സസ്‌നേഹം: ഭാഗം 10

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

"""എന്നെങ്കിലും ആരു എല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ.....പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" ആ വാക്കുകൾ ശരണിന്റെ ഉറക്കം കളയാൻ കെല്പുള്ളതായിരുന്നു. അത്രയും പറഞ്ഞ് മുണ്ടും മാടി കെട്ടി നടന്നു ശരൺ ഇറയത്തു വന്നിരുന്നപ്പോ ശ്രുതിയും ആരതിയും സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു.... അവൻ ഇവിടെയൊന്നും അല്ലാ എന്ന് അവർക്ക് തോന്നി...അവരോട് എങ്ങനെ കാര്യം അവതരിപ്പിക്കും എന്ന ചിന്തയിലായിരുന്നു ജയ്. ""ആരുവേച്ചിയേ... ചിലർ കൊറച്ചൂസായിട്ട് എന്തൊക്കെയോ ചിന്തിച്ച് കൂട്ടുന്നുണ്ട്... എവിടെയെങ്കിലും കുടുങ്ങിയോന്ന് എനിക്ക് ലേശം ഡൌട്ട്..."""

ശ്രുതി സ്വകാര്യമായി പറഞ്ഞതും ആരു അവൾക്ക് കൈയിൽ ഒരു നുള്ള് കൊടുത്തു. ""ശ്സ്..എന്ത് പിച്ചാ...ശരണേട്ടൻ എങ്ങനെയാ ഇതിനെ സഹിക്കുന്നെ..."" കൈ തടവി കൊണ്ട് പറഞ്ഞു.ജയ് ആരുവിന്റെ കാൽ എടുത്ത് മടിയിൽ വെച്ച് മസാജ് ചെയ്യാൻ തുടങ്ങി. """ആരൂ.... ഞാൻ ശ്രദ്ധയെ കല്യാണം കഴിച്ചാലൊന്ന് ആലോചിക്കുവാ... ഞാൻ ശ്രദ്ധയുടെ വീട്ടിൽ സംസാരിച്ചു...."" ""ഇത് എപ്പോ..."" ജയ് കല്യാണ കാര്യം പറഞ്ഞതും ആരതിയുടെ കണ്ണ് തള്ളി കൂടെ ശ്രുതിയുടെയും...""ഇപ്പൊ എങ്ങനെ ഉണ്ട്.. ഞാൻ പറഞ്ഞത് സത്യമായില്ലേ..."' ""നീയെന്താ അവളുടെ ചെവി തിന്നുന്നെ..."" ശ്രുതി ആരതിയുടെ ചെവിയിൽ സ്വകാര്യം പറയുന്നത് കണ്ട് ജയ് ചോദിച്ചു.

""ഞാൻ ഒന്നും പറഞ്ഞില്ല... ഇപ്പൊ ആരുവെച്ചിക്ക് സന്തോഷായില്ലെന്ന് ചോദിച്ചതാ...."" """അപ്പൊ ഇതാണല്ലേ കല്യാണം വേണ്ടാന്ന് പറഞ്ഞ് നടന്നത്... അന്ന് ചന്ദ്രികേച്ചി പറഞ്ഞ പെണ്ണിനെ കാണാംന്ന് പറഞ്ഞപ്പോ എന്തായിരുന്നു ഡയലോഗ്...ആരൂ... നീ നിന്റെ പാട് നോക്കി പോയെ.... ഞാൻ പെണ്ണ് കെട്ടിയില്ലാന്ന് വെച്ച് റേഷൻ കടേന്നു അരിയും മണ്ണെണ്ണയും തരാണ്ടിരിക്കൂലാ.. ""ആരതി ശബ്ദം മാറ്റി കൊണ്ട് പറഞ്ഞു. അന്ന് ശ്രദ്ധ ഏട്ടന്റെ ചായയുടെ ബാക്കി കുടിച്ചപ്പോ എനിക്ക് ചെറുതായിട്ട് ഡൌട്ട് അടിച്ചതാ... പക്ഷെ നമ്മുടെ ഏട്ടൻ മിസ്റ്റർ പെർഫെക്ടിനുള്ള അവാർഡ് വാങ്ങാൻ നിക്കുവാണല്ലോ എന്ന് ഓർത്തപ്പോ അതങ്ങ് വിട്ടതാ...

