സസ്‌നേഹം: ഭാഗം 19

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""ഒച്ച എടുക്കല്ലേ ജയ്... അച്ഛനും അമ്മയുമൊക്കെ അപ്പുറത്തുണ്ട്.. നമ്മൾ വഴക്കിടുകയാണെന്ന് വിചാരിക്കും...."" ""വഴക്കുണ്ടാക്കാൻ നീയായിട്ട് ഓരോ കാരണം ഉണ്ടാക്കിയിട്ടല്ലേ... അനുസരണ എന്താന്ന് നിനക്കറിയോ..."" വീണ്ടും അവന്റെ സ്വരം ഉയർന്നുതും പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് അവനെ കെട്ടി പിടിച്ചു. ""പ്ലീസ്‌ ജയ്......"" നെഞ്ചിൽ നെറ്റി മുട്ടിച്ചു കിടന്നു. തളർന്ന സ്വരം കേട്ട് അവന്റെ ദേഷ്യം ആറി തണുത്തു.... പക്ഷെ എന്നിട്ടുമാ കൈകൾ അവളെ പൊതിഞ്ഞില്ല... "" അത്രേം വയ്യാത്തോണ്ടാ ജയ്... അല്ലായിരുന്നേ ജയ്യുടെ ഇത്രേം അടുത്ത് ഞാൻ വരുമായിരുന്നോ???....ഇങ്ങനെ ചൂട് പറ്റി കിടക്കുവായിരുന്നോ..??ജയ്ക്ക് അറിയാവുന്നതല്ലേ... ജയ്ക്ക് എല്ലാം അറിയാം...എനിക്ക് ജയ്യെ ഒരുപാട് ഇഷ്ടാന്ന് ജയിക്കറിയാം...എനിക്ക് ജയ് ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലെന്നറിയാം...അങ്ങനെ അങ്ങനെ എല്ലാം ജയ്ക്കറിയാം... പക്ഷെ ഒന്നും മനസിലാവാത്തവനെ പോലെ നടിക്കും...

എന്നെ കാണാത്ത പോലെ നടക്കും...എന്തിനാ ജയ് അങ്ങനെ... ഞാനും ഒരുപാട് കരയുന്നുണ്ട് ജയ് ഉള്ളില്...ജയ് ഏട്ടത്തിയെ ഓർത്താനെങ്കിൽ ഞാൻ കരയുന്നത് എന്റെ ഏട്ടനെ ഓർത്താ...എനിക്ക് വേണ്ടി അല്ലേ ഏട്ടൻ...""പറഞ്ഞു മുഴുവക്കാനാവാതെ നിർത്തി. ""എന്റെ പ്രണയവും എന്നെ വല്ലാണ്ട് നോവിക്കുന്നു ജയ്.... എല്ലാരും എതിർത്തിട്ടും എൽസയെ നമ്പൂരിച്ചൻ ചേർത്ത് പിടിക്കുന്നത് കാണുമ്പോ കൊതി തോന്നുവാ... ഒന്നിനും.. ആർക്കും വേണ്ടി നിന്നെ ഞാൻ വേണ്ടെന്ന് വെക്കില്ലെടി നസ്രാണി പെണ്ണേന്ന് പറഞ്ഞ് അവളെ അവൻ ചേർത്ത് നിർത്തുന്നത് ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്... എല്ലാവർക്കും വേണ്ടി വേണ്ടാന്ന് വെക്കാൻ മാത്രം സ്നേഹമേ ജയ്ക്ക് എന്നോടുള്ളൂ..??? അതോ അതിനുംമാത്രം അർഹതയെ എനിക്കുള്ളുവോ...?? എന്തിനാ ജയ് ഓരോന്ന് പറഞ്ഞ് എന്നെ ഒഴിവാക്കാൻ നോക്കിയേ...?? രാത്രി കറങ്ങി നടക്കുന്ന പെണ്ണിനെ വേണ്ടാന്ന് പറഞ്ഞില്ലേ....

