സസ്‌നേഹം: ഭാഗം 2

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

""വീട്ടിൽ കേറി പോടീ.."" മുഖത്ത് ദേഷ്യം വരുത്തി വീട്ടിലേക്ക് കൈ കാണിച്ച് കൊണ്ട് ചുണ്ടനക്കി ശബ്ദമില്ലാതെ പറഞ്ഞതു... വേഗം വീടിന്റെ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു...ഗേറ്റ് കടന്നതും തിരിഞ്ഞ് ജയിയെ തിരിഞ്ഞ് നോക്കി.. ഒരു കള്ള ചിരി ഉണ്ടായിരുന്നില്ലേ ചുണ്ടിൽ?? താൻ കാണാതിരിക്കാനായി ചിരി കടിച്ചമർത്തിയത് പോലെ... അടുക്കള വാതിൽ തുറന്നു വെച്ചിട്ടുണ്ടായിരുന്നു. പൂച്ചയെ പോലെ ശബ്ദമുണ്ടാക്കാതെ നടന്ന സ്റ്റേയർ കേറി റൂമിലെത്തി.... ""ജയ്............."" അവന്റെ പേര് ഉരുവിട്ട് കൈകൾ വിടർത്തി കിടക്കയിലേക്ക് വീണു.. കൈകൾ സ്വന്തം ശരീരത്തെ പൊതിഞ്ഞു പിടിച്ച് കിടക്കയിൽ ഉരുണ്ടു.... ഷിർട്ടിന്റെ കോളർ ഉയർത്തി മൂക്ക് വിടർത്തി അവന്റെ മണം.....

അവന്റെ ചൂട്... എല്ലാം തന്നെ പൊതിയുന്ന പോലെ... കണ്ണുകളടച്ചു അവന്റെ ദേഷ്യം നിറഞ്ഞ നോട്ടം മനസിലേക്ക് ആവാഹിച്ചു.... അവന്റെ അധികാരത്തിലുള്ള "ഡീ "എന്ന വിളി ഒന്ന് കൂടി കേൾക്കണമെന്ന് തോന്നി... അങ്ങനെ... അങ്ങനെ.. അവനെ ഓർത്ത്... അവളുടെ പ്രണയത്തെ ഓർത്ത് അവൾ ഉറങ്ങി... അവനിലേക്കെത്താൻ ഇനിയും കടമ്പകൾ ഒരുപാടുണ്ടെന്ന് അറിയാതെ.... രാവിലെ അടുക്കളയിലേക്ക് എത്തി നോക്കിയപ്പോൾ എട്ത്തി എന്തൊക്കെയോ ചെയ്യുന്നത് കണ്ടു... അമ്മയും എന്തൊക്കെയോ ചെയ്യുന്നുണ്ട്...പണ്ട് ആരതിക്ക് പണി കൊടുക്കാൻ താൻ പറഞ്ഞിട്ട് അമ്മ ജോലിക്കാരിയെ പറഞ്ഞു വിട്ടതാ...

ഏട്ടൻ അത് മനസിലായപ്പോ തന്നോടും കൂടി അടുക്കളയിൽ കേറാൻ പറഞ്ഞു... പക്ഷെ അമ്മ ഇടപെട്ടു... അതോടെ അപ്പ പറഞ്ഞു അവൾക്ക് പകരം അമ്മ കേറിക്കോളാൻ....പക്ഷെ ഇപ്പൊ ഇടക്ക് അടുക്കളയിൽ കയറും.. പാത്രം കഴുകൽ... ദോശ കരിയുന്നുണ്ടോന്നു നോക്കൽ.. അങ്ങനെ ചെറിയ ചെറിയ സഹായങ്ങൾ... അമ്മ അപ്പയ്ക്ക് ചായ കൊണ്ട് കൊടുക്കാൻ പോയ തക്കത്തിൽ അടുക്കളയിൽ കയറി.. വീട്ടിലുണ്ടെങ്കിൽ ഇടക്കിടക്ക് ചായ കുടിക്കണം അപ്പയ്ക്ക്... ""ഏടത്തിയേ.....""സ്റ്റോവിനടുത്ത് നിന്ന് ദോശ ചുടുകയാണ് ആരതിയ്ക്ക് അടുത്തായി സ്ലാബിൽ കയറിയിരുന്നു.. ""എന്തെ വാവ ഇന്ന് നേരത്തെ എഴുന്നേറ്റെ..."" കളിയാക്കിയതാണ്.. ""ഒന്നൂല്ല... ഇങ്ങ് താ ഞാൻ ദോശ ചുടാം..."'

