സസ്‌നേഹം: ഭാഗം 11

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഒന്നും വേണ്ടായിരുന്നു എന്ന് തോന്നി തുടങ്ങി അല്ലെ ഏട്ടാ... ഏടത്തിയെ വെച്ചാ ഈ കല്യാണം നടത്താൻ പോകുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ... ഞാൻ ഒരിക്കലും സമ്മതിക്കിലായിരുന്നു...നഷ്ടം എനിക്ക് മാത്രമായേനെ...ഇപ്പൊ ഞാൻ കാരണം എന്റെ ഏട്ടന്റെ ജീവിതം കൂടി..."" ഏട്ടൻ തറഞ്ഞു നിൽക്കുന്നത് കണ്ടാണ് ആ ദിശയിലേക്ക് നോക്കിയത്.... നിറ കണ്ണുകളോടെ നിൽക്കുന്ന ഏട്ടത്തി..... ""ഏട്ടത്തി....."" ശ്രദ്ധയെ നോക്കാതെ ശ്രദ്ധയുടെ പിറകിലായി നിന്ന ശരണിന്റെ അടുത്തേക്ക് നടന്നു. "" ശ്രദ്ധ പറഞ്ഞതിന്റെ അർത്ഥം എന്താ.. ശരണേട്ടാ... പറയ്.... എനിക്കത് ശരണേട്ടന്റെ നാവിൽ നിന്ന് തന്നെ കേൾക്കണം..."" അവൾ ചോദിച്ചതിന് മറുപടി പറയാനാവാതെ അവൻ നിന്നു.

ഒരു ധൈര്യത്തിനെന്ന പോലെ ശ്രദ്ധ ചുവരിൽ ചാരി നിന്നു. "" പറയ് ശരണേട്ടാ... എന്നെ വെച്ചാ ഈ കല്യാണം നടത്തിയത് എന്ന് പറഞ്ഞതിന്റെ അർത്ഥം എന്താ.... "" ""ഏട്ടത്തി....""ശ്രദ്ധ പറയാൻ തുടങ്ങിയതും അവളെ കൈ ഉയർത്തി തടഞ്ഞു.ശ്രദ്ധ കണ്ണുകൾ അടച്ചു നിന്നു. ""എന്തെങ്കിലും ഒന്നു പറയ് ശരണേട്ടാ..."" ദയനീയമായി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല... കണ്ണുനീർ തടം കെട്ടി നിന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.പെയ്തൊഴിയാനാവാതെ ഹൃദയം വിങ്ങി പൊട്ടുമെന്ന് തോന്നി. ""അപ്പൊ... ഒന്നും പറയാൻ ഇല്ല അല്ലെ.. വേണ്ട പറയണ്ട ഇനി ഒന്നും.. അല്ലാണ്ട് തന്നെ മനസിലാവുന്നുണ്ട് എനിക്ക്... അല്ലെങ്കിലും അതാ നല്ലത്..

ശരണേട്ടന്റെ നാവിൽ നിന്നത് കേട്ടാ ചിലപ്പോ ഞാൻ മരിച്ചു പോവും...”"ഹൃദയത്തിൽ കുപ്പി ചില്ലുകൾ തറിക്കും പോലെ...ഇടക്കെപ്പോഴോ വയറിൽ കൊളുത്തി വലിച്ചതും വയറിൽ കൈ പൊത്തി പിടിച്ച് ചുവരിൽ ചാരി നിന്നു. ""അരൂ...""ശരണും ശ്രദ്ധയും അവളെ പിടിക്കാൻ ആഞ്ഞു. ""വേണ്ട... തൊടണ്ട എന്നെ..."" അവരെ തടഞ്ഞു കൊണ്ട് കൈ ചുവരിൽ കുത്തി നേരെ നിന്നു. അവൾ തടഞ്ഞിട്ടും ശരൺ അവളെ താങ്ങി പിടിച്ചു. ആരതി അവന്റെ കൈ തട്ടി മാറ്റി. തളർച്ചയോടെ താഴേക്ക് ഇറങ്ങി വരുന്ന ആരതിയെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി ജയ്ക്ക്.. അവളുടെ അടുത്തേക്ക് ജയ് നടക്കുമ്പോഴേക്കും ശരൺ ഓടി വന്നു അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.

