💟 സങ്കീർത്തനം 💟: ഭാഗം 47

Sangeerthanam

രചന: കാർത്തിക

കാർത്തിക വിജിതയുടെ പേര് കേട്ടതും എല്ലാവരും വല്ലാത്തൊരു ഭാവത്തോടെ അഭിയെ നോക്കി. റിനുവിന്റെ മുഖത്ത് ഞെട്ടലിനൊപ്പം സങ്കടവും നിഴലിച്ചു. "എന്തിനാ ഏട്ടാ ഇപ്പോൾ ആ പിശാചിനെ കാണാൻ പോയത്.... ഞാൻ ഇന്നലെ ചേട്ടനോട് പറഞ്ഞതല്ലേ അവൾ വീണ്ടും പുതിയ അടവുമായി വരാൻ സാധ്യതയുണ്ടെന്ന്....എന്നിട്ടും ഏട്ടൻ ആ ഫ്രോഡിനെ കാണാൻ പോയി..... വേണ്ടിയിരുന്നില്ല.... " അച്ചുവിന് രോഷമടക്കാനാവുന്നില്ലായിരുന്നു. " ഡാ... അവൾ കാണണമെന്ന് പറഞ്ഞു എന്നെ വിളിച്ചിരുന്നു.... അല്ലാതെ എന്റെ ഇഷ്ടത്തിനു പോയതൊന്നുമല്ല ഞാൻ ....." "എന്നിട്ട് എന്തു പറഞ്ഞു അവൾ ഏട്ടനോട്...." അവന്റെ മറുപടിക്കായി റിനു ആകാംഷയോടെ നോക്കി. "എന്നോട് ചെയ്തതിനൊക്കെ കുറ്റബോധമുണ്ടെന്നും പറഞ്ഞ് കരഞ്ഞു മാപ്പ് ചോദിച്ചു..... പിന്നേ അവൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണെന്നും ...." "എന്നിട്ട് എന്റെ ഏട്ടൻ മാപ്പ് കൊടുത്തോ അവൾക്ക്, ഏട്ടനെ ഇപ്പോഴും സ്നേഹിക്കുന്ന കാമുകിയെ കെട്ടിക്കോളാം എന്നു വാക്കു കൊടുത്തോ......"

" ഒരിക്കലുമില്ല.....എനിക്കവളോട് ക്ഷമിക്കാനാവില്ല ഒരു കാലത്തും.... ഇനിയെന്റെ ജീവിതത്തിൽ അവൾക്കൊരു സ്ഥാനവും ഉണ്ടാവില്ലാ...." അഭിയുടെ മറുപടിയിൽ എല്ലാവരുടേയും മനസ്സൊന്നു തണുത്തു. റിനുവിന്റെ മുഖം സന്തോഷത്താൽ പ്രകാശിച്ചു. " എന്നാൽ പിന്നേ ഇനിയെങ്കിലും പഴയതെല്ലാം മറന്ന് മറ്റൊരു വിവാഹം കഴിക്കാൻ നോക്കെടോ..." എല്ലാം കേട്ടു നിന്ന സംഗീത് പറഞ്ഞു " ഇല്ലെടോ ഇനിയൊരു പെണ്ണും എന്റെ ജീവിതത്തിലേക്ക് കടന്നു വരില്ല...." അത്രയും പറഞ്ഞു കൊണ്ട് അഭി അവിടെ നിന്നും നടന്നു നീങ്ങി അതു കേട്ടപ്പോൾ റിനുവിന്റെ മുഖം സങ്കടത്താൽ കുനിഞ്ഞു പോയിരുന്നു. അതു മനസ്സിലാക്കി കീർത്തി സംഗീതിനെ ഒന്നു നോക്കി. എല്ലാം ശരിയാവും എന്ന മട്ടിൽ അവളെ നോക്കിയവൻ കണ്ണു ചിമ്മി കാണിച്ചു. " എന്നാൽ നിങ്ങൾ ക്ലാസിലേക്ക് പൊകാൻ നോക്ക് ബെല്ലടിക്കാറായി..... വരു ടീച്ചർ നമുക്കും പോകാം ... ആഹ്... പിന്നേ.... ചിന്നൂ നീ ഈവനിംഗ് സ്റ്റാഫ് റൂമിലേക്ക് വന്നാൽ മതി..... ഇവിടെ വെയിറ്റ് ചെയ്യണ്ടാ...."