എന്തിനാ ജയ് അങ്ങനെ പറഞ്ഞെ...?? ഇപ്പൊ പോലും അടുത്ത് കിടന്നപ്പോൾ ജയ് എന്നെ വഴക്ക് പറഞ്ഞില്ലേ... ഉള്ളിലുള്ള സങ്കടം തീർക്കാനാ വന്ന് കിടന്നത് എന്ന് ജയ്ക്ക് അറിയില്ലേ... എന്നിട്ടും ജയ് എന്നെ വഴക്ക് പറഞ്ഞില്ലേ...??? എങ്ങലുകൾ പതിയെ പതിയെ അടങ്ങിയതും അവനിൽ നിന്നും മാറി നീങ്ങി കിടന്നു. അതേ വേഗത്തിൽ അവളുടെ പിൻ തലയിൽ പിടിച്ച് ഇടനെഞ്ചിലേക്ക് അമർത്തി പിടിച്ചു ജയ്.... നിലച്ച തേങ്ങലുകൾ ഒന്നു കൂടി ഉയർന്നു....കണ്ണുകൾ ഇറുകി അടച്ചു പിടിച്ച്...നെഞ്ചിൽ അവളുടെ മുഖം ബലമായി ചേർത്ത് പിടിച്ച് കൊണ്ട് വീണ്ടും ഏറെ നേരം കിടന്നു ജയ്..... താളബോധം മറന്ന ഹൃദയവുമായി... ""ജയ്ക്ക് ഇങ്ങനെ ആവാനേ പറ്റൂ... അറിയില്ലേ നിനക്കത്??എനിക്ക് മനസിലാവുന്നുണ്ട് എല്ലാം...

നീ എന്നെ സ്നേഹിക്കുന്നുണ്ട്... ആഗ്രഹിക്കുന്നുണ്ട്.. അങ്ങനെ എല്ലാം... എല്ലാം മനസിലാവുന്നുണ്ട്.... നിന്നെ സ്നേഹിക്കാനും ഇത് പോലെ ചേർത്ത് പിടിക്കാനും എനിക്കും ഉണ്ട് ആഗ്രഹം... ഇതൊന്നും ഞാൻ ആഗ്രഹിക്കുന്നില്ലെന്നാണോ നീ കരുതുന്നത്?? പക്ഷെ ആരുവിന്റെ കണ്ണീരിന് നീ കൂടി കാരണമാണെന്നോർക്കുമ്പോൾ ഒന്നിനും പറ്റുന്നില്ല... ഞാനും ആകെ തളർന്നിരിക്കുവാ... വല്ലാണ്ട്... വല്ലാണ്ട് തളർന്നിരിക്കുവാ... ആരുവിന്റെ കാര്യത്തിൽ ഇനി എന്താ ചെയ്യേണ്ടത് എന്നറിയാതെ ഭ്രാന്ത് പിടിച്ച് നിക്കുവാ ഞാൻ.....ജയ് എന്താണെന്ന് അറിയാമെന്നു പറയുന്നവളല്ലേ നീ... നിനക്ക് ഇതൊന്നും മനസിലാവുന്നില്ലേ???എനിക്ക് ഇനിയും സമയം വേണം....ശ്രദ്ധ എല്ലാം ഒന്നാറി തണുക്കുന്നത് വരെ കാത്തിരുന്നു കൂടെ നിനക്ക്... "" അവന്റെ ഹൃദയതാളം ചെവിയിൽ വന്നിടിക്കുന്നുണ്ട്..... എന്തൊക്കെയോ മന്ത്രിക്കും പോലെ..