ബലമായി അവന്റെ നെഞ്ചിലേക്ക് ഒതുക്കി നിർത്തി. ""നിനക്ക് തോന്നുണ്ടോ ആരൂ...നിന്നെ ഞാൻ വേണ്ടാന്നു വെക്കുംന്ന്... അതിനാണോ നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.നിനക്ക് അറിയില്ലേ ആരൂ നീ ഇല്ലാതെ എനിക്ക് പറ്റില്ലെന്ന്.... "" അവൾ ഒന്നും പറയാതെ നിന്നു. അങ്ങനെ വിശ്വസിച്ചിരുന്നു.. ശരണേട്ടന് ഞാനില്ലാതെ ജീവിക്കാൻ പറ്റില്ല... ജീവനാണ് എന്നെ എന്ന്... പക്ഷെ ആ വിശ്വാസങ്ങൾക്ക് മങ്ങലേറ്റിരിക്കുന്നു. ശരണിന്റെ നെഞ്ചിട്ടിപ്പ് കാതിൽ വന്നിടിക്കുന്നുണ്ട്.ഉള്ളിൽ പ്രണയം നിറച്ച... വിവശ ആക്കിയ ആ ഹൃദയ മിടിപ്പ് ഇപ്പൊ അലോസരമുണ്ടാക്കുന്നു. ശരണിന്റെ പിറകെ ഓടി വന്ന ശ്രദ്ധ എന്ത് ചെയ്യണമെന്നറിയാതെ നിന്നു.

ജയ്യുടെ കണ്ണുകൾ തന്നെ കുറ്റപ്പെടുത്തുകയും കലമ്പുകയും ചെയ്യുന്നത് കണ്ടപ്പോൾ ശരീരം തളരുന്നത് പോലെ... എല്ലാം താൻ കാരണം.... ആരതിയോട് തന്നെ കേൾക്കാൻ പറഞ്ഞ് കൊഞ്ചുന്ന ശരണിനെ കാൺകെ ഹൃദയം ഉരുകി ഒലിക്കാൻ തുടങ്ങി.ശങ്കറും പത്മയും നടക്കുന്നത് എന്താ എന്ന് മനസിലാവാതെ നിന്നു. ""എന്നെ ഒന്ന് മനസിലാക്ക് ആരതി..."' ഇനി ഒന്നും പറയാനില്ലാതെ ശരണിന്റെ കൈ വിടുവിച്ചു. ""ഏട്ടൻ പോകുമ്പോ എന്നെക്കൂടി കൂട്ടുവോ.."" ഒരു ബലത്തിനെന്ന പോലെ ജയ്യുടെ ഷർട്ട് ചുരുട്ടി പിടിച്ചു.ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ച് ജയ് ശരണിനെ നോക്കി. ""വാ... പോവാം..."" ""ഞാൻ ഇവളെ കൊണ്ട് പോവാണ്..."" ശങ്കറിനോടായി പറഞ്ഞു.എല്ലാവർക്കും വാക്കുകൾക്ക് പഞ്ഞം വന്നിരുന്നു....

