സസ്‌നേഹം: ഭാഗം 23

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

എത്ര വേഗത്തിൽ പോയിട്ടും എത്താത്തത് പോലെ... ദേഹം തളർന്നു പോകുന്നു... കണ്ണുനീർ കാഴ്ച മറക്കാൻ തുടങ്ങിയിരിന്നു..അലറി അലറി കരയാൻ തോന്നി... ശ്രദ്ധ....ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. അതെ സമയം അവൾക്കൊന്നും പറ്റില്ലെന്ന് ഉള്ളിലിരുന്നാരോ പറയുന്നുണ്ട്്. ആ കഴുതയ്ക്ക് നോക്കി ഡ്രൈവ് ചെയ്ത് കൂടെ....ഇനി അവളാ വണ്ടി തൊടുന്നത് എനിക്കൊന്ന് കാണണം.. അല്ലെങ്കിലും പറഞ്ഞാ അനുസരിക്കുവോ ആ അസത്ത്... ജന്തു..... എല്ലാറ്റിനും ഓരോ ന്യായം കാണും... ഐ സി യുവിന് മുൻപിൽ ശരൺ ഉണ്ടായിരുന്നു... ഒരു സമാധാനത്തിനെന്ന കൈവിരലുകൾക്കിടയിൽ ഇട്ട് ചാവി ഞെരിച്ചു കൊണ്ടിരുന്നു.കണ്ണുകളടച്ചു ചുവരിൽ ചാരി നിന്നു. ഒന്നു കൂടി ജയ് എന്നവൾ വിളിക്കുന്നത് കേൾക്കണം....അല്ലെ ഹൃദയം നിലച്ചു പോവുമെന്ന് തോന്നി... ""പേടിക്കനൊന്നുമ് ഇല്ല... റൈറ്റ് ഹാൻഡ് ഫ്രാക്‌ച്ചർ ആയിട്ടുണ്ട്.... പിന്നെ തലയിലും കാലിലും ചെറിയ മുറിവ്...അതല്ലാതെ വേറെ കോംപ്ലിക്കേഷൻസൊന്നുമില്ല... കേറി കണ്ടോളൂ....""

ശരണിനോടായാണ് ഡോക്ടർ പറഞ്ഞത്.ഡോക്ടർ നടന്നകന്നതും ജയ് ശരണിനെ നോക്കി. ശരൺ അകത്തേക്ക് കയറാതെ ഡോക്ടർ പോയ ഭാഗത്തേക്ക് തന്നെ നോക്കി നിൽക്കുയാണ്... കുറേ കഴിഞ്ഞിട്ടും ശരൺ അതേ നിൽപ് തന്നെ നിന്നപ്പോൾ ഡോർ തുറന്ന് ഐസിയുവിലേക്ക് കയറി. ജയ് ഐസിയുവിലേക്ക് കയറിയതുമ് ശരൺ നോട്ടം മാറ്റി. രാവിലെ എന്നോട് മുഖം വീർപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങി പോയവളാണ് ഇങ്ങനെ കിടക്കുന്നത്... നെറ്റിയുടെ ഒരു സൈഡിൽ ചെറിയ മുറിവ് കാരണം ആ ഭാഗം ചുവന്നിരിക്കുന്നു.... കണ്ണുകൾ വലതു കൈയിൽ കെട്ടുള്ളത് കൊണ്ട് വയറിൽ ചേർത്ത് വച്ചിരിക്കുന്നു.... തളർച്ച കാരണം പാതി അടഞ്ഞിരിക്കുന്ന കണ്ണുകൾ... മുഖത്തും ആ ക്ഷീണം നിഴലിക്കുന്നുണ്ട്... മുടിയിൽ തലോടാൻ നീട്ടിയ കൈകൾ ഒരു പക്ഷെ അവൾക്ക് വേദനിച്ചാലോ എന്ന തോന്നലിൽ പിൻവലിച്ചു... അടഞ്ഞു പോകുന്ന മിഴികൾ വലിച്ചു തുറക്കാൻ നോക്കി.ഒരു മങ്ങിയ രൂപം അടുത്തു നിൽക്കുന്നു... പിന്നെ പിന്നെ കാഴ്ച തെളിഞ്ഞു വന്നു.. ജയ്..... ജയെ കണ്ടതും ഉള്ളിൽ പരിഭവം ഉരുണ്ടു കൂടി...ജയെ നോക്കാതെ മുഖം തിരിച്ചു കിടന്നു...