അവന്റെ നെഞ്ച് വല്ലാതെ ഉയർന്നു പൊങ്ങുമ്പോൾ നെഞ്ചിലെ രോമങ്ങൾ കവിളിൽ ഇക്കിളി കൂട്ടുന്നുണ്ട്...എന്തൊക്കെയോ പറയാതെ പറഞ്ഞ്.. പരസ്പരം പരിഭവിച്ചും കലാഹിച്ചും കണ്ണുകൾ അടച്ചു കിടന്നു... പതിയെ പതിയെ രണ്ട് ഹൃദയവും ശാന്തമായി മിടിക്കാൻ തുടങ്ങി... ശ്രദ്ധ അവന്റെ കൈ എടുത്ത് മാറ്റി നീങ്ങി ഒരു കൈ അകലത്തിൽ കിടന്നു.ജയ് ഞെട്ടലോടെ കണ്ണുകൾ തുറന്ന് അവളെ തന്നെ നോക്കി.ജയ് പുതപ്പിച്ച പുതപ്പ് ദേഹത്ത് നിന്ന് മാറ്റി തിരിഞ്ഞു കിടന്നു. ""കാത്തിരുന്നോളാം... പക്ഷെ ഇനി ഒരിക്കലും ജയ്യുടെ മുൻപിൽ സ്നേഹിക്കെന്ന് പറഞ്ഞ് കരയില്ല..."" പതിഞ്ഞ സ്വരമെങ്കിലും... ഒന്നിടറിയെങ്കിലും നല്ല ഉറപ്പുണ്ടായിരുന്നു തണുത്തു വിറച്ചപ്പോൾ ചുരുണ്ടു കിടന്നു.ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. കൈകൾ മടക്കി വെച്ച് അതിൽ തല വെച്ചു കിടന്നു..പെട്ടെന്ന് ഒരു കൈ ചുറ്റി പിടിക്കുന്നതറിഞ്ഞു.

അല്പം പിറകോട്ടേക്ക് വലിച്ചു കൊണ്ട് അവളുടെ ശരീരത്തേക്ക് ചാഞ്ഞു കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു..... തണുപ്പിന് ചെന്നെത്താൻ പറ്റാത്ത വിധത്തിൽ...ഒന്നു ഞെട്ടി പിടയാൻ പോലും സാധിക്കാത്ത വിധം മുറുക്കെ.... അവന്റെ കൈയിൽ തല വെച്ചവൾ കിടന്നപ്പോൾ അവളുടെ വിരൽ കോർത്തു പിടിച്ചു കിടന്നു അവൻ... 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""ശ്യാമാന്റി...ആരൂവെച്ചി... ഞാൻ പോവാട്ടോ...ഇപ്പൊ തന്നെ ലേറ്റ് ആയി..."" ശ്രുതിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്... ശരീരത്തിൽ ഇപ്പോഴും ആ ഭാരമുണ്ട്... പണി പെട്ട് മുഖം തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു കണ്ണുകളടച്ചു കിടക്കുന്ന ജയ്യെ... തന്റെ തലയിൽ താടി ചേർത്ത് ശരീരം മുഴുവൻ തന്നിലേക്ക് ചായ്‌ച്ച് വെച്ചാണ് കിടപ്പ്... ഇന്നലെ തണുത്തു വിറയ്ക്കുന്നത് കണ്ട് പൊതിഞ്ഞു പിടിച്ചതാണ്.ആദ്യം കണ്ടത് പുറത്തേക്ക് ബാഗുമെടുത്ത് ഓടി പോവുന്ന ശ്രുതിയെയാണ്...