ആരതിയെ ചേർത്ത് പിടിച്ച് പോകുന്ന ജയിലായിരുന്നു ശ്രദ്ധയുടെ കണ്ണുകൾ... ഒന്നു തിരിഞ്ഞ് നോക്കിയെങ്കിൽ...അത് മാത്രം മതിയായിരുന്നു.... ഇല്ല.. വിളിക്കില്ല.. അത്രയേറെ വെറുത്തു കാണും.തകർന്നു നിൽക്കുന്ന ശരണിനെ കൂടി കണ്ടപ്പോൾ ഹൃദയത്തിൽ കരച്ചിൽ ഇരമ്പി തുടങ്ങിയിരുന്നു. കാറിൽ ആരതിയെ ഇരുത്തിയതും അവൾ ജയ്യുടെ കൈയിൽ പിടിച്ചു. ""ഏട്ടാ... ശ്രദ്ധ വന്നില്ലല്ലോ...."" അപ്പോഴായിരുന്നു ജയ് ശ്രദ്ധയെ പറ്റി ഓർത്തത് പോലും. ""ഏട്ടൻ പോയി വിളിച്ചിട്ട് വാ..."" ജയ് സെൻട്രൽ ഹാളിൽ എത്തിയപ്പോൾ ശരൺ കൈകളിൽ മുഖം പൂഴ്ത്തി ഇരിക്കുന്നുണ്ടായിരുന്നു.ശങ്കറും പത്മയും അവിടെ ഇല്ല.ശ്രദ്ധയ്ക്കായി പരതിയപ്പോൾ റൂമിലേക്ക് പോവാനായി സ്റ്റയറിന്റെ അടുത്തേക്ക് പോകുന്നത് കണ്ടു.

കൈയിൽ പിടി വീണതും ഞെട്ടലോടെ ശ്രദ്ധ തിരിഞ്ഞ് നോക്കി. നിറഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു ജയ് ആദ്യം ശ്രദ്ധിച്ചത്... ""ജയ്....""" ആ നെഞ്ചിലേക്ക് വീണു. അവന്റെ കരങ്ങൾ അവളെ പുണർന്നില്ല...അവളുടെ ശരീരത്തിന്റെ പതുപതുപ്പും ചൂടും ഹൃദയത്തിന്റെ താളവും തെറ്റിച്ചില്ല... അവന്റെ ഹൃദയവും മരവിച്ചിരുന്നു... വരണ്ടിരുന്നു... ""വാ... പോവാം..."" അവളുടെ എങ്ങലടങ്ങാൻ കാത്തു നിൽക്കാതെ അവളെ അടർത്തി മാറ്റി. അവൾ കേട്ടുവോ എന്ന് തന്നെ സംശയമാണ്... അവനെ നോക്കി കരഞ്ഞു കൊണ്ടിരിക്കുകയാണ്. അടർത്തി മാറ്റിയിട്ടും രണ്ട് കൈയിലും പിടിച്ച് മുഖം കുനിച്ചു നിൽക്കുകയാണ്. വിതുമ്പലിന്റെ ശക്തി കൂടുമ്പോൾ കൈയിലെ പിടിയുടെ മുറുക്കവും കൂടി.

പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്നു. ഞെട്ടലോടെ അവനെ നോക്കി.കണ്ണുകൾ ശരണിലേക്ക് പോയി. ""ഞാൻ വരുന്നില്ല... ജയ്....ഇവിടെ നിന്നോളം..."" ജയ് അവളുടെ കൈയിലെ പിടി വിട്ടു. ""ശ്രദ്ധ... നീ പോവാൻ നോക്ക്..."" ശരൺ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു.മുഖം അമർത്തി തുടച്ചു. ""ഏട്ടനും എന്നെ വെറുത്തോ..."" ദയനീയമായി ശരണിനെ നോക്കി.അവന്റെ അടുത്തായി മുട്ടു കുത്തിയിരുന്ന് മടിയിൽ തല വെച്ചു. ''" നിന്നെ ഞാൻ വെറുക്കുമെന്ന് നിനക്ക് തോന്നുണ്ടോ... നീ പോയിട്ട് വാ...നീ സങ്കടപെടേണ്ട...അവൾ എന്റെ ആരതിയാ... ഈ ദേഷ്യമൊക്കെ മാറുമ്പോൾ അവൾ എന്നോട് പൊറുക്കും.....""അവനെ തന്നെ ആശ്വസിപ്പിക്കാണെന്നൊണമായിരുന്നു പറച്ചിൽ..