കണ്ണുകൾ എവിടെ എന്നില്ലാതെ ഉഴറി നടന്നു.. ഒരിക്കൽ പോലും ജയെ തേടി പോയില്ല.... പെട്ടെന്ന് എന്താ സംഭവിച്ചത് എന്ന് പോലും മനസിലായില്ല.....പിറകിൽ നിന്ന് കാറിനെ എന്തോ വന്നിടിച്ചതും തല സ്റ്റീറിങ്ങിൽ പോയി ഇടിച്ചു...അപ്പോഴേക്കും കാർ എവിടെയോ പോയി ഇടിച്ചു നിന്നിരുന്നു.. ഒരു മരവിപ്പ് ആയിരുന്നു കുറച്ചു നേരം.. എന്താ സംഭവിച്ചത് എന്ന് പോലും മനസിലായില്ല...മരവിപ്പ് മാറിയപ്പോൾ ആദ്യം വിളിച്ചത് ജയെ വിളിച്ചു.. അപ്പോഴേക്കും ആൾക്കാർ കൂടിയിരുന്നു...കൈയിൽ നിന്നും നെറ്റിയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നത് അറിഞ്ഞു...ശരീരം തളർന്നു തുടങ്ങിയിരുന്നു... "" ജയെ....വ്...വിളിക്കുവോ... "" ഏതോ വണ്ടിയിലേക്ക് എടുത്തു കിടത്തിയപ്പോൾ അടുത്തിരുന്നയാൾക്ക് ഫോൺ നീട്ടി... "" ആൾ എടുക്കുന്നില്ലല്ലോ... വേറെ ആരുടെയെങ്കിലും നമ്പർ ഉണ്ടോ???... "" അകലെ എന്ന പോലെ അയാളുടെ ശബ്ദം കേട്ടു.... ""ഏട്ടൻ....."""

നാവ് കുഴഞ്ഞ് പോവുന്നുണ്ടായിരുന്നു..... ജയ് എന്നെ തന്നെ ഉറ്റ് നോക്കുന്നത് അറിഞ്ഞും അറിയാതെ പോലും ജയുടെ ഭാഗത്തേക്ക് നോക്കിയില്ല... ആക്‌സിഡന്റ് പറ്റിയതിന്റെ സഹതാപം ആവും ആ മുഖത്ത്... കാണേണ്ട അത്.... ഒരിക്കലും ഞാൻ വിളിച്ചാൽ ഫോൺ എടുക്കില്ല... ഞാൻ ശല്യമായത് കൊണ്ടല്ലേ അത്...ഇന്ന് ഒരിക്കലെങ്കിലും എടുക്കാൻ തോന്നിയോ...ആക്‌സിഡന്റ് പറ്റിയത് അറിയില്ല..... ഒന്നുമില്ലെങ്കിലും ഇന്നലെ രാത്രി മുതൽ പിണങ്ങിയിരുന്നതല്ലേ... കണ്ണുകൾ നിറയുന്നുണ്ടായിരുന്നു... ചിന്തകളായിരുന്നു ദേഹത്തെ മുറിവിനെ ക്കാൾ വേദനിപ്പിച്ചത്... ""നല്ല വേദന ഉണ്ടോടി......"" ആ ശബ്ദത്തിൽ ഉള്ള അലിവ് സഹതാപം കൊണ്ടാണ്... ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നുവെങ്കിൽ ഒരു പ്രാവശ്യമെങ്കിലും ഫോൺ എടുക്കില്ലേ... ""നീ വിളിച്ചപ്പോൾ ഞാൻ കണ്ടില്ലായിരുന്നു... തിരിച്ചു വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു...."" ""ശ്രദ്ധാ.... സത്യാടി.... ഞാൻ നിന്റെ കാൾ കണ്ടില്ല....കണ്ടപ്പോ തന്നെ തിരിച്ചു വിളിക്കാൻ നോക്കി..."" ഇപ്പൊ മനസ്സിൽ പരിഭവം തെല്ലും ഇല്ലായിരുന്നു......പകരം ജയ് എന്റെ പിണക്കം മനസ്സിലാക്കുന്നു....

