സസ്‌നേഹം: ഭാഗം 26

sasneham new

എഴുത്തുകാരി: നിധാന എസ് ദിലീപ്

അപ്പോഴേക്കും കൈയിൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തെക്ക് ചേർത്ത് പിടിച്ചു. മറു കൈയിൽ ഒളിപ്പിച്ചു പിടിച്ച കവർ അവളുടെ കൈയിൽ വച്ചു കൊടുത്തു. വാതിൽ കടന്ന് പോകുന്ന അവനെ നോക്കി നിന്ന ശേഷം കവർ തുറന്നു. ഒരു സാരിയും കൂടെ സിന്ദൂര ചെപ്പും... വയലറ്റ് കളറിൽ ഗോൾഡൻ കസവുള്ള കോട്ടൺ സാരി.... ഈ സാരിയുടെ കാര്യം വാങ്ങിയ കാര്യം ശ്രുതി വിളിച്ചപ്പോൾ പറഞ്ഞില്ല.. സർപ്രൈസ് ആക്കാൻ വേണ്ടി പറയാതിരുന്നതാവും... പക്ഷെ എല്ലാർക്കും എടുത്തു എന്നറിഞ്ഞപ്പോൾ എനിക്കും എടുത്തു കാണുമെന്ന് ഉറപ്പായിരുന്നു... കവർ ടേബിളിൽ വച്ചു പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം കണ്ണുകൾ ചെന്നെത്തിയത് അപ്പയോട് സംസാരിക്കുന്ന ജയിലായിരുന്നു. ഇടക്ക് ഒറ്റകണ്ണിട്ട് ഇങ്ങോട്ടും ഉണ്ട് നോട്ടം...താടി തടവി കൊണ്ടുള്ള മുഖം കള്ള നോട്ടം ഞാൻ കണ്ടെന്നു മനസിലായതും ഒന്നുമറിയാത്ത ഭാവത്തിൽ അപ്പയെ നോക്കി സംസാരിക്കാൻ തുടങ്ങി.ജയെ തന്നെ നോക്കി നടന്നു.. അതറിഞ്ഞ പോലെ ഇടക്ക് ഇങ്ങോട്ടേക്ക് നോക്കുന്നുണ്ട്.. നടന്നടുതെത്തിയതും എനിക്ക് പോവാനായി ചെരിഞ്ഞു നിന്നു കളഞ്ഞു ദുഷ്ടൻ...

ആരും കാണാതെ കൈ മുട്ടു കൊണ്ട് ഒരു കുത്ത് കൊടുത്തു. ആൾടെ മുഖത്തെ എക്സ്പ്രഷൻ എന്താണെന്നറിയാൻ ഏട്ടത്തിയുടെ മുറിയുടെ വാതിക്കലിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കിയതും നോക്കി പേടിപ്പിക്കുന്നത് കണ്ടു...കവിളിൽ വീർപ്പിച്ചു കാണിച്ചപ്പോൾ ആ കള്ള ദേഷ്യം മായുന്നത് കണ്ടു.ചുണ്ടിലൂറിയ ആ ചിരി ആരും കാണാതിരിക്കാനായി തല കുനിച്ചു. ആ ചിരി എന്റെ ചുണ്ടിലേക്ക് പടരുവാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല...ഒപ്പം ഒരു ഹൃദയത്തിൽ നിന്നു മറു ഹൃദയത്തിലേക്ക് പകരുന്നതറിഞ്ഞു. പെട്ടെന്നാണ് ജ്‌യുടെ അടുത്ത് അപ്പയെ നിൽക്കുന്നത് ഓർമ വന്നത്...നോക്കിയപ്പോൾ അപ്പ ഞങ്ങളെ രണ്ടാളെയും നോക്കി ചിരിക്കുന്നു.ജയും അപ്പോഴാ ഓർത്തെന്ന് തോന്നുന്നു... അസ്സൽ ചമ്മൽ കാണാം മുഖത്ത്...അപ്പയെ നോക്കി ഒന്നു ചിരിച്ച ശേഷം മുറിയിലേക്ക് കയറി. റൂമിൽ ഏട്ടത്തിയും ശ്രുതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ..