ജയ്യെ പതിയെ അടർത്തി മാറ്റിയതും ആള് തിരിഞ്ഞു കിടന്നു... കക്ഷി നേരം പുലർന്നതൊന്നും അറിഞ്ഞിട്ടില്ല... എപ്പോഴും ഞങ്ങൾക്ക് മുൻപ് എഴുന്നേൽക്കുന്നതാ ജയ്... അഞ്ചരയ്ക്ക് മുൻപ് എഴുന്നേറ്റ് മുറ്റമൊക്കെ അടിച്ചു വാരിയ ശേഷം അടുക്കളയിൽ കയറും...ബ്ലാക്ക് ടീ ആക്കി,ഇറയത്തു പോയിരുന്ന് ഒരു ഗ്ലാസ്‌ ബ്ലാക്ക് ടീയും കുടിച്ച് രാവിലേത്തേക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അടുക്കളയിൽ കയറും... അത് പകുതി ആവുമ്പോഴാണ് ശ്രുതിയും ഞാനും എഴുന്നേൽക്കാറ്... ആ മനുഷനാണ് ഇങ്ങനെ കിടന്നുറങ്ങുന്നത്... പരിഭവിച്ചും കരഞ്ഞും രണ്ടാളും ഉറങ്ങിയിട്ടില്ലായിരുന്നു. എഴുന്നേറ്റിരുന്നു ചിതറി കിടന്ന മുടി കെട്ടി വെച്ചു. മുഖം അമർത്തി തുടച്ച ശേഷം ചുറ്റും നോക്കി... നന്നായി വെളിച്ചം വന്നിരിക്കുന്നു. അച്ഛന്റെയും ഏടത്തിയുടെയും മുറിയിൽ നോക്കിയപ്പോൾ രണ്ട് റൂമിന്റെയും വാതിൽ തുറന്ന് കിടക്കുന്നു. അടുക്കളയിൽ പാത്രത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്...

ഈശ്വരാ എല്ലാരും എഴുന്നേറ്റോ?? ശ്രുതി ഏട്ടരയ്‌ക്കാണ് കോളേജിൽ പോവാറ്..കോളേജിൽ പോവുന്ന പോക്കിൽ വാവയെ കാണാൻ കേറിയതായിരിക്കും... അപ്പൊ സമയം എട്ടര ഒക്കെ കഴിഞ്ഞോ...?? ഈശ്വരാ... അച്ഛനും അമ്മയും ഏട്ടത്തിയൊക്കെ ഞങ്ങൾ കിടക്കുന്നത് കണ്ടിരിക്കില്ലേ.... ഒരു നിമിഷം തലയിൽ കൈ കൊടുത്തിരുന്നു.ജയ്യെ വീണ്ടും നോക്കി.. നല്ല ഉറക്കമാണ് ആള്... വിളിക്കണോ..?? പിന്നെ തോന്നി വേണ്ടെന്ന്... ഉറങ്ങിക്കോട്ടെ... ഇന്നലെ ഉറങ്ങിയിട്ടില്ല... അടുക്കളയിൽ എത്തി നോക്കിയപ്പോൾ അമ്മ എന്തൊക്കെയോ ചെയ്യുന്നു... തല ഒരു തോർത്തു കൊണ്ട് കെട്ടി വെച്ചു. നല്ല ചമ്മൽ ഉണ്ട്.... കുറച്ച് സമയം അമ്മയുടെ പിറകിൽ നിന്നു.. ""അച്ഛൻ എഴുന്നേറ്റോ.. അമ്മേ.."" ""ആഹാ.. എഴുന്നേറ്റോ.. അച്ഛൻ പണിക്ക് പോയി... ഏഴു മണിക്ക് പോവും എപ്പോഴും... കുറച്ച് ദൂരമുണ്ട് പണി സ്ഥലത്തേക്ക്..."" ""ഏട്ടത്തിയോ...??"" ""അവൾ എഴുന്നേറ്റു... കുഞ്ഞിന് പാല് കൊടുക്കുവാ...