എന്തൊക്കെയോ പറഞ്ഞു എന്നെ കൺവീൻസ് ചെയ്യിക്കാൻ നോക്കുന്നു എന്ന തോന്നൽ തരുന്ന സന്തോഷമായിരുന്നു...പക്ഷേ എന്നിട്ടും ഒന്നും തിരിച്ചു പറഞ്ഞില്ല "" അധികം ഇവിടെ നിൽക്കാൻ പറ്റില്ല.. "" അത് പറഞ്ഞ നഴ്സിനെ ഒന്ന് നോക്കി.. "" പ്ലീസ്...കുറച്ചു സമയം കൂടി... "" പക്ഷേ നേഴ്സ് അതൊന്നും ചെവിക്കൊണ്ടില്ല... നിരാശ കലർന്ന നോട്ടം നൽകിക്കൊണ്ട് പോകുന്ന ജയെ നോക്കി കിടന്നു... 🏵️🏵️🏵️🏵️🏵️🏵️🏵️🏵️ പുറത്തിറങ്ങുമ്പോൾ ചുവരിൽ ചാരി ശരൺ നിൽക്കുന്നുണ്ടായിരുന്നു... ""ജയ്....."" കണ്ണുകളുയർത്തി ശരണിനെ നോക്കി "" ഞാൻ നിങ്ങളുടെ കല്ല്യാണത്തെ പറ്റി സംസാരിച്ചതൊന്നും തന്നെ അവളുടെ അറിവോടെയല്ല... ജയ് വീട്ടിൽ വന്ന് സംസാരിച്ചപ്പോഴാണ് അവൾ അതൊക്കെ അറിഞ്ഞത് തന്നെ.... എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റിന് ഇനിയും അവളെ അകറ്റി നിർത്തരുത്... അവൾ നിന്നെ ഒരുപാട് സ്നേഹിച്ചു പോയത് കൊണ്ട് നിന്നെ കിട്ടാൻ ഇത്തിരി വാശി കാണിച്ചു എന്ന തെറ്റേ അവൾ ചെയ്തിട്ടുള്ളൂ...ഇനിയും അവളെ വിഷമിപ്പിക്കരുത്....ഒരു ദേഷ്യത്തിന്റെ പുറത്താണെങ്കിലും പറഞ്ഞത് തെറ്റാണെന്ന് അറിയാം..

ആരുവിന് എന്നോട് പൊറുക്കാൻ പറ്റുമ്പോൾ അവളെ എനിക്ക് തരണം...അപേക്ഷയാണ്..."" ജയ് അവനെ നോക്കി..... കണ്ണുകൾക്ക് താഴെയായി കറുപ്പ് പടർന്നിരിക്കുന്നു... ആദ്യ കാഴ്ചകളിൽ കണ്ടിരുന്ന മുഖത്തെ തെളിച്ചവും സന്തോഷവും ഇന്നില്ല.... "" ഒന്നും ബോധ്യപ്പെടുത്തേണ്ടത് എന്നയല്ല ശരൺ... ആരുവിനെയാണ്...കാരണം നിന്നെ വിശ്വസിച്ചത് ഞാനല്ല... അവളായിരുന്നു...നിനക്കായ് എല്ലാം ഉപേക്ഷിച്ച് വന്നവളാണ്... നീ കാരണം നൊന്തതും അവൾക്കാണ്...ആരുവിനെയാണ് നീ ബോധ്യപ്പെടുത്തേണ്ടത്... നിന്നോട് പൊറുക്കേണ്ടതും അവളാണ്... ഞാനായിട്ട് ഒന്നും അവളിൽ അടിച്ചേൽപ്പിക്കില്ല...."" പിന്നെ ഒന്നും രണ്ടാളും പറഞ്ഞില്ല.... ഉള്ളിൽ ശ്രദ്ധയോടെയുള്ള ദേഷ്യത്തിന്റെ അവസാന കണികയും അലിഞ്ഞില്ലാതാവുന്നത് ജയ് അറിയുന്നുണ്ടായിരുന്നു...അപ്പോൾ രണ്ട് കസേരകൾക്കപ്പുറം പ്രിയപ്പെട്ടവളെ ഓർത്ത് വിങ്ങുന്ന ഹൃദയവുമുണ്ടായിരുന്നു 🏵️🏵️🏵️🏵️🏵️🏵️🏵️🏵️

