💟 സങ്കീർത്തനം 💟: ഭാഗം 50

Sangeerthanam

രചന: കാർത്തിക

തന്റെ പ്രിയപ്പെട്ടവൾക്ക് എന്തോ ആപത്ത് സംഭവിച്ചെന്നു മനസ്സിലാക്കിയ സംഗീത് വെപ്രാളത്തോടെ അങ്ങോട്ട് പോയി, എന്താണ് പ്രശ്നമെന്നറിയാതെ പിന്നാലെയായി അച്ചുവും ദേവുവും ഉണ്ടായിരുന്നു. ഇതേ സമയം ക്ലാസ് റൂമിൽ വിമലിന്റെ ചതിയൊന്നുമറിയാതെ അവിടെ നിന്നും എങ്ങനെ പുറത്തിറങ്ങുമെന്നാലോചിക്കുകയാണ് അഭി. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ മാത്രമാണ് കീർത്തിയുടെ ഉള്ളിൽ അപ്പോഴുണ്ടായത്, വിമൽ തറയിലേക്കെറിഞ്ഞ ഷോളെടുത്ത് ദേഹത്തേയ്ക്കിട്ടു കൊണ്ട് ടെൻഷനോടെ ചുമരും ചാരിയവൾ നിന്നു. പുറത്തു നിന്ന് ആരൊ ഡോറിൽ മുട്ടി കൊണ്ട് അതു തുറക്കുന്നതായി തോന്നിയപ്പോൾ അഭി ചാടിയെഴുന്നേറ്റ് വാതിലിനടുത്തേക്ക് ചെന്നു. പിറകിലായി കീർത്തിയും ഉണ്ടായിരുന്നു. ഡോറു തുറന്നതും മുന്നിലായി നിൽക്കുന്നവരെക്കണ്ട് തറഞ്ഞു നിന്നു പോയി ഇരുവരും.... ഒരു നിമിഷം കൊണ്ട് പലവിധ ചിന്തകളും രണ്ടു പേരുടേയും മനസ്സിലൂടെ കടന്നുപോയി .... 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അവിടേക്ക് പാഞ്ഞെത്തിയ സംഗീത് കാണുന്നത് അടഞ്ഞ ക്ലാസ് റൂമിന് പുറത്ത് നിൽക്കുന്ന പ്രിൻസിയേയും ടീച്ചേസിനേയും പിന്നേ കുറച്ചു സ്റ്റുഡൻസിനേയുമാണ്. എന്തു പറ്റിയെന്നു മനസ്സിലാവാതെ അവൻ അവർക്കടുത്തേക്ക് ചെന്ന് പ്രിൻസിയോടായി ചോദിച്ചു. "എന്താ സർ , എന്തു പറ്റി?? എന്തിനാ എല്ലാവരും ഇങ്ങനെ കൂടിനിൽക്കുന്നത്....." " ഒന്നുമറിയില്ല രുദ്രാ.... ദേ .... ആര്യ ടീച്ചർ വന്നു പറഞ്ഞു ഈ ക്ലാസ് റൂമിനുള്ളിൽ ആരൊ ഉണ്ടെന്നും അകത്തു നിന്നും ശബ്ദം കേൾക്കുന്നുണ്ടെന്നുമൊക്കെ ...... ആ സമയം എനിക്കൊരു ഫോൺകോളും വന്നു ഇവിടെയെന്തോ അരുതാത്തത് നടക്കുവാണെന്നും ഇപ്പോൾ ചെന്നാൽ കൈയ്യോടെ പിടികൂടാം എന്നും പറഞ്ഞു... അങ്ങനെ എന്താണെന്ന് അറിയാൻ വേണ്ടി ഇങ്ങോട്ട് വന്നതാ നോക്കുമ്പോൾ ഈ കുട്ടികളെല്ലാം ഇവിടെ നിൽപ്പുണ്ട്..... അവർ പറഞ്ഞത് അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകന്റെ തനിനിറം കാണണമെങ്കിൽ ഇങ്ങോട്ടു വരണമെന്ന് സെന്റോഫ് പാർട്ടി നടക്കുന്നിടത്തേക്ക് ചെന്ന് ആരോ പറഞ്ഞു എന്നാണ്.....