""അല്ലേലും പ്രേമം ന്നു വെച്ചാ അറപ്പാണ്.. വെറുപ്പാണ് ചവർപ്പാണ് എന്ന് പറയുന്നവരെയാ സൂക്ഷിക്കേണ്ടത്... അവർക്കൊക്കെ മിനിമം മൂന്ന് ട്രൂ ലവ് എങ്കിലും കാണും.. അതിനേക്കാൾ പേടിക്കേണ്ട ജാതികൾ ഉണ്ട്... എനിക്ക് പ്രേമംന്ന് പറഞ്ഞാൽ പേടിയാ... അയ്യോ എന്റെ വീട്ടിൽ അറിഞ്ഞാൽ പിന്നെ പറയേണ്ട...ഇങ്ങനെ തള്ളുന്നവരൊക്കെ എന്റെ അനുഭവത്തിൽ ഒളിച്ചോടിയാ കെട്ടിയത്...എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാ ഇത് പ്രേമമാ..."" ശ്രുതിയുടെ വകയായിരുന്നു ഈ തത്വം പറച്ചിൽ. ""മുട്ടേന്നു പൊട്ടിയില്ല... അപ്പോഴേക്കും അവളുടെ ഒരു അനുഭവം പറച്ചിൽ.... എഴുന്നേറ്റ് പോടീ..."" ജയ്യ് ചീറി എന്തായാലും ആ ചേച്ചിക്കായിരിക്കും അടുത്ത വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പ്രൈസ്..

എന്ത് കണ്ടിട്ടാണാവോ ആ ചേച്ചി ഇങ്ങേരെ ഇഷ്ടപ്പെട്ടത്...താടീ വടിക്കില്ല... പിന്നെ എപ്പോഴും ഒരു അങ്കിൾ ഷർട്ടും... ശ്രുതി കളിയാക്കി കൊണ്ട് അത് പറഞ്ഞതപ്പോഴാണ് ജയ്യും അത് ഓർത്തത്... എന്തിനാണ് ശ്രദ്ധ ഇങ്ങനെ സ്നേഹിക്കുന്നത്... എത്ര കൊത്തി അകറ്റാൻ നോക്കിയിട്ടും പിറകെ വരുന്നത് ... ഒരു നിമിഷത്തെ ചിന്ത മാത്രമായിരുന്നു അത്... ആ ചിന്തയെ പോലും തച്ചുടച്ചു വീണ്ടും വെറുപ്പ് സ്ഥാനം പിടിച്ചു. ""എന്താടി എന്റെ ഏട്ടന് കുറവ്... ഇത്രേം സ്റ്റൈലുള്ള ചെക്കനെ നീ വേറെ കണ്ടിട്ടുണ്ടോ..."" ജയ് വിജയ ചിരിയോടെ ശ്രുതിയെ നോക്കി. ശരിയാ... ഇത്രേം സ്റ്റൈൽ ഉള്ളതിനെ കാണൂല... ഇതിലും കൂടുതൽ ഉള്ളതിനെയെ കാണൂ.... ഓട്രി...... ജയ് തല്ലാൻ കൈ ഉയർത്തുമ്പോഴേക്കും ശ്രുതി ഓടിയിരുന്നു.

""ഇന്ന് ഇത്രേം മതി.. "" ആരതിയുടെ കാൽ മടിയിൽ നിന്ന് എടുത്ത് നിലത്തേക്ക് വെച്ചു.ആരതി എന്തെങ്കിലും ചോദിക്കുമെന്ന് അറിയുന്നത് കൊണ്ട് അവിടെ നിന്ന് പതിയെ വലിയാൻ നോക്കിയതും ആരതി ജയ്യുടെ കൈയിൽ പിടിച്ചു. ""എവിടെക്കാ... എല്ലാം വൺ ബൈ വൺ ആയിട്ട് പറഞ്ഞിട്ട് പോയാൽ മതി..."" ""എന്ത് പറയാൻ... നീ ഒന്ന് പോയേ ആരൂ....അയ്യോ സമയം മൂന്നായി...വൈകുന്നേരത്തേക്കുള്ളത് എന്തെങ്കിലും ആക്കട്ടെ..."" ക്ലോക്കിലേക്ക് നോക്കി കൊണ്ട് പറഞ്ഞു കൊണ്ട് അവളുടെ കൈ വിടുവിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ ഇടുപ്പിൽ രണ്ടു കൈയും വെച്ച് നോക്കി നിൽക്കുന്നുണ്ട്... പിന്നെ എടുത്തോളാം എന്നൊരു ധ്വനി ഉണ്ടായിരുന്നു ആ നോട്ടത്തിന്...