""ശ്രദ്ധാ... സത്യമാടി ഞാൻ പറഞ്ഞത്... ഞാൻ കണ്ടില്ല..നീ വിളിച്ചത്... ഫോൺ ടേബിൾ ഡ്രോയിൽ ആയിരുന്നു... ആ കുരുത്തംകെട്ട ചെക്കൻ തെറ്റിച്ചു വെച്ച കണക്കുകൾ ശരിയാക്കുന്ന തിരക്കിലായിപോയി... ഒരുപാട് നാളായില്ലേ ഷോപ്പിൽ പോയിട്ട്... അവൻ അവിടെ കാണിച്ചു വെച്ച ഓരോന്നു കണ്ടിട്ട് ദേഷ്യം കേറി നിൽക്കുകയായിരുന്നു ഞാൻ... അപ്പൊ ഫോൺ ശ്രദ്ധിക്കാൻ പറ്റിയില്ല...."" എല്ലാം കേട്ട് കണ്ണടച്ച് കിടന്നു...ഇത് തുടങ്ങിയിട്ട് കുറച്ചു സമയമായി.. എന്നെ റൂമിലേക്ക് മാറ്റിയ പാടെ ഏട്ടൻ വീട്ടിലേക്ക് പോയിരുന്നു..റൂമിലേക്ക് മാറ്റിയിട്ടു പറയാം എന്ന് കരുതി ഒരു ഫ്രണ്ടിന് ആക്സിഡന്റ് പറ്റി എന്നാണ് ഏട്ടൻ അമ്മയോടും അപ്പയോടും പറഞ്ഞത്...ഇനി പോയിട്ട് വേണം അവരോട് സത്യം പറയാൻ... ""പ്ലീസ് ... ഒന്നു നോക്കെടീ.."" ദയനീയമായി പറയുന്നത് കേട്ടപ്പോൾ പതിയെ കണ്ണു തുറന്നു... മുഖത്ത് നോക്കിയപ്പോൾ ആശ്വാസം നിഴലിക്കുന്നത് കണ്ടു.

"" ഇനി എപ്പോ ഞാൻ വിളിച്ചാലും ഫോൺ എടുക്കുമോ...?? "" "" എടുക്കാം... "" "" എടുത്തില്ലെങ്കിലോ?? "" ചോദിക്കവേ പുരികം ഉയർത്തിയതും വേദനിച്ചു. മുഖമൊന്നു ചുളിഞ്ഞു.. ""എന്താ പറ്റിയെ..."" നല്ല ആധി ഉണ്ടായിരുന്നു ആൾക്ക്.... ഇന്നലെ നന്നായി പേടിച്ചു കാണും... അതാണ് ഇങ്ങനെ താഴ്ന്നു തന്നത്.... ""മ്മ്ഹ്.. മ്മ്ഹ്.. ഉത്തരം പറ..."" "" അപ്പോ നീ ഇങ്ങനെ പിണങ്ങിക്കോ.. "" ഒന്നും ഒളിപ്പിച്ചു വെക്കുന്ന.. എന്നെ കൊതിപ്പിക്കുന്ന ആ പുഞ്ചിരി മിന്നി തിളങ്ങുന്നുണ്ടായിരുന്നു ചുണ്ടിൽ...എന്ത് ഭംഗിയാ ആ ചിരിക്ക്...എന്നും ജയ്ക്ക് ഇങ്ങനെ ചിരിച്ചൂടെ.... ""ആഹ്ഹ...""ജയ് നെറ്റിയിൽ തൊടാൻ നോക്കിയതും വേദനിച്ചത് പോലെ ശബ്ദമുണ്ടാക്കി..വേദനിച്ചെന്ന് കരുതി പെട്ടെന്ന് കൈ വലിച്ചു കളഞ്ഞു.. ""വേദനിച്ചോ...???""" ആ നേർത്ത സ്വരം ഹൃദയത്തിൽ ചെന്ന് കൊള്ളുന്നത് പോലെ തോന്നി്... ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല... പകരം ഒന്ന് ചിരിച്ചു..