ഇപ്പൊ കുഞ്ഞിനെ ഉറക്കുവായിരിക്കും..."" ""ഞാനും ജയ്യും നേരത്തെ എഴുന്നേൽക്കാറുണ്ടായിരുന്നു... ഇന്ന് ഇത്തിരി ലേറ്റ് ആയി പോയി.."" ഒന്ന് ചിരിച്ചു.... ""ജയ്ക്ക് രാവിലെ കട്ടൻ ചായ നിർബന്ധാണെ.... അവിടെ ഉണ്ട്... ഒന്ന് ചൂടാക്കിയാ മതി... രാവിലെ ഉണ്ടാക്കിയതാ... ആൾക്ക് രാവിലെ എഴുന്നേറ്റ പാടെ കട്ടൻ ചായ നിർബന്ധാ... ഇവിടെ എന്തെങ്കിലും നിർബന്ധങ്ങൾ ഉണ്ടോ... ഞാൻ ദോശയും ചട്ണിയുമാ ഉണ്ടാക്കിയെ... ആരതിക്കും ജയ്ക്കും ഇഷ്ടാവില്ലേ...ദോശയ്ക്ക് ഞാൻ ഉള്ളി ചേർത്തിട്ടില്ല... ആൾക്കത് ഇഷ്ടല്ല.... നിങ്ങൾക്ക് ഇഷ്ടാണോ....എനിക്ക് അറിയാതോണ്ട് ഞാൻ മാവ് കുറച്ച് മാറ്റി വെച്ചിട്ടുണ്ട്... വേണേ ഉള്ളി ചേർത്ത് ഉണ്ടാക്കാം...."" ആകെ ഒരു വെപ്രാളമുണ്ട് അമ്മയ്ക്ക്.. ""ജയ്ക്കും എട്ടത്തിക്കും അങ്ങനെ നിർബന്ധങ്ങളൊന്നുമില്ലമ്മേ... അമ്മ ഒറ്റക്ക് ബുദ്ധിമുട്ടിയോ.. സോറി... എന്നും നേരത്തെ എഴുന്നേൽക്കുന്നതാ... ഇന്നലെ ഉറങ്ങാൻ ലേറ്റ് ആയി പോയി...

നാളെ നേരത്തെ എഴുന്നേറ്റോളാം..."" ""ഹേയ്... ആള് കുറച്ച് സഹായിച്ചു തന്നിട്ടാ പോയെ... അല്ലേലും ഇവിടെ വല്യ പണി ഒന്നും ഇല്ലാലോ... മോള് പോയി ജയ്ക്ക് ചായ ചായ കൊടുക്ക്..."" സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ് ജയ്ക്ക് ബെഡ്കോഫി കൊണ്ട് കൊടുക്കുന്നത്.. എപ്പോഴും ഞാൻ എഴുനേൽക്കുന്നതിനു മുൻപ് എഴുന്നേൽക്കും... എല്ലാം സ്വന്തം ചെയ്യും...ഇത് വരെ ഒന്നും ചെയ്ത് കൊടുക്കേണ്ടി വന്നിട്ടില്ല... മിക്കപ്പോഴും ഇങ്ങോട്ടാണ് ഓരോന്ന് ചെയ്ത് തരാറ്.. "" കമ്ഴ്ന്നു കിടക്കുകയാണ് കക്ഷി... സെൻട്രൽ ഹാളിൽ ആയത് കൊണ്ട് ഷർട്ട്‌ ഒക്കെ ഇട്ടാണ് കിടപ്പ്.... ""ജയ്...."" ""മ്മ്മ്മ്..."" കുലിക്കി വിളിച്ചപ്പോൾ മൂളി കൊണ്ട് തിരിഞ്ഞു കിടന്നു. ""എഴുന്നേൽക്ക് ജയ്..... സമയം ഒരുപാട് ആയി..."" കുറെ കുലുക്കി വിളിച്ചപ്പോഴാണ് കണ്ണ് തുറന്നത്... ആദ്യമൊന്ന് പകപ്പോടെ നോക്കി... എവിടെയാ കിടന്നത് എന്ന് പോലും ആൾക്ക് ഓർമ വന്നില്ല തോന്നുന്നു. പിന്നെ കണ്ണൊക്കെ തിരുമി കൊണ്ട് എഴുന്നേറ്റിരുന്നു...

