സസ്‌നേഹം: ഭാഗം 15

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

കുഞ്ഞി കൈയും ശരീരത്തിന്റെ ഇത്തിരി ഭാഗവും മാത്രമേ കാണാൻ പറ്റുന്നുള്ളൂ...അവന് കുഞ്ഞിനെ എടുക്കണമെന്നുണ്ടായിരുന്നു.പക്ഷെ ശരണിന്റെ കൈയിലായത് കൊണ്ട് അത് പുറമെ കാണിച്ചില്ല. എങ്കിലും ആരതിയോടും പത്മയോടും സംസാരിക്കുമ്പോഴൊക്കെ കണ്ണുകൾ അറിയാതെ കുഞ്ഞിലേക്ക് എത്തി നിന്നു.അത് മനസിലാക്കിയെന്ന പോലെ ശരൺ കുഞ്ഞിനെ ആരതിയുടെ അടുത്തായി ബെഡിൽ കിടത്തി. കുഞ്ഞി കൈയിൽ ഉമ്മ കൊടുത്തു. ശരൺ അവിടെ നിന്ന് മാറിയതും ജയ് കുഞ്ഞിനെ എടുത്തു. വാഷ് റൂമിൽ പോയതാണ് പത്മ. ആ മുറിയിൽ ജയ്യും ശരണും ആരതിയും മാത്രമായി.ഒരു സംസാരം ഒഴിവാക്കാനെന്നോണം ആരതി കണ്ണുകൾ അടച്ചു കിടന്നു.....

ജയ് കുഞ്ഞിനെ തന്നെ നോക്കിയിരുന്നു... ശരൺ ഫോണും..ഇടക്കൊന്നു ശരൺ ജയ്യെ നോക്കിയെങ്കിലും ജയ് അങ്ങനെ ഒരാൾ ഉണ്ടെന്ന് ശ്രദ്ധിച്ചതെ ഇല്ല.....കണ്ണുകൾ ആരതിയിലേക്ക് പോയി.ഇടക്കൊക്കെ അടഞ്ഞ കണ്ണുകൾ പിടയ്ക്കുന്നത് കണ്ടപ്പോൾ ശരണിന് മനസിലായി ആരതി ഉറങ്ങിയിട്ടില്ലെന്ന്... ""അല്ലേലും എനിക്കറിയാം...എന്നെ ഇഷ്ടം ഇല്ലാഞ്ഞിട്ടാ...""കവിൾ വീർപ്പിച്ച് വെറുതേ ഒരു പരിഭവം പറച്ചിൽ...ഒപ്പം താലിമാല കൈയിൽ ചുറ്റി കളിച്ചു കൊണ്ടിരുന്നു.ഞായറാഴ്ച എന്നും അവളോടപ്പം ഇരിക്കാറുള്ളതായിരുന്നു..ഓഫീസിൽ ഒഴിവാക്കാൻ പറ്റാത്ത ബിസി കാരണം പോയെ പറ്റൂ... മറ്റുള്ളവരുടെ കേട്യോൻമാരെ കണ്ട് പഠിക്ക് മനിഷ്യ....

വേറെ ആരെങ്കിലും ആയിരുന്നെ ഭാര്യ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞാൽ താഴെ നിർത്തില്ല... ഇവിടെ ഒരാൾ എന്നെ ഒന്ന് തിരിഞ്ഞ് നോക്കുന്നു കൂടി ഇല്ല... എപ്പോഴും ഓഫീസ്... ഓഫീസ്...ഇപ്പൊ ഈ തിരക്ക് ഒന്നു കൂടി കൂടിയോന്നാ എന്റെ സംശയം....അല്ലേലും തിരക്ക്ന്നൊക്കെ വെറുതെ പറയുന്നതാ...കൂടെ ഇരിക്കണം എന്ന് തോന്നിയാൽ വേണേ ഇരിക്കുകയൊക്കെ ചെയ്യാം... ഇത് വെറും പറ്റിപ്പാ... കള്ള ബിസിയാ ..ചിരി കടിച്ച് പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ പരിഭവം അൽപ്പം കൂടി .കവിൾ വീർപ്പിച്ചപ്പോൾ കവിളിലെ ചോര ചുവപ്പ് ഒന്നു കൂടി തെളിഞ്ഞു... ""ആഹാ.. വല്ലാത്തൊരു കണ്ടുപിടുത്തമാണല്ലോ... അപ്പൊ ഇന്നലെ ഫുൾ നിന്റെ കൂടെ ഇരുന്നത് എന്റെ പ്രേതമാണോടി....""