ആ നോട്ടം എൻറെ കണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു.... അപ്പോഴും ചുണ്ടിലെ ആ ചിരി മാഞ്ഞിരുന്നില്ല... പുരിക കൊടിയിലൂടെ ഉള്ള വിരലിന്റെ സ്പർശം അറിഞ്ഞതും കണ്ണുകൾ താനേ അടഞ്ഞു... അറിയാതെ കൺപീലികളിൽ മിഴിനീർ തിളങ്ങി...ആ വിരലിന്റെ അറ്റം കൺപോളകളെ തലോടുന്നതറിഞ്ഞു....പീലികളിലെ നനവ് ജയുടെ കയ്യിലേക്ക് പടർന്നു. താടി രോമങ്ങൾ കവിളിനെ ഉരസികൊണ്ട് കുത്തി നോവിച്ചു... കണ്ണുകൾക്ക് മീതെ നിശ്വാസം പതിഞ്ഞതും ഞെട്ടലോടെ കണ്ണുകൾ തുറന്നു.കണ്ണുകൾക്ക് മീതെ അമരാൻ തുടങ്ങിയ ചുണ്ടുകളെ കൈ കൊണ്ട് അകറ്റി മാറ്റി... നെഞ്ചിലെ പിടപ്പ് ഇപ്പോഴും നിന്നില്ല... പെട്ടെന്ന് ചുണ്ടിൽ നിന്നും കൈകൾ എടുത്ത് മാറ്റി കണ്ണുകളടച്ചു കിടന്നു... കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ജയുടെ വിളറിയ മുഖമായിരുന്നു...അതിലേക്കാളേറെയായി ഒരു നോവുണ്ടായിരുന്നു മുഖത്ത്... ""വേണ്ട ജയ്... ഇത് സ്നേഹം കൊണ്ടല്ല.. ആക്‌സിഡന്റ് പറ്റിയ സഹതാപവും ഞാൻ വിളിച്ചപ്പോൾ എടുക്കാൻ പറ്റാത്തതിന്റെ കുറ്റബോധവുമ് കൊണ്ടാണ്...

കുറ്റബോധത്തിന്റെയും സഹതാപത്തിന്റെയും പുറത്തുള്ള സ്നേഹം എനിക്ക് വേണ്ട ജയ്...."" ""സോറി.."" അത്രയും പറഞ്ഞു എഴുന്നേറ്റു ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു ജയ്...പിന്നെ ഇങ്ങോട്ട് നോക്കിയതേ ഇല്ല... കുടിക്കാൻ വെള്ളം എടുത്തു തരുമ്പോൾ പോലും മുഖത്തേക്ക് അധികം ശ്രദ്ധിച്ചില്ല...ചമ്മലാണോ അതോ തടഞ്ഞതിന്റെ ദേഷ്യമാണോ?? അറിയില്ല... കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അമ്മയും അപ്പയും വന്നു. കണ്ടാൽ അറിയാം അമ്മ നന്നായി കരഞ്ഞിട്ടുണ്ട്.. അപ്പയുടെ മുഖത്തും ടെൻഷൻ ഉണ്ട്..ഏട്ടൻ ഓഫീസിൽ പോയി കാണും... ""ഇതിനാണോ നീ കരഞ്ഞു നില വിളിച്ചത്..."" അത് കേട്ടതും അമ്മ സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു. ""ശരൺ പറഞ്ഞതാ ഒന്നും ഇല്ലെന്ന്... കേൾക്കണ്ടേ..."" ജയെ നോക്കിയാണ് അത് പറഞ്ഞത്... ""ഓഹ് പറഞ്ഞയാൾക്ക് പിന്നെ ടെൻഷനൊന്നും ഇല്ലായിരുന്നല്ലോ.."" അമ്മ കെറുവിച്ചു .അപ്പ ഒന്ന് ചിരിച്ചു. പിന്നെ എന്റടുത്തു വന്നു എവിടെയൊക്കെ മുറിവ് ഉണ്ടെന്ന് നോക്കലായി ""അപ്പോഴേ ഞാൻ പറഞ്ഞതാ ഇവൾക്ക് കാർ ഒന്നും വാങ്ങി കൊടുക്കണ്ടാന്ന്.. അപ്പോ അപ്പയും മോനും കേട്ടില്ല...""