"ഹേയ് .... അതു സാരമില്ലാ രുദ്രേട്ടാ.... ഞാനുണ്ടല്ലോ ഇന്ന്.... ഇവളെ ഏട്ടനെ ഏൽപ്പിച്ച്... ദേവുനേ ഹോസ്റ്റലിലും ആക്കിയിട്ടേ ഞാൻ ഇനിമുതൽ പോകുന്നുള്ളു...." അച്ചു പറഞ്ഞു "അതെന്താ ആരോമൽ അങ്ങനെ പറഞ്ഞേ...." റിനു ഒരു സംശയത്തോടെ ചോദിച്ചു. " അതു ഞാൻ പറയാടോ താൻ വാ.....നിങ്ങൾ ക്ലാസിലേക്ക് പോകാൻ നോക്ക്.... ദേവുട്ടീ ഇവളെ തനിയെ ഒരിടത്തേയ്ക്കും വിടരുത് കേട്ടല്ലോ...." അത്രയും പറഞ്ഞു കൊണ്ട് സംഗീത് റിനുവിനോടൊപ്പം സ്റ്റാഫ് റൂമിലേക്ക് പോയി. ക്ലാസിൽ ശ്രദ്ധിക്കാതെ കീർത്തി വലിയ ആലോചനയിലാണ്. ഇതു കണ്ടു ദേവു അവളുടെ കൈയ്യിലൊരു പിച്ചു കൊടുത്തു. ആഹ്...ന്ന് എരിവു വലിച്ചു കൊണ്ട് കീർത്തി ദേവൂനേ നോക്കി കണ്ണുരുട്ടി. "എന്തു വാ... സംഗീത് സാറിന്റെ ചിന്നുക്കുട്ടിക്ക് ഇത്രയ്ക്കും വലിയൊരാലോചന ....." ദേവു " അഭിയേട്ടനേയും റിനു മിസ്സിനേയും എങ്ങനെ ഒന്നിപ്പിക്കാമെന്നാലോചിക്കുവാ ...." "ശരിയാ ഏട്ടൻ വിവാഹമേ വേണ്ടെന്ന് പറഞ്ഞേക്കുവല്ലേ... ഇനിയെന്തു ചെയ്യും..." "മം ... കുറച്ചു റിസ്ക്ക് ആണ് എന്നാലും ഇതൊരു ചലഞ്ചായിട്ട് നമ്മുക്ക് ഏറ്റെടുത്താലോ...."

"എന്ത് ... " ദേവു "റിനു മിസ്സിനെ നിന്റെ ഏട്ടത്തിയായി കൊണ്ടു വരുന്ന കാര്യം....." " വല്ലതും നടക്കുമോ..." " നടത്താം...." "ഉം..." "ഡീ... ദേവൂസേ..." "എന്താടീ..." "എനിക്കൊരു ഐഡിയ... അവർക്കു രണ്ടാൾക്കും ഒരുമിച്ച് ഇടപഴകാനുള്ള അവസരങ്ങൾ ഉണ്ടാകുവാണെങ്കിൽ, ഒരു പക്ഷേ മിസ്സിനോട് അഭിയേട്ടൻ അടുത്താലോ..." "ഉം... അതൊരു ഗുഡ് ഐഡിയാ ആണല്ലോ... നമുക്ക് അച്ചുവേട്ടനോടു പറയാം ഇക്കാര്യം...'' ദേവു "ഉം..." വൈകുന്നേരം സംഗീത് കീർത്തിയെ വിളിക്കാൻ വരുന്നതു വരെ മൂവരും ഇക്കാര്യം തന്നെ ഡിസ്ക്കസ് ചെയ്തു. അവസാനം അവരൊരു തീരുമാനത്തിലെത്തി. "വരുന്ന സൺഡേ നമ്മുക്ക് എല്ലാവർക്കും കൂടി ഒരു ഔട്ടിംങ്ങിനു പോയാലോ. നമുക്ക് ടീച്ചറിനേയും അഭിയേട്ടനേയും കൂടെ കൂട്ടാം..." അച്ചു. " ടീച്ചർ വരും, പക്ഷേ... ഏട്ടൻ വരുമോ..." ദേവു സംശയത്തോടെ ചോദിച്ചു

