💟 സങ്കീർത്തനം 💟: ഭാഗം 49

Sangeerthanam

രചന: കാർത്തിക

ഒഴിഞ്ഞ ക്ലാസ് റൂമിനു മുന്നിൽ നിന്നവൾ പേടിയോടെ പിന്തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴേക്കും ആരോ അവളെ പിടിച്ചു വലിച്ച് അതിനകത്ത് ഇട്ടിരുന്നു. ഇരുട്ട് നിറഞ്ഞ ആ മുറിയിലാകമാനം ഭയത്തോടെ അവൾ നോക്കി... പെട്ടെന്ന് അവിടെയുള്ള ജനാലകളിൽ ഒന്നു തുറക്കപ്പെട്ടതും ആ മുറിയിലേക്ക് വെളിച്ചം കടന്നെത്താൻ തുടങ്ങിയിരുന്നു.... അപ്പോഴാണ് തുറന്നിട്ട ജനലായുടെ സൈഡിലായി കൈയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന വിമലിനെ കീർത്തി കാണുന്നത്. അവനെ കണ്ടതും അവളുടെ ശരീരം പേടി കൊണ്ട് വിറയ്ക്കാൻ തുടങ്ങിയിരുന്നു..... തന്റെ നേർക്ക് വഷളൻ ചിരിയുമായി നടന്നടുക്കുന്നവനെ കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം അവൾ പകച്ചു നിന്നു പോയി..... എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ അവൾ രക്ഷപ്പെടാനായി വാതിലിനു നേർക്ക് ഓടിയടുത്തു..... അവളുടെ നീക്കം മനസ്സിലായപോലെ അവൻ പാഞ്ഞുചെന്ന് അടഞ്ഞ വാതിലിനു കുറുകെ നിന്നു കൊണ്ട് ഓടിയെത്തിയ അവളെ പിറക്കിലേക്ക് തള്ളി മാറ്റി....

ഊക്കോടെ തള്ളിയതിനാൽ തന്നെ അവൾ തെറിച്ച് താഴേക്ക് വീണിരുന്നു. ഇവനിൽ നിന്നും തനിക്ക് രക്ഷപ്പെടാനാകില്ല എന്നു കീർത്തിയ്ക്ക് തോന്നി തുടങ്ങിയിരുന്നു. തന്റെ നേരെ വരുന്നു വിമലിനെ കണ്ട് കീർത്തി തറയിൽ നിന്നും പിടഞ്ഞെഴുന്നേറ്റു. അവൻ അടുത്തേക്ക് വരും തോറും അവളും പിറകിലേക്ക് നടന്നു ഒടുവിൽ ചുമരിലായി തട്ടി നിന്നു ..... കീർത്തിയുടെ അടുത്തെതി അവൻ അവളെ മൊത്തത്തിൽ ഒന്നു നോക്കി.... വല്ലാതെയുള്ള അവന്റെ നോട്ടം കണ്ട് അവൾ അറപ്പോടെ മുഖം തിരിച്ചു. അവൻ അവളുടെ കവിളുകളിൽ കുത്തിപ്പിടിച്ച് മുഖം അവന്റെ നേർക്ക് തിരിച്ചു. അവൾ കൈ തട്ടി മാറ്റാൻ ശ്രമിക്കുന്തോറും അവന്റെ പിടി മുറുകി കൊണ്ടിരുന്നു. വേദനയാൽ അവളുടെ കണ്ണുകൾ ചുവന്നു നിറഞ്ഞു തുടങ്ങി. " കിടന്നു പിടയ്ക്കാതേടി നിന്നെ ഞാനൊന്നു തൊട്ടതല്ലേയുള്ളു അപ്പോഴേക്കും നിനക്ക് പൊള്ളിയോ.... അടങ്ങി നിന്നാൽ വലിയ കേടുപാടൊന്നും കൂടാതെ നിന്നെ വിടാം ... " അതും പറഞ്ഞു കൊണ്ടവൻ അവളുടെ കവിളിലെ പിടി വിട്ടു. നീയിപ്പോൾ പണ്ടത്തേക്കാൾ സുന്ദരിയായിട്ടുണ്ടല്ലോ....