ഇടക്ക് ശരൺ ജയ്യെ നോക്കിയതും ജയ് മുഖം തിരിച്ചു. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഏട്ടൻ എത്ര വിഷമിക്കുന്നെണ്ടെന്ന് ശ്രദ്ധയ്ക്ക് അറിയാമായിരുന്നു. ""ഐ വിൽ മാനേജ് ഇറ്റ്... മോള് പൊയ്ക്കോ...."" ""പറയുന്നത് അനുസരിക്ക് ശ്രദ്ധ..."" അവൾ ഇല്ലെന്ന് തലയാട്ടിയതും ശാസന പോലെ പറഞ്ഞു. അപ്പോഴേക്കും ജയ് നടന്നിരുന്നു.ശരണിനെ പിൻതിരിഞ്ഞ് നോക്കി കൊണ്ട് അവളും പിറകെ നടന്നു. ""ആരതിയുടെ കൂടെ ഞാൻ ഇരുന്നോളാം... "" മുന്നിലെ ഡോർ തുറന്നു കൊടുത്തപ്പോൾ ശ്രദ്ധ സംശയത്തോടെ നോക്കിയപ്പോൾ ജയ് പറഞ്ഞു. കണ്ണുകൾ അടച്ച് സീറ്റിൽ ചാരി ഇരിക്കുകയായിരുന്നു ആരതി. ജയ് അടുത്തിരുന്നതും അവന്റെ നെഞ്ചിൽ മുഖം അമർത്തി. അവൻ അവളെ ചേർത്ത് പിടിച്ചു.

യാത്രയിൽ ഉടനീളം കണ്ണീരാൽ ഷർട്ട്‌ കുതിരുന്നത് ജയ് അറിഞ്ഞു. അവളുടെ പുറത്ത് പതിയെ തട്ടി കൊണ്ടിരുന്നു.വീട്ടിലെത്തിയപ്പോൾ റൂമിലേക്ക് ആരതിയെ കൊണ്ട് പോയത് ജയ് തന്നെ ആയിരുന്നു.ശരീരത്തിനും മനസിനും ഒരേ പോലെ തളർച്ച ബാധിച്ചിരിക്കുന്നു. ചാലിട്ടൊഴുകിയ കണ്ണീർ കിടക്കയിലേക്ക് ഉതിർന്നു വീണു കൊണ്ടേയിരുന്നു. ശരണേട്ടനെ അന്വേഷിച്ചു പോവുമ്പോഴാണ് ഏട്ടൻ ശ്രദ്ധയോട് ഉച്ചത്തിൽ എന്തൊക്കെയോ പറയുന്നത് കേട്ടത്.... ആരു എന്ന് ഏട്ടൻ പറയുന്നത് കേട്ടപ്പോൾ മനസിലായി താനുമായി ബന്ധമുള്ള എന്തോ ഒന്നാണെന്നു...അല്ലെങ്കിലും കുറെ നാളായി താൻ അറിയാതെ എന്തൊക്കെയോ ഒളിപ്പിക്കുന്നത് പോലെ തോന്നിയിരുന്നു ..