. "നമ്മുക്ക് രുദ്രേട്ടനോട് പറയാം..." അച്ചു "ശരിയാ... ഏട്ടൻ പറഞ്ഞാൽ അഭിയേട്ടൻ വരാംന്നു സമ്മതിക്കും..." "എന്താ ത്രിമൂർത്തികൾക്ക് ഒരാലോചന... " റിനുവിന്റെ വകയായിരുന്നു ചോദ്യം " ഒന്നൂല്ല മിസ്സ്... ഞങ്ങൾ വെറുതെ...." ദേവു " രുദ്രേട്ടാ ... നമുക്ക് ഈ ഹോളിഡേ ഒരു ചെറിയ ഔട്ടിംങ് ആയാലോ..." അച്ചു ചോദിച്ചു. " ഔട്ടിങ്ങോ... ഇപ്പോൾ എന്താ അങ്ങനെയൊരു ആഗ്രഹം ...." സംഗീത് " നമ്മുക്ക് എല്ലാവർക്കും കൂടി ഒരുമിച്ച് അടിച്ചു പൊളിക്കാമല്ലോ ....അതാ ...." അച്ചു തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു " എന്നാൽ നിങ്ങളുടെ ആഗ്രഹം പോലെ നമ്മുക്ക് പോകാം... " സംഗീത് " താങ്ക്സ് ഏട്ടാ...." അതും പറഞ്ഞു കീർത്തി സംഗീതിന്റെ കൈകളിൽ തൂങ്ങി " അടങ്ങി നിക്ക് പെണ്ണേ..." അവൻ അവളുടെ കൈയ്യിൽ ഒരു കുഞ്ഞ് അടിയും കൊടുത്തു കൊണ്ട് റിനുവിന് നേരെ തിരിഞ്ഞു

" ടീച്ചറും പോര് ഞങ്ങളോടൊപ്പം ... " "അയ്യോ അതു വേണ്ട രുദ്രൻസർ ...നിങ്ങൾ ഫാമിലിയായിട്ട് പോണതല്ലേ... " " ഹേയ്.... വേറാരും ഉണ്ടാവില്ല നമ്മൾ ഇത്രയും പേർ മാത്രം പിന്നേ ചിന്നൂന്റെ ഏട്ടൻമാരെയും അഭിയേക്കൂടി വിളിക്കാം..." സംഗീത് "അതേ..മിസ്സ് ... മിസ്സും വരണം..." കീർത്തി പറഞ്ഞു. " നോക്കട്ടേ... ഉറപ്പില്ല.... നേരം ഒത്തിരിയായി നമ്മുക്ക് പോയാലോ..." എല്ലാവരും യാത്ര പറഞ്ഞു പോയി വീട്ടിലെത്തി, മുറ്റത്തു കിടക്കുന്ന കാർ കണ്ടപ്പോഴേ കീർത്തി ഹായ് എന്നു പറഞ്ഞു തുള്ളിച്ചാടിക്കൊണ്ട് അകത്തേക്ക് ഓടി . "ഡീ... പതിയെ..." സംഗീത് പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഹാളിലിരുന്നു സംസാരിക്കുന്നവരെക്കണ്ട് അവളുടെ മുഖം വിടർന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story