പഴംപൊരി ഉണ്ടാക്കാൻ പഴം മുറിച്ചിട്ടുകയാണ് ജയ്.. ഇടക്ക് വാതിക്കലിലേക്ക് നോക്കുന്നുണ്ട്... അവൾ ചോദിച്ചതിന്റെ മറുപടി കിട്ടാതെ അവൾ വിടില്ലന്ന് ജയ്ക്ക് അറിയാം... ഒരു വട്ടം നോക്കിയപ്പോൾ അടുക്കളയിലേക്ക് വരുന്നത് കണ്ടതും കാണാത്ത പോലെ മൈദയിൽ വെള്ളം ഒഴിച്ച് കലക്കാൻ തുടങ്ങി.ആരതി സ്ലാബിൽ ചാരി അവനു എതിരായി കൈ കെട്ടി നിന്നു.. ""ഉപ്പും മധുരവും കറക്റ്റ് അല്ലെന്ന് നോക്ക്..."" അവൾക്ക് പറയാൻ അവസരം കൊടുക്കാതെ കൈ പിടിച്ചു വലിച്ചെടുത്തു കൈയിൽ മൈദ ഉറ്റിച്ചു കൊടുത്തു. ""കറക്റ്റ്... അല്ലെ..."" അവളെ നോക്കാതെ മൈദ ഇളക്കാൻ നോക്കി.അതേ എന്ന് അവൾ പറഞ്ഞു. ""ഇന്നിവിടെ പഴംപൊരി ആണോ..."" അപ്പോഴേക്കും ശ്രുതി ഹാജർ വെച്ചു

""എന്റെ ജയ്യേട്ടാ... പഴംപൊരി അല്ലാണ്ട് നാട്ടിൽ എന്തൊക്കെ ഐറ്റംസ് ഉണ്ട്... അതൊക്കെ ഒന്നു ട്രൈ ചെയ്തു കൂടെ..എപ്പോഴും ഒരേ പഴംപൊരി...ഈ എണ്ണയുള്ളതൊക്കെ കുത്തികേറ്റിയാൽ കൊളസ്‌ട്രോൾ വരും കെളബാ... "" "" എന്നിട്ട് നിന്റെ തീറ്റയ്ക്ക് കുറവൊന്നുമില്ലല്ലോ...ഡീ ഉണ്ടച്ചി പാറൂ...ഇന്ന് നീ എന്റെ പഴംപൊരിയിൽ തൊട്ടാൽ അപ്പൊ ഞാൻ പറഞ്ഞു തരാം... "" അവളോട് കപട ദേഷ്യത്തിൽ പറഞ്ഞു. ""ഞാൻ തിന്നും..."" സ്വതവേ വീർത്ത കവിൾ ഒന്നു കൂടി ശ്രുതി വീർപ്പിച്ചു കാണിച്ചു. ""ഏട്ടന് ശ്രദ്ധയെ ഇഷ്ടാണോ.."" തന്റെ മുഖത്ത് നോക്കാതെ ,ഇല്ലാത്ത ധൃതി ഉണ്ടാക്കി ഓരോന്ന് ചെയ്യുന്ന ജയ്യെ തന്നെ ഇത്രയും നേരം നോക്കി നിൽക്കുകയായിരുന്നു ആരതി. ""നിനക്ക് ഇഷ്ടല്ലേ അവളെ...??""

ആരതിയോട് പുഞ്ചിരിച്ചു. ""പിന്നെ... ഒരുപാട് ഇഷ്ടാ... ഇത്തിരി എടുത്ത് ചാട്ടവും വാശിയും ഉണ്ടെന്നേ ഉള്ളൂ... പാവാ... ശരണേട്ടനെ കൊണ്ട് എന്തെങ്കിലും സാധിക്കാൻ വേണ്ടി ഏട്ടത്തിന്നും വിളിച്ച് എന്റെ പിറകെ നടക്കും..."" ശ്രദ്ധയെ പറ്റി വാ തോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ ജയ്യുടെ നെഞ്ച് നീറി. ""ഞാൻ പറഞ്ഞില്ലേ ആരുവേച്ചി... ഇത് അത് തന്നെയാ... പ്രേമം..."" ""നീ ഇങ്ങ് വന്നേ..."" സ്ലാബിൽ കേറി ഇരുന്ന ശ്രുതിയെ താടി അനക്കികൊണ്ട് വിളിച്ചു.കൈയിൽ പുരണ്ട മൈദ പാത്രത്തിലേക്ക് തന്നെ ആക്കി. ""ദാ ഇത്... പിടിക്ക്..വേഗം പഴംപൊരി ഉണ്ടാക്ക്... ഏതെങ്കിലും ഒന്ന് കരിഞ്ഞു പോയാൽ.. അത് നീ തന്നെ തിന്നേണ്ടി വരും...നല്ല കിഴുക്കും വച്ചു തരും ഞാൻ...""