""മോൻ ഉറങ്ങിയോ ഏട്ടത്തി..."" ""ഇല്ല...നിന്റെ ഏട്ടന്റെ അടുത്ത ഉള്ളേ..."" ഏട്ടത്തിയോടും ശ്രുതിയോടുമാണ് സംസാരമെങ്കിലും കണ്ണുകൾ സെന്ട്രൽ ഹാളിൽ നിൽക്കുന്ന ജയ്യിലായിരുന്നു... ഇടക്ക് താടി തടവുന്ന ഭാവത്തിൽ കള്ള നോട്ടം ഇങ്ങോട്ടുമുണ്ട്. ഏട്ടന് മോനെയും എടുത്തു വന്നപ്പോഴാണ് കണ്ണുകൾ പിൻവലിച്ചത്. ""മോന്റെ ഉടുപ്പ് അഴിച്ചു കൊടുത്തേക്ക്.. അതാ അവന് ഒരു അസ്വസ്ഥത.."" ശരൺ മോനെ ആരുവിന്റെ കൈയിൽ കൊടുത്തു. മോന്റെ ഉടുപ്പ് അഴിക്കവേ ശരണിന്റെ നോട്ടം അവളിലാണെന്ന് മനസിലായിട്ടും അവനെ നോക്കിയതേ ഇല്ല... അവർക്ക് പ്രൈവസി ആയിക്കോട്ടേന്ന് കരുതി ശ്രദ്ധ ശ്രുതിയേയും വിളിച്ചു പുറത്തേക്ക് പോയി. മോനൊന്ന് ചിണുങ്ങിയപ്പോൾ ഒരു കൈ കൊണ്ട് മോനെ ചേർത്ത് പിടിച്ചു കൊണ്ടവൾ മറു കൈ കൊണ്ട് തട്ടി കൊടുത്തു കൊണ്ടേ ഇരുന്നു... ""എത്ര നാളായി നീ എന്നോട്‌ സംസാരിച്ചിട്ട് എന്നോർമയുണ്ടോ... അരൂ .?? പ്ലീസ് ടി മടുത്തു... ഇനി വയ്യ... എന്തെങ്കിലും ഒന്നു പറയ് ആരൂ നീ... എന്നെ വഴക്കെങ്കിലും പറയ്.... ""

അവൾ ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച കൈകളിൽ അമർത്തി പിടിച്ചു. ""ഒന്നും കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ല ശരണേട്ടാ ഞാനിപ്പോ.... പ്ലീസ്..."" ""പ്ലീസ് ആരൂ.. ഇനിയും ഞാൻ എങ്ങനെയാ നിന്നെ പറഞ്ഞു മനസിലാക്കേണ്ടേ...നീ ഇല്ലാതെ പറ്റില്ലെടി...."" അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് പറഞ്ഞു.മുഖത്ത് വെച്ച ആ കൈകൾ ബലമായി എടുത്തു മാറ്റി. അപ്പോഴേക്കും മോൻ ശബ്ദം കേട്ട് കരയാൻ തുടങ്ങിയിരുന്നു. ""കുഞ്ഞു കരയുന്നത് കേട്ടില്ലേ ശരണേട്ടാ...വിശക്കുന്നുണ്ടാവും... പാല് കൊടുക്കണം...""കുഞ്ഞിനെ ചുമലിലിട്ട് പതിയെ തട്ടി കൊണ്ട് പറഞ്ഞു. താൻ മുറിയിൽ നിന്ന് പോവാനാണ് കാത്തിരിക്കുന്നതെന്ന് മനസിലായതും ശരൺ പുറത്തേക്ക് നടന്നു. എല്ലാം അറിയുമ്പോൾ അവൾ ദേഷ്യപ്പെടുമെന്ന് അറിയായിരുന്നു.. പക്ഷെ ഒരു വാക്ക് പോലും സംസാരിക്കാൻ ഇഷ്ടമില്ലാത്ത വിധം വെറുക്കുമെന്ന് വിചാരിച്ചില്ല ""ഞാൻ പറഞ്ഞില്ലെടാ അവൾക്ക് ഇത്തിരി കൂടി സമയം കൊടുക്കാൻ...""