ശ്രദ്ധയും ശരണേട്ടന്റെയും സംസാരം കേട്ടപ്പോൾ മനസിലായി.. അതെന്താന്ന്... ""കുറച്ച് സമയം ഞാൻ ഏട്ടന്റെ മടിയിൽ കിടന്നോട്ടെ..."" ഡ്രസ്സ്‌ ഒക്കെ മാറിയ ശേഷം ആരതിയെ നോക്കാൻ വേണ്ടി വന്നതായിരുന്നു ജയ്.അവൻ കട്ടിലിൽ ഇരുന്നപ്പോൾ അവന്റെ മടിയിൽ ചെരിഞ്ഞു കിടന്നു.അവളുടെ മടിയിൽ തലോടി കൊണ്ടിരുന്നു. ""സോറി ഏട്ടാ.. ഏട്ടനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചല്ലേ... അതോണ്ടായിരിക്കും.. എനിക്ക്.. ഇങ്ങനെ..."" "" അതൊന്നും നീ ഓർക്കേണ്ട... അതൊക്കെ കഴിഞ്ഞതല്ലേ.... എനിക്ക് ഇപ്പൊ വിഷമമൊന്നും ഇല്ല..."" ""എന്നാലും ഞാൻ ഏട്ടനെ ഒറ്റക്കാക്കി പോവാൻ പാടില്ലായിരുന്നു...""അവന്റെ മടിയിൽ മുഖം അമർത്തി കരഞ്ഞു. ""നീ ഇങ്ങനെ കരഞ്ഞ് ഇല്ലാത്ത അസുഖം വരുത്തി വെക്കല്ലേ... എഴുന്നേൽക്ക് ഞാൻ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്..."" ""എനിക്ക് വേണ്ട ഏട്ടാ... വിശപ്പില്ല..."" ""നിനക്ക് വേണ്ടെങ്കിലും മാമന്റെ കുഞ്ഞിക്ക് വേണം..

നിന്നോട് എപ്പോഴും പറയാറുള്ളതാ ഒരാൾ കൂടി ഉള്ള ബോധം വേണമെന്ന്...എഴുന്നേറ്റെ...ഭക്ഷണം കഴിച്ചിട്ട് മരുന്ന് കഴിക്കാൻ ഉള്ളതാ..."" അവളെ എഴുന്നേൽപ്പിച്ച് ഭക്ഷണം എടുത്ത് കൊടുത്തു. ""ഇങ്ങനെ നുള്ളി പെറുക്കാതെ കൈ നിറയെ വാരി കഴിക്ക് അരൂ....നുള്ളി നുള്ളി കഴിച്ചിട്ടാ ഇങ്ങനെ കോല് പോലെ ഇരിക്കുന്നെ... എപ്പോഴും എന്റെ വായിന്നു എന്തേലും കേട്ടാലേ നിനക്ക് കഴിക്കാൻ പറ്റൂന്നുണ്ടോ... ഒരു അമ്മയായി.. എന്നാലും എന്റെ വഴക്ക് കേൾക്കാണ്ട് ഭക്ഷണം ഇറങ്ങില്ല..."" ""ഇനി വെള്ളം കുടിക്ക്..""ഗ്ലാസ്‌ എടുത്ത് കൊടുത്ത് അവൻ പറഞ്ഞതും ആരു അത് വാങ്ങി കുടിച്ചു. ""മുഴുവൻ കഴിച്ചേക്കണം... ഞാൻ ഇപ്പോ വരാം..."" മുറിയിലേക്ക് പോയപ്പോൾ ശ്രദ്ധ ബെഡിൽ ചുരുണ്ടു കിടക്കുകയായിരുന്നു.

ഡ്രസ്സ്‌ പോലും മാറാതെ വന്നപ്പോൾ തൊട്ട് കിടത്തം തന്നെ ആയിരുന്നു.മുഖം വാടി കരുവാളിച്ചിട്ടുണ്ട്. ""ശ്രദ്ധ... എഴുന്നേൽക്ക്...ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്.. ..."" ജയ്യുടെ ശബ്ദം കേട്ടതും കണ്ണുകൾ പതിയെ തുറന്നു.കരഞ്ഞു കണ്ണുകൾ കലങ്ങിയിട്ടുണ്ട് . ""വാ ഭക്ഷണം.. കഴിക്കാം..."" വീണ്ടും അവളോട് പറഞ്ഞു. അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.അവൾ എഴുനേറ്റിരുന്നു ""ഇങ്ങനെ മോങ്ങാൻ നിന്റെ ആരെങ്കിലും ഇവിടെ ചത്തോ....""ആ കണ്ണീരിനോട് ദേഷ്യമാണ് അവന് തോന്നിയത്.പേടിയോടെ കണ്ണുനീർ തുടച്ചു. ""പ്ലീസ് ജയ്... വഴക്ക് പറയല്ലേ... വയ്യാത്തോണ്ടാ...""വിതുമ്പി കൊണ്ടത് പറഞ്ഞതും അവൻ മുഖം തിരിച്ചു.