ഇത് എന്താ അമ്മ പറയാത്തത് എന്ന് ആലോചിക്കുകയായിരുന്നു ഞാൻ. ജയെ നോക്കിയപ്പോൾ എല്ലാം ചിരിയോടെ കേട്ട് നിൽക്കുന്നു. ""ജയ് വീട്ടിൽ പോയ്ക്കോ... ഇന്നലെ രാത്രി തൊട്ടേ നിൽക്കുന്നതല്ലേ..."" ജയ്യുടെ നോട്ടം എന്നിൽ എത്തി നിന്നു. ഞാൻ എന്ത് പറയുമെന്നറിയാൻ ആയിരിക്കും...പക്ഷെ വെറുതെ ജയെ നോക്കി കിടന്നു. കുറച്ചു കഴിഞ്ഞു ആൾ പോയി. 🏵️🏵️🏵️🏵️🏵️🏵️🏵️🏵️ ഉള്ളിൾ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേൾക്കാം... ആരു അവനെ സമാധാനിപ്പിക്കാൻ നോക്കുന്നതും കേൾക്കാം... രണ്ടാളെയും കാണണമെന്ന് തോന്നിയപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്... ""കാറിന്റെ ശബ്ദം കേട്ടപ്പോൾ തോന്നി ശരൺ ആണെന്ന് .."" ഇറയത്തേക്ക് കയറുമ്പോഴേക്കുമ് ശ്യാമ പുറത്തേക്ക് വന്നിരുന്നു. ""ജയ് ഇല്ലേ..."" ""ഇല്ല... ഹോസ്പിറ്റലിൽ നിന്ന് വന്ന പാടെ ഷോപ്പിലേക്ക് പോയി..."" ""ആരു????"" ""അകത്തുണ്ട്... മോൻ കരഞ്ഞതോണ്ട് എടുത്തു നടക്കുവാ...""

ശ്യാമ ആരോടോ സംസാരിക്കുന്നത് കണ്ട് വാതിക്കലിലേക്ക് നോക്കി. ശരണിനെ കണ്ടതും ഉള്ളിൽ പിടച്ചിലുണ്ടായി. അവളെ നോക്കാതെ കുഞ്ഞിനെ വാങ്ങി.ഇറയത്ത് കൂടി അവനെ എടുത്തു നടന്നു. ""ഓഹ്.. അച്ഛൻ എടുത്തപ്പോൾ കരച്ചിൽ നിർത്തിയോ... കള്ളൻ..."" പറച്ചിൽ കേട്ട് ശ്യാമയെ നോക്കുന്നുണ്ട് കുഞ്ഞിചെക്കൻ ""ഇവന് ഇങ്ങനെ എടുത്തു നടക്കുന്നത് വെല്യ ഇഷ്ടാ... അതിനാ ഈ കരച്ചിൽ.."" ""അവൻ അച്ഛൻറെ മോനാ അല്ലേടാ..."" അവർ തമ്മിൽ സംസാരിക്കുന്നത് നോക്കി കിടക്കുകയാണ് കുഞ്ഞിചെക്കൻ. കുഞ്ഞ് ഉറങ്ങിയപ്പോൾ ശരൺ കുഞ്ഞിനെയും എടുത്തു റൂമിലേക്ക് വന്നപ്പോൾ വാതിലിൽ ചാരി നിന്നു ആരതി. ""രണ്ടാഴ്ച കഴിഞ്ഞാൽ മോന്റെ നൂലുകെട്ടാണ്... അത് കഴിഞ്ഞാൽ നീ എന്റെ കൂടെ വരുമോ..."" കുഞ്ഞിനെ കട്ടിലിൽ കിടത്തി കുഞ്ഞി നെറ്റിയിൽ ഉമ്മ കൊടുത്തു. ""വരുമോ...???"" മിണ്ടാതെ നിൽക്കുന്നവളുടെ അടുത്തു പോയി നിന്നു. """"തുടരും """""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story