""അത് ഇന്നലെ ഓഫീസ് ഇല്ലാഞ്ഞിട്ടല്ലേ ആയോണ്ടല്ലേ...വന്നു വന്നു എന്നോട് ഇപ്പൊ ഒരിഷ്ടോം ഇല്ല... എന്റെ കാര്യം പോട്ടെ... ദേ..ഉള്ളിലുള്ള ആളെ പോലും വേണ്ടാതായി...""വിരൽ വയറിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു. ""അത് എന്റെ മോന് അറിയാം...അപ്പയ്ക്ക് അപ്പേടെ വാവനെ വേണ്ടത് കൊണ്ടല്ലേ അപ്പ ഇന്നലെ രാത്രി മുഴുവൻ വാവയോട് സംസാരിച്ചിരുന്നേ...അല്ലേടാ വാവേ..""ഒപ്പം കുനിഞ്ഞ് അവളുടെ ഇനിയും വീർത്തു തുടങ്ങാത്ത വയറിൽ മുത്തി. ""അപ്പൊ എന്നെയാ വേണ്ടത്തെ അല്ലേ..."" വയറിൽ നിന്ന് മുഖം ബലമായി ഉയർത്തി കൊണ്ട് കൊറുവിച്ചു. ""അത് നിനക്ക് അറിയില്ലേ..."" ബാക്കി ചുംബനം കവിളിൽ നൽകി കൊണ്ടവൻ നേർത്ത സ്വരത്തിൽ ചോദിച്ചു.

പരിഭവത്തോടെ മുഖം ചെരിച്ചു കളഞ്ഞു അവൾ... ""ഓക്കേ... എന്ന ഇപ്പൊ തന്നെ അപ്പയോട് പറയാം.. എന്റെ കെട്യോൾക്ക് ഇന്ന് എന്റെ കൂടെ ഇരിക്കണം... അതോണ്ട് ഞാൻ ഇന്ന് ഓഫീസിൽ പോവുന്നില്ലെന്ന്..."" രണ്ട് കൈയിലെ ഷിർട്ടിന്റെ ബട്ടൺ അഴിച്ച് കയറ്റി വെച്ചു എന്നിട്ട് ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടണും അഴിച്ചു.... ഷർട്ട്‌ ഒന്നു ഉലച്ചിട്ട് കൊണ്ട് സെൻട്രൽ ഹാളിലേക്ക് പോയി.ഇതെന്തിനാണെന്ന് ഓർത്തു പിറകെ ആരതിയും...സെൻട്രൽ ഹാളിൽ പാത്രം വായിക്കുന്ന അപ്പയുടെ അടുത്തേക്ക് ശരൺ നടക്കുന്നത് കണ്ടതും അവന്റെ ഷർട്ടിന്റെ പിറകിൽ പിടിച്ച് നിർത്തി ""ശരണേട്ടാ..."" പേടിയോടെ അപ്പ കേൾക്കാതിരിക്കാൻ വേണ്ടി പതിയെ വിളിച്ചു. അവൻ തിരിഞ്ഞ് നോക്കിയതും 'വേണ്ടേ '

എന്നർഥത്തിൽ തല ഇരുവശത്തേക്കും ചലിപ്പിച്ചു.അവൻ അത് മൈൻഡ് ചെയ്യാതെ അപ്പയുടെ അപ്പയുടെ അടുത്ത് പോയി ഇരുന്നു... ""അപ്പ.. പേപ്പർ.."" ശരൺ പറഞ്ഞതും ശങ്കർ കൈയിലെ പേപ്പറിൽ നിന്നും ഒരു ഷീറ്റ് എടുത്ത് കൊടുത്തു. അതും നിവർത്തി വെച്ച് പേടിച്ചു നിൽക്കുന്ന ആരതിയെ കണ്ണിറുക്കി കാണിച്ചു. ""നീ ഇന്ന് ഓഫീസിൽ പോവുന്നില്ലേ..."" പത്രത്തിൽ നിന്നും കണ്ണെടുക്കാതെ ശങ്കർ അത് ചോദിച്ചതും ശരൺ കൈയിലെ പത്രം അല്പം ചെരിച്ചു വെച്ച് ആരതിയെ നോക്കി. ""പ്ലീസ്... പ്ലീസ് പറയല്ലേ...""എന്ന് കണ്ണ് ചുരുക്കി കൊണ്ട് ചുണ്ടനക്കി. ""പോവണം... പത്തു മിനുട്ട് കഴിഞ്ഞിട്ട് ഇറങ്ങാംന്നു വെച്ചു..."" അതും പറഞ്ഞു അവളെ നോക്കി ചിരിച്ചു.ആ ചിരി കണ്ടതും അവനെ നോക്കി പേടിപ്പിച്ചു.