എടത്തിയുടെ കൈയിലെ ചട്ടുകം വാങ്ങിക്കാൻ നോക്കിയതും ""വേണ്ട.. ഇത് കഴിഞ്ഞു "എന്ന് പറഞ്ഞു ചട്ടുകം മാറ്റി പിടിച്ചു ""എന്നാ ഞാൻ പാത്രം കഴുകാം ...""സ്ലാബിൽ നിന്ന് ചാടിയിറങ്ങി ബേസിനടുത്തേക്ക് നടന്നു..പ്ലേറ്റെടുത്തു കഴുകുന്നതിടയിൽ ഒളി കണ്ണിട്ട് ഏടത്തിയെ നോക്കി... എളിയിൽ കൈ വെച്ച് സംശയത്തോടെ ഇങ്ങോട്ട് തന്നെ നോക്കി നിൽക്കുന്നുണ്ട്... ജയിടെ അതെ നോട്ടം തന്നെ കിട്ടിയിട്ടുണ്ട് ""എന്തോ കാര്യം സാധിക്കാനുണ്ടല്ലോ.....ശരണേട്ടനോട് എന്തെങ്കിലും പറയാനുണ്ടോ.."" ഏട്ടൻ ചില കാര്യങ്ങളിൽ സ്ട്രിക്ട് ആണ്... എന്റെ ഫ്രണ്ട്സിനെ അത്ര ഇഷ്ടമല്ല... കുരുത്തംകെട്ട പിള്ളേർന്നാണ് വിശേഷം... അവരുടെ കൂടെ കറങ്ങാൻ പോകുന്നതൊന്നും അത്ര ഇഷ്ടമല്ല..

അങ്ങനെയുള്ള കാര്യങ്ങളിൽ ഏട്ടനെ കൊണ്ട് സമ്മതിപ്പിക്കാനുള്ള വഴിയാണ് ഏടത്തി... ശരിക്കും പറഞ്ഞാൽ ഏടത്തിയോട് അടുത്തത് ഇങ്ങനെയാണ്... ഏട്ടനോട്‌ വാശി പിടിക്കുമ്പോൾ ഏട്ടൻ വഴക്ക് പറയും... അപ്പോ എട്ത്തി എന്റെ സൈഡ് നിക്കും... ""എട്ത്തി കല്യാണം കഴിഞ്ഞ് ഇത് വരെ വീട്ടിൽ പോയില്ലേ...""പെട്ടെന്നു എട്ത്തി സൈലന്റ് ആയി. ചോദിച്ചത് സങ്കടമായോ... ""എന്താ ഏടത്തി....""താടി തുമ്പിൽ പിടിച്ച് ഉയർത്തി കൊണ്ട് ചോദിച്ചു. ഇത്രെയും നേരം ഉണ്ടായിരുന്ന ചിരി ഇപ്പൊ മുഖത്തില്ല... ""എടത്തിക്ക് വീട്ടിൽ പോവണോ....."" ""ഏട്ടൻ ഇങ്ങോട്ട് വന്നു കാണുന്നതല്ലാതെ വീട്ടിലേക്ക് വിളിച്ചിട്ടില്ല.... ഏട്ടൻ ക്ഷണിക്കാതെ പോവേണ്ടാന്ന ശരണേട്ടൻ പറയുന്നേ... അമ്മേം സമ്മതിക്കില്ല..."'

