിയാത്തതുപോലെ സംഗീത് ചോദിച്ചു . ''ദേ... രുദ്രാ..... വേണ്ടാ.... ഡാ ... നീ പറഞ്ഞിരുന്നില്ലേ എന്റെ എല്ലാ കാര്യങ്ങളും മനസ്സിലാക്കി ഒരാൾ വരുമെന്ന്.... " " അതേ പറഞ്ഞല്ലോ..... അങ്ങനെ ആരെങ്കിലും വന്നോ....."

"റിനു ടീച്ചറിനെയാണോ നീ ഉദ്ധേശിച്ചത്...." " അതേ....എനിക്ക് ചെറിയൊരു ഡൗട്ട്... നീ കീർത്തിയോട് സംസാരിക്കുമ്പോഴൊക്കെ അവരുടെ മുഖത്ത് കുശുമ്പ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു അതാ..... എന്തായാലും നീ നന്നായിട്ട് ഒന്നാലോചിക്ക്.... ടീച്ചറിനും സമ്മതമാണെങ്കിൽ നിനക്കിതൊരു ഗുഡ് ചോയ്സായിരിക്കും.... " സംഗീത് പറഞ്ഞു നിർത്തി. " ഉം... " അതിനു മറുപടിയായി അഭിയൊന്നു മൂളി. അപ്പോഴാണ് കീർത്തി റൂമിലേക്ക് വരുന്നത് സംഗീത് കാണുന്നത്. അവനെ താഴേക്ക് കാണാഞ്ഞിട്ട് തിരക്കി വന്നതായിരുന്നു അവൾ. " എന്നാൽ ശരി അഭി നാളെ കാണാം ഗുഡ് നൈറ്റ്...." "ഗുഡ് നൈറ്റ്..... " "എന്തായിരുന്നു അഭിസാറുമായിട്ട് ഒരു ഡിസ്കഷൻ....." കീർത്തി ചോദിച്ചു " ഹേയ്... ഒന്നൂല്ലാ..... "

"അതല്ല.... എന്തോ.... ഉണ്ട്... പോരാൻ നേരവും ഏട്ടൻ അഭിസാറിനോട് എന്തോ പറഞ്ഞത് ഞാൻ കേട്ടായിരുന്നു..... " "ഡി... അതൊന്നുമില്ല, ഞാൻ പിന്നെ പറഞ്ഞു തരാം... ഇപ്പോൾ നമുക്ക് ഫുഡ് കഴിക്കാൻ പോകാം, അച്ഛനും അമ്മയും നമ്മളേയും നോക്കിയിരിക്കുവായിരിക്കും..... " അവൻ അവളെയും ചേർത്തു പിടിച്ചു കൊണ്ട് താഴേക്ക് പോയി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 അച്ചു റൂമിലേക്ക് ചെല്ലുമ്പോൾ എന്തോ ഗഹനമായ ചിന്തയിലായിരുന്നു അഭി, "എന്താ... ഏട്ടാ ഇത്ര കാര്യമായിട്ട് ആലോചിക്കുന്നത്...." അച്ചു സംശയത്തോടെ അവനെ നോക്കി "ഏയ്... ഒന്നൂല്ലടാ.... ഞാൻ വെറുതെ...." ഏട്ടാ ഞാനൊരു കാര്യം അറിഞ്ഞു, അത് ഏട്ടനോട് പറയാമെന്ന് കരുതി....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story