മുഖം വാടിയത് കണ്ടിട്ടായിരിക്കണം അപ്പ അങ്ങനെ പറഞ്ഞത്. അമ്മയും നോക്കുന്നുണ്ട്.. രണ്ട് പേരെയും നോക്കി ചിരിച്ചെന്ന് വരുത്തി. ആ റൂമിനുള്ളിലിരിക്കുന്നവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 🏵️🏵️🏵️ ""കൈയിലെ ബാൻഡെജോക്കെ എടുക്കുന്നവരെ വരെ ശ്രദ്ധ അവിടെ നിൽക്കട്ടെ അല്ലെ ജയ്.."" അപ്പ അത് പറഞ്ഞപ്പോൾ ജയ് എന്താ പറയുക എന്നറിയാൻ ആ മുഖത്തേക്ക് തന്നെ നോക്കി. ""അവൾക്ക് ഏതാ ഇഷ്ടം എന്ന് വെച്ചാ ചെയ്തോട്ടെ..."" എന്നാലും ജയ്ക്ക് എന്റെ ഭാര്യയെ ഞാൻ നോക്കിക്കോളാംന്നു പറഞ്ഞു കൂടെ...അതിനെങ്ങനെയാ സ്നേഹം വേണ്ടേ.... സ്നേഹംണ്ട്ന്നൊക്കെ വെറുതെ പറയുന്നതാ.. എന്നോട് ഒട്ടും സ്നേഹമില്ല ആ പെങ്ങള് പ്രാന്തന്... അപ്പയുടെ നോട്ടം പിന്നെ എന്റെ നേർക്കായി.. ""വരാമപ്പാ.. ഇവിടെത്തെ അമ്മയ്ക്ക് ബു ദ്ധിമുട്ടാവണ്ട... ഏട്ടത്തിയും വാവയുമൊക്കെ ഉള്ളതല്ലേ..."" പറയുമ്പോൾ മുഖം കനത്തിരുന്നു. ""ശ്രദ്ധാ...റൂമിൽ വെച്ച കവർ എടുക്കാൻ മറക്കേണ്ട...."" ഓഹ്.. എന്നെ പറഞ്ഞു വിടാൻ എന്താ ഉത്സാഹം...സത്യായിട്ടും നല്ല സങ്കടം വരുന്നുണ്ട്.ഇത്രയേ ഉള്ളൂ അല്ലെ ജയ്ക്ക്...

അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും നോക്കാതെ റൂമിലേക്ക് പോയി. കവർ എടുത്തു തിരിയുമ്പോൾ വാതിലിൽ കൈയും വെച്ചു നിൽക്കുന്നു... നമ്മൾക്ക് പിന്നെ പണ്ടേ ചിരിക്കാൻ അറിയില്ലല്ലോ.. മുഖം ബൂംന്നു പിടിക്കാനല്ലേ അറിയൂ... ""എന്താ..."" ""എന്താ..."" തിരിച്ച് ഇങ്ങോട്ടും ""മാറങ്ങോട്ട്..."" ഒരു കൈ കൊണ്ട് തള്ളി മാറ്റി പോവാൻ നോക്കുമ്പോൾ ആ കൈയിൽ പിടിച്ചു വെച്ചു. ""നിനക്ക് പോവണംന്നുണ്ടോ...."" ""അആഹ് ഉണ്ട്... ചിലർക്കൊന്നും ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ടല്ല.. അതോണ്ട് ഞാൻ പോവാ... ആരുടെയും ജീവിതത്തിൽ ഇനി വലിഞ്ഞു കേറി ചെല്ലില്ലെന്ന് ഞാൻ തീരുമാനിച്ചതാ...""എങ്ങോ നോക്കി പറഞ്ഞവസാനിപ്പിച്ചു.. അപ്പോഴും ജയ് പിടിച്ചു വെച്ച കൈ വിടുവിക്കാൻ നോക്കി കൊണ്ടിരുന്നു. ""എന്നിട്ട്..."" എത്ര ശ്രമിച്ചിട്ടും പീടി വിടുവിക്കാൻ പറ്റുന്നില്ല ""ജയ്ക്ക് എന്തായാലും എന്നെ വേണ്ട...അപ്പൊ പിന്നെ ഞാൻ ഇവിടെ നിൽക്കുന്നതെന്തിനാ... ഞാൻ പോകുന്നതല്ലേ നല്ലത്..."" ""ആര് പറഞ്ഞു...???"" എത്ര കൂൾ ആയിട്ടാ കൈ പിടിച്ചിരിക്കുന്നേ... കൈ വിടിവിക്കാനായി ചെയ്യുന്നതൊന്നും ഏൽക്കുന്നതേ ഇല്ല...