"" ഇന്നാ.. ചായ... "" ""അമ്മ ഉണ്ടാക്കിയതാ..."" ""മ്മ്മ്മ്...""ചായ കുടിക്കുന്നതിനിടയിൽ ഒന്ന് മൂളി.. ""സമയം എത്രയായി....??"" ""ഒൻപതര കഴിഞ്ഞു ജയ്... എന്തൊരു ഉറക്കമാ.. ജയ്... അച്ഛനൊക്കെ പണിക്ക് പോയി..."" ഞെട്ടി പിടഞ്ഞെഴുന്നേറ്റു... സത്യത്തിൽ എട്ടേ മുക്കാലെ ആയുള്ളൂ.. ചുമ്മാ പറഞ്ഞതാണ്... ""ജയ്ക്ക് ഷോപ്പിൽ പോവേണ്ടെ... എത്ര ദിവസമായി അങ്ങോട്ടൊന്നു പോയിട്ട്...."" ""ഇന്ന് പോവണം..."" ചായ കുടിച്ച് തീർത്ത് ഗ്ലാസ്‌ കയ്യിൽ തന്നു. ""താൻ എപ്പോഴാ എഴുന്നേറ്റത്..."" ആൾക്കും നല്ല ചമ്മലുണ്ട്... അടുക്കളയിലേക്കായാലും പുറത്തേക്കായാലും സെൻട്രൽ ഹാളിൽ വരാതെ പോകാൻ പറ്റില്ല... അമ്മയും അച്ഛനും കണ്ടിട്ടുണ്ടാവും.. ചിലപ്പോ ഏട്ടത്തിയും... ശ്രുതിയും കണ്ടു എന്നറിഞ്ഞാൽ ചിലപ്പോ ആളിന്റെ ബോധം പോകും... ""ഞാൻ എഴുന്നേറ്റ് കുറച്ച് സമയമേ ആയുള്ളൂ.."" ഇപ്പോ മുഖത്ത് ചമ്മൽ തെളിഞ്ഞു കാണാം...

കെട്ടിപിടിച്ചു കിടന്നു എന്ന ഓർമ തന്നെ ആൾക്ക് ചമ്മൽ ആയിരിക്കും.... അതും വെറും കെട്ടി പിടുത്തമല്ലലോ... ഭാരം മുഴുവൻ എന്റെ ദേഹത്തായിരുന്നല്ലോ...അതിന്റെ കൂടെ ആ കിടപ്പ് മറ്റുള്ളവർ കണ്ടെന്നു കൂടി അറിഞ്ഞാലോ..... ആൾക്ക് ഇപ്പൊ എന്ത് ചെയ്യണമെന്ന് പോലും അറിയുന്നുണ്ടാവില്ല... ഭക്ഷണം കഴിക്കുമ്പോൾ പോലും ആരെയും തല ഉയർത്തി നോക്കിയില്ല... ആരുവും ജയ്യും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്... വാവയുടെ അടുത്ത് ആരെങ്കിലും വേണ്ടേ...ആരു ഭക്ഷണം കഴിച്ചപ്പോൾ അമ്മ വാവയുടെ അടുത്തിരുന്നു... അമ്മയും ശ്രദ്ധയും ഒരുമിച്ച് കഴിച്ചു. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ""ജയ്യേട്ടൻ വന്നോ.. ശ്രദ്ധേച്ചി.."" കോളേജിൽ പോകുമ്പോൾ ഇട്ട ഡ്രസ്സ്‌ പോലും മാറ്റിയിട്ടില്ല... കൈയിൽ ഒരു റെക്കോർഡും ഉണ്ട്.. ജയ്യെ കൊണ്ട് വരപ്പിക്കാനായിരിക്കും... അമ്മ ഏട്ടത്തിയെ കുളിപ്പിക്കുകയാണ്.. ഒറ്റക്ക് കുളിച്ചോളാം എന്നൊക്കെ ഏട്ടത്തി പറഞ്ഞെതായിരുന്നു