""ദുഷ്ടൻ... ന്നെ പേടിപ്പിച്ചു..."" കണ്ണാടിയുടെ മുന്നിൽ നിന്നും ഷർട്ടിന്റെ ബട്ടൻ ഇടുമ്പോൾ പിറകിൽ വന്നു നിന്നു കൊണ്ട് ആരതി പറഞ്ഞു.അത് കേട്ട് ചിരിയോടെ അവൻ മുടി ഒന്ന് കൂടി ശരിയാക്കി.മുഖം വീർപ്പിച്ചു നിൽക്കുന്നവളെ കണ്ണാടിയിൽ കൂടി നോക്കി.അവൻ നോക്കുന്നത് കണ്ടതും ചുണ്ടുകൾ ഉന്തികൊണ്ട് ദേഷ്യത്തോടെ നോക്കി. ""പേടിക്കാൻ മാത്രം എന്താ ഉണ്ടായേ..."" ""ചിരിക്കല്ലേ.... എന്റെ കൈ നോക്ക്... തണുത്തിട്ട്...."" അവനെ തിരിച്ചു നിർത്തി അവന്റെ രണ്ട് കവിളിലും കൈകൾ വെച്ചു. നേരിയ തണുപ്പും വിയർപ്പിന്റെ നനവും കവിളിൽ പതിഞ്ഞു. ""നീയെന്താ സഞ്ചരിക്കുന്ന ഫ്രീസറോ...ഇങ്ങനെ ചെറിയ കാര്യത്തിന് പേടിക്കുന്നത് എന്തിനാ..."" ""എന്നെ പേടിപ്പിച്ചിട്ടല്ലേ...""

കള്ള പിണക്കത്തോടെ അവനെ നോക്കി.അവൾ കൈ പിൻവലിക്കാൻ നോക്കിയതും കവിളിൽ കൈ ഒന്നു കൂടി അമർത്തി വെച്ചു...അവളുടെ കൈകൾക്ക് മീതെ അവന്റെ കൈയും വെച്ചു. ""എന്ന നേരത്തെ ചോദിച്ചതിന് ഇനി മറുപടി പറയ്..."" ""എന്ത് മറുപടി...??"" കൈകൾ കൊണ്ട് അവളെ ചുറ്റി പിടിച്ചു. ""നിനക്ക് തോന്നുന്നുണ്ടോ.... നിന്നോട് എനിക്ക് ഇഷ്ടമില്ലാന്ന്...??"" "" ഇന്ന് എന്റെ ഒപ്പം ഉണ്ടാവുംന്ന് വിചാരിച്ചതാ... ഇല്ലാന്ന് അറിഞ്ഞപ്പോ... സങ്കടത്തിൽ പറഞ്ഞതാ... "" അവന്റെ നെഞ്ചോരം കവിൾ ചേർത്തു വെച്ചു ""എനിക്ക് അറിയാം... എന്നെ ഒരുപാട് ഇഷ്ടാന്ന്... എന്നാലും കേട്ടോണ്ട് നിക്കാലോ എന്നെ ഇഷ്ടാന്ന് പറയുന്നത്..അതിനാ ഇങ്ങനെ എപ്പോഴും ചോദിക്കുന്നത്...""