പറച്ചിലിനോടൊപ്പം ശ്രുതിയുടെ തലയിൽ ഒരു കിഴുക്കും വെച്ച് കൊടുത്തു. ""അതേ വെറുതേ ഈ കുഞ്ഞിത്തല പുകയ്‌ക്കേണ്ട... അങ്ങനെ കൊണ്ട് പിടിച്ച പ്രേമമൊന്നും ഇല്ല ഞങ്ങൾ തമ്മിൽ...ശ്രദ്ധയ്ക്ക് ഒരിഷ്ടം... അത് അവൾ ശരണിനോട് പറഞ്ഞു... ശരൺ എന്നോടും... അത്രയേ ഉള്ളൂ..."" കൈയ്യിൽ പറ്റി പിടിച്ച മൈദ ആരതിയുടെ മൂക്കിൽ ഉരച്ചു. ""വേഗം ഉണ്ടാക്കാൻ നോക്കെടി..."" മൈദയുടെ പാത്രവും പിടിച്ച് നിൽക്കുന്ന ശ്രുതിയെ ഒന്നു നോക്കി പേടിപ്പിച്ച് പുറത്തേക്ക് പോയി. ◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️ ആരതിയെ ബോധിപ്പിക്കാനായി മാത്രം ചടങ്ങിനെന്നോണം ഡ്രസ്സ്‌ എടുക്കാനും മറ്റും പോയി.എല്ലാം ആരതിയുടെ ഇഷ്ടത്തിനായി വിട്ട് കൊടുത്തു.

ശ്രദ്ധ വിളിച്ചപ്പോഴൊക്കെ എടുക്കാതെ കട്ട്‌ ചെയ്തു. താലിമാലയുടെ തണുപ്പിനൊപ്പം ജയ്യുടെ കൈയുടെ ചൂടും കഴുത്തിലെത്തിയപ്പോൾ കണ്ണടച്ച് നിന്നവൾ പെട്ടെന്ന് കണ്ണ് തുറന്നു.തന്റെ അടുത്തേക്ക് താലി കെട്ടാനായി മുഖം അടുപ്പിച്ചു വെച്ചിരിക്കുന്നു.കല്യാണമായിട്ടു കൂടി താടി വടിച്ചിട്ടിട്ടില്ല. ദേഷ്യമാണോ... വെറുപ്പാണോ ഒന്നും ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ കഴിയുന്നില്ല.ഇത്തിരി നിമിഷത്തിന് ശേഷം അവന്റെ നിശ്വാസത്തിന്റെ ചൂട് അകന്നു പോവുന്നതറിഞ്ഞു ആരതി പിറകിൽ നിന്ന് താലി മുറുക്കി കൊടുത്തു.താലി പൊന്നിന്റെ തണുപ്പ് ഹൃദയത്തിൽ എത്തുന്നില്ല എന്ന് തോന്നി ശ്രദ്ധയ്ക്ക്...

അപ്പ ജയ്യുടെ കൈയിൽ ശ്രദ്ധയുടെ കൈ ചേർത്തപ്പോൾ വീണ്ടും അവൾ അവനെ നോക്കി.. ഒരിക്കൽ പോലും കണ്ണുകൾ തന്നിലേക്കെത്തുന്നില്ല... ശരണിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.ആരും കാണാതെ ശരണിന്റെ കൈവിരലുകളിൽ ആരതി കൈവിരൽ ചേർത്തപ്പോൾ അവളുടെ മുഖത്തേക്ക് നോക്കി. നിറഞ്ഞ ചിരിയോടെ ജയ്യെയും ശ്രദ്ധയെയും നോക്കി നിൽക്കുകയാണ്. അവളുടെ ചിരിയും അവന്റെ വിരലിൽ കോർത്തു പിടിച്ച വിരലുകളും ഉള്ളിൽ കുറ്റബോധം തീർക്കാൻ തുടങ്ങിയിരുന്നു. തന്നെ തന്നെ നോക്കി നിൽക്കുന്ന ശരണിനെ കണ്ടപ്പോൾ എന്താ എന്ന് താടി ഉയർത്തി കൊണ്ട് ചോദിച്ചു. ഒന്നുമില്ലെന്ന് മറുപടി കൊടുത്തു. എല്ലാ അവശതകളും മറന്ന് എല്ലാവരോടും സംസാരിച്ച്..