""ജയ് തന്നെ...ജയ് അപ്പയോട് പറഞ്ഞില്ലേ.. എനിക്ക് ഇഷ്ടം ഉള്ളത് പോലെ ചെയ്തോട്ടെന്ന്... അതിനർത്ഥം ജയ്ക്ക് ഞാൻ എവിടെ ആയാലും.. പ്രശ്നമില്ലാന്നല്ലേ ....ഞാൻ ഇല്ലേ ജയ്ക്ക് കുഴപ്പമില്ല...പിന്നെ എനിക്ക് എന്താ കുഴപ്പം..?? ""അങ്ങനെയാണോ അതിനർത്ഥം.."" ഒരു ധൃതിയുമില്ലാതെയാണ് പറച്ചിൽ... "" ""ആഹ്.. അങ്ങനെയും അർത്ഥംണ്ട്..""നല്ല വാശിയിൽ തന്നെ മറുപടി കൊടുത്തു. ""ഇങ്ങോട്ട് നോക്ക്..."" ഒരു വശത്തേക്ക് ചെരിച്ചു പിടിച്ച മുഖം ജയ്‌യുടെ നേർകാക്കി.. ""അപ്പ അങ്ങനെ ചോദിക്കുംമ്പോൾ ഒറ്റയടിക്ക് പറ്റില്ലാന്നു പറയുക.. അതോണ്ടാ അങ്ങനെ പറഞ്ഞത്... നീയായിട്ട് പറയട്ടെ എന്ന് വിചാരിച്ചു..."" എന്നിട്ടും പിണക്കം മാറിയില്ല ""എന്നാ ഞാൻ പോയി പറയാം..."" പുറത്തേക്ക് പോകാൻ നോക്കിയ ജയെ പിടിച്ചു വെച്ചു. ""പറയണ്ട...എനിക്ക് പോവണം...."" ആ കൈയിൽ തന്നെ പിടിച്ചു ദേഹത്തേക്ക് വലിച്ചടുപ്പിച്ചു.മുഖം കൈകളിൽ കോരിയെടുത്തു.... നെറ്റിയിൽ നെറ്റി മുട്ടിച്ചു. താടി രോമങ്ങൾ കവിളിലും താടിയിലുമായി ഉരസിയപ്പോൾ കഴുത്തു വെട്ടിക്കാൻ നോക്കി. ""പോവണ്ട..."" അത്രമേൽ ആർദ്രമായിരുന്നു ആ സ്വരം

""പോവും...."" ആ സ്വരത്തിലെ ആർദ്രത ഹൃദയത്തിൽ തൊട്ടത് കൊണ്ടാവും അവളുടെ സ്വരവും നേർത്തിരുന്നു. ഇടക്കെപ്പോഴോ നെറ്റി തെന്നി മാറിയപ്പോൾ പിൻകഴുത്തിൽ പിടിച്ചു അടുപ്പിച്ചു..വീണ്ടും ജയ്യുടെ ശ്വാസം മുഖത്തേറ്റവും കണ്ണുകൾ ഇറുകി അടച്ചു ""പോണ്ടെടീ...."" ""കൈ വേദനിക്കുന്നു.....ജയ്....."" പിൻ കഴുത്തിലെ പിടി ഒന്നയഞ്ഞു.അല്പം പിറകിലോട്ടേക്ക് മാറി. ""ശ്രദ്ധേച്ചി അവർ ഇറങ്ങാറായിന്ന്...."" വാതിക്കലിൽ നിൽക്കുന്ന ശ്രുതിയെ കണ്ടപ്പോൾ ജയ് ഒന്നു കൂടി പിറകോട്ടേക്ക് മാറി. ""ദാ വരുവാ....."" അവൾ പോയതും ജയെ നോക്കി "" കുറച്ചു നാൾ എനിക്ക് എന്റെ ഏട്ടന്റെ കൂടെ നിൽക്കണം ജയ്... അതേ പോലെ ഏട്ടത്തിക്കാ ഇപ്പൊ ജയെ ആവിശ്യം...പോവുമ്പോ ഉള്ള വിഷമം ഇല്ലാണ്ടാകാൻ എന്തെങ്കിലും പറഞ്ഞു ജയ്യോട് വഴക്കടിച്ചിട്ട് പോവാംന്ന് വിചാരിച്ചാതാ... പക്ഷെ അസ്സലായിട്ട് ചീറ്റി പോയി...""ജയെ നോക്കി കണ്ണു ചിമ്മി ചിരിച്ചു.