""നീ എഴുന്നേൽക്ക്.. ആരതിയെ അവിടെ ഭക്ഷണം കഴിക്കാൻ ഇരുത്തിയിട്ട് വന്നതാ..."" ""ജയ്......""" ""പ്ലീസ്... ശ്രദ്ധാ... ഒന്നും കേൾക്കാനുള്ള മനസിപ്പോ എനിക്ക് ഇല്ല... അതിപ്പോ സോറി എന്ന ഒറ്റ വാക്കായാൽ പോലും...ഞാനും തളർന്നിരിക്കുവാ...."" ആസ്വസ്ഥം ആയിരുന്നു അവന്റെ മനസ്.ഒരാളെ കേൾക്കാനുള്ള ത്രാണി പോലും അവന്റെ മനസിനും ഇല്ലായിരുന്നു.... ചായാനൊരു തോൾ അവനും ആവിശ്യമായിരുന്നു...ഉള്ളിൽ വിങ്ങുതൊക്കെ ആരോടായി പറയുമെന്നറിയാതെ നിൽക്കുകയാണ്.... ""ഏട്ടാ....""വാതിക്കലിൽ ആരതി നിൽക്കുന്നു. ഒരു കൈ വയറിൽ വെച്ചിട്ടുണ്ട്. ""എന്താ മോളെ...""അവളുടെ മുഖത്തെ ക്ഷീണവും കണ്ണുകൾ നിറഞ്ഞിരിക്കുന്നതും കണ്ട് ആധിയോടെ ജയ് ചോദിച്ചു.

ശ്രദ്ധയും അവളുടെ അടുത്ത് എത്തിയിരുന്നു. ""വയറ്റിൽ വല്ലാണ്ട് കൊളുത്തി വലിക്കുന്ന പോലെ..."" ഇടക്ക് മുഖം ചുളിയുന്നുണ്ട്. ""വല്ലാണ്ട് ഉണ്ടോ മോളെ...."" ഉണ്ടെന്ന് അവൾ തലയാട്ടി.. ""ശ്രദ്ധ.. നീയൊന്ന് എന്റെ ഫോൺ എടുത്ത് ചന്ദ്രികേച്ചിയെ വിളിക്ക്..."" ശ്രദ്ധ വിളിച്ച പാടെ ചന്ദ്രികേച്ചിയും ശ്രുതിയും എത്തിയിരുന്നു. ""അത് യാത്ര ചെയ്തതിന്റെ ആയിരിക്കും...അങ്ങോട്ടും ഇങ്ങോട്ടുമായി കുറെ സമയം കാറിൽ ഇരുന്നില്ലേ... ചുവരിൽ ചാരി നിൽക്കുകയാണ് ആരതി. കണ്ണുകൾ ഇടക്കിടക്ക് തുടച്ചു കൊണ്ടിരുന്നു.അടുത്ത് ശ്രദ്ധയും ശ്രുതിയുമുണ്ട്. ഇടക്കിടക്ക് എവിടെയൊക്കെയായി കൊളുത്തി വലിക്കുന്നുണ്ടാരുന്നു അവൾക്ക്. ""എന്തായാലും ഹോസ്പിറ്റലിൽ പോവാം..