ശ്രദ്ധയുടെ ഏട്ടത്തിയയും ജയ്യുടെ അനിയത്തിയുമായി അവൾ നടക്കുന്നത് കാണവേ ശരണിനെ കുറ്റബോധം വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടിരുന്നു. അല്ലെങ്കിലും ഒരു മാസമായി അവന്റെ മനസ് ഉരുകുകയാണ്.എപ്പോഴോ ജയ്യിൽ കണ്ണുകൾ എത്തി നിന്നപ്പോൾ കണ്ടു ജയ്യും അവനെ നോക്കുന്നത്. """"എന്നെങ്കിലും ആരു എല്ലാമറിയും... അന്നവൾക്ക് അതൊക്കെ താങ്ങാൻ ശേഷിയുണ്ടാവ്വോന്നറിയില്ല...ഉണ്ടായാൽ... പിന്നെ അവളുടെ ജീവിതത്തിൽ നീ ഉണ്ടാവില്ല....""" വല്ലാത്ത മുഴക്കം ആ വാക്കുകൾക്ക്.... ആരതി എന്നെ വിട്ട് പോകുമോ??? ഹെയ്... ഒരിക്കലും അവൾ വിട്ട് പോവില്ല..എന്റെ ആരതിയാണവൾ ...

എന്റെ അവസ്ഥ മനസിലാക്കാൻ അവൾക്ക് പറ്റും... ഉള്ളം പോർവിളി നടത്താൻ തുടങ്ങിയപ്പോൾ കണ്ണുകൾ ആരതിയെ തേടി.കണ്ണുകൾ കൊണ്ട് എല്ലായിടത്തും പരതി. അവസാനം ഓഡിറ്റോറിയത്തിന്റെ ഒരു സൈഡിൽ നിന്ന് ആരുമായോ സംസാരിക്കുന്ന ആരതിയിൽ എത്തി നിന്നു. ""എത്ര സമയമായി ഞാൻ നിന്നെ നോക്കുന്നു... ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെ...."" പേടിയായിരുന്നു അവന്... അവളെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു. ""ചേച്ചിയോട് സംസാരിച്ചിട്ട് വരാമേന്ന് ഞാൻ ശരണേട്ടനോട് പറഞ്ഞിട്ടല്ലേ വന്നത്...""" മുന്നിൽ നിന്ന ആ ചേച്ചിയെ ഒരു വട്ടം നോക്കി കൊണ്ട് പറഞ്ഞു. ശരിയാ... അവൾ പറഞ്ഞിരുന്നു...

അവൾക്ക് പരിചയമുള്ള ആരെയോ കണ്ടപ്പോൾ സംസാരിച്ചിട്ട് ഇപ്പൊ വരാംന്ന് പറഞ്ഞിട്ടാണ് തന്റെ അടുത്ത് നിന്ന് പോയത്...പെട്ടന്ന് അതൊന്നും മനസിൽ വന്നില്ല. """ ചിരിച്ചിട്ട് മനിഷന്റെ വായ വേദനിക്കുന്നു.. എത്ര ചിരിച്ചാലും സംസാരിച്ചാലും പിന്നേം കുറ്റവും പരിഭവവും ബാക്കി ആയിരിക്കും... "" ശരണിന്റെ കൈ പിടിച്ചു നടക്കുമ്പോൾ ആരോടെന്നില്ലാതെയാണ് ഈ പറച്ചിൽ.. ശരൺ പെട്ടെന്ന് നടത്തം നിർത്തി.ഓഡിറ്ററിയത്തിന്റെ തൂണിന്റെ മറവിലേക്ക് അവളെ നിർത്തി.അവളുടെ കൈ എടുത്ത് ശരണിന്റെ നെഞ്ചിലേക്ക് വെച്ചു. ""ആരൂ...നിനക്ക് എപ്പോഴെങ്കിലും എന്നോട് ദേഷ്യം തോന്നിയാ എന്നെ വിട്ട് പോവ്വോ..."" അവൾ ആദ്യമൊന്ന് അമ്പരന്നു.