. എന്തായാലും നമുക്ക് ഇത് തുറന്നു നോക്കാം രുദ്രാ..." അവൻ തന്നെയാണ് ഡോർ തുറന്നതും അതിനുള്ളിലുള്ളവരെ കണ്ടപ്പോൾ തന്നെ സംഗീത് സ്തംഭിച്ചു പോയി .... അകത്തുള്ളവരുടേയും സ്ഥിതി മറിച്ചായിരുന്നല്ലാ... പ്രിയപ്പെട്ടവർ തങ്ങളെ തിരിച്ചറിയാതെ പോകുമോയെന്ന് ഒരു വേള അവർ ഭയന്നിരിക്കണം. പിള്ളേരുടെ കൂവലും കമന്റുകളും കേട്ടാണ് സംഗീത് സ്വബോധത്തിലേക്ക് വന്നത്..... "ചിന്നൂ ....." അവൻ മൂകമായി മന്ത്രിച്ചു. ദേവുവും റിനുവും ഓടിചെന്നവളെ ചേർത്തുപിടിച്ചിരുന്നു. മറ്റുള്ളവരുടെ മുൻപിൽ അപമാനിതയായി നിന്നവൾക്ക് അതാരു ആശ്വാസമായിരുന്നു. അവൾ തന്റെ പ്രിയപ്പെട്ടവനെ ഒരു മാത്ര നോക്കി ... അവിടെ നിഴലിച്ചിരുന്ന ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല. അഭിയും ഒരു വേള കീർത്തിയെ ചേർത്തു പിടിച്ചിരിക്കുന്ന റിനുവിനെ നോക്കിപ്പോയി, അവളുടെ നോട്ടവും അവനിൽ തന്നെയായിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലാന്നൊരു ഭാവം തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നതായ് അവൾക്ക് തോന്നി....

അല്ലെങ്കിലും അഭിയെ അടുത്തറിഞ്ഞിടത്തോളം ഒരിക്കലും അവനെ അവിശ്വസിക്കാൻ അവൾക്കാകുമായിരുന്നില്ല.. എന്നതാണ് സത്യം. അച്ചുവാണെങ്കിൽ അവിടെ നടക്കുന്നതൊക്കെ കണ്ട് ദേഷ്യമടക്കാനാവാതെ മുഷ്ടി ചുരുട്ടി പിടിക്കുന്നുണ്ട്.. അപ്പോഴേക്കും പ്രിൻസി സംസാരത്തിന് തുടക്കം കുറിച്ചിരുന്നു. "എന്തൊക്കെയാ അഭിജിത്ത് ഇവിടെ നടക്കുന്നത്..... നിങ്ങളെങ്ങനെ ഇതിനകത്തായി...." " ഞങ്ങൾക്കൊന്നുമറിയില്ല സർ...." അത്രയും പറഞ്ഞു കൊണ്ടവൻ അവിടേക്ക് വരാനുണ്ടായ സാഹചര്യം വിവരിച്ചു. " അഭിജിത്ത് പറഞ്ഞത് ശരിയാണോ കീർത്തി ....." തെറ്റു ചെയ്യാതിരുന്നിട്ടും മറ്റുള്ളവരുടെ കൂർത്ത നോട്ടങ്ങൾക്ക് മുഖം കൊടുക്കാതെ തലതാഴ്ത്തി നിൽക്കുവായിരുന്ന കീർത്തി മുഖമുയർത്തി അദ്ദേഹത്തെ നോക്കി. അവളുടെ മറുപറി എന്താണെന്നറിയാനായി എല്ലാവരും കാതോർത്തു. " അഭിസാർ വന്ന കാരണം അതായിരിക്കാം സർ, പക്ഷെ ഞാൻ ഇവിടേക്ക് എത്തിയത് സംഗീതേട്ടൻ എന്നെ വിളിക്കുന്നുണ്ടെന്ന് എന്നോട് ജീന വന്നു പറഞ്ഞിട്ടാണ് സർ ....