""എനിക്കും നിന്റെ കൂടെ ഇറക്കണമെന്നുണ്ട് ..പറ്റുമെങ്കിൽ പ്രസവത്തിന് നിന്റെ കൂടെ ലേബർ റൂമിൽ കേറണം...അതു കഴിഞ്ഞും ഹോസ്പിറ്റലിൽ നിന്റെയും കുഞ്ഞിന്റെയും കൂടെ നിക്കണം... നിങ്ങളുടെ എല്ലാ കാര്യത്തിനും ഓടി നടക്കണം... ഇപ്പൊ ഇതൊക്കെ മാത്രമേ മനസ്സിൽ ഉള്ളൂ ..അതിനൊക്കെ സമയം വേണ്ടേ... അതു കൊണ്ട് ഓഫീസിലെ ജോലി ഒക്കെ വേഗം വേഗം തീർക്കുവാ...ഇത് ഒഴിവാക്കാൻ പറ്റാഞ്ഞിട്ട..."" ""ലേബർ റൂമിൽ കേറാനുള്ള ധൈര്യമൊക്കെ ഉണ്ടോ ശരണേട്ടന്..."" കണ്ണുകൾ ഉയർത്തി കൊണ്ട് ചോദിച്ചു. ""ഇല്ല... ഉണ്ടാക്കണം..."" കണ്ണുകൾ ചമ്മിയ ചിരിയോടെ പറഞ്ഞു. ""എന്നും നിന്റെ കൂടെ വേണം അത്രയേ ചിന്തിക്കുന്നുള്ളൂ..ഇപ്പോ....""

കവിൾ ഒന്നു കൂടി അവന്റെ നെഞ്ചിൽ അമർത്തി വെച്ചു അവൾ... ആാാ ഓർമയിൽ കണ്ണടച്ച് കിടക്കുന്ന ആരതിയെ നോക്കി... തന്നോട് വാ തോരാതെ സംസാരിക്കുന്നവൾ... അടുത്ത് നിൽക്കുന്നത് അറിഞ്ഞിട്ടും നോക്കുക പോലും ചെയ്യുന്നില്ല... എന്നും കൂടെ വേണമെന്ന് നീയും ആഗ്രഹിച്ചിട്ടില്ലേ... അരൂ.... ദേഷ്യത്തിന്റെയും സങ്കടത്തിന്റെയും പുറത്ത് പറഞ്ഞ വാക്ക്... അത് നമ്മളെ ഇത്രയും ആകറ്റിയല്ലോ അരൂ... പൊറുത്തു കൂടെ നിനക്ക് ... നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ പറ്റിയെങ്കിൽ എന്ന് തോന്നുവാ ഇപ്പൊ.. ഉള്ളിലുള്ളതൊക്കെ ഒരാളോട് പങ്കു വെക്കാൻ പോലും പറ്റാതെ ഞാൻ ഉരുകുകയാണ് അരൂ..... വല്ലാത്തൊരു വീർപ്പുമുട്ടൽ തോന്നി ശരണിന്... ആരതിയോട് സംസാരിക്കണമെന്നുണ്ട്... പക്ഷെ ജയ്യുടെ സാമിപ്യം.... ഇരുവരെയും ഒരു വട്ടം നോക്കിയിട്ട് പുറത്തേക്ക് പോയി. ശരൺ പോയതറിഞ്ഞും ജയ് വാതിക്കലിലേക്ക് നോക്കി... ""ശരൺ പോയോ....""

പത്മയുടെ ശബ്ദം കേട്ടാണ് ആരതി കണ്ണുകൾ തുറന്നത്...റൂമിൽ ശരണിനായി വെറുതേ ഒന്നു കണ്ണുകൾ കൊണ്ട് പരതി... അവൻ തന്നെ ഉറ്റു നോക്കിയിട്ടുണ്ടാവും... ഒരു വാക്ക് മിണ്ടാൻ ആഗ്രഹിച്ചിട്ടുണ്ടാവും... അറിയാം... പക്ഷെ മനസ് വരണ്ട് പോയിരിക്കുന്നു... അത് ആയിരം കഷ്ണങ്ങളായി നുറുങ്ങിയത് പോലെ.. ""ഇപ്പൊ പോയതേ ഉള്ളൂ..."" ജയ് ആയിരുന്നു ""അതെന്താ അവൻ പറയാതെ പോയത്.."" ജയ്യോ ആരതിയോ മറുപടി കൊടുത്തില്ല.. ജയ് കുറച്ച് നേരം കൂടി മോനെ കൈയിൽ എടുത്ത് ഇരുന്ന ശേഷം ബെഡിൽ കിടത്തി. ""ഡോക്ടർ ഡിസ്ചാർജ് എപ്പോഴാണെന്നോ മറ്റോ പറഞ്ഞോ...."" ""നാളെ ഡിസ്ചാർജ് ചെയ്യുംന്നു പറഞ്ഞു..."" ⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️⏺️