വല്ലാണ്ട് സ്നേഹം തോന്നുമ്പോ.... ഒരുപാട് ദേഷ്യം വരുമ്പോ അല്ലെങ്കിൽ സങ്കടം വരുമ്പോ മാത്രമേ ആരൂ എന്ന് വിളിക്കൂ... ഈ കല്യാണം ഉറപ്പിച്ചത് തൊട്ട് ശരൺ ഇങ്ങനെയാണ്.... എപ്പോഴും ചിന്തയും ടെൻഷനും... ചിലപ്പോ പെങ്ങൾ കല്യാണം കഴിഞ്ഞ് പോവുന്നത് കൊണ്ടാവും...അവനെ ഒന്നു ഇരുത്തി നോക്കി. ""എന്താ...ഒരു കള്ളത്തരം...ചെന്നൈയിൽ പോയപ്പോ വല്ല ചിന്ന വീട് സെറ്റപ്പും ഉണ്ടാക്കിയോ..."" ""കളിക്കാതെ പറയ് നീ..ആരൂ...."" ""അത് കാര്യം പോലെയിരിക്കും...""കളിയായി തന്നെ പറഞ്ഞു. ""അപ്പൊ നീ എന്നെ വിട്ട് പോവ്വോ..."" വെപ്രാളം... സങ്കടം... ടെൻഷൻ എല്ലാം അവനിൽ ഉരുവായി.

അതിന്റെ പ്രതിഫലനമെന്നോണം അവന്റെ നെഞ്ചിലായി വെച്ച കൈയിൽ അവന്റെ കൈ അമർത്തി പിടിച്ചു. ""എന്താ പറ്റിയെ ശരണേട്ടന്... കുറെ നാൾ ആയല്ലോ ഇങ്ങനെ എന്തോ പോലെ... ഞാൻ അറിയാത്ത എന്തെങ്കിലും പ്രശ്നമുണ്ടോ...""ശരണിന്റെ കവിൾ കൈ കൊണ്ട് പൊതിഞ്ഞു. കവിളിൽ വെച്ച ആരുവിന്റെ കൈ തണുക്കാൻ തുടങ്ങിയതും അവളുടെ കൈയിൽ മുറുകെ പിടിച്ചു. ""എന്തിനാ നീ ചെറിയ കാര്യത്തിന് ടെൻഷൻ അടിക്കുന്നെ... കൈ തണുത്തത് നോക്കിയേ... ഞാൻ എപ്പോഴും നിന്നോട് പറയാറില്ലേ.. ചെറിയ കാര്യത്തിന് ഇങ്ങനെ ടെൻഷൻ അടിക്കരുത് ന്ന്.."" ""അറിയില്ല... ഇപ്പൊ പെട്ടെന്ന് ടെൻഷൻ ആവുന്നു... വാവ ഉള്ളോണ്ടാണോ...""

അവന്റെ ദേഹത്തേക്ക് ചാരി നിന്ന് കൊണ്ട് പറഞ്ഞു. വാവ ഉള്ളോണ്ടോന്നുമല്ല... അല്ലേലും നിനിക്ക് വേണ്ടുന്നതിനും വേണ്ടാത്തതിനുമൊക്കെ ടെൻഷനാ... അതേ... നീയത് പൊട്ടിക്കുമോ... ശരണിന്റെ ജുബ്ബയുടെ ബട്ടണിൽ വിരൽ കൊണ്ട് ചുറ്റി കളിക്കുകയായിരുന്നു ആരതി അപ്പൊ... ""സോറി "" ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് പറഞ്ഞതും ശരൺ കീഴ്ച്ചുണ്ടിൽ നേർത്തൊരു ഉമ്മ കൊടുത്തു...ആ മൃദു ചുംബനത്തോടപ്പം മനസിലുള്ളതൊക്കെ അലിഞ്ഞില്ലാതാവുന്നറിഞ്ഞു അവൻ...അവന്റെ ചുംബനത്തിന്റെ രുചിയിൽ തന്നെ ആയിരുന്നു ആരതിയും...ശരൺ കവിൾ പതിയെ തട്ടിയപ്പോൾ പാതി അടഞ്ഞ കണ്ണുകൾ തുറന്നു. നാണം കൊണ്ട് ചുവന്ന അവളുടെ കവിളിൽ ഒരു നിമിഷം നോക്കി.

