💟 സങ്കീർത്തനം 💟: ഭാഗം 45

Sangeerthanam

രചന: കാർത്തിക

 "ഏട്ടാ...... " താൻ വന്നതൊന്നും അറിയാതെ എന്തോ കാര്യമായിട്ട് ചിന്തിച്ചിരിക്കുന്ന അഭിയെ നോക്കി അച്ചു വിളിച്ചു. " നീയോ....എന്താടാ..... " "ഏട്ടനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു അതാ വന്നേ..... അല്ലാ.... ഏട്ടനിതെന്തു പറ്റി ഞാൻ വന്നപ്പോൾ കാര്യമായ ആലോചനയിലായിരുന്നല്ലോ.... " ''ഹേയ്... ഒന്നൂല്ലടാ, നീയെന്താ പറയാനുണ്ടെന്ന് പറഞ്ഞത്..." "ആ... അതൊ.... ഞാനിന്ന് വിജിതയെയും അമ്മായിയേയും കണ്ടിരുന്നു...... ഹോ എന്തൊരു സ്നേഹപ്രകടനമായിരുന്നു ആ തള്ളയ്ക്ക്..... അഭിമോനോട് എന്റെ മോൾ ചെയ്ത തെറ്റിന്റെ ഫലമാണ് അവളിന്ന് അനുഭവിക്കുന്നത് ....അഭിയെ കണ്ട് മാപ്പ് പറയണം എന്നൊക്കെ പറഞ്ഞ് ആകെ ബഹളമായിരുന്നു..... ഹോ അവരുടെ അടുത്തു നിന്നും എങ്ങനെയെങ്കിലുമാണ് രക്ഷപ്പെട്ട് പോന്നത്........ഏട്ടനും അറിഞ്ഞതാണല്ലോ അവളെ ഭർത്താവുപേക്ഷിച്ച് വീട്ടിൽ വന്നിരിപ്പാണെന്ന്....... " "അമ്മ പറഞ്ഞ് ഞാനറിഞ്ഞിരുന്നു..... പക്ഷെ എന്തിനാ അവളെ അയാൾ ഡിവോസ് ചെയ്തെ..... " അഭി " അയാൾക്ക് ഇതൊരു ടൈം പാസ് ആയിരുന്നു.... വേറൊരു ഭാര്യയും കുട്ടിയും ഉണ്ട് അയാൾക്ക്, അത് വിജിത അറിഞ്ഞു.... പിന്നെ വഴക്കും പ്രശ്നങ്ങളും ഒക്കെയായി....

ലീഗലി അയാൾക്ക് ഒരു ഭാര്യ ഉള്ളതുകൊണ്ട് ഇവൾക്ക് ഒന്നും ചെയ്യാനും പറ്റിയില്ല..... അങ്ങനെയിപ്പോൾ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് സ്വന്തം വീട്ടിൽ വന്നിരിപ്പുണ്ട്..... ഏട്ടന്റെ ജീവിതം ഒരിക്കൽ തകർത്തതാണവൾ..... ഇനി ഒരിക്കൽ കൂടി അത് ഞാൻ സമ്മതിക്കില്ല..... ചിലപ്പോൾ ഇനി മാപ്പു പറച്ചിലും കുറ്റസമ്മതവുമായി അവൾ ഏട്ടനെ സമീപിക്കാൻ സാധ്യതയുണ്ട്...... വീണ്ടും ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ കോപ്പുകൂട്ടുകയാണ് അവൾ...... അങ്ങനെ വന്നാൽ പഴയതൊക്കെ മറന്ന് ഏട്ടൻ അവളെ സ്വീകരിക്കുമോ...... " അച്ചുവിന്റെ ചോദ്യത്തിന് ഒരു നിമിഷം മറുപടി പറയാനാകാതെ നിന്നുപോയി അഭി.... "ഏട്ടൻ പറയ്.... എനിക്കറിയണം എന്താ ഏട്ടന്റെ മനസ്സില്..... ഒരിക്കൽ കരിവാരിതേച്ചവളെ വീണ്ടും കൂടെ കൂട്ടാനാണോ..... അതാണൊ ഈ മൗനത്തിന്റെ അർത്ഥം....." "ഹേയ്... നീ ഇങ്ങനെ ഹീറ്റാവല്ലേ.... ഞാൻ അത്രയേറെ സ്നേഹിച്ചതല്ലേ അതുകൊണ്ട് മറക്കാൻ ഇത്തിരി സമയമെടുക്കും എന്നാലും എന്റെ ജീവിതത്തിൽ ഇനിയവൾക്ക് ഒരു സ്ഥാനവുമില്ലാ..... "