."" ജയ് ഷർട്ടും എടുത്തിട്ട് വന്നു ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️ ""ഇങ്ങനെ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കാതെ ശ്രദ്ധ്യേച്ചി ആദ്യം ഒരു സ്ഥലത്ത് ഇരിക്ക്..."" ശ്രദ്ധയ്ക്ക് ഇരുപ്പ് ഉറയ്ക്കുന്നുണ്ടായിരുന്നില്ല.... എല്ലാവരെയും മാറി മാറി വിളിച്ചു കൊണ്ടേ ഇരുന്നു... എന്നിട്ടും ആരും എടുക്കുന്നില്ല. ചന്ദ്രികേച്ചിയും ജയ്യും കൂടിയാണ് ഹോസ്പിറ്റലിൽ പോയത്.. ""ജയ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല ശ്രുതി...ഏടത്തിക്ക് എന്തെങ്കിലും പ്രശ്നം കാണുമോ..."" ""എന്ത് പ്രശ്നം... അവർ ഡോക്ടറോട് സംസാരിക്കുകയോ മറ്റോ ആയിരിക്കും...കുറച്ച് കഴിഞ്ഞ് തിരിച്ച് വിളിച്ചോളും..."" ശ്രുതി പറയുന്നതൊന്നും അവളുടെ തലയിൽ കേറുന്നുണ്ടായിരുന്നില്ല.ശ്രുതി എന്തൊക്കെയോ വരയ്ക്കുകയും എഴുതുകയുമൊക്കെയാണ് ""പുതിയൊരു സാറിനെ കെട്ടിയെടുത്തിട്ടുണ്ട്...ജയ്യേട്ടനാ സാദാരണ റെക്കോർഡ് വരച്ചു തരാറ്.. ജയ്യേട്ടൻ കുറച്ച് ദിവസം ബിസി ആയോണ്ട് ഞാൻ തന്നെയാ വരച്ചേ... വരച്ചത് കൊള്ളൂല.. മാറ്റി വരയ്ക്കാൻ പറഞ്ഞു ആ കാലൻ... കൂടെ നോട്ട് കോംപ്ലിറ്റാക്കാനും...ശ്രദ്ധ്യേച്ചി വന്നു ഒന്ന് നോട്ട് എഴുതി തരുവോ... അപ്പോഴേക്കും ഞാൻ റെക്കോർഡ് വരക്കാം.. അല്ലെ ആ കാലമാടൻ നാളെ ക്ലാസ്സിൽ കേറ്റില്ല...""

ശ്രുതി നിർബന്ധിച്ചപ്പോൾ അവളുടെ കൂടെ പോയി ഇരിന്നു. ശ്രദ്ധ വിളിച്ച് പറഞ്ഞു ശരണും ശങ്കറും പത്മയും ഹോസ്പ്പിറ്റലിൽ എത്തിയിരുന്നു. ""ഇത് ഡെലിവറി പെയിൻ ആണ്... സെസേറിയൻ വേണ്ടി വരും.... മാത്രമല്ല ആരതിയുടെ ബോഡി വീക് ആണ്.."" കോൺസൾറ്റിംഗ് റൂമിൽ നിന്നും പുറത്ത് വന്നതും ഡോക്ടർ പറഞ്ഞു.ജയ്യും ശരണും നടുക്കത്തോടെയാണത് കേട്ടത്. ""പക്ഷെ ഡോക്ടർ... എട്ടാം മാസം ആയതല്ലേ ഉള്ളൂ..."" ശങ്കർ ആയിരുന്നു. ""പ്രിമെച്വർ ബർത് ആണ്... കുഞ്ഞു ശരിക്കും തിരിഞ്ഞ് വരുന്നുണ്ട്.. പെട്ടെന്ന് സെസേറിയൻ നടത്തിയില്ലെങ്കിൽ ചിലപ്പോൾ അമ്മയെയും കുഞ്ഞിനേയും രക്ഷിക്കാൻ പറ്റിയെന്നു വരില്ല...."" പേപ്പറിൽ സൈൻ ചെയ്യുമ്പോൾ ശരണിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകവേ ആരതിയുടെ കണ്ണുകൾ ഒരുവട്ടം ശരണിലെത്തി. അവൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.