ഇപ്പോഴത്തെ ഭർത്താവിനോടൊപ്പം നീ വളരെ ഹാപ്പിയാണല്ലേ.... ഓഹ്.... ഞാൻ മറന്നു ഇപ്പോൾ മുൻ ഭർത്താവുമായിട്ടും നിനക്ക് കമ്പനിയുണ്ടല്ലോ അല്ലെ...." "ഛീ... അനാവശ്യം പറയുന്നോ...." കീർത്തിക്ക് ദേഷ്യമടക്കാനായില്ല. "ഹാ... കിടന്നു തുള്ളാതെടി പെണ്ണേ.... നിന്നെ ഒരിക്കലൊന്ന് തൊട്ടതിന്റെ പേരിൽ നിന്റെ ഏട്ടൻമാർ ചേർന്നെന്നെ തല്ലി ചതച്ചു..... ആ തല്ലൊക്കെ വാങ്ങി പിടിച്ച് ഞാൻ അങ്ങ് ഒതുങ്ങുമെന്ന് നിന്റെ ഏട്ടൻമാരും നീയുമൊക്കെ കരുതിക്കാണും അല്ലേ... എന്നാൽ കേട്ടോ ഞാൻ കാത്തിരിക്കുവായിരുന്നു ഇതു പോലെ ഒരു അവസരത്തിനായി... ഞാൻ ഒത്തിരി മോഹിച്ചതാ നിന്നെ.... പക്ഷെ കിട്ടിയില്ല.... സാരമില്ല അതു ഞാനങ്ങു സഹിച്ചു.... എന്നാൽ നീ സന്തോഷത്തോടെ ജീവിക്കാൻ പാടില്ല .... രുദ്രൻ സർ നിന്നെ വെറുക്കണം നിന്നെ വേണ്ടാന്നു പറഞ്ഞു നിന്റെ വീട്ടിൽ കൊണ്ട് നിർത്തണം.... അതു കണ്ട് നിന്റെ ഏട്ടൻമാരില്ലേ അവരുടെ ചങ്ക് തകരണം.....എന്നിട്ട് വേണം എനിക്കൊന്നു സന്തോഷിക്കാൻ....." ഒരു പൊട്ടിച്ചിരിയോടു കൂടി അവൻ പറഞ്ഞു നിർത്തി എല്ലാം കേട്ട് കീർത്തിയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.

" ഇതൊക്കെ നിന്റെ വ്യാമോഹങ്ങളാണ് വിമൽ .... ഒരിക്കലും ഒന്നും നടക്കാൻ പോണില്ല....ഇനി എന്തിന്റെ പേരിലായാലും എന്റെ ഏട്ടൻ എന്നെ ഉപേക്ഷിക്കില്ല.... " "നിനക്ക് അത്ര കോൺഫിഡൻസ് ഒന്നും വേണ്ടാ മോളെ.... ഈ വിമൽ ഒരു കാര്യം ചെയ്യണമെന്നു കരുതിയാൽ അത് ഏത് വിധേനേയും നടത്തിയിരിക്കും...." 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ഇതേ സമയം വരാന്തയിലൂടെ നടന്നു വരികയായിരുന്ന അഭിയുടെ അടുത്തേക്ക് അനഘയുടെ കൂട്ടുകാരികളിൽ ഒരുവൾ ഓടി വന്നു പറഞ്ഞു .... "സർ......" "എന്താടോ എന്തു പറ്റി.....എന്തിനാ താനിങ്ങനെ ഓടുന്നത്...." "അത്.... സർ... അവി... അവിടെ..... അവിടെ ആ ക്ലാസ് റൂമിൽ കീർത്തി ബോധമില്ലാതെ കിടക്കുന്നു ഒന്നു എന്റെ കൂടെ വരാമോ സർ...." "കീർത്തിയോ.... എവിടെ ....എവിടെയാ അവൾ... " വല്ലാത്തൊരു തിടുക്കത്തോടെ അഭി ചോദിച്ചു " അത് സ്റ്റാഫ് റൂമിനടുത്താണ് സർ...." "ശരി .... താൻ വന്നേ നമുക്ക് നോക്കാം ...." അവളേയും കൂട്ടി അഭി അങ്ങോട്ടേയ്ക്ക് പോകുന്നതിനൊപ്പം സംഗീതിന് ഇക്കാര്യം പറഞ്ഞു മെസെജ് ചെയ്യുകയും ചെയ്തിരുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