ആ ചോരചുവപ്പിൽ ഒന്നു കൂടി ചുംബിച്ച് അവളെ അകറ്റി നിർത്തി. ""വാ... ഉള്ളിലേക്ക് പോവാം... എല്ലാവരും നമ്മളെ തിരക്കുന്നുണ്ടാവും...""" അവളുടെ കയ്യും പിടിച്ച് ഓഡിറ്ററിയത്തിന്റെ ഉള്ളിലേക്ക് നടന്നു (പാസ്ററ് കഴിഞ്ഞു ) ◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️◀️ ""ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്.. ആദ്യം എന്റെ മോനെ കറക്കിയെടുത്തു...എന്നിട്ട് ഏട്ടനെ കൊണ്ട് നിന്നെയും....""നല്ല ദേഷ്യത്തിലായിരുന്നു ആ പറച്ചിൽ ""അമ്മേ...."" ദേഷ്യത്തിലുള്ള ആ വിളി കേട്ട് വാതിക്കലിലേക്ക് നോക്കി... ശരണേട്ടൻ.... ""ആരതിയുടെ പിറകെ നടന്നതും ഇഷ്ടപ്പെടുത്തിയതും നിർബന്ധിച്ച് കല്യാണം കഴിച്ചതും ഞാനാ... അല്ലാതെ ആരതി എന്നെ കറക്കിയെടുത്തല്ല.. ഇനി ജയ് ഇവളെ കല്യാണം കഴിച്ചത്...

അത് എങ്ങനെയാണെന്ന് അമ്മ സ്വന്തം മോളോട് തന്നെ ചോദിക്ക്..."" തനിക്ക് നേരെ വന്ന ഏട്ടന്റെ നോട്ടത്തിൽ കുറ്റപ്പെടുത്തലുണ്ടായിരുന്നു.. ഏട്ടന്റെ നോട്ടം വീണ്ടും വീണ്ടും ചെയ്തത് തെറ്റാണെന്ന് ഓര്മിപ്പിപ്പിക്കും പോലെ.... സെൻട്രൽ ഹാളിൽ ഇരിക്കുന്ന ജയ്യിലേക്കായിരുന്നു ആദ്യം ശ്രദ്ധയുടെ കണ്ണുകൾ പോയത്. അടുക്കളയിൽ നടന്നതൊക്കെ കേട്ടു എന്ന് മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. അപ്പയുടെ മുഖവും എന്തോ പോലെ... അമ്മ പറഞ്ഞത് ജയ് കേട്ടത് കൊണ്ടാവും. ശരണേട്ടൻ സോഫയിൽ വന്നിരുന്നു.നെറ്റിയിൽ തടവുന്നുണ്ട് ഇടക്ക്... ഇടക്ക് വിരലുകൾ മടക്കുകയും ഞെരിക്കുകയും ചെയ്യുന്നു.

എത്രത്തോളം ടെൻഷനും സങ്കടവും അനുഭവിക്കുന്നുണ്ടെന്നു ആ ഇരിപ്പിൽ നിന്ന് തന്നെ വ്യക്തമാണ്. കുറച്ച് കഴിഞ്ഞ് ആരോടും ഒന്നും പറയാതെ എഴുന്നേറ്റ് പോയി. ""എനിക്ക് സംസാരിക്കണം..."" ജയ് അപ്പ കേൾക്കാതിരിക്കാൻ ശബ്ദം കുറച്ചാണ് പറഞ്ഞതെങ്കിലും ആ ഉള്ളിൽ ഇപ്പൊ തന്നോടുള്ള ദേഷ്യം എത്രത്തോളം ഉണ്ടെന്ന് മനസിലാവുന്നുണ്ട്.ആ ദേഷ്യം തന്നിലേക്ക് ഇറക്കി വെക്കാനാണ് സംസാരിക്കണമെന്ന് പറഞ്ഞതെന്നും അറിയാം. അപ്പയെ ഒന്ന് നോക്കി എഴുന്നേറ്റ് റൂമിലേക്ക് നടന്നു. പിറകെ ജയ്യും...റൂമിൽ കയറിയതും ജയ് വാതിലടച്ചു. "'"തൃപ്തി ആയോടി നിനക്ക്.... എന്റെ ആരു കാരണമാണോടി നിന്നെ ഞാൻ കെട്ടിയത്... പറയെടി.....""