നല്ല വിഷമമുണ്ട് എടത്തിക്ക്...വീട്ടിൽ പോവണമെന് നല്ല ആഗ്രഹമുണ്ട് എടത്തിക്ക് ""നമുക്ക് ശരിയാക്കാം.. എട്ത്തി "" ""അതൊന്നും ശരിയാവില്ല ശ്രദ്ധ... കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുന്നതൊക്കെ ഒരു ചടങ്ങാ... ആദ്യമായി വീട്ടിലേക്ക് പോവണമെങ്കിൽ വീട്ടിൽ നിന്ന് ക്ഷണിക്കണം...ഏട്ടന് എന്നോടുള്ള ദേഷ്യം തീർന്ന് കാണില്ല.. അല്ലെ ഒന്ന് വിളിച്ചുകൂടെ വീട്ടിലേക്ക്..."" ഞാൻ മനസിലാക്കിയത് വെച്ച് അങ്ങേർക്ക് ആകെ ദേഷ്യം എന്നോട് മാത്രമാണ്... അതും എന്തിനാണാവോ?? ചിലപ്പോ പൊന്നു പെങ്ങളെ തല്ലിയൊണ്ടായിരിക്കും... പെങ്ങൾന്നു വെച്ച ജീവനാണ് ആൾക്ക്... അല്ലായിരുന്നേ ഇറങ്ങിപ്പോയ പെങ്ങളെ കാണാൻ വരുമോ...

പെങ്ങളെ തല്ലിയ എന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ തല്ലുമോ... "'അങ്ങനെ ദേഷ്യം ഉണ്ടായിരുന്നെ എട്ത്തിയെ കാണാൻ വരുമോ.... ഞാൻ ഏട്ടനോട് സംസാരിക്കാം..."" ""നീ ഇതൊന്നും ശരണേട്ടനോട് സംസാരിക്കാൻ പോവേണ്ട... ഞാൻ പറഞ്ഞിട്ടാണെന്ന് പറഞ്ഞു പിന്നെ എന്നോടാവും ദേഷ്യം.."" ""ഞാൻ ശരണേട്ടന്റെ കാര്യല്ല പറഞ്ഞത് എടത്തിയുടെ ഏട്ടന്റെ കാര്യമാ...""അതും പറഞ്ഞു ഏട്ടത്തിയെ ഒളി കണ്ണിട്ട് നോക്കി..ആള് അത് വേണോ എന്ന അർത്ഥത്തിൽ നോക്കി..എന്തൊക്കെയോ ചിന്തിക്കുണ്ട്... എട്ത്തി ആദ്യമൊന്നു എതിർത്തെങ്കിലും എട്ത്തിക്ക് നല്ല ആഗ്രഹമുള്ളത് കൊണ്ടായിരിക്കും അവസാനം സമ്മതിച്ചു.. 💢💢💢💢💢💢💢💢💢💢💢

""എന്തിനാടാ ജയ്യേ നീ ഇങ്ങനെ കഷ്ടപെടുന്നേ... പെങ്ങളൊരുത്തി ഉണ്ടായിരുന്നത് നല്ല പുളിങ്കൊമ്പ് നോക്കി തന്നെ പിടിച്ചില്ലേ..."" ""ഇനി നിനക്ക് കൂടി ഒരെണ്ണം അതു പോലത്തെ നോക്ക് ജയ്... അപ്പോ പിന്നെ പേടിക്കേണ്ടല്ലോ..."" ചായക്കടയിൽ ഇരുന്നവരിലാരോ പറഞ്ഞതും കൂടെ ഉള്ള ചിലത് ചിരിക്കാനും തുടങ്ങി. ചായ പുറത്തേക്ക് തുളുമ്പുന്നത്ര ശക്തിയിൽ കുടിച്ചു കൊണ്ടിരുന്ന ഗ്ലാസ് ബെഞ്ചിൽ വെച്ചു .പറഞ്ഞ ആളെ രൂക്ഷമായി നോക്കി കൊണ്ട് എഴുന്നേറ്റു.ഗ്ലാസ്‌ ശക്തിയിൽ വെക്കുന്ന ഒച്ച കേട്ടതും എല്ലാവരുടെയും ചിരി അടങ്ങി.ദേഷ്യത്തോടെ ചായയുടെ പൈസ ടേബിളിൽ വെച്ച് മുണ്ടും മാടി കെട്ടി അവിടെ നിന്നും ഇറങ്ങി നടന്നു.