അഭി പറഞ്ഞു നിർത്തി ''ഏട്ടൻ എന്തിനാ ഇനിയും അവളെ മനസ്സിൽ കൊണ്ടു നടക്കുന്നേ.... ഒക്കെ മറക്കണം എന്നിട്ട് ഒരു പുതിയ ജീവിതം തുടങ്ങണം.... അച്ഛനും അമ്മയ്ക്കും എത്ര വിഷമം ഉണ്ടെന്നറിയൊ ഏട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടിട്ട്..... ഏട്ടൻ ഒരു വിവാഹം കഴിക്കണം... എന്നിട്ട് സന്തോഷത്തോടെ ജീവിച്ച് കാണിച്ചു കൊടുക്കണം ആ വിജിതയ്ക്ക് മുന്നിൽ..... ഞാൻ പറയുന്നത് ഏട്ടന് മനസ്സിലാവുന്നുണ്ടോ...." " ഉച്ച്.....ഉവ്വേ... എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്.... ഞാൻ കെട്ടിയിട്ട് വേണമല്ലൊ നിനക്ക് നിന്റെ പ്രണയത്തെ സ്വന്തമാക്കാൻ അല്ലേടാ...." അഭി കളിയായി പറഞ്ഞു. "അയ്യോ... അങ്ങനെയൊന്നും ഇല്ലേട്ടാ... ഞാൻ ഏട്ടന്റെ കല്ല്യാണം കാണാനുള്ള ആഗ്രഹം കൊണ്ടു പറഞ്ഞതാ..... പിന്നെ എന്റെ കാര്യം.... പി.ജി കഴിഞ്ഞ് ദേവൂന് ഒരു ജോലി ആകുന്നതു വരെ വിവാഹമെന്നും പറഞ്ഞ് ആ വഴിക്ക് ചെല്ലരുതെന്നാ ആ തലതെറിച്ചവളുടെ ഓർഡർ....." "ങേ.... ദേവിക അങ്ങനെ പറഞ്ഞോ.... " അഭി അത്ഭുതത്തോടെ ചോദിച്ചു. "അയ്യോ... എന്റെ പെണ്ണ് ഒരു പാവമല്ലേ അവൾ ഇങ്ങനെയൊന്നും പറയില്ലാന്നേ.... ഞാൻ പറഞ്ഞതേ ആ കാന്താരീടെ കാര്യമാ കീർത്തിയുടെ..... " കീർത്തിയുടെ കാര്യവും പറഞ്ഞ് അച്ചുവും അഭിയും ഒരു പോലെ ചിരിച്ചു.

" അച്ചു നിന്നോട് സീരിയസായിട്ട് ഒരു കാര്യം എനിക്ക് പറയാനുണ്ട്.... " "എന്താ... ഏട്ടാ....." സംഗീത് തന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അഭി അച്ചുവിനെ അറിയിച്ചു. എല്ലാം കേട്ടു കഴിഞ്ഞ് അച്ചു ദേഷ്യം കൊണ്ട് വിറച്ചു. "അവനെ ഞാൻ നാളെ ഒന്നു കാണട്ടേ..." മുഷ്ടി ചുരുട്ടി കൊണ്ട് അച്ചു പറഞ്ഞു. " വേണ്ട... എടുത്തു ചാടി നമ്മൾ എന്തു ചെയ്താലും അത് കൂടുതൽ അപകടമാവുകയേ ഉള്ളു.... കീർത്തി തനിച്ചാവാതെ നീയൊന്നു ശ്രദ്ധിച്ചാൽ മതി തൽക്കാലം... " "ഉം....." 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 അത്താഴം കഴിഞ്ഞ് കിടക്കാനെത്തിയപ്പോഴേക്കും സംഗീതിന്റെ ചെവി തിന്നാൻ തുടങ്ങിയിരുന്നു കീർത്തി... " ഇനിയെങ്കിലും ഒന്നു പറയ് ഏട്ടാ..... അഭി സാറിനോട് എന്താ പറഞ്ഞത്...." ''ഹോ... ഇവളുടെ കാര്യം... സമാധാനം തരില്ലാ ഈ പെണ്ണ്..... " '' ഇല്ലാ.... തരില്ലാ.... ഏട്ടൻ കാര്യം പറഞ്ഞേ ...." നീ ഇങ്ങു വന്നേ എന്നും പറഞ്ഞ് അവളെ തന്റെ നെഞ്ചോട് ചേർത്തിരുത്തി സംഗീത്, എന്നിട്ട് അഭിയോട് എന്താ പറഞ്ഞതെന്ന് വിശദമായി തന്നെ പറഞ്ഞു കൊടുത്തു.

"ഹോ... അപ്പോ അതാണല്ലേ കാര്യം..." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു. "ഹാ... അതെ..... പിന്നെ... നീയിത് പാട്ടാക്കാൻ നിൽക്കണ്ട കേട്ടല്ലോ.... " "ഞാനാരോട് പറയാനാ..." " അച്ചുവും ദേവൂവും തൽക്കാലം ഇതറിയണ്ടാന്നാ ഞാൻ പറഞ്ഞത്..... " "ഹേയ്.... അവരോട് ഞാൻ പറയും.... അവരറിയാതിരുന്നാൽ എങ്ങാനാ ശരിയാവുന്നേ.... " "ഹേ... നീ പറയ്യോ.... ദൈവമേ ഈ കുരിശ്ശിനോട് ഒന്നും പറയണ്ടായിരുന്നു..." സംഗീത് പതിയെ പിറുപിറുത്തു. "എന്താ പറഞ്ഞേ.... " "ഹേയ്... കിടാക്കാന്നു പറഞ്ഞതാ.... " " ഉം.... ഉം.... ഞാൻ കേട്ടു എന്താ പറഞ്ഞതെന്ന്..... '' " കേട്ടല്ലോ ല്ലേ... എന്റെ പൊന്നുകൊച്ചെ അവരോടും കൂടി പറഞ്ഞു മൂന്നും കുടി ചളമാക്കരുത്... ആ തോണി ഒന്നു കരയ്ക്കടുത്തോട്ടെ.... " " തോണിയോ... കരയ്ക്കടുക്കാനോ.... അതേതു തോണിയാ.... ഏട്ടാ... " " ഇങ്ങുവാ എന്റെ കൊച്ചിന് ഞാൻ പറഞ്ഞു തരാല്ലോ അതേതു തോണിയാണെന്ന്.... " അത്രയും പറഞ്ഞു അവളേയും ചേർത്തു പിടിച്ചു കൊണ്ടവൻ ബെഡിലേക്ക് മറിഞ്ഞു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story