തല കുനിച്ചു നിന്നിരുന്ന ശ്രദ്ധ ഞെട്ടി തല ഉയർത്തി..അല്ലെന്ന് തലയാട്ടി.. ""ഞാൻ ഒന്ന് ചോദിക്കട്ടെ... ഈ താലി കൊണ്ട് നീ എന്താ നേടിയത്... നിനക്ക് തോന്നുണ്ടോ നിന്നെ ഞാൻ എന്റെ ഭാര്യയായി കരുതുന്നുണ്ടെന്ന്..."" ഇല്ലെന്ന് തന്നെയാണ് മറുപടി... ആ വീട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും ജയ് ഓർക്കാറില്ലെന്ന് തോന്നും... ഏടത്തിയെ ബോധ്യപെടുത്താൻ വേണ്ടി മാത്രം എന്തൊക്കെയോ മിണ്ടും... ഒരു തരം കാട്ടികൂട്ടൽ...ജയ്യുടെ വാക്കുകൾ തളർത്തുന്നു.... ""നീ പിടിച്ചു പറിച്ചെടുത്ത ഈ താലിയുടെ വില എന്റെ ആരുവിന്റെ ജീവിതമാണ്... എന്നത് ഇല്ലാതാവുന്നോ അന്ന് അഴിയും നിന്റെ കഴുത്തിലെ ഈ കുരുക്ക്..."" ആ വാക്കുകൾ പൊള്ളിക്കുന്നത് പോലെ തോന്നി ശ്രദ്ധയ്ക്ക്...

താലി ചുരുട്ടി പിടിച്ചു....വിട്ടു കൊടുക്കില്ലെന്ന പോലെ ... ""അതു കൊണ്ട് നമ്മുടെ...""പെട്ടെന്ന് ജയ് നിർത്തി.."" അതു കൊണ്ട് ഈ കല്യാണത്തിന്റെ പേരിൽ ആരും ആരുവിനെ കുറ്റപ്പെടുത്താൻ പാടില്ല.. "" വാർണിങ് പോലെ പറഞ്ഞു.നമ്മൾ എന്ന് പറയാൻ പോലും തോന്നാത്ത വിധം വെറുത്തോ ജയ്?? മനം പൊള്ളിയടരുന്നു.. വാതിൽ തുറന്ന് കാറ്റ് പോലെ പുറത്തേക്ക് പോവുന്നതറിഞ്ഞു. ജയ്യെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചത എങ്ങനെയാണെന്ന് എന്നറിഞ്ഞത് ഏട്ടനോട് ജയ് സംസാരിക്കുന്നത് കേട്ടാണ്... പക്ഷെ ഏട്ടൻ അങ്ങനെ ചെയ്യാൻ കാരണം ഞാൻ തന്നെയാണ്... എന്റെ അവസ്ഥ കണ്ട്.... പുറത്തേക്ക് നടക്കുമ്പോഴാണ് ഏട്ടൻ ബാൽക്കണിയിൽ നിൽക്കുന്നത് കണ്ടത്...

എന്നെ കണ്ടതും കൈയിൽ എറിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ് ദൂരേക്ക് എറിഞ്ഞു... ഇതെന്ന് തുടങ്ങി ഈ ശീലം....ഇത് വരെ ഏട്ടൻ സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ല...എന്തെങ്കിലും പാർട്ടി ഉണ്ടെങ്കിൽ മാത്രമേ കുടിക്കാറുമുള്ളൂ...മുഖത്തെ ചോരയൊക്കെ വറ്റിയത് പോലെ... ഇങ്ങനെ ഉരുകുന്നത് ഞാൻ കാരണമാണ്.. ""ഏട്ടാ...."" ""എല്ലാം അനുഭവിക്കുന്നത് അവളാണല്ലോ ശ്രദ്ധ.... എല്ലാം അറിഞ്ഞാൽ വേദനിക്കുന്നതും എന്റെ ആരതി തന്നെ ആയിരിക്കും...."" ""ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി അല്ലെ ഏട്ടാ... ഏടത്തിയെ വെച്ചാ ഈ കല്യാണം നടത്താൻ പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ അറിഞ്ഞിരുന്നെങ്കിൽ... ഞാൻ ഒരിക്കലും സമ്മതിക്കിലായിരുന്നു...നഷ്ടം എനിക്ക് മാത്രമായേനെ...ഇപ്പൊ ഞാൻ കാരണം എന്റെ ഏട്ടന്റെ ജീവിതം കൂടി..."" ഏട്ടൻ തറഞ്ഞു നിൽക്കുന്നത് കണ്ടാണ് ആ ദിശയിലേക്ക് നോക്കിയത്.... നിറ കണ്ണുകളോടെ നിൽക്കുന്ന ഏട്ടത്തി..... '""""തുടരും """"""

ഈ കഥയിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഒരു ബന്ധവുമില്ല. അങ്ങനെ തോന്നിയാൽ വെറും യാദർച്ചികം മാത്രം 😊

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story