""പോയിട്ടു വേഗം വാ...."" നെറ്റിയിൽ മൃദുവായി ഒന്നു ചുംബിച്ചു...നനുത്ത സ്പർശം....പക്ഷെ ആ ചുണ്ടിന്റെ തണുപ്പ് ഹൃദയത്തോളം ചെന്നെത്തിയത് പോലെ... ആ ചുംമ്പനത്തിന്റെ തീവ്രതയിലെന്ന പോലെ കൈ വിരൽ ചുരുട്ടി പിടിച്ചു..കണ്ണുകളടച്ചു ജയോട് ചേർന്നു നിന്നു... ""മ്മ്ഹ്ഹ്......വരാം....മിസ്സ്‌ യു..ജയ് .."" ""മ്മ്ഹ്ഹ്..."" തല ചെരിച്ചു ചുവരുകളിൽ നോക്കി നോക്കി ഒന്നു മൂളി... വേദനിക്കുന്നുണ്ട്....ഉള്ളിൽ എന്തിനിന്നില്ലാതെ ഒരു പിടച്ചൽ മുഖം നേരെ പിടിച്ച് ആ താടി ചുഴിയിൽ ചുണ്ടുകൾ അമർത്തി. പിന്നെ ജയെ നോക്കാതെ പുറത്തേക്ക് നടന്നു. എല്ലാവരും ഞങ്ങളെ കാത്തു നിൽക്കുകായിരുന്നു. ""വേഗം തിരിച്ചുവാട്ടോ.. "" അമ്മ അങ്ങനെ പറഞ്ഞപ്പോൾ ഒന്നു ചിരിച്ചു. എല്ലാവാരോടും യാത്ര പറഞ്ഞു. ഏട്ടത്തിയുടെ കൈയിൽ കിടക്കുന്ന കുഞ്ഞന്റെ കൈയിൽ ഉമ്മ വെച്ചു. ശരണിന്റെ കണ്ണുകൾ ആരുവിലായുരുന്നു... അവനിലേക്കെത്തിയ കണ്ണുകളും അവനിൽ തന്നെ തങ്ങി നിന്നു.... ഏറെ നേരം കൊരുത്ത കണ്ണുകൾ ആദ്യം പിൻവലിച്ചത് ആരതി ആയിരുന്നു. ശരൺ വേഗം ഡോർ തുറന്നു കാറിൽ കയറി. 🏵️🏵️🏵️

അടുക്കളയിൽ എത്തിയ ആരതി കാഴ്ച്ച കണ്ട് വാതിക്കലിൽ തന്നെ നിന്നു.. കസേരയിൽ ഇരുന്ന ശ്യാമയുടെ കാൽ മടിയിൽ വെച്ച് കുഴമ്പ് തേച്ചു കൊടുക്കുന്ന ജയദേവൻ... ഓർമ്മകൾ എത്തി നിന്നത് ശരണിലായിരുന്നു.രാത്രിയിൽ ഉറങ്ങാൻ പറ്റാത്ത വിധം കാൽ നോവുമ്പോൾ ഉറക്കമൊഴിഞ്ഞു കാൽ തടവി തരുന്ന ശരണിൽ...പക്ഷെ ആ ഓർമ്മകൾ മായിച്ചു കൊണ്ട് ആ ദിവസം മനസിലെത്തി.... ""മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്..."" ആരതിയെ കണ്ടതും ശ്യാമ കാൽ നിലത്തേക്ക് എടുത്തു വെച്ചു.ശ്യാമയുടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.... ""ഞാൻ വെള്ളം കുടിക്കാൻ വേണ്ടി വന്നതാ...."" ""ഇടയ്ക്കുള്ളതാ ഇവൾക്ക് ഈ കാലു വേദനയും നടുവേദനയുമൊക്കെ..."" ജയദേവൻ നിലത്തു നിന്ന് എഴുന്നേറ്റു.. ""ഇപ്പൊ മാറിയോ...""ശ്യാമയോടായി ചോദിച്ചു. ""കുറവുണ്ട്... ചൂടു വെള്ളത്തിൽ ഒന്നു കുളിക്കുക കൂടി ചെയ്താ അതങ്ങ് മാറിക്കോളും...ഒരുപാട് നേരം നിന്നാ ഇങ്ങനെയാ..."" ""അച്ഛൻ ഇന്ന് പോവുണ്ടോ...ഇന്നിവിടെ ഞങ്ങളുടെ ഒപ്പം നിന്നു കൂടെ...??"" ""പോവണം...എന്നും ആ വീട് പൂട്ടി ഇടാൻ പറ്റില്ലല്ലോ...