വിമലിന്റെ ശ്രദ്ധയൊന്നു തെറ്റിയതും അവനെ തള്ളി മാറ്റി കൊണ്ടവൾ ഡോർ തുറക്കാനായി ഓടി ... അവൻ പെട്ടെന്ന് അവളെ പിടിച്ചു. കീർത്തിയുടെ ഷോളിലാണ് അവന്റെ പിടി വീണത്, സേഫ്റ്റി പിൻ പൊട്ടി ഷോൾ അവന്റെ കയ്യിലായി അതവൻ തറയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് പെട്ടെന്ന് അവളെ പിടിച്ചു. അവർ തമ്മിലുള്ള പിടിവലി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഡോറിലായി മുട്ട് കേൾക്കുന്നത്. അതു കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു വിജയചിരി ഉണ്ടായിരുന്നു. "അതാ എത്തിയല്ലോ നിന്റെ രക്ഷകൻ.... എന്തായാലും നിങ്ങൾ രണ്ടു പേരും കൂടി കൊച്ചുവർത്താനമൊക്കെ പറഞ്ഞിരിക്ക്..... നമുക്ക് വൈകാതെ കാണാം ....." അത്രയും പറഞ്ഞു അവളിലുള്ള പിടി വിട്ടു കൊണ്ടവൻ തുറന്നിട്ട ജനാല വഴി പുറത്തേക്ക് ചാടി. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 "ഇവിടെ ആരെയും കാണാനില്ലല്ലോ കീർത്തിയെവിടെ...." അഭി ഒരു സംശയത്തോടെ കൂടെ നിന്ന പെൺകുട്ടിയോട് ചോദിച്ചു. "സർ... ദേ ... ഈ ക്ലാസിലാ വേറാരും ഇവിടെങ്ങും ഇല്ലാത്തതു കൊണ്ട് ഞാനാ ഡോർ ചാരിയിട്ടത്...."

" എന്നാലും അവളെങ്ങനെ ഇവിടെയെത്തി അതും ഒറ്റയ്ക്ക്..." "അതൊന്നും എനിയ്ക്കറിയില്ല സർ.... സർ അകത്തേയ്ക്ക് കയറി നോക്കു അവളവിടെയുണ്ട് ....." "ഉം..." അവൻ ആ വാതിൽ തുറന്ന് ആകത്തേക്ക് കയറിയതും തൂണിന്റെ പിറകിലായി ഒളിച്ചു നിന്ന അനഘ ഓടി വന്ന് ഡോർ വലിച്ചടച്ചു പുറത്തൂന്ന് ലോക്ക് ചെയ്തു. അഭി ഞെട്ടി തിരിഞ്ഞു നോക്കിയപ്പോഴേക്കും വാതിൽ അടഞ്ഞിരുന്നു തിരികെ ഓടിച്ചെന്ന് വാതിൽ പിടിച്ചു വലിച്ചു നോക്കിയെങ്കിലും തുറക്കാൻ പറ്റിയില്ല .... വാതിലിൽ തട്ടി വിളിച്ചെങ്കിലും ഫലമുണ്ടായില്ല ദേഷ്യത്തോടെ ഡോറിലേക്ക് ആഞ്ഞ് ചവിട്ടി കൊണ്ടവൻ തിരിഞ്ഞപ്പോൾ കണ്ടത് തന്നെ നോക്കി നിൽക്കുന്ന കീർത്തിയെ ആണ് കാണുന്നത്. അപ്പോഴാണ് ആ കുട്ടി പറഞ്ഞ കാര്യം അഭിക്ക് ഓർമ്മ വന്നത്, അവളുടെ അപ്പോഴത്തെ രൂപം കണ്ടാൽ ഒരു പിടിവലി നടന്ന ലക്ഷണം ഒക്കെ ഉണ്ടായിരുന്നു. " ഡോ... തനിയ്ക്ക് എന്താ പറ്റിയത് താനിവിടെ ബോധമില്ലാതെ കിടക്കുവാണെന്നാ ആ കുട്ടി എന്നോട് പറഞ്ഞത് ... " " എനിക്കൊന്നും അറിയില്ല സർ ...."