"" എന്നിട്ട് കേക്കണോ ശ്രദ്ധേച്ചി.. സംസാരിച്ച രൂപശ്രീയെ പുറത്താക്കാതെ അവൾ പറഞ്ഞത് കേട്ടിരുന്ന എന്നെ അങ്ങേര് ഗെറ്റ് ഔട്ട്‌ അടിച്ചു...എല്ലാരുടെ മുന്നിലും ഞാൻ നാണം കെട്ടു.."" കോളേജ് വിട്ട് വന്ന് ഡ്രസ്സ്‌ പോലും മാറാതെ വന്നപാടെ തുടങ്ങിയതാണ് കാലമാടൻ സാർ വിലാപ കാവ്യം... ബാഗ് ഇറയത്ത് കിടപ്പുണ്ട്... താടിക്ക് കൈ കൊടുത്തിരുന്നു. ""എന്നിട്ടാ... കാലമാടൻ..."" ""മതി...മതി നമുക്ക് കാലമാടനെ പറ്റി പിന്നെ സംസാരിക്കാം.. നീ ഇപ്പൊ പോയി കുളിക്കുകയൊക്കെ ചെയ്.."" അല്ലേ ഇത് ഇപ്പോഴൊന്നും നിർത്തില്ല അവൾ എന്ന് തോന്നി.കാലമാടനെ തെറി പറഞ്ഞു മതിയാവാത്തതിന്റെ സങ്കടം മുഖത്തുണ്ട്. നിലത്തിട്ടിരുന്ന ബാഗും എടുത്ത് അകത്തേക്ക് പോയി...

പോവുന്ന പോക്കിൽ എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. ശ്രദ്ധ ചിപ്സിന്റെ പാക്കറ്റ് പൊട്ടിച്ചു പത്രത്തിലുമ്പോഴേക്കും കൈ നീണ്ടു വന്നു. ""നീ ഇത്ര വേഗം കുളിച്ചോ..."" ""മ്മ്..... ചിപ്സാണോ ഇന്നും.. ജയ്യേട്ടന്റെ പഴംപൊരി മിസ്സ്‌ ചെയ്യുന്നു..” കുറെ ചിപ്സ് കൈയിൽ വാരി എടുത്ത് കൊണ്ടാണ് ഈ കുറ്റം പറച്ചിൽ... ജയ് ഇല്ലാത്തത് കൊണ്ട് വൈകുന്നേരത്തേക്ക് ഒന്നും ഉണ്ടാക്കാറില്ല. ശ്രുതിക്ക് കോളേജിൽ നിന്ന് വന്നപാടെ അടുക്കളയിൽ കേറാൻ മടി.. ശ്രദ്ധയ്ക്ക് ആകെ ഉണ്ടാക്കാൻ കോൺഫിഡൻസ് ഉള്ളത് ചായയാണ്... ""ഹാ... ജയ്യേട്ടന്റെ പഴംപൊരിയെ കുറ്റം പറഞ്ഞതിന്റെ ശിക്ഷയായിരിക്കും ഇത്..."" ""ജയ് വന്നാ ചോദിക്ക്... പഴംപൊരി ഉണ്ടാക്കി തരുവോന്ന്...""

""ഓഹ്... പിന്നേ.. പറഞ്ഞാൽ അപ്പൊ ഉണ്ടാക്കി തരും... ശ്രദ്ധേച്ചിയുടെ ഭർത്താവായത് കൊണ്ട് പൊക്കി പറയുവാന്ന് വിചാരിക്കരുത് അങ്ങേര് തനി മൊരടനാ.. ആരുവേച്ചി പറഞ്ഞാൽ അമ്പിളി മാമനെ വരെ പിടിച്ച് കൊണ്ട് വരും... ബാക്കി ആര് പറഞ്ഞാലും ങേ.. ഹേ...അത് അങ്ങനെയൊരു പെങ്ങള് പ്രാന്തൻ..."" ശരിയാണ്.. അത്രയ്ക്ക് ഇഷ്ടമാണ് ജയ്ക്ക് ഏടത്തിയെ....മറ്റൊരാളാണ് ജയ്യുടെ സ്ഥാനത്തെങ്കിൽ ചിലപ്പോ ഏടത്തിയെ വെറുത്തിട്ടുണ്ടാവും... കുഞ്ഞു നാൾ മുതൽ സ്നേഹിക്കാൻ ശീലിച്ചത് ഏടത്തിയെ മാത്രമായത് കൊണ്ടാവും... മറ്റാരും ജയ്യോടും സ്നേഹം പ്രകടിപ്പിച്ചു കാണില്ല... ശരിക്കുമൊരു പെങ്ങള് പ്രാന്തൻ... ഈ താലി പോലും പെങ്ങൾക്കായാണ്...