പക്ഷെ ഞാനിവിടെ എത്തിയപ്പോൾ, പി ജി യിലെ വിമൽ ഇവിടെ ഉണ്ടായിരുന്നു അയാളാണ് എന്നെ ഇവിടെ പിടിച്ചു വച്ചിരുന്നത്..... അഭി സർ വന്നപ്പോൾ ആ കാണുന്ന ജനാല വഴി പുറത്തേക്ക് പോവുകയും ചെയ്തു ....." വിമലിന്റെ പേര് കേട്ടതും രുദ്രൻ പെട്ടെന്ന് ഫോണെടുത് ആർക്കോ മെസേജ് ചെയ്തു. "രണ്ടു പേരും കൂടി വേണ്ടാതീനം കാണിച്ചിട്ട് അത് പിടിച്ചപ്പോൾ, ഇപ്പോൾ രക്ഷപ്പെടാൻ വേണ്ടി ഓരോ ന്യായങ്ങൾ പറഞ്ഞുണ്ടാക്കുവാണോ.... വിമലാണെങ്കിൽ ഇന്നിങ്ങോട്ട് വന്നിട്ടു കൂടിയില്ലാ.... അല്ലെങ്കിൽ തന്നെ വിമലിന് ഇവളെ പിടിച്ച് ഇവിടെ തടഞ്ഞുവച്ച് ഇങ്ങനെയൊരു ഡ്രാമ കളിക്കേണ്ട കാര്യം എന്താണെന്ന് സർ തന്നെ അവളോട് ചോദിച്ചു നോക്കു...." വിമൽ ഏർപ്പാടാക്കിയ അവന്റെ കൂട്ടത്തിലുള്ള ഒരുത്തന്റെ ഡയലോഗായിരുന്നു അത്. "അതെ.... വിമലുമായിട്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ രുദ്രാ...'' ഫോണിലേക്ക് ശ്രദ്ധിച്ച് നിൽക്കുന്ന സംഗീതിനോടായി പ്രിൻസി ചോദിച്ചു. "ഹേയ് ...... ഇല്ലാ സർ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല..... അഭിയുടെ കസിൻ ആണ് വിമൽ സാറിനറിയാമല്ലോ അക്കാര്യം.... ഇവർ തമ്മിൽ ഇപ്പോൾ അത്ര രസത്തിലല്ല ....അഭിയെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ വേണ്ടി അവൻ കളിച്ച കളിയാ ഇതൊക്കെ, അല്ലാതെ ഞങ്ങൾക്ക് അവനുമായി യാതൊരു ബന്ധവുമില്ല .....

ഇവർ ഒരു തെറ്റും ചെയ്തിട്ടുമില്ല ....." കീർത്തിയുടെ അടുത്തായ് ചെന്ന് അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ടാണ് സംഗീത് ഇത്രയും പറഞ്ഞത്. തന്റെ പാതിയിൽ തനിക്ക് പൂർണ്ണ വിശ്വാസം അണെന്നുള്ള തെളിവായിരുന്നു ആ ചേർത്തു പിടിക്കൽ, നിറഞ്ഞ മനസ്സോടെ അവളൊന്നു കൂടി അവനോട് ചേർന്നു നിന്നു .. " അപ്പോൾ സർ പറയുന്നത് ഇവർ നിരപരാധികളാണ് എന്നാണോ ...." കൂടിനിൽക്കുന്നവരുടെ ഇടയിൽ നിന്നൊരു കുട്ടി വിളിച്ചു ചോദിച്ചു. " തീർച്ചയായും ....." സംഗീത് "അപ്പൊൾ ഞങ്ങൾ നേരിട്ട് കണ്ടതൊക്കെയോ ...... സാറുമായിട്ട് എന്താ ഈ കുട്ടിക്ക് ബന്ധം സാറിന്റെ റിലേറ്റിവ് ആരെങ്കിലുമാണോ ....." ഒരു പാട് ചോദ്യങ്ങൾ പലരിൽ നിന്നുമായി ഉയർന്നു കേട്ടു. " ഇതെന്റെ വൈഫാണ്.... കീർത്തി, പിന്നെ ഇവിടെ നടന്നതൊക്കെ വിമൽ ക്രിയേറ്റ് ചെയ്ത വെറും ഡ്രാമ മാത്രമാണെന്ന് ഞാൻ തെളിയിച്ചു തരാം അൽപ്പ സമയം നിങ്ങൾ വെയ്റ്റ് ചെയ്താൽ മതി....." " ഞങ്ങൾക്ക് ഇതിന്റെ സത്യമറിയണം സർ കാരണം അഭിജിത്ത് സർ ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് മാത്രവുമല്ല .....