""പ്രസവിച്ച പെണ്ണല്ലേ.. കുളിക്കുന്നതിനൊക്കെ ഒരു രീതിയുണ്ട്...""" എന്ന് അമ്മയും ചന്ദ്രികേച്ചിയും പറഞ്ഞപ്പോഴാണ് സമ്മതിച്ചത്... ""വാവൂട്ടാ..."" ""പോയി കൈയൊക്കെ കഴുകിയിട്ട് വാടി... എവിടെയൊക്കെ പോയതാ...."" വാവയെ തൊടാൻ നോക്കിയപ്പോൾ കൈക്ക് കുഞ്ഞടി വെച്ചു കൊടുത്തു.ചുണ്ടും കൂർപ്പിച്ചു കാണിച്ച് കൈ കഴുകി വേഗം വന്നു. ""ഇനി തൊടാലോ...."" കൈ രണ്ടും കാണിച്ചു കൊണ്ട് പറഞ്ഞു ""അല്ല ശ്രദ്ധേച്ചി... ഇന്ന് രാവിലെ ഇവിടെ റൊമാന്റിക് ഷോ ഒക്കെ ഉണ്ടായിരുന്നല്ലോ...""വാവയെ കളിപ്പിച്ചു കൊണ്ട് ഒളി കണ്ണിട്ട് നോക്കി. ശ്രദ്ധയുടെ കവിളിൽ ചോര ഇരച്ചു കയറി.ചമ്മലോ... നാണമോ...എന്തോ.. പക്ഷെ അതിൽ ഒരു സുഖം... ജയ്യുടെ ചൂട് പറ്റിച്ചേർന്നങ്ങനെ കിടന്നതോർത്തു...ഉറക്കാമെ വരുന്നുണ്ടായിരുന്നില്ല.. എപ്പോഴോ ഉറക്കം വന്നപ്പോഴും കണ്ണുകൾ അടഞ്ഞു പോകാതിരിക്കാൻ ഒരുപാട് ശ്രമിച്ചു... ജയ്ക്കും ചിന്തിച്ചു കാണില്ലേ ഉറങ്ങണ്ട എന്ന്...... ""എന്താണ്.. ഒരു കള്ള ചിരിയും നാണവുമൊക്കെ...??"" ശ്രുതി പറഞ്ഞപ്പോഴാണ് താൻ ഇത്രയും നേരം ചിരിക്കുകയായിരുന്നെന്ന് മനസിലായത് പോലും...

""നിന്റെ കാലമാടാൻ ഇന്ന് നിനക്ക് പണിയൊന്നും തന്നില്ലേ.."" ചമ്മൽ ഒളിപ്പിക്കാൻ വിഷയം മാറ്റിയതാണ്.. പക്ഷെ അപ്പൊ തന്നെ കാലമാടൻ ഭാഗവതം തുടങ്ങിരുന്നു. വഴക്ക് പറഞ്ഞു...ഇമ്പോസിഷൻ തന്നു എന്നൊക്കെ അങ്ങ് പറയാൻ തുടങ്ങി... ""നിന്നോട് മാത്രം എന്താ സാറിന് ഇത്ര വിരോധം...."" ""ഒരിക്കൽ ഞാനും എന്റെ രണ്ട് ഫ്രണ്ട്സും കൂടി കോളേജിന്റെ രണ്ട് സ്റ്റോപ്പ്‌ അപ്പുറത്തുള്ള കടയിൽ പപ്സ് കഴിക്കാൻ വേണ്ടി പോയി. കടയുടെ സൈഡിൽ ഒരു ഇട വഴി ഉണ്ട്.. അവിടെ നിന്ന് അങ്ങേര് സിഗരറ്റ് വലിക്കുന്നു... ഞാൻ ഫ്രണ്ട്സിനോട് പറഞ്ഞു കുട്ടികൾക്ക് മാതൃക ആവേണ്ട ആളാ എന്നിട്ടാ ഇങ്ങനെ പബ്ലിക് ആയിട്ട് സിഗരറ്റു വലിക്കുന്നെന്ന് പറഞ്ഞു. എന്റെ കഷ്ടകാലത്തിനു അത് അയാൾ കേട്ടു. എന്നെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ഒരു പോക്കായിരുന്നു... അതിന് ശേഷം ഇങ്ങനെയാ... അല്ലെങ്കിലും എല്ലാർക്കും അയാൾ പണി കൊടുക്കും പക്ഷെ തരുമ്പോ എനിക്ക് മാത്രം ഇത്തിരി ഡോസ് കൂട്ടി തരും...."" ""സാർ കോളേജിന്റെ പരിസരത്ത് നിന്നൊന്നും അല്ലല്ലോ വലിച്ചത്... പിന്നെ നീ എന്തിനാ പറയാൻ പോയത്...""