നടന്നക്കുമ്പോഴും അയാളുടെ വാക്കിൽ തന്നെ മനസ് തങ്ങി നിന്നു...,"പുളിങ്കൊമ്പ് " കൈവിരൽ ചുരുട്ടി പിടിച്ച് ദേഷ്യം അടക്കി... പെട്ടെന്നാണ് ഒരു കാർ തോട്ടു തൊട്ടില്ല എന്ന പോലെ അടുത്ത് വന്നു നിർത്തിയത്...അവൻ ഒന്നു ഞെട്ടി ഒതുങ്ങി നിന്നു. ""കൂയ്.... മാഷേ.... ഞാൻ വീട്ടിൽ പോയിരുന്നു....അപ്പോഴാ അറിഞ്ഞേ ഇവിടെയാ ഉള്ളത് എന്ന്...""കാറിൽ ഡ്രൈവിംഗ് സീറ്റിലിരുന്ന് ശ്രദ്ധ പറഞ്ഞു.ശ്രദ്ധയാണെന്ന് മനസിലായതും അവളെ മൈൻഡ് ചെയ്യാതെ അവൻ മുന്നോട്ട് നടന്നു. അവൾ പിറകെ വരാതിരിക്കാനായി ഇടവഴിയിലേക്ക് കയറി.പക്ഷെ അവൾ കാർ സൈഡിലേക്ക് പാർക്ക് ചെയ്ത് അവന്റെ പിറകെ നടന്നു...

"" ഒന്ന് നിക്ക് ജയ്... "" പിറകിൽ നിന്നും വിളിച്ച് കൂവി... ""ജയ്...""ഒന്നു കൂടി വിളിച്ചപ്പോൾ അവൻ തിരിഞ്ഞു.. ""എന്താടി നിനക്ക് വേണ്ടേ..."" ഉള്ള ദേഷ്യം മുഴുവൻ അവളോടായി... ""ജയ്... ജയിയെ കാണാനാ ഞാൻ വന്നേ...."" കിതപ്പ് മാറിയിട്ടുണ്ടായിരുന്നില്ല... ""എന്തിന്... എന്തിനാ നീ എന്നെ കാണുന്നെ ""ദേഷ്യം ഒട്ടും കുറഞ്ഞില്ല... ""ഈ ഷർട്ട്‌ തരാനാ.."" കൈയിലെ ഷർട്ട്‌ അവന് നേരെ നീട്ടി.അവനത് പിടിച്ച് വാങ്ങി അതെ വേഗത്തിൽ ദൂരേക്ക് എറിഞ്ഞു.... ""കഴിഞ്ഞല്ലോ... ഇനി പൊയ്ക്കൂടേ..."" ഇത്തിരി പരിഹാസവുമുണ്ടായിരുന്നു സ്വരത്തിൽ.. ദേഷ്യം ഒട്ടും കുറയുന്നുണ്ടായിരുന്നില്ല മനസ്സിൽ... ദേഷ്യത്തിൽ അവളെ ഒന്നു നോക്കിയിട്ട് മുന്നോട്ട് നടന്നു.............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story