ആരോമലിന്റെ ഏട്ടനുമാണ് ......" ഏതാനും നിമിഷങ്ങൾക്കകം ഹരിയുടെ നേതൃത്വത്തിൽ രണ്ട് പോലിസുകാർ ചേർന്ന് വിമലിനെ പിടിച്ചു കൊണ്ടുവന്നു "സർ ഇത് ഹരി നാരയൺ..... വിമലിനെ അറസ്റ്റ് ചെയ്യാൻ വന്നതാണ്, സർ ഒരു പക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല കോളേജിനുള്ളിൽ കുട്ടികൾ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്, കുട്ടികൾക്ക് ഡ്രഗ്സ് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരനായി വിമലും കൂട്ടരും ഉണ്ടായിരുന്നു. മതിയായ തെളിവുകൾ ശേഖരിക്കാൻ വേണ്ടിയാണ് അറസ്റ് ഇത്രയും ലേറ്റായത് ......." "What .... നിങ്ങൾ ഇത് എന്തൊക്കെയാണ് പറയുന്നത് രുദ്ര.... " " സത്യമാണ് സർ ......" " ഞാനിതൊന്നും അറിഞ്ഞില്ലടോ.... എങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ലായിരുന്നു....എന്തായാലും എല്ലാം ഇപ്പോഴെങ്കിലും ഇതറിഞ്ഞല്ലോ ..... വലിയൊരു കുറ്റം തന്നെയാണ് വിമൽ ചെയ്തിരിക്കുന്നത്.....അവന് തക്കതായ ശിക്ഷ കിട്ടുക തന്നെ വേണം..... മാത്രമല്ല ഇതിന്റെ തലപ്പത്തിരിക്കുന്നവരെ കണ്ടെത്തണം സർ എത്രയും പെട്ടെന്ന്..... ഒരു വിമൽ പോയാൽ ഇതുപോലെ ഒൻപതു പേരെ ഇവർ തിരഞ്ഞെടുക്കും ഇതിനായി...."

" ഇന്ന് ഇവിടെ ഈ ക്ലാസ് റൂമിനുള്ളിൽ അഭിജിത്തിനേയും കീർത്തിയേയും നീ പൂട്ടിയിട്ടതിന് പിന്നിലുള്ള ഉദ്ദേശ്യം എന്തായിരുന്നു...." സംഗീത് " ഞാനാരെയും പൂട്ടിയിട്ടിട്ടില്ല .... ഞാനെന്തിന് ഇവരെ പൂട്ടിയിടണം...." വിമൽ അമർഷത്തോടെ പറഞ്ഞു. " ഹരീ....." സംഗീത് "ഛീ.... പറയെടാ..... ഇവിടെ നിൽക്കുന്ന പലർക്കും നിന്നെ നന്നായിട്ടൊന്ന് പെരുമാറണം എന്ന് ആഗ്രഹം കാണും പക്ഷെ നിന്നെ തൊടാത്തത് എന്താണെന്നറിയോ...... നിന്നെപ്പോലുള്ളവർ ചെയ്യുന്നതൊന്നും പുറത്തുവരാറില്ല പകരം വിദ്യാർത്ഥിയെ കാരണമില്ലാതെ തല്ലി എന്നാവും എല്ലാവരും അറിയാൻ പോകുന്നത്...... പിന്നെ സമരമായി കേസായി, അതിന്റെ പിന്നാലെ നടക്കാനൊന്നും ഇവർക്കാർക്കും തീരെ താൽപ്പര്യമില്ല ...... പക്ഷെ എന്റെ കാര്യം അങ്ങനല്ലാ ...... അതുകൊണ്ട് മര്യാദയ്ക്ക് സത്യം പറയെടാ...." അവന്റെ മുഖമടച്ച് രണ്ട് മൂന്ന് അടി കൊടുത്തു കൊണ്ടാണ് ഹരി അത്രയും പറഞ്ഞത്. നല്ല നാല് തല്ല് കിട്ടിയപ്പോൾ തന്നെ അവന് മതിയായിരുന്നു. " മതി.... ഇനിയെന്നെ തല്ലരുത് .... ഞാൻ തന്നെയാ അത് ചെയ്തത്.....