""എന്റെ കഷ്ടകാലത്തിന് പറഞ്ഞു പോയതാ...ശ്രദ്ധേച്ചി... ഞാനെപ്പോഴും വിചാരിക്കും പറയണ്ടായിരുന്നു എന്ന്...ഇപ്പൊ അയാളുടെ നിഴൽവെട്ടത്തു പോലും പോകാറില്ല... എന്നാലും എന്നെ എവിടെയെങ്കിലും കണ്ടാൽ അപ്പൊ നോക്കി പേടിപ്പിക്കും..."" ""സാരല്ല... പോട്ടെ... നമുക്ക് ഒരു ദിവസം തിരിച്ച് പണി കൊടുക്കാം..."" എന്തൊക്കെയോ പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ""ഞാൻ ഇവിടെ കിടന്നോളാം...വാവ കരഞ്ഞാൽ ഒരാള് കൂടി ആയില്ലേ എടുത്ത് നടക്കാൻ..."" ജയ് ആയി സ്നേഹിച്ചു തുടങ്ങട്ടെ എന്ന് കരുതിയാണ്...ഒരുമിച്ച് വേണം എന്ന് രണ്ടാൾക്കും തോന്നണമല്ലോ... അച്ഛൻ ഇന്ന് വന്നില്ല... അവിടെ കിടന്നോളാം എന്ന് പറഞ്ഞു... എപ്പോഴും വീട് പൂട്ടി ഇട്ടാൽ ശരിയാവില്ലെന്ന്... ചിലപ്പോ ഞങ്ങൾ ഹാളിൽ കിടക്കുന്നത് കണ്ടാവാം.... ജയ്യോട് പറഞ്ഞപ്പോഴും എന്നെത്തെ പോലെ ഒരു മൂളൽ മാത്രം...

""ഞങ്ങൾ രണ്ടാളില്ലേ.. അത് മതി.. ഇനി ആവിശ്യം വരുവാണേ വിളിച്ചോളാം.... നിലത്ത് കിടക്കേണ്ട..."" ഏട്ടത്തി രണ്ടാളും എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി.. അമ്മയെ പരിഗണിച്ചു തുടങ്ങി... പ്രെഗ്നന്റ് ആയിരിക്കുമ്പോഴും പ്രസവിച്ചാലുമൊക്കെ സ്വന്തം അമ്മയെ മിസ്സ്‌ ചെയ്യുമെന്ന് കേട്ടിട്ടുണ്ട്... ചിലപ്പോ അതു കൊണ്ട് ആയിരിക്കും... ""ശരിയാ വെറുതേ തണുപ്പിന് കിടക്കേണ്ട... അങ്ങ് പോയി കിടന്നോ.."" അമ്മയും കൂടി നിർബന്ധിച്ചപ്പോൾ മടിച്ചു മടിച്ചു റൂമിലേക്ക് നടന്നു. ഇനി ഒരിക്കലും അങ്ങോട്ട് പോയി ശല്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്.... ആരെയോ പ്രതീക്ഷിച്ചപോലെ വാതിക്കലിലേക്ക് നോക്കി കിടന്ന ജയ് ശ്രദ്ധയെ കണ്ടതും ഒരു വട്ടം നോക്കി തിരിഞ്ഞു കിടന്നു കളഞ്ഞു.ഒരു തരം ഒളിച്ചു കളി.....അത് ചിരിയോടെ അകത്തേക്ക് കയറി.ജയ് നീങ്ങി ചുവരിനോട് അടുപ്പിച്ചു കിടന്നതും കട്ടിലിന്റെ അറ്റത്ത് കിടന്നു.."”""""" തുടരും """"""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story