" താനെങ്ങനെയാ ഇവിടെ എത്തിയത്...." അവൾ ലൈബ്രറിയിൽ പോയതു മുതൽ അവിടെ നടന്ന എല്ലാ കാര്യങ്ങളും അഭിയോട് പറഞ്ഞു. "വിമൽ... അവൻ ഇവിടുണ്ടായിരുന്നോ ...." "ഉം..." അവനെന്തോ ആലോചിച്ചു കൊണ്ട് അവിടെ കിടന്ന ചെയറിലായി ഇരുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 ദേവുമായി അച്ചു സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് രുദ്രൻ അങ്ങോട്ടേക്ക് വന്നത്. "എവിടെ നിങ്ങളുടെ ഫ്രണ്ട്.... ഇവിടെങ്ങും കാണാനില്ലല്ലോ?..." " അവൾ ലൈബ്രറിയിലേക്ക് പോയിട്ടുണ്ട് .... ഞാൻ കൂടെ ചെല്ലാമെന്നു പറഞ്ഞതാ സമ്മതിച്ചില്ല ..." " ഏതെങ്കിലും പുസ്തകത്തിൽ ലയിച്ചിരിക്കുകയായിരിക്കും .....ഞാൻ പോയി വിളിച്ചു കൊണ്ടു വരട്ടേ....." അവരോടായി പറഞ്ഞു കൊണ്ട് രുദ്രൻ പോകാൻ തുടങ്ങി. അപ്പോഴാണ് ഫോണിൽ മെസേജ് ടോൺ കേട്ടത് എടുത്തു നോക്കിയപ്പോൾ അഭിയാണ്. അത് വായിച്ചവൻ ഒരു നിമിഷം പതറിപ്പോയി. രുദ്രന്റെ ടെൻഷൻ കണ്ടപ്പോൾ അച്ചു കാര്യം തിരക്കി. അവരോട് എന്റെ ചിന്നു എന്നു മാത്രം പറഞ്ഞു കൊണ്ട് അവൻ അഭി പറഞ്ഞിടത്തേക്ക് പോയി. എന്താ സംഭവിച്ചത് എന്നറിയാതെ അവരും പിന്നാലെ പോയി. അഭി പറഞ്ഞിടത്തേക്കായി ഓടിയെത്തുമ്പോൾ കോളേജിലെ ഒട്ടുമിക്ക സ്റ്റുഡൻസും ടീച്ചേസും പ്രിൻസിയും ഒക്കെ നിൽപ്പുണ്ട്. കാര്യമെന്താന്നറിയാനായി തിക്കിതിരക്കി മുന്നിലേക്ക് ചെന്നു. അപ്പോഴവിടെ കണ്ട കാഴ്ചയിൽ സംഗീത് തറഞ്ഞു നിന്നു പോയി .......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story