ഇവളെ ഞാൻ പണ്ടേ നോട്ടമിട്ടതാ, ഒരിക്കല് ഞാനൊന്ന് തൊട്ടെന്നും പറഞ്ഞ് ഇവളുടെ ഏട്ടൻമാർ എന്നെ തല്ലി ചതച്ചു.... അതിന് പകരം വീട്ടിയതാ ഞാൻ ..... ഇവൾക്ക് അഭി സാറുമായിട്ട് ബന്ധമുണ്ടെന്നറിഞ്ഞ് രുദ്രൻ സർ ഇവളെ ഉപേക്ഷിക്കാൻ വേണ്ടി ചെയ്തതാ ഞാൻ ......" പകയോടെ അവൻ പറഞ്ഞതു കേട്ട് അവിടെ നിന്നവരൊക്കെ വിശ്വസിക്കാനാവാതെ നിന്നു പോയ്. "നീയെന്താ കരുതിയെ, നീ ഇവരെ പിടിച്ച് ഒരു റൂമിനുള്ളിൽ പൂട്ടിയിട്ടാൽ ഞാൻ അപ്പോൾ തന്നെ ഇവളെ തെറ്റിദ്ധരിച്ച് അങ്ങ് ഉപേക്ഷിക്കുമെന്നോ..... എന്നാൽ നിനക്ക് തെറ്റി..... എനിക്ക് മറ്റെന്തിനേക്കാളും വിശ്വാസമാ എന്റെ ഭാര്യയെ ...." അപ്പോഴേക്കും പിള്ളേരെല്ലാം ഇളകി മറിഞ്ഞു വിമലിനെ അടിക്കാൻ തുടങ്ങിയിരുന്നു.. "സർ, എത്രയും പെട്ടെന്ന് ഇവനെ ഇവിടെ നിന്നും കൊണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ ഈ കുട്ടികളെല്ലാവരും കൂടി ഇവനെ അടിച്ചുകൊല്ലും ......" അത്രയും സമയം വരെ മിണ്ടാതെ നിന്ന അച്ചു ഹരിയോടായി പറഞ്ഞു. അഭി നടന്ന് കുട്ടികളുടെ ഇടയിൽ കയറിച്ചെന്ന് വിമലിനെ വലിച്ചു മാറ്റിക്കൊണ്ട് അവന്റെ ഇരു കവിളിലുമായി മാറി മാറി അടിച്ചു. " ഒരിക്കൽ ഞാനായിട്ടാ അവളെ തൊടാനൊരു അവസരം നിനക്കൊരിക്കിതന്നത്..... അതിൽ ഞാനിപ്പോൾ വളരെയേറെ ദു:ഖിക്കുന്നുണ്ട്...... നീയിനി പുറം ലോകം കാണരുത് എന്നാണെന്റെ ആഗ്രഹം ...... ഇതാ സർ ഇവനെ കൊണ്ട് പൊയ്ക്കൊ...." അഭി അവന്റെ കൊളറിൽ പിടിച്ചു വലിച്ച് ഹരിയുടെ മുന്നിലായി കൊണ്ടിട്ടു കൊണ്ട് പറഞ്ഞു. വിമലിനെ പോലീസ് കൊണ്ട് പോയതോടെ കുട്ടികളെല്ലാവരും പിരിഞ്ഞു പോയി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story