പച്ചക്കറി കൃഷിയും കോഴിയൊക്കെ ഉള്ളതാ..."" ""ആരൂ...."" അച്ഛൻ എന്തോ ചോദിക്കാൻ ഉള്ളത് പോലെ... ""മോളും ശരണുമായി എന്തെങ്കിലും പ്രശ്നമുണ്ടോ..?? എന്തോ അച്ഛനെങ്ങനെ തോന്നി.."" ആ ചോദ്യം കേട്ടപ്പോൾ ഉള്ളിലൊരു ഞെട്ടൽ... ""ഇല്ലച്ചാ..."" എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ""അച്ഛനോട് പറയാൻ പറ്റാത്തത് കൊണ്ടാണോ...."" ഒരു നോവുണ്ടായിരുന്നു ആ വാക്കിൽ... ""അങ്ങനെയൊന്നുമല്ലാച്ച...."" കൂടുതലൊന്നും പറയാതെ അവിടെ നിന്ന് ഒഴിഞ്ഞു മാറി.ഉള്ളു പൊള്ളിക്കുന്നുണ്ട്. അടുക്കളയിൽ നിന്ന് ഇറങ്ങുമ്പോൾ കണ്ണുകൾ പോയത് സെൻട്രൽ ഹാളിലേക്ക് നടന്നു വരുന്ന ജയ്യിലേക്കായിരുന്നു. ഓടി ആ ചാരത്തണയുകയായിരുന്നു. ""എന്താ മോളെ..."" പെട്ടന്ന് വന്നു കെട്ടി പിടിച്ചു നെഞ്ചിൽ മുഖം ഒളിപ്പിച്ചപ്പോൾ ജയ് പിറകോട്ടോന്നാഞ്ഞു പോയി.അതിലേറെ ആയി ആരു പെട്ടന്ന് അങ്ങനെ ചെയ്തപ്പോൾ പകച്ചു പോയിരുന്നു.ഷർട് നനയാൻ തുടങ്ങിയപ്പോൾ മുഖം പിടിച്ചുയർത്തി. ""എന്നും ഇങ്ങനെ കരയാനാണോ ഉദേശ്യം...???""

വീണ്ടും നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു.എന്തിനാണവൾ കരയുന്നതെന്ന് മനസിലാക്കാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. ""എല്ലാം നമുക്ക് ശരിയാക്കാം ആരൂ... ഏട്ടനല്ലേ പറയുന്നെ... നിനക്ക് നിന്റെ ഏട്ടനെ വിശ്വാസമില്ലേ...""ഉണ്ടെന്ന് തലയാട്ടി ""എന്നാ ഏട്ടന്റെ കുട്ടി ഇനി കരയരുത്..."" അവളുടെ കണ്ണുനീർ തുടച്ചു.കരച്ചിൽ അടങ്ങിയിട്ടും അങ്ങനെ തന്നെ നിന്നു. ""ഏട്ടൻ പറയുന്നത് മോള് ശ്രദ്ധിച്ചു കേൾക്കണം....നിനക്ക് ശരണിനെ വേണം എന്നാണെങ്കിൽ ഇനി ദേഷ്യത്തിന്റെ പുറത്തയാൽ പോലും നിന്നെ ഒരു വാക്ക് കൊണ്ട് പോലും മാറ്റി നിർത്തില്ല എന്ന ഉറപ്പിൽ മാത്രമേ നീഅവന്റെ കൂടെ പോവാൻ പാടുള്ളൂ....എനിക്ക് നീ ഭാരമാകും എന്ന ചിന്തയിൽ ഒരിക്കലും നീ അവന്റെ കൂടെ പോവരുത്...."" സമ്മതമെന്നർത്ഥത്തിൽ തലയാട്ടി."""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story