താലിയിലേക്ക് കണ്ണുകൾ പോയി... എന്നാണ് ഇത് നമ്മുടെ പ്രണയമായി മാറുക ജയ്... "" ശ്രദ്ധേച്ചി എന്താ ആലോചിക്കുന്നെ.... "" ശ്രദ്ധ താലി കൈയിൽ പിടിച്ച് നിൽക്കുന്നത് കണ്ടതും ചോദിച്ചു. ""ഒന്നൂല്ല... ഇന്ന് നിനക്ക് എഴുത്തും കുത്തുമൊന്നുമില്ലേ..."" ""അയ്യോ.... ഓർമിപ്പിച്ചത് നന്നായി... ഒരു കെട്ടുണ്ട് എഴുതാനും വരയ്ക്കാനും.."" നെറ്റിയിൽ അടിച്ചു കൊണ്ട് പറഞ്ഞു. ശ്രദ്ധ പറഞ്ഞപ്പോളാണ് ആശത്തി അത് ഓർത്തത് പോലും... "" ടീ... പതിയെ കുടിക്ക്.. ചൂടുണ്ടതിന്.... ഇപ്പൊ ഗ്ലാസ്സിലേക്ക് ഞാൻ ഒഴിച്ച് വെച്ചതെ ഉള്ളൂ... "" ധൃതിയിൽ ചായ കുടിക്കുകയാണ ശ്രുതി.... ""ആസ്വദിച്ചു കുടിക്കാനൊന്നും സമയമില്ല.. ശ്രദ്ധേച്ചി..."" ""ഇതൊന്ന് കഴുകി വെച്ചേക്കണേ ശ്രദ്ധേച്ചി...""

കുടിച്ച ഗ്ലാസ്സും ടേബിലേക്ക് വെച്ച് മുറിയിലേക്ക് ഓടി.ഓടുന്നതിനിടെ കുറച്ച് ചിപ്സും കൈയിൽ വാരി... ജയ് ഇന്ന് നേരത്തെ വന്നോ.... പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടതും ശ്രദ്ധ വാതിൽ തുറന്നു. ഇടംകണ്ണാൽ അവളെ ഒന്നു നോക്കുക മാത്രം ചെയ്തു. ചിരിക്കണ്ട...ഒന്ന് നോക്കി കൂടെ..... എന്തെങ്കിലും ഒന്ന് മിണ്ടിയാൽ എന്താ... അധികമൊന്നും വേണ്ട... കഴിച്ചോന്നു ചോദിച്ചു കൂടെ....കഴിച്ചു കാണില്ല... ജയ് വന്നിട്ടേ കഴിക്കൂ എന്നറിയാം.. എന്നാലും.... ഒന്നുമില്ലെങ്കിലും ജയ്ക്കായി കാത്തിരിക്കുകയാണ് എന്നറിയില്ലേ... . ശ്രുതി പറഞ്ഞതാ ശരി... തനി മൊരടൻ.. പെങ്ങള് പ്രാന്തൻ... ശ്രദ്ധിക്കാതെ കയറി പോവുന്ന ജയ്യെ തന്നെ നോക്കി നിന്നു. മുഖം വീർപ്പിച്ചു കട്ടിലിൽ പോയിരുന്നു. ""ജയ്യേട്ടൻ ഇന്ന് നേരത്തെ വന്നോ ശ്രദ്ധേച്ചി..."" ""മ്മ്മ്മ്..."" ""ശ്രദ്ധേച്ചി എന്നാ ജയ്യേട്ടനോട് ഒന്ന് എന്റെ റെക്കോർഡ് വരച്ചു തരാൻ പറയുമോ..."" "" എനിക്കൊന്നും വയ്യാ... നീ പോയി പറയ്... ""