""ഞാൻ കാത്തിരിക്കും...തിരിച്ച് വരണം... അത് എന്നെ വെറുക്കാനാണെങ്കിൽ പോലും...."" അവളും അത് ആഗ്രഹിച്ചുവോ... ജയ്യോട് ആരതിക്ക് എന്താ പറ്റിയതെന്ന് ചോദിക്കുകയായിരുന്നു ശങ്കർ.. അത് കേട്ട് അടുത്ത് തന്നെ നിൽക്കുകയായിരുന്നു ചന്ദ്രികയും പത്മയും ശരൺ എല്ലാവരിൽ നിന്നും കുറച്ച് മാറി നിന്നു.സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ...ഇടക്കിടക്ക് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിലേക്ക് നോക്കി. അധികം ആരും അവിടെ ഇല്ലായിരുന്നു.കൈകൾ കൂട്ടി തിരുമി കൊണ്ടിരുന്നു. കണ്ണുകൾ ഇറുകി അടച്ചു. കണ്മുന്നിൽ തെളിയുന്നതത്രയും ആരതിയുടെ നിറഞ്ഞ കണ്ണുകളായിരുന്നു. അതിനേക്കാൾ ഉപരി അവൾക്ക് എന്തെങ്കിലും പറ്റുമോ എന്ന പേടി... എല്ലാം കൂടി അവനെ വരിഞ്ഞു മുറുക്കുന്നത് പോലെ തോന്നി.. വെറുത്തോട്ടെ... പിണങ്ങിക്കോട്ടെ.. അവളെ തിരിച്ച് കിട്ടിയാൽ മാത്രം മതി..

പെട്ടെന്ന് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നതും ഡോക്ടറിന്റെ അടുത്തേക്ക് നടന്നു. ""ഇറ്റ്സ് ബേബി ബോയ്... പ്രിമച്വർ ബർത്ത് ആയത് കൊണ്ട് എൻ ഐ സി യു വിലെക്ക് മാറ്റണം... മാത്രമല്ല കുഞ്ഞിന്റെ വെയ്റ്റ് കുറവാണ്.. അമ്മയ്ക്ക് കുഴപ്പമില്ല... നോക്കിയിട്ട് നാളെ റൂമിലേക്ക് മാറ്റം..."" ഡോക്ടറുടെ പിറകിലായി വന്ന നഴ്സിന്റെ കൈയിലേക്ക് ശരണിന്റെ കണ്ണുകൾ പോയി. റോസ് കളർ ടവലിൽ പൊതിഞ്ഞ് തന്റെ കുഞ്ഞ്... ജയ്യെ വകഞ്ഞ് മാറ്റി അവൻ കുഞ്ഞിന്റെ അടുത്തെത്തി.കുഞ്ഞിനെ കാണവെ അവന് എന്തിനെന്നില്ലാതെ കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇത്തിരിയേ ഉള്ളൂ... കൈയിൽ ഒതുങ്ങാൻ മാത്രം...പെട്ടെന്നു ഇടം മാറിയത് കൊണ്ടാവും ചുണ്ടുകൾ പിളർത്തി ശബ്ദമില്ലാതെ കരഞ്ഞു.അത് പതിയെ കുഞ്ഞു ശബ്ദമായി മാറി.. ""തൊടാൻ പാടില്ല... ഇൻഫെക്ഷൻ ആവും...""ശരൺ തൊടാൻ നോക്കിയതും നേഴ്സ് പറഞ്ഞു. എല്ലാവരും അവനെ ആയിരം കണ്ണുകളാൽ എന്ന പോലെ നോക്കുകയായിരുന്നു. എന്തിനെന്നില്ലാതെ ജയ്യുടെ കണ്ണുകളും നിറഞ്ഞിരുന്നു. '""""തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story