ഉള്ള് നിറച്ചും അവനോടുള്ള പരിഭവമാണ്.. ""എന്റെ പൊന്ന് ശ്രദ്ധേച്ചി അല്ലേ... ഞാൻ പറയാൻ പോയാൽ എന്നെ ഓടിച്ചു വിടും... ശ്രദ്ധേച്ചി ആവുമ്പോൾ ജയ്യേട്ടൻ അധികമൊന്നും പറയില്ല..."" അത് കേട്ടപ്പോൾ കണ്ണുകൾ താനേ വിടർന്നു... ജയ് തന്നെയും പരിഗണിക്കുന്നുണ്ടോ.... പക്ഷെ പിന്നേ ശ്രുതി പറഞ്ഞത് ഉള്ളിൽ നുരച്ചു പൊങ്ങിയ സന്തോഷം അപ്പാടെ ഇല്ലാതാക്കി. ""നിങ്ങൾ ആ ഒരു ഇതിൽ ആവുമ്പോ ശ്രദ്ധേച്ചി പറഞ്ഞാൽ മതി..."" "" ഏത്.. ഒരു ഇതിൽ ..?? "" സംശയത്തോടെ അവളെ നോക്കി ശ്രുതിയുടെ കവിൾ വെറുതേ ചുവക്കുന്നുണ്ട്... ""ശ്രദ്ധേച്ചിയും ജയ്യേട്ടനും സ്നേഹത്തോടെ ഇരിക്കുമ്പോൾ... അപ്പൊ ജയ്യേട്ടൻ വഴക്ക് പറയില്ലലോ..."" നല്ല നാണത്തോടെ ആണ് പറച്ചിൽ...

ശ്രദ്ധ എന്താ പറയേണ്ടത് എന്നറിയാതെ നിന്നു.കുറച്ച് മുൻപ് ഒന്നു നോക്കുക കൂടി ചെയ്യാത്ത മനുഷനാണ്.... ""പ്ലീസ്... ശ്രദ്ധേച്ചി..."" ""നീയൊന്ന് പോയേ..."" ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ശ്രുതി ശ്രദ്ധയോട് കണ്ണുകൾ കൊണ്ട് കോപ്രായം കാണിക്കുന്നതും തിരിച്ച് ശ്രദ്ധ അവളെ നോക്കി പേടിപ്പിക്കുന്നതൊക്കെ ജയ് കണ്ടെങ്കിലും കാണാത്ത പോലെ ഇരുന്ന് ഭക്ഷണം കഴിച്ചു. ""പോ..."" ജയ്യുടെ റൂമിൽ കയറാതെ ശ്രദ്ധ തിരിഞ്ഞ് ശ്രുതിയെ നോക്കിയതും ശ്രുതി പറഞ്ഞു. കൈയിൽ ശ്രുതി വെച്ചു കൊടുത്ത റെക്കോർഡും പെൻസിലുമൊക്കെ ഉണ്ട്. ദീർഘ ശ്വാസം എടുത്ത് ജയ്യുടെ റൂമിൽ കയറി. ജയ് കണ്ണുകൾ അടച്ചു കിടക്കുകയാണ്...

ശബ്ദം ഉണ്ടാകാതെ നടന്നു. കൈയിലുള്ള ബുക്‌സൊക്കെ ടേബിളിൽ ശബ്ദം ഇല്ലാതെ വെച്ച് അടുത്ത് പോയി ഇരുന്നു. എന്നും ദേഷ്യം കൊണ്ട് വരകൾ വീഴ്ത്തുന്ന നെറ്റിത്തടം... എന്നും ദേഷ്യം കൊണ്ട് കലമ്പുന്ന കുഞ്ഞി കണ്ണുകൾ.. അതിനേക്കാളെറെ ഒരിക്കലും ചിരി വിടരാത്ത ചുണ്ട്... ചിരിക്കാൻ പോലും പിശുക്കുള്ളവൻ... ചെറുചിരിയോടെയവൾ കവിളിൽ വിരലോടിച്ചതും ജയ് ഞെട്ടി എഴുന്നേറ്റു.അവളെ കണ്ടതും എഴുന്നേറ്റിരുന്നു. ""പ്ലീസ്... ജയ് വഴക്ക് പറയല്ലേ.."" ശ്രദ്ധയെ കണ്ട് വഴക്ക് പറയാൻ വായ തുറന്നതും ശ്രദ്ധ ജയ്യുടെ വായ പൊത്തി. ""പ്ലീസ്... ജയ്..."" അവളുടെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചപ്പോൾ പറഞ്ഞു. അവൻ ഒന്നടങ്ങി. അവൾ പതിയെ കൈ എടുത്തു. ""എന്താ..."" ദേഷ്യത്തോടെ ചോദിച്ചു.

"" ജയ്... ഈ റെക്കോർഡ് വരച്ചു തരുമോ...ശ്രുതിടെയാ.."" പേടിച്ചു കൊണ്ട് ടേബിളിൽ വെച്ച റെക്കോർഡ് എടുത്ത് നീട്ടി കൊണ്ട് പറഞ്ഞു. അവളെ നോക്കി പേടിപ്പിച്ചു കൊണ്ട് തട്ടി പറിക്കും പോലെ റെക്കോർഡ് വാങ്ങി എന്നിട്ട് ടേബിളിന് അടുത്ത് ചെയർ വലിച്ചിട്ടു ഇരുന്നു. അവനെ നോക്കി കിടക്കയിൽ താടിക്ക് കൈ കൊടുത്ത് ശ്രദ്ധയും... ""നീ പൊയ്ക്കോ...കംപ്ലീറ്റ് ചെയ്ത് രാവിലെ തരാം..."" അവളുടെ നോട്ടം അറിഞ്ഞ പോലെ അവൻ പറഞ്ഞു. ""സാരല്ല ജയ്... ഞാൻ ഇവിടെ ഇരുന്നോളാം..."" പിന്നെ അവൻ ഒന്നും പറഞ്ഞില്ല... ""ജയ്...."" """ജയ്യ്യ്യ്...."" അവൻ വിളി കേൾക്കാഞ്ഞപ്പോൾ ഒന്ന് കൂടി നീട്ടി വിളിച്ചു. """മ്മ്മ്...""" വരച്ചു കൊണ്ടവൻ ചെറുതായൊന്ന് മൂളി. ""ഞാനേ...നാളെ കഴിഞ്ഞ് ജോലിക്ക് പോയാലോന്ന് വിചാരിക്കുവാ..."" ""മ്മ്..."" അത്ര മാത്രം ""ഏടത്തിക്ക് കൂട്ട് ആരാ... എപ്പോഴും ചന്ദ്രികേച്ചിയെ നിർത്താൻ പറ്റുമോ...

ജോലിക്ക് പോവണ്ടേ ചേച്ചിക്ക്... ഇത് വരെ മറുത്തതൊന്നും പറഞ്ഞില്ലെങ്കിലും.. നമ്മൾ ഓർക്കേണ്ടേ അതൊക്കെ.... അമ്മയ്ക്കണേ ഇവിടെ വന്ന് നിക്കാൻ പറ്റില്ല... എന്നാ ഏടത്തി അങ്ങോട്ട് പോയിക്കോട്ടെ അല്ലേ..."" വര നിർത്തി അവളെ കൂർപ്പിച്ചു നോക്കി. ""അത് എന്തായാലും വേണ്ട...നിന്റെ ഏട്ടന്റെ ബുദ്ധി ആയിരിക്കും അല്ലേ ഇത്.."" അതിലെ പരിഹാസം ശ്രദ്ധയ്ക്ക് വേഗം മനസിലായി... ""പൈസ കൊടുത്താൽ ആളെ കിട്ടും..."" നല്ല ഉറപ്പോടെ പറഞ്ഞു.വീണ്ടും വരയ്ക്കാൻ തുടങ്ങി. ""നമ്മുടെ കുടുംബത്തിൽ ആളുണ്ടല്ലോ ജയ്... സ്വന്തം ആൾക്കാർ നോക്കുന്ന പോലെ ആവുമോ പുറത്തുള്ളൊരാൾ..."" ഒറ്റ കണ്ണിട്ട് അവനെ നോക്കി.ആരെയാ ഉദ്ദേശിക്കുന്നത് എന്ന് അറിയാൻ അവളെ തന്നെ നോക്കിയിരിക്കുകയാണ്.. ""ജയ് നമുക്ക് അമ്മയെയും അച്ഛനെയും ഇങ്ങ് കൂട്ടാം..."" ""ആരുടെ അമ്മയും അച്ഛനും..."" മുഖം വലിഞ്ഞു മുറുകിയിരുന്നു.'""""തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story